“ ആ പിന്നെ നീ ഇപ്പൊ വിളിച്ചതെന്തായാലും നന്നായി , ഇന്നേക്ക് മൂന്നാം ഞായർ നിന്റെ ഒരേ ഒരു പെങ്ങളുടെമിന്നുകെട്ട് ആണ് ,നീ ഇവിടെ വേണം അതിനു , വന്നിരിക്കണം “ ഉറച്ച ശബ്ദത്തിൽ അയാൾ പറഞ്ഞു
മൈക്ക് : മ്മ് , വരാ അപ്പ ,,,
“ മ്മ് എന്ന ഞാൻ റീത്തക് കൊടുക്ക “
റീത്ത : ഡാ , കൊച്ചേർക്ക ,,,,സന്തോഷത്തോടെ ഉള്ള ആ വിളി അവന്റെ കണ്ണുകൾ നിറച്ചു
മൈക്ക് : ചേച്ചിയാമ്മേ ,,,അവൻ വിതുമ്പലോടെ വിളിച്ചു
റീത്ത : നീ വരില്ലയോ
മൈക്ക് : വരാം , മേരി എങ്ങനെ അവിടെ ,,,,അവൻ സംശയത്തോടെ ചോദിച്ചു
റീത്ത : ഒരുപാട് പറയാൻ ഉണ്ട് , ഒക്കെ നേരിട്ട് പറയാം ,പെട്ടെന്ന് വരാൻ നോക്കണേടാ ,,,
മൈക്ക് : ആ ,,, നോക്കാം
റീത്ത : ആ നീ പെട്ടെന്ന് വന്ന അത്രയും നിനക്ക് നല്ലത് ,,, നീ വൈകുന്നതിനനുസരിച് നിന്റെ അന്ന മേരിവര്ഗീസ് , mrs അന്ന മേരി മിഖായേൽ ആവുന്നത് നീളും ,,,,അവർ കുറച്ചു കുസൃതിയോടെ പറഞ്ഞു
അത് കേട്ടതും മൈക്ക് ഞെട്ടിപ്പോയി ,അവൻ കേട്ടത് വിശ്വസിക്കാൻ ആവാതെ ആകെ കൺഫ്യൂഷൻ ആയി
മൈക്ക് : എന്ന ,,,എന്ന ,, ചേച്ചിയമ്മ ഇപ്പൊ പറഞ്ഞെ ,,, അവൻ പരവേശത്തോടെ ചോദിച്ചു
റീത്ത : അതൊക്കെ ഉണ്ട് ,,നീ പെട്ടെന്ന് വാ ,,ഞാൻ വെക്കുവാ ,,, അവർ ഒരു ചിരിയോടെ അത്രയുംപറഞ്ഞുകൊണ്ട് ഫോൺ വെച്ചു
മൈക്കിന് ആകെ സങ്കടവും സന്തോഷവും കരച്ചിലും ചിരിയും എല്ലാം ഒന്നിച്ചു വന്നപോലെ ആയി , അവൻസന്തോഷത്തോടെ ബെഡിലേക്ക് മറിഞ്ഞു
———————————————————-
വീർപുർ – യൂ പി
———————-
വർഷങ്ങളായി തകർന്നു കിടക്കുന്ന ഒരു ക്ഷേത്രം ,ഒരുപാട് പഴയകാലത്തെ ആണെന്ന് എടുത്തറിയാൻ പറ്റുന്നരീതിയിലാണ് അതിന്റെ രൂപകൽപ്പന , പല ഭാഗങ്ങളും തകർന്ന് വീണിരിക്കുന്നു .
അവിടുത്തെ ഭൂഗർഭ അറയിൽ ധാരാളം മന്ത്ര ചേരടുകളാൽ ബന്ധിച്ച നിലയിൽ ഉള്ള ഒരു ഇരുമ്പറ , രണ്ടാൾപൊക്കത്തിൽ ഉള്ള ആ വാതിൽ തന്നെ , പലരുടെയും കണ്ണ് വെട്ടിച്ചു ഒരുവൻ ആ ക്ഷേത്രത്തിൽ കയറി പറ്റി , ഭൂഗർഭ അറയിലെ ഈ വാതിലാണ് അവന്റെ ലക്ഷ്യസ്ഥാനം ,ആ വാതിലിനു മുന്നിലെത്തിയ അവൻ തന്റെകൈവശമുള്ള പ്രതേക രീതിയിൽ ഉള്ള പ്രതേകതകൾ നിറഞ്ഞ ഒരു കത്തി പുറത്തെടുത്തു , മന്ത്രോച്ചാരണത്തോടെ അവൻ ആ കത്തി അവന്റെ വയറ്റിലേക്ക് കുത്തി ഇറക്കി , ആ കത്തിയിൽ മുഴുവൻഅവന്റെ രക്തം പടർന്നു , വയറ്റിൽ നിന്നും ആ കത്തി വലിച്ചൂരിയ ശേഷം ആ കത്തികൊണ്ട് ആ വാതിലിൽനിർമിച്ച സകല രക്ഷാ നൂലുകളും മുറിച്ചു മാറ്റി ശേഷം ശക്തിയോടെ ആ വാതിൽ തള്ളി തുറന്നു അതോടെഅയാൾ “ആഹ് ” എന്നാലറിക്കൊണ്ട് താഴേക്ക് വീണു ,തന്റെ രക്തം വാർന്നിറങ്ങുന്ന വയറ്റിൽ കൈ കുത്തിപിടിച്ചു തല പൊക്കി ആ ഇരുട്ട് മുറിയിലേക്ക് നോക്കി
“ നമ്മുടെ ലക്ഷ്യം നാം നിറവേറ്റിയിരിക്കുന്നു , അങ്ങയുടെ മോചനം എന്ന എന്റെ ജന്മോദ്ദേശ്യ ഞാൻപൂർത്തിയാക്കിയിരുന്നു ,ഇനി നമുക്ക് വിട നൽകിയാലും ”
അയാൾ വേദന കടിച്ചുപിടിച്ചുകൊണ്ട് പറഞ്ഞു നിർത്തി ,
Good Story
Nice ???????????????
അച്ചുവിൻ്റെ കഥ മാത്രം ആണ് വിഷമം എന്ന് നോക്കിയപ്പോ അവൻറെ കൂട്ടുകാരുടെ ജീവിതവും presnagal നിറഞ്ഞത് തന്നെ അവരെ കാത്തിരിക്കുന്ന അവരൂടെ ജീവിത സഹി മർക്കും ചെയ്തു തീർക്കാൻ ഒരേപോലെ നിയോഗവും ??????.
മഹയെ ആവും ലെ അന്നു അവൻ കമ്പനി യില് കണ്ടത്ത്. ത്രില്ലിംഗ് ത്രെഡ് തന്നെ
Good
??
Lorem ipsum 123 789
നല്ല തീമും ത്രില്ലറും കോമഡിയും കൂടിയുള്ള നിങ്ങളുടെ എഴുത്ത് വളരെയധികം ഇഷ്ട്ടമാണ്. എന്നാൽ പാർട്ട് നമ്പറോ previous പാർട്ട് ലിങ്കോ വെക്കാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലായില്ല. ഞാൻ പോലും വെറുതെ ഒന്ന് നോക്കിയപ്പോൾ ആണ് പുതിയ പാർട്ടാണെന്ന് മനസ്സിലായത്.
അടുത്ത പാർട്ടിൽ ഇതെല്ലാം ശ്രദ്ധിക്കുക, ഇപ്പോളുള്ള പാർട്ടുകൾക്ക് എഡിറ്റ് ചെയ്ത് നമ്പറുകൾ കൊടുക്കുക, ലിങ്ക് കൊടുക്കുക. അഭ്യർത്ഥനയാണ്. ഇത്രയും നല്ല കഥകൾക്ക് കുറച്ചുകൂടി റീച് കിട്ടണമെന്ന് ആഗ്രഹിക്കുന്നു.
അടിപൊളി കാത്തിരിന്ന് വന്നു വായിച്ചു ഇഷ്ഷ്ട്ടായി
അടിപൊളി. ?
ഇന്നാണ് 3 പാർട്ടും വായിച്ചത്. കാത്തിരിക്കുന്നു..
NB: title ന്റെ കൂടെ എന്തേ പാർട് നമ്പർ വെക്കാത്തത്~? അതു പോലെ previous part ന്റെ ലിങ്കും ഇല്ല.. ?
❤️
ഗൗരി എന്ന താങ്കളുടെ കഥ വായിച്ച ആരും താങ്കളെ മറക്കില്ല.. ഇപ്പോഴും പലർക്കും ഇത് ആരുടെ എഴുത്താണ് എന്ന് അറിയാത്തതു കൊണ്ടു മാത്രമാവാം ശ്രദ്ധിക്കാതെ പോകുന്നത്
ഇത് മോത്ത൦ കുഴഞ്ഞ് മറിഞ്ഞ് ഒന്നും മനസിലാക്കാത്ത രീതിയിൽ ആയല്ലൊ
Under rated story of this site?
Anyway enikk ishtamaayi
Nalla ezhuthh?