രുദ്ര വീരസിംഹൻ -THE WARRIOR PRINCE [PONMINS] 252

രാജാവ് : യദു , നീ സമയത് എവിടെ പോകുന്നു ,,, അയാൾ ഗൗരവത്തോടെ ചോദിച്ചു

യദു : ദേവീപുരി ,,,അവൻ ഒട്ടും അമാന്തിക്കാതെ ഉത്തരം നൽകി

രാജാവ് : മ്മ് , എന്താ സമയത് അവിടെ

യദു : , പാർവതി ,, അവൾ അവിടെ എത്തിയിട്ടുണ്ടോ എന്നൊരു സംശയം ,, എന്റെ ആളുകൾ സമയത്അവിടെ വെളിച്ചവും സംസാരവുമെല്ലാം കേട്ടെന്ന് പറഞ്ഞു , അപ്പൊ കയ്യോടെ ഒന്ന് പോയി നോക്കാം എന്ന് വെച്ചു,,,

രാജാവ് : അവൾ എത്തിയിട്ടുണ്ടെൽ , ഇന്ന് തന്നെ അവളെ ഇവിടെ എത്തിക്കണം ,,, അയാൾ അഘ്ന സ്വരത്തിൽപറഞ്ഞു

അത് കേട്ടതും ഒരു തലയാട്ടലോടെ അവൻ പുറത്തേക്ക് പാഞ്ഞു , അവനെ കാത്തെന്ന പോലെ നിൽക്കുന്ന 15 പേരടങ്ങിയ സെക്യൂരിറ്റി പട , അവന്റെ വണ്ടിയുടെ മുന്നിലും പിന്നിലുമായി അവന്റെ കൂടെ ദേവീപുരത്തേക്ക്കുതിച്ചു .

ദേവീപുരത്തേക്ക് ഒരു വിജനമായ വഴിയിലൂടെ കുതിക്കുക ആണ് യദുവും സംഘവും ,3 വണ്ടികൾ ചീറിപ്പായുന്ന

“ bhoom “

പെട്ടെന്ന് ഏറ്റവും മുന്നിലുള്ള വണ്ടി വലിയൊരു പൊട്ടിത്തെറിയോടെ ഉയർന്ന് പൊങ്ങി , യദു തന്റെ വണ്ടിപറ്റാവുന്നതിൽ മാക്സിമം ബ്രേക്ക് ചവിട്ടി സൈഡ് വെട്ടിച്ചു നിർത്തി മുന്നിലെ കാഴ്ച്ച  നോക്കി , തന്റെകൂട്ടാളികളുടെ വണ്ടി ഒരു ഉയർന്നു പൊങ്ങി തല കീഴായി വീണു അഗ്നിക്കിരയായി കത്തി ചാമ്പലാവുന്നത് ഒരുഞെട്ടലോടെ അവൻ നോക്കി നിന്നു , അവന്റെ പുറകെ വന്ന വണ്ടിയിലുള്ളവർ ചവിട്ടി നിർത്തിയ വണ്ടിയിൽനിന്നും ചാടി ഇറങ്ങി ആയുധങ്ങളുമായി ഓടി വന്ന് യദുവിന്റെ വണ്ടിക്ക് കാവൽ നിന്നു ,യദു വണ്ടിയിൽ നിന്നുംഇറങ്ങാതെ തന്നെ മുന്നിലുള്ള കാഴ്ചയും ചുറ്റുപാടും വീക്ഷിച്ചു , എങ്ങും നിശബ്ദദ പറന്നു . നിശബ്ദദയെകീറിമുറിച്ചുകൊണ്ട് നീട്ടിയൊരു ചൂളം വിളി അവിടെ മുഴങ്ങി , യദുവും  കൂട്ടരും ചൂളം വിളി കേട്ടയിടത്തേക്ക്നോക്കി , ഇരുട്ടിൽ നിന്നും കുറച്ചു രൂപങ്ങൾ പതിയെ പതിയെ മുന്നോട്ട് വരാൻ തുടങ്ങി , കാറിന്റെ ലൈറ്റിൽ മുഖങ്ങൾ വെക്തമായതും യദുവിൽ ഒരു പുച്ഛച്ചിരി ഉണർന്നു , അവൻ പതിയെ വണ്ടിയിൽ നിന്നും ഇറങ്ങിഅവന്റെ പിസ്റ്റൾ വെച്ച  പോക്കറ്റിൽ കൈ ഇട്ട് അവന്റെ വണ്ടിയുടെ മുന്നിലേക്ക് വന്നു നിന്നു , ആദ്യമുണ്ടായിരുന്നപതർച്ചയോ പകപ്പോ ഇപ്പോ മുഖത്തു ലവലേശം ഇല്ല , തന്റെ എതിർ നിൽക്കുന്നവനെ ഒരു പരിഹാസചിരിയോടെ നോക്കി നിൽക്കുക ആണ് അവൻ

യദു : വരണം ,,വരണം mr വീരഭദ്ര ധാരകൻ , ഇന്ന് നിൻറെ മുത്തശ്ശനും അനിയൻ മാരും കൊട്ടാരത്തിൽ വന്ന്  നടത്തിയ ഷോയുടെ ബാക്കി ആവും നീ ഇപ്പോ ഇവിടെ കാണിച്ചത് ,,,,, അവൻ പരിഹാസത്തോടെ ചോദിച്ചു

വീരഭദ്രൻ : ഹഹഹ , ഇത് ചെറുത് വെറും ഒരു സാമ്പിൾ ,അപ്പോഴേക്കും നീ പേടിച്ചോ , ഇത്രേ ഉള്ളോ ധാരകകൊട്ടാരത്തിലെ ഭാവി രാജാവ് ,ഹഹഹഹ

അവന്റെ പരിഹാസത്തിനു അതെ നാണയത്തിൽ തന്നെ മറുപടി കൊടുത്തു വീരഭദ്രൻ ,,, യദു ദേഷ്യം കൊണ്ട്കത്തി ജ്വലിച്ചു , അവന്റെ കൂട്ടാളികൾക് നേരെ തിരിഞ്ഞു കൊണ്ട് അലറി

അടിച്ചൊടിക്കട എല്ലാറ്റിനേം “ ,,,

അവന്റെ ഓർഡർ കിട്ടിയതും കയ്യിലുള്ള കത്തിയും വാളും വടിയും എല്ലാം കൊണ്ട് അവന്റെ ആളുകൾ വീരഭദ്രനുംകൂട്ടർക്കും നേരെ പാഞ്ഞു ,

13 Comments

  1. Nice ???????????????

  2. ? നിതീഷേട്ടൻ ?

    അച്ചുവിൻ്റെ കഥ മാത്രം ആണ് വിഷമം എന്ന് നോക്കിയപ്പോ അവൻറെ കൂട്ടുകാരുടെ ജീവിതവും presnagal നിറഞ്ഞത് തന്നെ അവരെ കാത്തിരിക്കുന്ന അവരൂടെ ജീവിത സഹി മർക്കും ചെയ്തു തീർക്കാൻ ഒരേപോലെ നിയോഗവും ??????.

    മഹയെ ആവും ലെ അന്നു അവൻ കമ്പനി യില് കണ്ടത്ത്. ത്രില്ലിംഗ് ത്രെഡ് തന്നെ

  3. Good

  4. Lorem ipsum 123 789

  5. പാവം പൂജാരി

    നല്ല തീമും ത്രില്ലറും കോമഡിയും കൂടിയുള്ള നിങ്ങളുടെ എഴുത്ത് വളരെയധികം ഇഷ്ട്ടമാണ്. എന്നാൽ പാർട്ട് നമ്പറോ previous പാർട്ട് ലിങ്കോ വെക്കാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലായില്ല. ഞാൻ പോലും വെറുതെ ഒന്ന് നോക്കിയപ്പോൾ ആണ് പുതിയ പാർട്ടാണെന്ന് മനസ്സിലായത്.
    അടുത്ത പാർട്ടിൽ ഇതെല്ലാം ശ്രദ്ധിക്കുക, ഇപ്പോളുള്ള പാർട്ടുകൾക്ക് എഡിറ്റ് ചെയ്ത് നമ്പറുകൾ കൊടുക്കുക, ലിങ്ക് കൊടുക്കുക. അഭ്യർത്ഥനയാണ്. ഇത്രയും നല്ല കഥകൾക്ക് കുറച്ചുകൂടി റീച് കിട്ടണമെന്ന് ആഗ്രഹിക്കുന്നു.

  6. വ്യാസ്

    അടിപൊളി കാത്തിരിന്ന് വന്നു വായിച്ചു ഇഷ്ഷ്ട്ടായി

  7. നീലകുറുക്കൻ

    അടിപൊളി. ?

    ഇന്നാണ് 3 പാർട്ടും വായിച്ചത്. കാത്തിരിക്കുന്നു..

    NB: title ന്റെ കൂടെ എന്തേ പാർട് നമ്പർ വെക്കാത്തത്~? അതു പോലെ previous part ന്റെ ലിങ്കും ഇല്ല.. ?

  8. ❤️

  9. കൊച്ചിക്കാരൻ

    ഗൗരി എന്ന താങ്കളുടെ കഥ വായിച്ച ആരും താങ്കളെ മറക്കില്ല.. ഇപ്പോഴും പലർക്കും ഇത് ആരുടെ എഴുത്താണ് എന്ന് അറിയാത്തതു കൊണ്ടു മാത്രമാവാം ശ്രദ്ധിക്കാതെ പോകുന്നത്

  10. സൂര്യൻ

    ഇത് മോത്ത൦ കുഴഞ്ഞ് മറിഞ്ഞ് ഒന്നും മനസിലാക്കാത്ത രീതിയിൽ ആയല്ലൊ

  11. Under rated story of this site?
    Anyway enikk ishtamaayi
    Nalla ezhuthh?

Comments are closed.