രുദ്ര വീരസിംഹൻ -THE WARRIOR PRINCE [PONMINS] 252

Views : 38733

അച്ചുവിന്റെ കഴുത്തിലെ മാല പതിയെ പ്രകാശിക്കാൻ തുടങ്ങി ,അതിൽ നിന്നുമുള്ള പ്രകാശം പതിയെ അവന്റെശരീരം മുഴുവൻ പലവർണ്ണങ്ങളിൽ പടർന്നു , ഉറക്കിലും തന്റെ ശരീരത്തിൽ എന്തെല്ലാമോ സംഭവിക്കുന്നത് അച്ചു  അറിയുന്നുണ്ടായിരുന്നു , പതിയെ പതിയെ അവൻ അവന്റെ ഉപബോധ മനസ്സിൽ പലതും അറിയാൻ തുടങ്ങി , പതിയെ കണ്ണ് തുറന്നവൻ കണ്ടത് തന്റെ മുന്നിൽ നിൽക്കുന്ന ഒരു വെളുത്ത രൂപത്തെ ആണ് രൂപം അവനെകൈകളിൽ കോരിയെടുത്തു മേലേക്ക് കുതിച്ചുയർന്നു , എല്ലാം കാണാൻ കഴിഞ്ഞെങ്കിലും ശരീരം ഒന്ന്അനക്കാനോ ഉരിയാടാനോ അവന് കഴിഞ്ഞില്ല , രൂപം ഉയർന്നു പൊങ്ങി അവൻ മേഘങ്ങൾക്ക്  ഇടയിലൂടെനീലാകാശത്തെത്തി നിന്നു , പെട്ടെന്ന് അതി ശക്തമായ കാറ്റ് വീശി കാറ്റിൽ പെട്ട് അവനും രൂപവും ഒഴുകിനടന്നു , ശക്തമായ ഒരു പ്രഹരമേറ്റത് പോലെ അവനും രൂപം പെട്ടെന്ന് മണ്ണ് മൂടിക്കിടക്കുന്ന ഒരിടത്തേക്ക്വീഴപ്പെട്ടു തൂവെള്ള രൂപവും അവനും മണ്ണിൽ പേരണ്ടുപോയി , രൂപം അവനെയും കൊണ്ട് അവിടുന്ന്പെട്ടെന്ന് എടുത്ത് ചാടിബ്ലുംഎന്നൊരു ശബ്ദത്തോടെ അവർ വെള്ളത്തിലോട്ട് വീണു , അവിടുന്ന് കരകയറിവന്ന അവർ കത്തി ജ്വലിച്ചു നിൽക്കുന്ന ഒരു അഗ്ന്നി ഗുണ്ടത്തിലൂടെ നടന്നു പതിയെ പതിയെ അവർ അത് മാറികടന്നതും , രൂക്ഷമായ രക്ത ഗന്ധം അവിടെമാകെ പറന്നു , അവൻ പതിയെ കണ്ണുകൾ ഉയർത്തി നോക്കി അവിടെചുട്ട് പഴുത്തു നിൽക്കുന്ന ഒരു പടിക്കു മുകളിൽ രാജകിയ വേഷങ്ങളിൽ നിൽക്കുന്ന ഒരു മനുഷ്യൻ നിന്ന്കത്തുന്നു , അയാളെ നീളമുള്ള കുന്തങ്ങൾ കൊണ്ട് ആർത്തട്ടഹസിച്ചു കൊണ്ട് കുറച്ചു കറുത്ത രൂപങ്ങൾ കുത്തിമുറിവേൽപ്പിച്ചു രസിക്കുന്നു , കാഴ്ച കണ്ടതും സഹിക്കാൻ ആവാതെ അച്ചു രൂപത്തിന്റെ കയ്യിൽ നിന്നുംസർവ്വ ശക്തിയുമെടുത്തു കുതറിയതും അവൻ താഴേക്ക് വീണു പോയി , പെട്ടെന്ന് കണ്ണുകൾ അടഞ്ഞ് പോയഅവൻ സർവ്വ ശക്തിയുമെടുത്തു വലിച്ചു തുറക്കാൻ ശ്രേമിച്ചു , പതിയെ പതിയെ അവന്റെ കണ്ണുകൾ തുറന്നതും  ബലമുള്ള ഇരുമ്പ് ചങ്ങലകളാൽ ബന്ധിച്ചും ശരീരമാകെ രക്തത്തിൽ കുളിച്ചും കിടക്കുക ആണ് , അവൻ പതിയെആയാസപെട്ടുകൊണ്ട് വലത് ഭാഗത്തേക്ക് നോക്കി അവിടെ ഒരു ഹോമകുണ്ഡത്തിനു മുന്നിൽപുറംതിരിഞ്ഞിരിക്കുന്ന ഒരു കറുത്ത രൂപം , അയാൾ ആർത്തട്ടഹസിക്കുന്നുണ്ട് , അയാൾ പതിയെ അവൻ നേരെതിരിഞ്ഞു പൈശാചികമായ ഒരു ചിരിയോടെ അവനടുത്തേക്ക് നടന്നടുത്തു , അവന്റെ തല പിടിച്ചു പൊക്കിഅവന്റെ ചെവിക്കരുകിലേക്ക് അയാളുടെ തല കൊണ്ട് വന്നുരുദ്ര നിന്റെ നിയോഗം ഞാൻ നടത്തിക്കില്ലഹഹഹഹഅയാൾ ആർത്തി ചിരിച്ചുകൊണ്ട് അവന്റെ തല ഇടത്തോട്ട് ചെരിച്ചു വിട്ടു , അവിടെ അവന്റെകൂട്ടുകാരും മാറ്റ് ചിലരും അവന്റെ അതെ അവസ്ഥയിൽ തന്നെ കിടക്കുന്നു കൂടാതെ അവരെല്ലാം ഒരുദിശയിലേക്ക് തന്നെ ദയനീയമായി നോക്കി കണ്ണീർ വാർക്കുന്നു , അവനും അങ്ങോട്ട് നോക്കി അവിടെബലിക്കല്ലുകളിൽ തല വെച്ചു കിടക്കുന്ന കുറച്ചു സ്ത്രീരൂപങ്ങൾ അവന്റെ നോട്ടം ചുവന്ന ചേല ചുറ്റിയ ഒരുപെണ്ണിൽ ഉടക്കി അതെ നിമിഷം തന്നെ അവളും കണ്ണ് തുറന്ന് അവനെ നോക്കി അവളുടെ ചുവന്നനിറത്തോടുകൂടിയ കൃഷ്ണമണികളിൽ അവനെ കണ്ടതും ധനനീയത നിറഞ്ഞു, അതെ സമയം തന്നെ ഒരേസമയം കറുത്ത രൂപങ്ങൾ സ്ത്രീകൾക്ക് മുന്നിൽ വന്ന് നിന്നു അവരുടെ കൈകളിൽ ഉള്ള വാളാൽ അവരുടെതലകൾ വെട്ടി മാറ്റപ്പെട്ടു ,,,,

അആഹ്ഹ്ഹ്

Recent Stories

The Author

PONMINS

13 Comments

  1. Nice 👍👍👍👍👍👏👏👏👏👏👏👌👌👌👌

  2. 🦋 നിതീഷേട്ടൻ 🦋

    അച്ചുവിൻ്റെ കഥ മാത്രം ആണ് വിഷമം എന്ന് നോക്കിയപ്പോ അവൻറെ കൂട്ടുകാരുടെ ജീവിതവും presnagal നിറഞ്ഞത് തന്നെ അവരെ കാത്തിരിക്കുന്ന അവരൂടെ ജീവിത സഹി മർക്കും ചെയ്തു തീർക്കാൻ ഒരേപോലെ നിയോഗവും 😎🔥🔥🔥🔥🔥.

    മഹയെ ആവും ലെ അന്നു അവൻ കമ്പനി യില് കണ്ടത്ത്. ത്രില്ലിംഗ് ത്രെഡ് തന്നെ

  3. Good

  4. 💓💓

  5. Lorem ipsum 123 789

  6. പാവം പൂജാരി

    നല്ല തീമും ത്രില്ലറും കോമഡിയും കൂടിയുള്ള നിങ്ങളുടെ എഴുത്ത് വളരെയധികം ഇഷ്ട്ടമാണ്. എന്നാൽ പാർട്ട് നമ്പറോ previous പാർട്ട് ലിങ്കോ വെക്കാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലായില്ല. ഞാൻ പോലും വെറുതെ ഒന്ന് നോക്കിയപ്പോൾ ആണ് പുതിയ പാർട്ടാണെന്ന് മനസ്സിലായത്.
    അടുത്ത പാർട്ടിൽ ഇതെല്ലാം ശ്രദ്ധിക്കുക, ഇപ്പോളുള്ള പാർട്ടുകൾക്ക് എഡിറ്റ് ചെയ്ത് നമ്പറുകൾ കൊടുക്കുക, ലിങ്ക് കൊടുക്കുക. അഭ്യർത്ഥനയാണ്. ഇത്രയും നല്ല കഥകൾക്ക് കുറച്ചുകൂടി റീച് കിട്ടണമെന്ന് ആഗ്രഹിക്കുന്നു.

  7. വ്യാസ്

    അടിപൊളി കാത്തിരിന്ന് വന്നു വായിച്ചു ഇഷ്ഷ്ട്ടായി

  8. നീലകുറുക്കൻ

    അടിപൊളി. 👌

    ഇന്നാണ് 3 പാർട്ടും വായിച്ചത്. കാത്തിരിക്കുന്നു..

    NB: title ന്റെ കൂടെ എന്തേ പാർട് നമ്പർ വെക്കാത്തത്~? അതു പോലെ previous part ന്റെ ലിങ്കും ഇല്ല.. 😢

  9. ❤️

  10. കൊച്ചിക്കാരൻ

    ഗൗരി എന്ന താങ്കളുടെ കഥ വായിച്ച ആരും താങ്കളെ മറക്കില്ല.. ഇപ്പോഴും പലർക്കും ഇത് ആരുടെ എഴുത്താണ് എന്ന് അറിയാത്തതു കൊണ്ടു മാത്രമാവാം ശ്രദ്ധിക്കാതെ പോകുന്നത്

  11. സൂര്യൻ

    ഇത് മോത്ത൦ കുഴഞ്ഞ് മറിഞ്ഞ് ഒന്നും മനസിലാക്കാത്ത രീതിയിൽ ആയല്ലൊ

  12. Under rated story of this site🔥
    Anyway enikk ishtamaayi
    Nalla ezhuthh👏

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com