രുദ്ര വീരസിംഹൻ -THE WARRIOR PRINCE [PONMINS] 252

എന്നാൽ പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു വീരഭദ്രന്റെ കുതന്ത്രം , യദുവിന്റെ കൂട്ടാളികളെ എല്ലാം അവന്റെപുറകിൽ മറഞ്ഞു നിന്നിരുന്ന എണ്ണത്തിൽ കൂടുതൽ ഉള്ള അവന്റെ ആളുകൾ നിഷ്ക്കരുണം കൊന്നൊടുക്കി , ഇത് പ്രതീക്ഷിക്കാത്ത യദു കയ്യിലുള്ള പിസ്റ്റൾ എടുത്തു ഷൂട്ട് ചെയ്യാൻ തുടങ്ങി

വീരഭദ്രന്റെ ചില ആളുകൾക്കു വെടിയേറ്റ് വീണു , അതുകണ്ട വീരഭദ്രൻ ഒഴിഞ്ഞു മാറി വണ്ടിയുടെ സൈഡിലേക്ക്നീങ്ങി നിന്ന് അവന്റെ പിസ്റ്റൾ എടുത്ത് തിരിച്ചും വെടി വെക്കാൻ തുടങ്ങി , തിരിച്ചു വെടി കിട്ടാൻ തുടങ്ങിയതുംയദുവും സുരക്ഷിതൻ ആവാൻ അവന്റെ വണ്ടിക്ക് പുറകിലേക്ക് നീങ്ങി , അൽപ നേരത്തെ ഷൂട്ടിങ്ങിന് ശേഷം യദുതനിയെ ആണെന്നും , അവന്റെ ഫോൺ വണ്ടിയിൽ ആയത് കൊണ്ടും സഹായത്തിനു പോലും വഴിയില്ലാതെതിരിച്ചോടാൻ തീരുമാനിച്ചു ,എന്നാൽ ഇത് മുൻകൂട്ടി കണ്ട വീരഭദ്രനിൽ കുടിലത നിറഞ്ഞ ഒരു ചിരി വിരിഞ്ഞുഅവൻ പതിയെ വണ്ടിയുടെ മുന്നിലേക്ക് വന്ന് നിന്നു

വീരഭദ്രൻ : യദു , നീ തനിച്ചാണെന്നും സഹായിക്കാൻ ആളില്ലെന്നും എനിക്കറിയാം , എന്നെയും എന്റെകൂട്ടാളികളെയും മുഴുവൻ കൊന്നു തള്ളാൻ നിന്റെ പിസ്‌റ്റോളിൽ ബുള്ളറ്റ് ഇല്ലെന്നും എനിക്കറിയാം , സൊ ഹാവ് പ്ലാൻ ,ഗൺ യൂസ് ചെയ്യാതെ നമ്മൾ പരസ്പരം ഒന്ന് മുട്ടി നോക്കാം ജയിക്കുന്നവർക്ക് തിരിച്ചുപോവാം ,, എന്താ സമ്മതമാണോ ,,, അവൻ കുടിലമായ ഒരു ചിരിയോടെ ചോദിച്ചു

അവൻ പറഞ്ഞ കാര്യങ്ങൾ ശെരിയായത് കൊണ്ടും വീരഭദ്രനുമായി ഏറ്റുമുട്ടിയാൽ ജയിക്കാം എന്നുള്ള അമിതആത്മവിശ്വാസം ഉള്ളത് കൊണ്ടും യദു മുന്നോട്ട് വന്നു വീരഭദ്രന് അഭിമുഖമായി നിന്നു

യദു : സമ്മതം , പക്ഷേ നിന്റെ മരണം കൊണ്ടല്ലാതെ നിനക്കിനി ഇവിടുന്ന് രക്ഷയില്ല വീരഭദ്ര ,,,, അവൻആക്രോശിക്കും പോലെ പറഞ്ഞു

വീരഭദ്രൻ : ഹഹഹ , നമുക്ക് കാണാട,, നിന്ന് ഡയലോഗ് അടിക്കാതെ വാടാ ,,, അവൻ അതും പറഞ്ഞു യാദവിന്നേരെ കുതിച്ചു ,,,

കൊണ്ടും കൊടുത്തും രണ്ടു തുല്യ ശക്തികൾ വീറോടെ പോരാടി , കണ്ടു നിന്ന വീരഭദ്രന്റെ കൂട്ടാളികൾ ഒരേസമയം ആശങ്കയും ആത്മവിശ്വാസവും ഉണ്ടായി ,, ആര് ജയിക്കും ആര് തോൽക്കും എന്നറിയാത്ത പോരാട്ടംഅവരിൽ ആവേശം നിറച്ചു

ടോ ?പെട്ടെന്ന് അവിടെ ഒരു വെടി ശബ്ദം ഉയർന്നു ,, കൂടെആഹ്ഹഎന്നൊരു ശബ്ദത്തോടെ ഒരാൾതാഴേക്ക് വീണു ,രക്തം വാർന്നൊഴുകി ,,, കണ്ടു നിന്ന കാണികൾ വെടി ശബ്ദം വന്നിടത്തേക്ക് തിരിഞ്ഞുനോക്കി ,,, അവിടെ ഒരു ഇരട്ട കുഴൽ തോക്ക് ചൂണ്ടി ചുണ്ടിൽ ഒരു പുച്ഛച്ചിരിയോടെ നിൽക്കുന്ന വിജയേന്ദ്രയെകണ്ടതും വീരഭദ്രനിലും കൂട്ടാളികളിലും ഒരു ചിരി വിരിഞ്ഞു , അവർ താഴെ വീണ് രക്തം വാർക്കുന്നയദുവിനടുത്തേക്ക്  നടന്നു അവന്റെ മുന്നിലായി നിന്നു ,,

യദു : ,, ചതി ,,ചതിയാ ,,,, ഇടനെഞ്ചിൽ തറച്ച ബുള്ളറ്റിന്റെ വേദന കടിച്ചു പിടിച്ചു കൊണ്ട് അവൻ അലറി ,,,

വിജയേന്ദ്രാ : ഹഹഹ , ചതി ,, ചതി തന്നെയാണ്  യദു ,, പണ്ടും ഞാൻ ഇതുപോലെ ഒരു ചതി ചെയ്തത്കൊണ്ടാണ് നീ എല്ലാം ഇന്നും ഇങ്ങനെ   സുഗിച്ചു വാണത് ,,,മതി ,, ഇനി മതി നിങ്ങളുടെ വാഴൽ ,ഇനിഞങ്ങളുടെ ഊഴമാണ് ,, അതിന്റെ ആദ്യപടി ആണ് നീ , നിനക്ക് പുറകെ വരും നിന്റെ പ്രിയപ്പെട്ടവർ എല്ലാം,ഹഹഹ

അത്രയും പറഞ്ഞു അയാൾ വീരഭദ്രനെ ഒന്ന് നോക്കി അവൻ തന്റെ കൂട്ടാളിക്ക് നേരെ കൈ നീട്ടി , അയാൾഅവന്റെ കയ്യിലേക്ക് ഒരു കടാര വെച്ച് കൊടുത്തു , വീരഭദ്രൻ യദുവിനെ ഒരു ചിരിയോടെ നോക്കിഅവനടുത്തേക്ക് ഇരുന്നു

വീരഭദ്രൻ : സൊ യദു ,റസ്റ്റ് ഇൻ പീസ് ,,,അതും പറഞ്ഞു ഒരു കൊല ചിരിയോടെ കടാര യദു വിന്റെ ഇടതുനെഞ്ചിലേക്ക് ആഞ്ഞു കുത്തി ഇറക്കിആഹ്ഹഎന്നൊരു ശബ്ദത്തോടെ പിടഞ്ഞു പിടഞ്ഞു അവൻമരണത്തെ പുൽകി .

ഇതെല്ലം ഒരു ആത്മനിർവിധിയോടെ വിജയേന്ദ്രനും വീരഭദ്രനും നോക്കി നിന്നു , പിന്നെ യദുവിന്റെയുംകൂട്ടാളികളുടെയും മൃതുദേഹങ്ങൾ വണ്ടിയിലേക്ക് ഇട്ട് കത്തിക്കാൻ കൂട്ടാളികൾക്ക് നിർദേശം കൊടുത്ത ശേഷംഅവർ നിറഞ്ഞ ചിരിയോടെ അവിടെ നിന്ന് ശിവപുരിയിലെ അവരുടെ കൊട്ടാരത്തിലേക്ക് പോയി .

13 Comments

  1. Nice ???????????????

  2. ? നിതീഷേട്ടൻ ?

    അച്ചുവിൻ്റെ കഥ മാത്രം ആണ് വിഷമം എന്ന് നോക്കിയപ്പോ അവൻറെ കൂട്ടുകാരുടെ ജീവിതവും presnagal നിറഞ്ഞത് തന്നെ അവരെ കാത്തിരിക്കുന്ന അവരൂടെ ജീവിത സഹി മർക്കും ചെയ്തു തീർക്കാൻ ഒരേപോലെ നിയോഗവും ??????.

    മഹയെ ആവും ലെ അന്നു അവൻ കമ്പനി യില് കണ്ടത്ത്. ത്രില്ലിംഗ് ത്രെഡ് തന്നെ

  3. Good

  4. Lorem ipsum 123 789

  5. പാവം പൂജാരി

    നല്ല തീമും ത്രില്ലറും കോമഡിയും കൂടിയുള്ള നിങ്ങളുടെ എഴുത്ത് വളരെയധികം ഇഷ്ട്ടമാണ്. എന്നാൽ പാർട്ട് നമ്പറോ previous പാർട്ട് ലിങ്കോ വെക്കാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലായില്ല. ഞാൻ പോലും വെറുതെ ഒന്ന് നോക്കിയപ്പോൾ ആണ് പുതിയ പാർട്ടാണെന്ന് മനസ്സിലായത്.
    അടുത്ത പാർട്ടിൽ ഇതെല്ലാം ശ്രദ്ധിക്കുക, ഇപ്പോളുള്ള പാർട്ടുകൾക്ക് എഡിറ്റ് ചെയ്ത് നമ്പറുകൾ കൊടുക്കുക, ലിങ്ക് കൊടുക്കുക. അഭ്യർത്ഥനയാണ്. ഇത്രയും നല്ല കഥകൾക്ക് കുറച്ചുകൂടി റീച് കിട്ടണമെന്ന് ആഗ്രഹിക്കുന്നു.

  6. വ്യാസ്

    അടിപൊളി കാത്തിരിന്ന് വന്നു വായിച്ചു ഇഷ്ഷ്ട്ടായി

  7. നീലകുറുക്കൻ

    അടിപൊളി. ?

    ഇന്നാണ് 3 പാർട്ടും വായിച്ചത്. കാത്തിരിക്കുന്നു..

    NB: title ന്റെ കൂടെ എന്തേ പാർട് നമ്പർ വെക്കാത്തത്~? അതു പോലെ previous part ന്റെ ലിങ്കും ഇല്ല.. ?

  8. ❤️

  9. കൊച്ചിക്കാരൻ

    ഗൗരി എന്ന താങ്കളുടെ കഥ വായിച്ച ആരും താങ്കളെ മറക്കില്ല.. ഇപ്പോഴും പലർക്കും ഇത് ആരുടെ എഴുത്താണ് എന്ന് അറിയാത്തതു കൊണ്ടു മാത്രമാവാം ശ്രദ്ധിക്കാതെ പോകുന്നത്

  10. സൂര്യൻ

    ഇത് മോത്ത൦ കുഴഞ്ഞ് മറിഞ്ഞ് ഒന്നും മനസിലാക്കാത്ത രീതിയിൽ ആയല്ലൊ

  11. Under rated story of this site?
    Anyway enikk ishtamaayi
    Nalla ezhuthh?

Comments are closed.