!! തണൽ – വേനലറിയാതെ !! – 3[**SNK**] 96

Views : 5812

!! തണൽ – വേനലറിയാതെ !! 3

Author :**SNK**

********************************************

Cochin – Next day – 9 AM

ഇന്ന് രാവിലെ കുറച്ചു നേരത്തേ തന്നെ വീട്ടിൽ നിന്നും ഇറങ്ങി ദിവ്യ. ഇന്നലെ അത്യാവശ്യം ചില കാര്യങ്ങൾക്കായി അമ്മ വിളിച്ചത്‌ കൊണ്ട് രമ്യ ടീച്ചറുടെ വീട്ടിൽ പോക്ക് നടന്നില്ല. പ്രിൻസിപ്പാളുടെ പെർമിഷൻ വാങ്ങി ഇന്ന് രാവിലെ തന്നെ പോയി കണ്ടോളാം എന്ന് ഉറപ്പു കൊടുത്താണ് ഇറങ്ങിയത്. അതു കൊണ്ട് തന്നെ നേരെ രമ്യ ടീച്ചറുടെ വീട്ടിലേക്കു തന്നെ തൻ്റെ Suzuki Access 125 അത്യാവിശം നല്ല സ്പീഡിൽ തന്നെ വിട്ടു. വീട്ടിൽ നിന്നും 15 മിനുട്ടു മാത്രം മതി കോളേജിലേക്ക്. പക്ഷേ രമ്യ ടീച്ചറുടെ വീടിലേക്ക്‌ കുറച്ചു മാറി പോകണം, നഗരത്തിന്റെ തിരക്കിൽ നിന്നും അകന്നു കുറച്ചു ഉള്ളിലായിയാണ് അവരുടെ വീട്. സ്ഥലമറിയാമെങ്കിലും ദിവ്യക്കു വീടറിയില്ലായിരുന്നു, അങ്ങനെ ഓരോന്ന് ആലോചിച്ചു മുക്കാൽ മണിക്കൂറിലിലധികം എടുത്താണ് രമ്യ ടീച്ചറുടെ വീടിനടുത്തുള്ള കവലയിലെത്തിയത്. അവിടെ ഒരരുകിലായി വണ്ടി നിറുത്തി ടീച്ചർക്ക് ഫോൺ ചെയ്തു വീട്ടിലേക്കുള്ള വഴി മനസ്സിലാക്കി അങ്ങോട്ട് പുറപ്പെട്ടു. കവലയിൽ നിന്നും വീണ്ടും പത്തു മിനുറ്റിലധികം എടുത്താണ് വീടിനു മുമ്പിൽ എത്തിയത്.

റോഡിൽ നിന്നും കുറച്ചു ഉയരെയാണ് വീടുള്ളത്. തുരുമ്പിച്ചു നിറം മങ്ങിയ നീല നിറമുള്ള ഒരു ചെറിയ ഗേറ്റ്. ഗേറ്റ് തുറന്നാൽ പായല് പിടിച്ച എട്ടോളം പടിക്കെട്ടുകൾ. പടിക്കെട്ടുകൾ കടന്നു ചെല്ലുന്നതു അത്യാവശ്യം നല്ല ഒരു മുറ്റത്തേക്കാണ്. കൂടാതെ പടികെട്ടിനിരുവശം പറമ്പാണ്, മാവും തെങ്ങും പ്ലാവും എല്ലാമുള്ള പറമ്പ്. മാവിന്റെ കൊമ്പുകൾ വളർന്നു മുറ്റത്തു നല്ല തണൽ കിട്ടുന്ന പോലെയാണ്, ഒരു വലിയ കുടയുടെ കീഴിൽ നിൽക്കുന്ന പോലെ. മുറ്റത്തിന് മദ്ധ്യേ ഒരു കുഞ്ഞു തുളസിത്തറ, അതിൽ നല്ല ബലത്തിലും വലിപ്പത്തിലുമുള്ള തുളസി തൈ.

പടിക്കെട്ടു കടന്നെത്തിയ ദിവ്യയെ വരവേറ്റത് പഴമയുടെ പ്രൗഢിയും പ്രായാധിക്യത്തിന്റെ അവശതകൾ എടുത്തു കാണിക്കുന്ന ഒരു ഒറ്റ നില ഓടിട്ട വീടായിരുന്നു. അറ്റ കുറ്റ പണികളുടെ അഭാവം എടുത്തു കാണിക്കുന്ന ഒരു വീട്. അതിനു മുന്നിലെ നീള മുള്ള വരാന്തയിൽ പടികട്ടിലേക്കു കണ്ണും നട്ടിരിക്കുന്ന രമ്യ ടീച്ചർ. ദിവ്യയെ കണ്ടയുടനെ ടീച്ചറുടെ മുഖമൊന്നു തെളിഞ്ഞു, മുറ്റത്തേക്കിറങ്ങി ചിരിച്ചു കൈ പിടിച്ചു ദിവ്യയെ ഉമ്മറത്തു കയറ്റി അവിടെ ഉള്ള കസേരയിൽ ഇരുത്തി എന്നിട്ടു തിണ്ണത്തേക്കിരുന്നു.

 

Divya: എന്റെ ടീച്ചറെ, ടീച്ചറെ സമ്മതിക്കണം, വീട് കണ്ടു പിടിച്ചെത്തിയപ്പോഴേക്കും ഞാൻ ഒരു പരുവമായി. അപ്പോൾ ദിവസം ഇവിടെ നിന്നും കോളേജിൽ വന്നു പോകുന്ന ടീച്ചറെ സമ്മതിക്കണം.

 

Remya: (ഒന്ന് ചിരിച്ചിട്ട്) ഞാൻ മെയിൻ റോഡ് വഴിയല്ല പൂവാര്, ഈ അരികിലെ വയലിൽ കൂടെ ഒരഞ്ചു മിനുട്ട് നടന്നാൽ കവലയിലെത്തും. അവിടുന്ന് രാവിലെ ഒരു ഡയറക്റ്റ് ബസ്സ് ഉണ്ട്, കറക്റ്റ് 8:50 നു കോളേജിൽ മുന്നിലെത്തും. ആ ബസ് പോയാൽ പാടാണുട്ടോ, രണ്ടു ബസ്സു മാറി കയറണം.

 

Divya: എന്തായാലും യാത്രയുടെ ക്ഷീണമെല്ലാം ഇവിടെ എത്തിയപ്പോൾ മാറി കേട്ടോ. നല്ല കുളിർമയുള്ള സമാധാനം ഉള്ള അന്തരീക്ഷം. ടീച്ചറുടെ സൗന്ദര്യത്തിന്റെയും ആരോഗ്യത്തിന്റെയും രഹസ്യം ഇപ്പോഴല്ലേ മനസ്സിലായത്. ഒന്നുമില്ലെങ്കിലും നല്ല ശുദ്ധ വായു ശോസിക്കമല്ലോ.

Remya: ചേച്ചി ആ പറഞ്ഞത് കറക്റ്റാണ് കേട്ട്, കോളേജ് വിട്ടു വന്നു ഈ തിണ്ണയിൽ ഒരു അഞ്ചു മിനിട്ടിരുന്നാൽ മതി അന്നത്തെ എല്ലാ പിരിമുറുക്കങ്ങളും മാറി കിട്ടാൻ.

Recent Stories

The Author

**SNK**

1 Comment

  1. കൊള്ളാം കഥ നല്ല എഴുത്ത്.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com