രുദ്ര വീരസിംഹൻ -THE WARRIOR PRINCE [PONMINS] 252

ശിവപുരിയിലേ ധാരക കൊട്ടാരത്തിൽ അവരുടെ കാർ ചെന്ന് നിന്നതും വിജയേന്ദ്രന്റെ മറ്റു 3 പേരക്കുട്ടികൾ ആയദേവ ഭദ്രനും, ആദവും ,ആരവും പുറത്തേക്ക് വന്നു , മുത്തശ്ശനെയും വല്യേട്ടനെയും കണ്ടതും അവരിൽ കാര്യങ്ങൾഅറിയാനുള്ള ജിക്‌നസ ഉണർന്നു , അവർ അകത്തേക്ക് കയറി സോഫയിൽ ഇരുന്നു ,

വിജയേന്ദ്ര : അദ്ദേഹം , ഇവിടെ ഇല്ലേ ,, അയാൾ തന്റെ പേരകുട്ടികളോട് സംശയത്തോടെ ചോദിച്ചു

ഞാൻ ഇവിടെ തന്നെ ഉണ്ടെടോ ,തന്റെ വരവും കാത്തിരിക്കായിരുന്നു

ശബ്ദം വന്നിടത്തേക്ക് എല്ലാവരും നോക്കി , ഉടുത്തിരുന്ന മുണ്ട് മടക്കി ഉടുത്തു മുഖത്തുള്ള വിയർപ്പെല്ലാംതുടച്ചു മാറ്റി , ഒരു മുറിയിൽ നിന്നും വരുന്ന രാജപുരോഹിതരെ  കണ്ടതും എല്ലാവരും എണീറ്റ് നിന്ന് തന്നെഅയാളെ വണങ്ങി ,,

മതിയാടോ , താൻ ഇരി , എന്നിട്ട് കാര്യങ്ങൾ പറ

വിജയേന്ദ്ര : യാദവിനെ ആങ് തീർത്തു ഹഹഹ ,,, അയാൾ ഒരു ചിരിയോടെ പറഞ്ഞു

രാജപുരോഹിതർ : ഹഹഹ , അവൻ , അവൻ ആണ് കൂട്ടത്തിലെ നെടുന്തൂൺ , അവൻ വീണാൽ ബാക്കിഉള്ളവർ പതറും , സമയം മതി നമ്മുക്ക് അവരേം തീർക്കാൻ ,,, അയാൾ കുടിലമായ ഒരു ചിരിയോടെ പറഞ്ഞു

വിജയേന്ദ്ര : അതിരിയാവുന്നത് കൊണ്ടല്ലേ നമ്മൾ ഇത്രയും നാൾ നല്ലൊരു അവസരത്തിനായി കാത്തുനിന്നത് ,,,

രാജപുരോഹിതർ : മ്മ് , തെളിവുകൾ എല്ലാം നശിപ്പിച്ചില്ലേ ,, അയാൾ ഒരു ചിന്തയോടെ ചോദിച്ചു

വീരഭദ്രൻ : നമുക്ക് കിട്ടിയ ഇൻഫർമേഷൻ അനുസരിച്ചു അവൻ ദേവീപുരത്തേക്കാണ് പോയതെന്ന്കൊട്ടാരത്തിൽ ഉള്ളവർക്ക് അറിയാം ,സൊ സ്വാഭാവികമായും അവന്റെ മരണവാർത്ത അറിയുമ്പോൾ അവർദേവീപുരത്തുകാരെയെ സംശയിക്കു ,പിന്നെ ഒരു തെളിവും ബാക്കി വെക്കാതെ അവനെയും അവന്റെകൂട്ടാളികളെയും   അങ് കത്തിച്ചു ചാമ്പലാക്കി , കൊട്ടാരത്തിൽ വിവരമറിയുമ്പോൾ മിക്കവാറും ദേവീപുരികത്തിച്ചു ചാമ്പലാക്കാൻ പറയാൻ ചാൻസ് ഉണ്ട് , ഹഹഹ ,,,, അവൻ അട്ടഹാസത്തോടെ പറഞ്ഞു നിർത്തു

രാജപുരോഹിതർ: ഹഹഹ , അങ്ങനെ ഇതും നമ്മൾ അവരുടെ തലക്കിട്ടല്ലേ ,,, അയാളും അവന്റെ ചിരിയിൽ പങ്ക്ചേർന്നു

വിജയേന്ദ്ര : ഹഹ ,, ഇനിയും എത്ര ,,എത്ര കിടക്കുന്നു ,,,,

രാജപുരോഹിതർ: മ്മ് , പാർവ്വതി , അവളെ കുറിച്ച് വല്ല ഇൻഫൊർമേഷനും ഉണ്ടോ ,,, അയാൾഗൗരവത്തോടെ ചോദിച്ചു

ദേവ ഭദ്രൻ : ഇല്ല , കഴിഞ്ഞ 5 വർഷമായി അവളെ കുറിച്ച് അന്വേഷിക്കുന്നു , ഒരു വിവരവും ഇല്ല , അവൾ ദേവിപുരിയിൽ കാൽ കുത്തിയാൽ നമ്മൾ അറിയും , പിന്നെ അവൾ ഇന്ത്യ വിട്ട് പോയിട്ടും ഇല്ല , അയാൾ അവളെഎവിടെ കൊണ്ട് ഒളിപ്പിച്ചതാണെന്ന് ഒരു അറിവും ഇല്ല ,,, അവൻ വിഷമത്തോടെ പറഞ്ഞു

രാജപുരോഹിതർ: നിരാശവേണ്ട , തേടണം ഒരിടം വിടാതെ തേടണം , സ്വാമിജി പറഞ്ഞ 3 പെൺകുട്ടികൾഅവരെ നമുക്ക് കണ്ടെത്തി കൊണ്ട് കൊടുത്തേ മതിയാകു , അതിൽ ഒരാൾ പാർവ്വതി , മറ്റു രണ്ടുപേർ ആരൊക്കെആണെന്ന് കണ്ടു പിടിക്കണം , അദ്ദേഹം പറഞ്ഞ ലക്ഷണങ്ങളും അടയാളങ്ങളും ഉള്ളവരെ കണ്ടെത്തിയേ പറ്റു , അതിന്റെ പൂർണ്ണ ഉത്തരവാദിത്വം നിനക്കാണ് ദേവ ഭദ്ര ,,,, അയാൾ കുറച്ചു കടുപ്പത്തിൽ തന്നെ പറഞ്ഞു നിർത്തി

ദേവ ഭദ്രൻ ഏട്ടൻ വീര ഭദ്രനെ ഒന്ന് നോക്കി , അവൻ കണ്ണുകൾ കൊണ്ട് അവനെ സമാധാനിപ്പിച്ചു ,

വിജയേന്ദ്ര : വീര നാളെ അല്ലെ RM ഗ്രൂപ്പിന്റെ കുട്ടികളുടെ ഫങ്ക്ഷന് ,മാനവും ശങ്കറും വിളിച്ചിരുന്നുഅവരുമായുള്ള ഡീലിന്റെ ഓപ്പണിംഗും   നാളെ ഫങ്ക്ഷനിൽ വെച്ച് നടത്തുന്നുണ്ടത്രേ അപ്പൊ നമ്മളോട്ആരോടേലും ചെല്ലാൻ പറഞ്ഞിരുന്നു ആരാ പോകുന്നെ ,,,,,

വീര ഭദ്രൻ : അത് , ദേവ പൊയ്ക്കൊള്ളും ,, അവന് നാളെ കൊച്ചിൻ പോകേണ്ട കാര്യമുണ്ടെന്ന് പറഞ്ഞിരുന്നു , ലെ നീ പോകില്ലേ ,,, അവൻ ദേവ ഭദ്രനോട് ചോദിച്ചു

ദേവ ഭദ്രൻ ഒരു മൂളലോടെ സമ്മതം അറിയിച്ചു ,,,

വിജയേന്ദ്ര : എന്ന പോയി കിടന്നോളു , നാളെ നമുക്ക് സങ്കട നാടകം അഭിനയിക്കാൻ ഉള്ളതല്ലേ ,, ഒരുപരിഹാസത്തോടെ അയാൾ പറഞ്ഞു

13 Comments

  1. Nice ???????????????

  2. ? നിതീഷേട്ടൻ ?

    അച്ചുവിൻ്റെ കഥ മാത്രം ആണ് വിഷമം എന്ന് നോക്കിയപ്പോ അവൻറെ കൂട്ടുകാരുടെ ജീവിതവും presnagal നിറഞ്ഞത് തന്നെ അവരെ കാത്തിരിക്കുന്ന അവരൂടെ ജീവിത സഹി മർക്കും ചെയ്തു തീർക്കാൻ ഒരേപോലെ നിയോഗവും ??????.

    മഹയെ ആവും ലെ അന്നു അവൻ കമ്പനി യില് കണ്ടത്ത്. ത്രില്ലിംഗ് ത്രെഡ് തന്നെ

  3. Good

  4. Lorem ipsum 123 789

  5. പാവം പൂജാരി

    നല്ല തീമും ത്രില്ലറും കോമഡിയും കൂടിയുള്ള നിങ്ങളുടെ എഴുത്ത് വളരെയധികം ഇഷ്ട്ടമാണ്. എന്നാൽ പാർട്ട് നമ്പറോ previous പാർട്ട് ലിങ്കോ വെക്കാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലായില്ല. ഞാൻ പോലും വെറുതെ ഒന്ന് നോക്കിയപ്പോൾ ആണ് പുതിയ പാർട്ടാണെന്ന് മനസ്സിലായത്.
    അടുത്ത പാർട്ടിൽ ഇതെല്ലാം ശ്രദ്ധിക്കുക, ഇപ്പോളുള്ള പാർട്ടുകൾക്ക് എഡിറ്റ് ചെയ്ത് നമ്പറുകൾ കൊടുക്കുക, ലിങ്ക് കൊടുക്കുക. അഭ്യർത്ഥനയാണ്. ഇത്രയും നല്ല കഥകൾക്ക് കുറച്ചുകൂടി റീച് കിട്ടണമെന്ന് ആഗ്രഹിക്കുന്നു.

  6. വ്യാസ്

    അടിപൊളി കാത്തിരിന്ന് വന്നു വായിച്ചു ഇഷ്ഷ്ട്ടായി

  7. നീലകുറുക്കൻ

    അടിപൊളി. ?

    ഇന്നാണ് 3 പാർട്ടും വായിച്ചത്. കാത്തിരിക്കുന്നു..

    NB: title ന്റെ കൂടെ എന്തേ പാർട് നമ്പർ വെക്കാത്തത്~? അതു പോലെ previous part ന്റെ ലിങ്കും ഇല്ല.. ?

  8. ❤️

  9. കൊച്ചിക്കാരൻ

    ഗൗരി എന്ന താങ്കളുടെ കഥ വായിച്ച ആരും താങ്കളെ മറക്കില്ല.. ഇപ്പോഴും പലർക്കും ഇത് ആരുടെ എഴുത്താണ് എന്ന് അറിയാത്തതു കൊണ്ടു മാത്രമാവാം ശ്രദ്ധിക്കാതെ പോകുന്നത്

  10. സൂര്യൻ

    ഇത് മോത്ത൦ കുഴഞ്ഞ് മറിഞ്ഞ് ഒന്നും മനസിലാക്കാത്ത രീതിയിൽ ആയല്ലൊ

  11. Under rated story of this site?
    Anyway enikk ishtamaayi
    Nalla ezhuthh?

Comments are closed.