രുദ്ര വീരസിംഹൻ -THE WARRIOR PRINCE [PONMINS] 254

അതിനവൾ അയാളെ ഒന്ന് കൂർപ്പിച്ചു നോക്കി ,,

ആയിഷ : ഇന്ന് നമ്മൾ വേറെ സ്വപ്ന കണ്ടത് ,,, അവൾ വിഷമത്തോടെ പറഞ്ഞു

ഹാജ്ജിക്ക അവളെയും കൂട്ടി അയാളുടെ റൂമിലേക്ക് കയറി കൂടെ കൈജയും ,,അവളെ ബെഡിൽ ഇരുത്തിയശേഷം അവളോട് കാര്യം ചോദിച്ചറിഞ്ഞു , അവൾ വള്ളിപുള്ളി തെറ്റാതെ കണ്ട കാര്യങ്ങൾ എല്ലാം പറഞ്ഞുകൊടുത്തു ,

അയാൾ എല്ലാം കാര്യാ ഗൗരവത്തോടെ തന്നെ കേട്ടിരുന്നു , എല്ലാം കഴിഞ്ഞതും കുറച്ചു നേരം അയാൾചിന്തയിലാണ്ടു ,, പിന്നെ പതിയെ അവൾക് നേരെ തിരിഞ്ഞു

ഹാജ്ജിക്ക : മോളെ . നമ്മളൊരു കാര്യം അന്നോട്  ഇപ്പൊ ആവശ്യപ്പെടാൻ പോവാണ് ,അത് ജ്ജ് എനിക്ക് ഉറപ്പ്തരണം ,പറ്റോ ,,, അയാൾ ഗൗരവത്തോടെ തന്നെ ചോദിച്ചു

ആയിഷ : ഉപ്പുപ്പാക്ക് എന്നോട് എന്തും പറയാലോ ,,,അവൾ അയാളോട് പറഞ്ഞു

ഹാജ്ജിക്ക : അനക്ക് ലോകത്തു അള്ളാഹുവും റസൂലും കഴിഞ്ഞാൽ ഏറ്റവും ഇഷ്ടമുള്ളത് ഇപ്പോ ആരെയാ,,,, അയാൾ ചോദിച്ചു

ആയിഷ : ന്റെ ഉപ്പുപ്പാനേം കൈജുമ്മാനേം ,,, അവൾ ഒരു മടിയും ഇല്ലാതെ പറഞ്ഞു

ഹാജ്ജിക്ക : എന്ന ഞാൻ ഇനി ചോദിക്കുന്നത് നീ ഞങ്ങടെ തലയിൽ തൊട്ട് സത്യം ചെയ്ത് തരണം ,, ന്താ പറ്റോ,,,

ആയിഷ : പറ്റും ,,, അവൾ ഹജ്ജിക്കാടെ ചോദ്യം കേട്ട് ഒന്ന് ഞെട്ടി എങ്കിലും സമ്മതിച്ചു കൊടുത്തു

അയാൾ അവളുടെ ഒരു കൈ അയാളുടെ തലയിലും മറ്റേ കൈ കൈജാടെ തലയിലും വെച്ചു

ഹാജ്ജിക്ക : ന്റെ കുട്ടിക്ക് അറിയുന്നതാണ് കുടീലെ കാര്യങ്ങൾ ,,അന്നേ ഇവിടെള്ളോരെല്ലാം എങ്ങനെകാണുന്നത് എന്നും അണക്കറിയ ,, ഇവിടൊള്ളോരേ ഉള്ളിലിരിപ്പും അനക്കറിയ ,, പക്ഷേ , ഉപ്പുപ്പാടെ കുട്ടീടെനിക്കാഹ് ഉപ്പുപ്പാ പറയുന്ന ആളുമായിട്ടല്ലാതെ ന്റെ കുട്ടി  മരിക്കേണ്ടിവന്നാലും സമ്മതിക്കൂലാന്ന് ഞങ്ങടെരണ്ടാൾടേം തലയിൽ തൊട്ട് സത്യം ചെയ്യ് ,,,,

അയാൾ വൈകാരികമായി തന്നെ പറഞ്ഞു നിർത്തി ,,, അത് കേട്ട അവൾ അവരെ രണ്ടുപേരെയും ദയനീയമായിഒന്ന് നോക്കി ,

ആയിഷ : ഉപ്പുപ്പാക് അറിയുന്നതല്ലേ ഞാനൊരു അറക്കാൻ വെച്ചിരിക്കുന്ന മാടാണെന്ന് , അവരെ എങ്ങാൻഎതിർത്താൽ അവര് നിങ്ങളെ രണ്ടാളേം എന്തേലും ചെയ്താ ,, പിന്നെ ,,പിന്നെ ,,,ഞമ്മക്ക് എങ്ങനെമനസ്സമാധാനം ഉണ്ടാവാ ,,,,,അവൾ വിതുമ്പിക്കൊണ്ട് ചോദിച്ചു

ഹാജ്ജിക്ക : അന്നേ അങ്ങനെ ഒരുത്തനും അറക്കാൻ ഞമ്മള് കൊടുക്കൂല ,അനക്ക് നമ്മളോട് സ്നേഹണ്ടെങ്കിൽ  ഇജ്ജ് നമ്മൾ പറഞ്ഞത് സത്യം ചെയ്ത് താ ,,, പിന്നെ എന്താ വേണ്ടതെന്ന് ഞമ്മക്കറിയ ,,,, അയാൾ കുറച്ചുകടുപ്പിച്ചു തന്നെ പറഞ്ഞു

അത് കേട്ടതും വേറെ വഴിയില്ലാതെ അവൾ രണ്ടുപേരുടെ മേലിലും സത്യം ചെയ്ത് കൊടുത്തു , അത് അയാളിൽഒരു ആശ്വാസ പുഞ്ചിരി വിടർത്തി , എന്തോ ഒന്ന് നേടിയെടുത്ത പുഞ്ചിരി

ഹജ്ജിക്ക : ന്ന ന്റെ കുട്ടി പോയി കിടന്നോ , നാളെ ക്ലാസ് ഇല്ലെ

അവൾ പതിയെ തലയാട്ടിയ ശേഷം കൈജാടെ കൂടെ അവരുടെ മുറിയിലേക്ക് പോയി പതിയെ ഉറക്കത്തിലേക്ക്വീണു

————————————————————

ശ്രീലയംട്രിവാൻഡ്രം

—————————-

13 Comments

  1. Nice ???????????????

  2. ? നിതീഷേട്ടൻ ?

    അച്ചുവിൻ്റെ കഥ മാത്രം ആണ് വിഷമം എന്ന് നോക്കിയപ്പോ അവൻറെ കൂട്ടുകാരുടെ ജീവിതവും presnagal നിറഞ്ഞത് തന്നെ അവരെ കാത്തിരിക്കുന്ന അവരൂടെ ജീവിത സഹി മർക്കും ചെയ്തു തീർക്കാൻ ഒരേപോലെ നിയോഗവും ??????.

    മഹയെ ആവും ലെ അന്നു അവൻ കമ്പനി യില് കണ്ടത്ത്. ത്രില്ലിംഗ് ത്രെഡ് തന്നെ

  3. Good

  4. Lorem ipsum 123 789

  5. പാവം പൂജാരി

    നല്ല തീമും ത്രില്ലറും കോമഡിയും കൂടിയുള്ള നിങ്ങളുടെ എഴുത്ത് വളരെയധികം ഇഷ്ട്ടമാണ്. എന്നാൽ പാർട്ട് നമ്പറോ previous പാർട്ട് ലിങ്കോ വെക്കാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലായില്ല. ഞാൻ പോലും വെറുതെ ഒന്ന് നോക്കിയപ്പോൾ ആണ് പുതിയ പാർട്ടാണെന്ന് മനസ്സിലായത്.
    അടുത്ത പാർട്ടിൽ ഇതെല്ലാം ശ്രദ്ധിക്കുക, ഇപ്പോളുള്ള പാർട്ടുകൾക്ക് എഡിറ്റ് ചെയ്ത് നമ്പറുകൾ കൊടുക്കുക, ലിങ്ക് കൊടുക്കുക. അഭ്യർത്ഥനയാണ്. ഇത്രയും നല്ല കഥകൾക്ക് കുറച്ചുകൂടി റീച് കിട്ടണമെന്ന് ആഗ്രഹിക്കുന്നു.

  6. വ്യാസ്

    അടിപൊളി കാത്തിരിന്ന് വന്നു വായിച്ചു ഇഷ്ഷ്ട്ടായി

  7. നീലകുറുക്കൻ

    അടിപൊളി. ?

    ഇന്നാണ് 3 പാർട്ടും വായിച്ചത്. കാത്തിരിക്കുന്നു..

    NB: title ന്റെ കൂടെ എന്തേ പാർട് നമ്പർ വെക്കാത്തത്~? അതു പോലെ previous part ന്റെ ലിങ്കും ഇല്ല.. ?

  8. ❤️

  9. കൊച്ചിക്കാരൻ

    ഗൗരി എന്ന താങ്കളുടെ കഥ വായിച്ച ആരും താങ്കളെ മറക്കില്ല.. ഇപ്പോഴും പലർക്കും ഇത് ആരുടെ എഴുത്താണ് എന്ന് അറിയാത്തതു കൊണ്ടു മാത്രമാവാം ശ്രദ്ധിക്കാതെ പോകുന്നത്

  10. സൂര്യൻ

    ഇത് മോത്ത൦ കുഴഞ്ഞ് മറിഞ്ഞ് ഒന്നും മനസിലാക്കാത്ത രീതിയിൽ ആയല്ലൊ

  11. Under rated story of this site?
    Anyway enikk ishtamaayi
    Nalla ezhuthh?

Comments are closed.