“ ഖാലി,, ഖാലിദ് ഭായ് ,, മാപ്പ് ,, മാപ്പ് ,,, എന്നെ ,, എന്നെ ,, ഒന്നും ചെയ്യരുത് ,, എനിക്ക് ,, എനിക്ക് വേറെ വഴിഇല്ലാത്തത് കൊണ്ട ഞാൻ ,,,, അയാൾ പൊട്ടിക്കരിച്ചിലോടെ അവനോട് പറഞ്ഞു
“ ഐ നോ ,,, ഒറ്റ ചോദ്യം ,,ആർക്ക് ,,, എന്തിനു വേണ്ടി ,, അത് മാത്രം പറഞ്ഞ മതി നിന്റെയും നിന്റെകൂട്ടാളികയുടെയും ജീവൻ ഞാൻ തരും “,,,
“ രെ,, റെഡ്‌ഡി ,,റെഡ്‌ഡി സാബ് പറഞ്ഞിട്ടാണ് ,,, അയാൾക്ക് എന്തോ കോൺസൈന്മെന്റ് ഇറക്കാൻ ഉണ്ട് , നാളെ വൈകീട്ട് വരെ ഒന്ന് തടഞ്ഞു വെക്കണം , അതാണ് ഞാൻ ,, പ്ളീസ് ,, ഞാൻ ,, എന്റെ മോൾ ,,,,അയാൾകരയാൻ തുടങ്ങി
ഖാലിദ് : മ്മ് , ഞാൻ പറഞ്ഞു നിനക്ക് ഒന്നും സംഭവിക്കില്ല , പക്ഷേ നാളെ ഞാൻ പറയുന്നത് വരെ റെഡ്‌ഡി ഒന്നുംഅറിയാൻ പാടില്ല , ഞാൻ മയക്കത്തിൽ തന്നെ ആണ് എന്നെ പറയാവു ഓക്കേ ,,,,,,
“ ഒക്കെ ,ഭായ് ”
ഖാലിദ് : ആ പിന്നെ നിന്റെ മകളുടെ ഓപ്പറേഷൻ സിറ്റി ഹോസ്പിറ്റലിൽ കുറച്ചു കഴിഞ്ഞാൽ നടക്കും , പേടിക്കാൻഒന്നും ഇല്ല ദി ബെസ്ററ് ഡോക്ടർസ് തന്നെയാണ് ഉള്ളത് , ഫീസ് എല്ലാം ഹോസ്പിറ്റൽ തന്നെ എടുക്കും “
അവൻ പറഞ്ഞത് വിശ്വാസം വരാതെ അയാൾ അവനെ തന്നെ നോക്കി നിന്ന് പോയി , പിന്നെ ആ കാലിലേക്ക്വീണ്ടും വീണു പൊട്ടിക്കരഞ്ഞുകൊണ്ട് ഒരുപാട് നന്ദി പറഞ്ഞു
ഖാലിദ് : നന്ദി എന്നോടല്ല പറയേണ്ടത് ,, ഇട്സ് എ ഓർഡർ ഫ്രം മൈ ബോസ് “,,, അവൻ അത്രയുംപറഞ്ഞുകൊണ്ട് അവിടെ നിന്ന് തിരിച്ചു നടന്ന് അവന്റെ വണ്ടിയിലേക്ക് കയറി പറപ്പിച്ചു വിട്ടു .
—————————————————————-
ആരോ തട്ടി വിളിക്കുന്നത് പോലെ തോന്നിയിട്ടാണ് മഹാ കണ്ണ് തുറന്നത് , ക്ഷീണം കാരണം കണ്ണുകൾ തുറക്കാൻനല്ലപോലെ ബുദ്ധിമുട്ടുണ്ടായിരുന്നു , ഒരു വിധം കണ്ണ് തുറന്നതും മുന്നിൽ ആദിയോടെ തന്നെ നോക്കിനിൽക്കുന്ന ഒരു പയ്യനും കൂടെ തട്ടമിട്ട ഒരു പെൺകുട്ടിയും ആണ് , അവൾ കണ്ണ് തുറന്നത് കണ്ടതും അവൻഅവളെ നോക്കി ഒന്ന് ചിരിച്ചു
“ ഞാൻ ഫൈസൽ ,ഇതെന്റെ ഇത്ത ഫർസാന കാശിടെ ഫ്ര്ണ്ട് ആണ് “
അവൻ ചിരിയോടെ പരിചയപ്പെടുത്തിയതും ഒരു ആശ്വാസത്തോടെ അവൾ അവനെ നോക്കി
ഫൈസൽ : വണ്ടി വന്ന് നിന്നിട്ടും ആള് ഇറങ്ങാത്തത് കൊണ്ട് കേറി നോക്കിയതാ ,വാ ഇറങ്ങാം വണ്ടിഎടുക്കാറായി ,,,
അവൻ പറഞ്ഞതും മഹാ എണീക്കാൻ നോക്കി എങ്കിലും കാല് നിലത്തു കുത്തുമ്പോൾ ഭയങ്കര വേദന വന്നവൾഅറിയാതെ “ ആഹ് “ എന്നലറിപോയി ,, അത് കേട്ടതും ഫൈസലും ഫർസാനയും അവളെ നോക്കി
ഫർസാന : എന്തെ , എന്ത് പറ്റി ,,,
മഹാ : കാല് കുത്തുമ്പോൾ നല്ല വേദന ,, അവൾ ദയനീയമായി പറഞ്ഞു
ഫർസാന വന്നു അവളുടെ കൈ എടുത്ത് തോളിൽ വെച്ച് പതിയെ അവളെ പൊക്കി മുന്നോട്ട് നടന്നു , കാല്കുത്തുമ്പോൾ വേദന ഉള്ളത് കൊണ്ട് കൊക്കി കൊക്കി ആണ് നടന്നത് വണ്ടി വരെ എത്തിച്ചു പിൻ സീറ്റിലേക്ക്അവളെ ഇരുത്തി ഫർസാനയും കയറി ,,, അപ്പോഴാണ് കോ ഡ്രൈവർ സീറ്റിൽ ഇരിക്കുന്ന ഒരു 45 വയസ്സ് പ്രായംതോന്നുന്ന ഒരു സ്ത്രീയെ അവൾ കണ്ടത് , അവർ അവളെ നോക്കി ചിരിച്ചു , നിക്കാബ് പൊക്കി വെച്ച ശേഷംഅവളും ഒന്ന് ചിരിച്ചു ,ക്ഷീണിച്ചു കോലം കേട്ട ആ രൂപം കണ്ടതും അവർ ആകെ വിഷമമായി ,,
ഫർസാന : ഫൈസു നീ ആദ്യം നജീബ്ക്കന്റെ ക്ലിനിക്കിലേക്ക് വിട് , ഞാൻ ഇക്കനോട് അവിടെ നിൽക്കാൻപറഞ്ഞിട്ടുണ്ട് ,,,,
അത് കേട്ടതും ഫൈസൽ വേഗം വണ്ടി ക്ലിനിക്കിലേക്ക് വിട്ടു , അവിടെ എത്തി പരിശോധന എല്ലാം കഴിഞ്ഞശേഷം ഡ്രിപ് ഇട്ട് കിടത്തി നജീബും ഫർസാനയും ഫൈസലും ഉമ്മ സുഹറയും പുറത്തേക്കിറങ്ങി നിന്നു
Good Story
Nice ???????????????
അച്ചുവിൻ്റെ കഥ മാത്രം ആണ് വിഷമം എന്ന് നോക്കിയപ്പോ അവൻറെ കൂട്ടുകാരുടെ ജീവിതവും presnagal നിറഞ്ഞത് തന്നെ അവരെ കാത്തിരിക്കുന്ന അവരൂടെ ജീവിത സഹി മർക്കും ചെയ്തു തീർക്കാൻ ഒരേപോലെ നിയോഗവും ??????.
മഹയെ ആവും ലെ അന്നു അവൻ കമ്പനി യില് കണ്ടത്ത്. ത്രില്ലിംഗ് ത്രെഡ് തന്നെ
Good
??
Lorem ipsum 123 789
നല്ല തീമും ത്രില്ലറും കോമഡിയും കൂടിയുള്ള നിങ്ങളുടെ എഴുത്ത് വളരെയധികം ഇഷ്ട്ടമാണ്. എന്നാൽ പാർട്ട് നമ്പറോ previous പാർട്ട് ലിങ്കോ വെക്കാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലായില്ല. ഞാൻ പോലും വെറുതെ ഒന്ന് നോക്കിയപ്പോൾ ആണ് പുതിയ പാർട്ടാണെന്ന് മനസ്സിലായത്.
അടുത്ത പാർട്ടിൽ ഇതെല്ലാം ശ്രദ്ധിക്കുക, ഇപ്പോളുള്ള പാർട്ടുകൾക്ക് എഡിറ്റ് ചെയ്ത് നമ്പറുകൾ കൊടുക്കുക, ലിങ്ക് കൊടുക്കുക. അഭ്യർത്ഥനയാണ്. ഇത്രയും നല്ല കഥകൾക്ക് കുറച്ചുകൂടി റീച് കിട്ടണമെന്ന് ആഗ്രഹിക്കുന്നു.
അടിപൊളി കാത്തിരിന്ന് വന്നു വായിച്ചു ഇഷ്ഷ്ട്ടായി
അടിപൊളി. ?
ഇന്നാണ് 3 പാർട്ടും വായിച്ചത്. കാത്തിരിക്കുന്നു..
NB: title ന്റെ കൂടെ എന്തേ പാർട് നമ്പർ വെക്കാത്തത്~? അതു പോലെ previous part ന്റെ ലിങ്കും ഇല്ല.. ?
❤️
ഗൗരി എന്ന താങ്കളുടെ കഥ വായിച്ച ആരും താങ്കളെ മറക്കില്ല.. ഇപ്പോഴും പലർക്കും ഇത് ആരുടെ എഴുത്താണ് എന്ന് അറിയാത്തതു കൊണ്ടു മാത്രമാവാം ശ്രദ്ധിക്കാതെ പോകുന്നത്
ഇത് മോത്ത൦ കുഴഞ്ഞ് മറിഞ്ഞ് ഒന്നും മനസിലാക്കാത്ത രീതിയിൽ ആയല്ലൊ
Under rated story of this site?
Anyway enikk ishtamaayi
Nalla ezhuthh?