രുദ്ര വീരസിംഹൻ -THE WARRIOR PRINCE [PONMINS] 254

അവരെല്ലാം അത് അംഗീകരിച്ചപോലെ കൈ അടിച്ചു പാസ്സാക്കി ,

രാജ്ഗുരു : മല്ലി പറഞ്ഞപോലെ, നമുക്ക് അങ്ങനെ തന്നെ ചെയ്യാം , ആദ്യം ആശാനും ശിഷ്യന്മാരും തന്നെ പോയിവരൂ , അവൻ എടുക്കുന്ന തീരുമാനങ്ങൾ എന്ത് തന്നെ ആയാലും നമ്മൾ അത് പാലിക്കും ,,,, അയാൾആത്മനിർവിധിയോടെ പറഞ്ഞു , അത് പറയുമ്പോഴും അവൻ കൈവിടില്ല എന്നൊരു പ്രതീക്ഷ കണ്ണുകളിൽതെളിഞ്ഞു നിന്നു .

—————//////—/—————————————-

മുംബൈ പോർട്ട്

———————

മുംബൈ പോർട്ടിലെ കണ്ടെയ്നർ യാർഡിൽ 100 വരുന്ന ഗുണ്ടാപ്പട ഒരു റെസ്റ്റിംഗ് കണ്ടെയ്നർ പുറത്തേക്കുള്ളഡോർ അതി ശക്തമായ നിലയിൽ പൂട്ടി അതിനു മുന്നിൽ തന്നെ കാവൽ നിൽക്കുക ആണ് , ചുറ്റുവട്ടത്തേക്ക്പോലും ഒരാളെയും അടുക്കാൻ സമ്മതിക്കാതെ , കത്തിയും തോക്കും വടിവാളും കൊണ്ട് ആരെയോസംരക്ഷിക്കാൻ എന്ന നിലയിൽ അവിടെ അവിടെ തമ്പടിച്ചിരിക്കുക ആണ് , അതിൽ തലവനെന്നു തോന്നുന്നഒരുത്തൻ തന്റെ ഫോൺ എടുത്ത് ആരെയോ വിളിച്ചു ,,

അവനെ കിട്ടിയിട്ടുണ്ട് സർ

…………………………….::::::::::

ഇല്ല , സർ ഞങ്ങൾ ആരും അകത്തു കയറിയിട്ടില്ല , ആള് നല്ല ഉറക്കം ആണ് , നമ്മുടെ ആളുകൾ കൊടുത്തഫുഡിൽ മയക്ക് മരുന്ന് കലർത്തിയിരുന്നു , ഇനി നാളെ വൈകീട്ടെ ആള് എണീക്കു

………………………………

അത് സർ ആള് കണ്ടെയ്നറിന് അകത്താണ് , ഞങ്ങൾ പുറത്തിറങ്ങാൻ പറ്റാത്ത രീതിയിൽ എല്ലാം ലോക്ക്ചെയ്തിട്ടുണ്ട് , അകത്തു കയറി എന്തെങ്കിലും ചെയ്യാൻ ഞങ്ങൾക്കാർക്കും ധൈര്യം ഇല്ല സർ ”…. അവൻ കുറച്ചുപേടിയോടെ പറഞ്ഞു

…………………………………….

അപ്പുറത് നിന്ന് കേട്ട തെറി അവൻ അല്പം ഫോൺ മാറ്റി പിടിച്ചു

സർ ഞങ്ങൾക്ക് ഇത്രയേ ചെയ്യാൻ പറ്റു എന്ന് ഞാൻ ആദ്യമേ പറഞ്ഞതാണ് , തോറ്റത് ഖാലിദിനെ ആണ് , അറിയാലോ മുംബൈ ഉള്ളം കയ്യിൽ ഇട്ട് അമ്മാനമാടുന്നവനെ , നാളെ മുതൽ എന്നീച്ചാൽ ഞങ്ങളുടെഎല്ലാം ശവം കടലിൽ കിടക്കും , അപ്പൊ അതിനു മുൻപ് സാറിന് സാറിന്റെ പണി ചെയ്ത് തീർക്കാൻപറ്റുമെങ്കിൽ സർ അത് നോക്ക് , അല്ലാതെ എന്നോട് ചൂടായിട്ട് ഒരു കാര്യോം ഇല്ല , ഇനി എന്തെങ്കിലും ചെയ്തേപറ്റു എന്നാണെങ്കിൽ സർ നേരിട്ട് വന്നിട്ട് എന്താച്ചാ ചെയ്തോ ,ബൈ

അത്രയും പറഞ്ഞു അയാൾ ഫോൺ വെച്ച് ഒന്ന് ഞെടിവീർപ്പിട്ടു ,, അവന്റെ ഒരു കൂട്ടാളി അപ്പോഴേക്ക് അവന്ചായയും ആയി വന്നു ,

എന്താണ് ഭായ് ആക്കെ ഒരു ടെൻഷൻ

പിന്നെ ടെൻഷൻ ഇല്ലാതെ ഇരിക്കുമോ , ക്യാഷിന് കുറച്ചു അർജന്റ് ഉള്ളത് കൊണ്ട് ഏറ്റതാ അല്ലേൽ ഒരിക്കലുംതോടില്ലായിരുന്നു

, അത്രക്ക് വലിയ സ്രാവാണോ  അകത്തു

സ്രവല്ല ,തിമിംഗലം , ചോരയുടെ മണം ലഹരിയായി കൊണ്ട് നടക്കുന്ന ഒരു സാത്താൻ , നാളെ മുംബൈനഗരം കുരുതിക്കളമാകാൻ കെൽപ്പുള്ള ദി റിയൽ ഡോൺഖാലിദ് ഇബ്രഹിം

സമയം കടന്ന് പോയിട്ടും അകത്തു നിന്ന് പ്രശ്നങ്ങൾ ഒന്നുമില്ലാത്തത് കൊണ്ട് അയാൾ വണ്ടിയിലേക്ക് കയറിചെറുതായൊന്നു മയങ്ങി ,

ടക് ടക് ടക് “ ,, ആരോ കൊട്ടുന്ന ശബ്ദം കേട്ടാണ് അയാൾ ഉണർന്നത് , പുറത്തേക്ക് നോക്കി ആരും ഇല്ലെന്ന്കണ്ടതും തോന്നിയതാണെന്ന് കരുതി വീണ്ടും കണ്ണടച്ചു ,

ടക് ടെക് ടക് ,,, വീണ്ടും കോട്ടൽ കേട്ടതും ചാരി ഇട്ടിരുന്ന സീറ്റ് നേരെ ആക്കി കണ്ണൊന്ന് ചിമ്മി തുറന്ന് ഡോർതുറന്ന് പുറത്തേക്കിറങ്ങി കൈകാലുകൾ ഒന്ന് ഞെളിച്ചുകൊണ്ട്കോൻ ഹേ യാർഎന്നും പറഞ്ഞുതിരിഞ്ഞതും ഞെട്ടിക്കൊണ്ട് പിന്നോട്ട് നീങ്ങിയ അയാൾ താഴേക്ക് വീണു പോയി ,, മുന്നിൽ നിൽക്കുന്നവനെകണ്ട് പേടിയോടെ പിന്നോട്ട് നിരങ്ങി നീങ്ങിയതും കണ്ടു തന്റെ 100ഓളം വരുന്ന ആളുകളെ മുഴുവൻ കുറച്ചുപേർകൈകാലുകൾ ബന്ധിച്ചു ഒരു കണ്ടെയ്നറിലേക്ക് മാറ്റുന്നു ,, അയാളിൽ പേടി കൂടി കൂടി വന്നു , കിടുകിടാവിറക്കാൻ തുടങ്ങി , സർവ്വ ശക്തിയുമെടുത് ധൈര്യത്തോടെ അയാൾ മുന്നിൽ നിൽക്കുന്നവന്റെ കാലിലേക്ക്വീണു പൊട്ടി കരഞ്ഞു

13 Comments

  1. Nice ???????????????

  2. ? നിതീഷേട്ടൻ ?

    അച്ചുവിൻ്റെ കഥ മാത്രം ആണ് വിഷമം എന്ന് നോക്കിയപ്പോ അവൻറെ കൂട്ടുകാരുടെ ജീവിതവും presnagal നിറഞ്ഞത് തന്നെ അവരെ കാത്തിരിക്കുന്ന അവരൂടെ ജീവിത സഹി മർക്കും ചെയ്തു തീർക്കാൻ ഒരേപോലെ നിയോഗവും ??????.

    മഹയെ ആവും ലെ അന്നു അവൻ കമ്പനി യില് കണ്ടത്ത്. ത്രില്ലിംഗ് ത്രെഡ് തന്നെ

  3. Good

  4. Lorem ipsum 123 789

  5. പാവം പൂജാരി

    നല്ല തീമും ത്രില്ലറും കോമഡിയും കൂടിയുള്ള നിങ്ങളുടെ എഴുത്ത് വളരെയധികം ഇഷ്ട്ടമാണ്. എന്നാൽ പാർട്ട് നമ്പറോ previous പാർട്ട് ലിങ്കോ വെക്കാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലായില്ല. ഞാൻ പോലും വെറുതെ ഒന്ന് നോക്കിയപ്പോൾ ആണ് പുതിയ പാർട്ടാണെന്ന് മനസ്സിലായത്.
    അടുത്ത പാർട്ടിൽ ഇതെല്ലാം ശ്രദ്ധിക്കുക, ഇപ്പോളുള്ള പാർട്ടുകൾക്ക് എഡിറ്റ് ചെയ്ത് നമ്പറുകൾ കൊടുക്കുക, ലിങ്ക് കൊടുക്കുക. അഭ്യർത്ഥനയാണ്. ഇത്രയും നല്ല കഥകൾക്ക് കുറച്ചുകൂടി റീച് കിട്ടണമെന്ന് ആഗ്രഹിക്കുന്നു.

  6. വ്യാസ്

    അടിപൊളി കാത്തിരിന്ന് വന്നു വായിച്ചു ഇഷ്ഷ്ട്ടായി

  7. നീലകുറുക്കൻ

    അടിപൊളി. ?

    ഇന്നാണ് 3 പാർട്ടും വായിച്ചത്. കാത്തിരിക്കുന്നു..

    NB: title ന്റെ കൂടെ എന്തേ പാർട് നമ്പർ വെക്കാത്തത്~? അതു പോലെ previous part ന്റെ ലിങ്കും ഇല്ല.. ?

  8. ❤️

  9. കൊച്ചിക്കാരൻ

    ഗൗരി എന്ന താങ്കളുടെ കഥ വായിച്ച ആരും താങ്കളെ മറക്കില്ല.. ഇപ്പോഴും പലർക്കും ഇത് ആരുടെ എഴുത്താണ് എന്ന് അറിയാത്തതു കൊണ്ടു മാത്രമാവാം ശ്രദ്ധിക്കാതെ പോകുന്നത്

  10. സൂര്യൻ

    ഇത് മോത്ത൦ കുഴഞ്ഞ് മറിഞ്ഞ് ഒന്നും മനസിലാക്കാത്ത രീതിയിൽ ആയല്ലൊ

  11. Under rated story of this site?
    Anyway enikk ishtamaayi
    Nalla ezhuthh?

Comments are closed.