“ ഹ ഹ ഹ ഹ ഹ “ പെട്ടെന്ന് അവിടെ ഒരു അട്ടഹാസം ഉയർന്നു , അത് വന്നിടത്തേക്ക് അയാൾ നോക്കി പതിയെപുഞ്ചിരിച്ചു
“ മോചനം , നമുക്ക് മോചനം , ഹഹഹ , നീ നമുക്കെന്നും പ്രിയപ്പെട്ടവൻ ആയിരുന്നു ശിഷ്യ , അതുകൊണ്ടാണ്നാം നമ്മുടെ മോചനം നിന്നിൽ ഏൽപ്പിച്ചത് , ഇനി നിനക്ക് മടങ്ങാം സന്തോഷമായി , നാം നിന്നെ ഈ ഭൂമിയിൽതന്നെ തിരിച്ചുകൊണ്ടവരും അതുവരെ നീ ക്ഷമിക്കു ശിഷ്യാ “
അത്രയും പറഞ്ഞു ജടപിടിച്ചു നീണ്ടു വളർന്ന താടിയും മുടിയും പഴകി ദ്രവിച്ച കറുത്ത വസ്ത്രവും ധരിച്ച ഒരാൾആ മുറിയിൽ നിന്നും പുറത്തേക്ക് വന്ന് അയാളുടെ തലയിൽ തലോടിയതും ,അയാൾ മരണത്തിനു കീഴടങ്ങി .
പെട്ടെന്ന് അങ്ങോട്ട് കറുത്ത വേഷധാരികൾ ആയ 2 പേർ ഓടി എത്തി , മുന്നിൽ നിൽക്കുന്ന മനുഷ്യനെ കണ്ടതുംസന്തോഷംകൊണ്ട് അവരുടെ കണ്ണുകൾ നിറഞ്ഞു അവർ രണ്ടുപേരും അയാൾക്ക് മുന്നിൽ മുട്ട് കുത്തി ഇരുന്നുതലതാഴ്ത്തി
“ സ്വാഗതം , സ്വാഗതം , പ്രഭു “ ,,, അവർ ഇടറുന്ന സ്വരത്തിൽ അയാളോട് പറഞ്ഞു
അയാൾ വന്ന് അവരെ എണീപ്പിച്ചു നിർത്തി രണ്ടുപേരെയും മാറി മാറി നോക്കി , അയാളിൽ തന്റെ ശിഷ്യന്മാരോട്അളവറ്റ നന്ദി പ്രകടമായി
“ നാഗ , വേദ , നിങ്ങളോട് എങ്ങനെ ആണ് നാം നമ്മുടെ നന്ദി അറിയിക്കേണ്ടത് , നിങ്ങളില്ലേൽ നൂറ്റാണ്ടുകൾക്ക്ശേഷം നമുക്കിവിടെ നിന്നൊരു മോചനം ഒരിക്കലും സാധ്യമാവില്ലായിരുന്നു “
അയാൾ നിർവചിക്കാനാവാത്ത ഒരു അവസ്ഥയിൽ അവരെ ചേര്ത്തുപിടിച്ചുകൊണ്ട് പറഞ്ഞു
നാഗ : അരുത് , അരുത് പ്രഭോ ,, അങ് ഈ പ്രപഞ്ചം ഭരിക്കാൻ പോകുന്നവൻ ആണ് , ആ അങ്ങനെയേസഹായിക്കാൻ കഴിഞ്ഞത് ഞങ്ങളുടെ ഭാഗ്യവും പുണ്ണ്യവുമാണ് ,,,,
വേദ : അതെ പ്രഭോ , നമുക്ക് നഷ്ട്ടപെട്ടതെല്ലാം നമുക്ക് തിരിച്ചു പിടിക്കാൻ സമയമായി പ്രഭോ , നമ്മേ ഈഅവസ്ഥയിൽ എത്തിച്ചവരെ എല്ലാം നാമാവശേഷം ആക്കാൻ സമയമായിരിക്കുന്നു ,,,
തന്റെ ശിഷ്യന്മാരുടെ വാക്കുകൾ കേട്ടതും അയാളിൽ ക്രോധം നിറഞ്ഞു ,കണ്ണുകൾ ചോരക്കണ്ണുകൾ ആയി , കൈമുഷ്ടി കൂട്ടിപ്പിടിച്ചു അയാൾ ഉച്ചത്തിൽ അലറി “അആഹ്ഹ്ഹ്ഹ്ഹ്ഹ് ”
“ അതെ , ഈ പ്രപഞ്ചം മുഴുവൻ ഭരിക്കേണ്ടവൻ ആണ് ഞാൻ , ആ എന്നെ നൂറ്റാണ്ടുകൾ ആയി ഈ ഇരുട്ടറയിൽതളച്ചിട്ടവരെ ഒന്നും ഞാൻ വെറുതെ വിടില്ല ,,, നാം തുടങ്ങുകയാണ് നിർത്തിയിടത് നിന്ന് തന്നെ , ഈ പ്രപഞ്ചംമുഴുവൻ എന്റെ ഈ കൈകളിൽ വേണം എനിക്ക്
വേറൊരു ശക്തിയെയും ആരാധിക്കാതെ എന്നെ മാത്രം ഈ ലോകരെക്കൊണ്ട് ആരാധിപ്പിക്കും ഞാൻ , എല്ലാവരുടെ നാവിലും ഒരു നാമം മാത്രം മതി , ഈ നമ്മുടെ നാമം ,,,, കപാല ഭൈരവ് ,,,ഹഹഹഹ “
—————————————————————-
രാജ് നഗർ – ഡൽഹി
—————————-
എല്ലാ ആഡംബരങ്ങളോടും കൂടിയ ഒരു അത്യാധുനിക സൗകര്യങ്ങളോടു കൂടിയ 4 നിലകളിൽ നിൽക്കുന്ന ഒരുമാന്ഷൻ , തോക്കേന്തിയ ഗാർഡുകൾ അതീവ ജാഗരൂകരായി റോന്ത് ചുറ്റുന്നുണ്ടവിടെ , ഇന്ത്യയിലുംവിദേശങ്ങളിലും ബിസ്സിനെസ്സ് സാമ്രാജ്യമുള്ള ദേശായി ഗ്രൂപ്പ് ഓഫ് കമ്പനീസ് ,അതിന്റെ ഇന്നത്തെ അധിപൻരാജേന്ദ്ര ദേശായി ,അയാളും അയാളുടെ വിശ്വസ്തരായ 10 പേരും രാത്രി വൈകിയും ആ ഹാളിൽ കാര്യമായചർച്ചയിൽ ആണ് , പെട്ടെന്ന് രാജേന്ദ്ര ദേശായി ഫോൺ ശബ്ദിച്ചു , അതിലെ നമ്പർ കണ്ട അയാൾ ഭയഭക്തിബഹുമാനത്തോടെ എണീച്ചു നിന്ന് ആ ഫോൺ കാൾ അറ്റന്റ് ചെയ്തു , ഒരക്ഷരം പോലും ഉരിയാടാതെഅപ്പുറത്തുനിന്നുള്ള സംസാരം കേട്ട് നിന്നു , രണ്ട് നിമിഷങ്ങൾക്ക് ശേഷം അയാൾ ഫോൺ വെച്ച ശേഷം തന്റെമുന്നിലിരിക്കുന്നവരെ ഒന്ന് നോക്കി ,
Good Story
Nice ???????????????
അച്ചുവിൻ്റെ കഥ മാത്രം ആണ് വിഷമം എന്ന് നോക്കിയപ്പോ അവൻറെ കൂട്ടുകാരുടെ ജീവിതവും presnagal നിറഞ്ഞത് തന്നെ അവരെ കാത്തിരിക്കുന്ന അവരൂടെ ജീവിത സഹി മർക്കും ചെയ്തു തീർക്കാൻ ഒരേപോലെ നിയോഗവും ??????.
മഹയെ ആവും ലെ അന്നു അവൻ കമ്പനി യില് കണ്ടത്ത്. ത്രില്ലിംഗ് ത്രെഡ് തന്നെ
Good
??
Lorem ipsum 123 789
നല്ല തീമും ത്രില്ലറും കോമഡിയും കൂടിയുള്ള നിങ്ങളുടെ എഴുത്ത് വളരെയധികം ഇഷ്ട്ടമാണ്. എന്നാൽ പാർട്ട് നമ്പറോ previous പാർട്ട് ലിങ്കോ വെക്കാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലായില്ല. ഞാൻ പോലും വെറുതെ ഒന്ന് നോക്കിയപ്പോൾ ആണ് പുതിയ പാർട്ടാണെന്ന് മനസ്സിലായത്.
അടുത്ത പാർട്ടിൽ ഇതെല്ലാം ശ്രദ്ധിക്കുക, ഇപ്പോളുള്ള പാർട്ടുകൾക്ക് എഡിറ്റ് ചെയ്ത് നമ്പറുകൾ കൊടുക്കുക, ലിങ്ക് കൊടുക്കുക. അഭ്യർത്ഥനയാണ്. ഇത്രയും നല്ല കഥകൾക്ക് കുറച്ചുകൂടി റീച് കിട്ടണമെന്ന് ആഗ്രഹിക്കുന്നു.
അടിപൊളി കാത്തിരിന്ന് വന്നു വായിച്ചു ഇഷ്ഷ്ട്ടായി
അടിപൊളി. ?
ഇന്നാണ് 3 പാർട്ടും വായിച്ചത്. കാത്തിരിക്കുന്നു..
NB: title ന്റെ കൂടെ എന്തേ പാർട് നമ്പർ വെക്കാത്തത്~? അതു പോലെ previous part ന്റെ ലിങ്കും ഇല്ല.. ?
❤️
ഗൗരി എന്ന താങ്കളുടെ കഥ വായിച്ച ആരും താങ്കളെ മറക്കില്ല.. ഇപ്പോഴും പലർക്കും ഇത് ആരുടെ എഴുത്താണ് എന്ന് അറിയാത്തതു കൊണ്ടു മാത്രമാവാം ശ്രദ്ധിക്കാതെ പോകുന്നത്
ഇത് മോത്ത൦ കുഴഞ്ഞ് മറിഞ്ഞ് ഒന്നും മനസിലാക്കാത്ത രീതിയിൽ ആയല്ലൊ
Under rated story of this site?
Anyway enikk ishtamaayi
Nalla ezhuthh?