രാജവ്യൂഹം 3 [നന്ദൻ] 981

പിന്നീട് അമൃതക്ക്  വിവാഹ പ്രായമെത്തിയപ്പോൾ വന്ന ആലോചനകളെ എല്ലാം വേണ്ടെന്നു  വെക്കാൻ അരവിന്ദന്റെ ആ ഒരു വാക്കും രണ്ടാഴ്ച കൂടുമ്പോൾ അവളുടെ പേരിൽ എത്താറുണ്ടായിരുന്ന എഴുത്തുകളും   മാത്രം മതിയാരുന്നു..

 

കാത്തിരിപ്പു വെറുതെ ആയിരുന്നില്ല.. കോഴ്സ് കഴിഞ്ഞു ബോംബയിലേക്ക് വണ്ടി കയറിയ അരവിന്ദൻ തിരിച്ചു വരുമ്പോളേക്കും നല്ല ഒരു ജോലി സമ്പാദിച്ചിരുന്നു.. ആ ധൈര്യത്തിലാണ് അരവിന്ദൻ ശങ്കരമംഗലം കോവിലകത്തു പോയി പെണ്ണ് ചോദിച്ചതും.  ആട്ടി പുറത്താക്കും എന്നു പ്രതീക്ഷിച്ചിടത്തു വലിയ കാരണവരായിരുന്ന മാധവ മേനോൻ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു അരവിന്ദനെ, അയാൾക്ക് മറ്റെന്തിനേക്കാളും വലുത് മകളുടെ സന്തോഷം ആയിരുന്നു.. ഒരു ആവശ്യം  മാത്രം അയാൾ പറഞ്ഞു.. തന്റെ മകൾ ഒരിക്കലും കരയാൻ ഇട വരരുത്…. 

 

“”എന്റെ  ജീവൻ പോകുന്നത് വരെ അവളെ കരയിപ്പിക്കില്ല”” അരവിന്ദിന്റെ ദൃഢതയുള്ള ആ വാക്ക് മാത്രം മതിയാരുന്നു മാധവ മേനോനു തന്റെ മകളെ അരവിന്ദന്റെ കൈ പിടിച്ചേല്പിക്കാൻ….

 

വിവാഹം കഴിഞ്ഞു അമൃതയെ കൂട്ടി ബോംബയിലേക് വന്നു. നാട്ടിൽ പറയത്തക്ക ബന്ധുക്കൾ ഒന്നും അരവിന്ദന് ഉണ്ടായിരുന്നില്ല… എല്ലാ വർഷവും വെക്കെഷന് നാട്ടിലേക്കു പോകും. അവിടെ ഒരു മാസം ചിലവഴിക്കും. അങ്ങനെ ഒരു വട്ടം പോയപ്പോളാആണ് സ്വത്തു ഭാഗം വെക്കുന്നതിനെ കുറിച്ച് ചർച്ച നടന്നത്…

 

കോവിലകത്തു അപ്പോൾ മാധവമേനോനും മൂത്ത മകൻ ശിവരാമനും അയാളുടെ ഭാര്യ ജയയും ആറു വയസുള്ള ശിവരാമന്റെ മകൻ ധ്യാനും 2 വയസ്സുള്ള  മകൾ ധന്യയും ആയിരുന്നു താമസിച്ചിരുന്നത്.. ശിവരാമൻ പല ബിസിനസ്സുകൾ ചെയ്തു പരാജയപെട്ടു ചീട്ടുകളിയും കള്ളുകുടിയും ഒക്കെ ആയി കോവിലകം സ്വത്തിന്റെ ഭാഗങ്ങൾ ഓരോന്നും വിറ്റു തുടങ്ങിയിരുന്നു.. 

 

“”പരമ്പരാഗതമായി വീടും അതിനോട് ചേർന്നുള്ള ഭാഗവും തലമുറയിലെ പെൺകുട്ടിക്കാണ്.. അതുകൊണ്ട്  അതു അമ്മുവിനു അവകാശപ്പെട്ടതാണ് സ്ഥലം തുല്യമായി വീതിക്കും “” മാധവ മേനോന്റെ തീരുമാനം അതായിരുന്നു ആ  തീരുമാനത്തോട് ശിവരാമന് എതിർപ്പായിരുന്നു.. അതയാൾ പരസ്യമായി പ്രകടമാക്കുകയും ചെയ്തു. 

 

“” അതെങ്ങനെ ശെരിയാവും അച്ഛാ കുടുംബം നോക്കുന്നത് ഞാൻ അല്ലേ, അമ്മയെ മരിക്കുന്നതു വരെ ഞാൻ നോക്കി, ഇനി അച്ഛനെയും നോക്കണം എന്നിട്ടും അവൾക്ക്  തുല്യാവകാശം എങ്ങനെ കൊടുക്കും.. പ്രാരാബ്ധവും വിഴുപ്പും ഞാൻ ചുമക്കണം.. എന്നിട്ട് “”

 

“”ബാക്കി കൂടെ പറയെടാ.. അച്ഛനും അമ്മയും വിഴുപ്പല്ലേ… നീയൊക്കെ ഇതല്ല ഇതിനപ്പുറവും പറയും…വളർത്തി വലുതാക്കി കഴിഞ്ഞാൽ പിന്നേ അച്ഛനും അമ്മയും ഒക്കെ ശവങ്ങളും വിഴുപ്പും.. ” മാധവമേനോൻ പുച്ഛത്തിൽ ഒന്ന് ചിരിച്ചു 

 

“”പിന്നേ നീ പറഞ്ഞല്ലോ തുല്യ അവകാശം എന്നു.. അങ്ങനെ തുല്യ അവകാശം കൊടുക്കണേൽ നീ വിറ്റു കളഞ്ഞത് കൂടെ നിന്റെ വീതത്തിൽ നിന്നും കുറക്കേണ്ടി വരും അങ്ങനെ എന്റെ മോൾക് വേണ്ട എന്നു പറഞ്ഞത് കൊണ്ടാ ഇപ്പൊ ബാക്കിയുള്ള വീതം തുല്യം ആയി വീതിക്കുന്നത് “”

 

മാധവ മേനോൻ തന്റെ തീരുമാനം പ്രഖ്യാപിച്ചപ്പോൾ  ശിവരാമൻ നിലത്തേക് അമർത്തി ചവിട്ടി ജയയെയും മക്കളെയും കൂട്ടി ഉള്ളിലേക്കു നടന്നു. 

 

“”ഞങ്ങൾക്ക്  എന്തിനാ അച്ഛാ വീട്, അളിയന് കൊടുത്തേക് “” വിദ്വേഷത്തിനോ  വഴക്കിനോ താല്പര്യം ഇല്ലാത്ത അരവിന്ദൻ അച്ഛനോട് പറഞ്ഞു. 

 

“” അതേ അച്ഛാ.. ശിവേട്ടനല്ലേ ഇവിടെ താമസിക്കുന്നത്….ശിവേട്ടന് കൊടുത്തേക് എനിക്കൊന്നും വേണ്ട.. എനിക്ക് അച്ഛൻ അതിലും വലിയ സ്വത്താണ് തന്നതു.. അതെന്റെ അരവിന്ദേട്ടൻ ആണ് “”

 

“” മോളെ അവനെ നിനക്കറിയാഞ്ഞിട്ട നിന്റെ ശിവേട്ടൻ ഒരുപാട് മാറി പോയി.. അവനിപ്പോ ഈ വീട് കിട്ടിയാൽ ഈ സ്ഥലം അവൻ വിറ്റു കളയുകയേ ഉള്ളു എന്റെ മരണ ശേഷം എന്താന്ന് വെച്ചാ ആയിക്കോ എനിക്ക് ഇവിടെ ഞാനുണ്ടാക്കിയ ഈ വീട്ടിൽ കിടന്നു മരിക്കണം എന്റെ ശാരദയുടെ അടുത്ത് ആറടി മണ്ണ് ആ അസ്ഥി തറയിലെ കത്തുന്ന നിലവിളക്കിനു അടുത്ത് മറ്റൊരു തിരി എനിക്കും വേണം..”” 

 

“എന്തിനാ അച്ഛാ ഇങ്ങനൊക്കെ പറയണേ.. അച്ഛനോട് ഞാൻ പറഞ്ഞതല്ലേ ഞങ്ങളുടെ കൂടെ ബോംബെയിലേക് വരാൻ “

 

“” അച്ഛാ ശിവേട്ടനെ എന്റെ കൂടെ ബോംബെയിലേക് കൊണ്ടു പോയാലോ എന്നാ ഞാൻ ആലോചിക്കുന്നേ ഇവിടെ ഈ കൂട്ടുകെട്ടുകൾ ഒക്കെ ആണ് ആളെ ചീത്ത ആകുന്നത്‌ അവിടെ ആവുമ്പോ ഓഫീസും ജോലിയുമൊക്കെ ആയാൽ ആള് ചിലപ്പോ മാറിയേക്കും. “” അരവിന്ദന്റെ ശബ്ദത്തിൽ അങ്ങനെ ഒരു വിശ്വാസം ഉണ്ടായിരുന്നു 

 

“”ആ എനിക്കറിയില്ല.. ” മാധവ മേനോൻ പ്രതീക്ഷ ഒന്നും ഇല്ലാത്ത തരത്തിൽ കൈ മലർത്തി.

 

51 Comments

  1. Nandetta ഈ ഭാഗവും അടിപൊളി ആയി.. ഇത് vaaykan കുറച് വൈകി അതിനു sorrytto. അടുത്ത part vaigathe vaykamtto…
    സ്നേഹത്തോടെ❤️

    1. No പ്രോബ്സ്…. പതിയെ മതീന്നെ ❤❤??

  2. വായിച്ചൂട്ടോ. നന്ദാപ്പിയേതായാലും ഈ വഴി വന്നു ആർക്കും മറുപടിയൊന്നും കൊടുക്കുന്നില്ലല്ലോ, അപ്പൊ അഭിപ്രായം പതുക്കെ പറയാമെന്നു വെച്ച്. പറയാം, രണ്ടൂസം കൂടി കഴിയട്ടെ ന്നിട്ട് പറയാം ???

    1. നെക്സ്റ്റ് പാർട്ട്‌ സബ്‌മിറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ആണു മറുപടി കൊടുക്കാത്തത് ബ്രോ.❤?

  3. ഒറ്റപ്പാലം ക്കാരൻ

    ഇപ്പോഴാണ് എല്ലാം പാർട്ടും കൂടി വായിച്ചത്
    കഥ നന്നായിട്ടുണ്ട് എല്ലാം ഒപ്പം വായിച്ചപ്പോൾ ഒരു നോവൽ ബുക്ക് വായിച്ചമാതിരി ഫീല് കിട്ടി അടുത്ത പാർട്ടി നായി കാത്തുരിക്കുന്നു

    1. നന്ദി ❤❤❤

  4. നന്ദേട്ടാ കഥ വായിച്ചിട്ടില്ല, വായിച്ചു കഴിഞ്ഞ് അഭിപ്രായം പറയാം ?

    1. മതി മെല്ലെ മതി ❤

  5. ?

    1. ❤❤❤

  6. ❤️❤️❤️

    1. ❤❤

  7. മാലാഖയുടെ കാമുകൻ

    കൊള്ളാം waiting 4 next part ???.

    1. എന്റെ ഐഡി തന്നെ വേണം അല്ലെ? ?

    2. Enthunna bro.. idan vere പേര് ഒന്നും കിട്ടിയില്ലെങ്കിൽ സ്വന്തം പേര് ഇട്ടാൽ പോരെ.. അതല്ലേ heroism..

      1. ചെമ്പരത്തി

        ???????

    3. കാമുകന്റെ ഡൂപ്പിനെ കാണാൻ വന്നവർക്ക് ഒത്തു കൂടാൻ ഉള്ള നൂൽ ???

    4. ?സിംഹരാജൻ

      ? kollallo S3 part 2 ne ittal mathi

    5. Parthasaradhy [ParthuZz]

      ???

    6. മാലാഖയുടെ കാമുകൻ എന്ന ഇട്ടതിനുശേഷം ഒരു കുത്ത് ഇട്ടാൽ മതിയായിരുന്നു…

    7. ?

    1. താങ്ക്യൂ ❤

  8. ??. നന്നായി ഈ ഭാഗവും. ഇതിപ്പോ നായികമാർ 3 ആകുമല്ലോ.

    1. 3 ഉം 4 ഉം ആവട്ടെ ❤❤?

  9. Korach vallya oru subjectilek povannu thonnunnu all the very best bro…. randu peril thodangi orupadu characters ayivaratte✌️✌️✌️✌️

    1. ❤❤❤

    1. ❤❤

  10. നന്ദൻ ബ്രൊ……

    കണ്ടതിൽ സന്തോഷം.ഇപ്പോൾ ആണ് ഈ കഥ കണ്ണിൽ പെട്ടത്. വായിച്ചിട്ട് വരാട്ടോ

    ആൽബി

    1. ?നന്ദി ആൽബിചായ ❤❤

  11. നിധീഷ്

    ❤❤❤❤

    1. ❤❤❤

  12. നന്ദൻ ബ്രോ ♥️♥️♥️

    കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തേർഡ് പാർട്ട് തന്നതിന് ഒരുപാട് നന്ദി…വായിച്ചു തുടങ്ങിയപ്പോൾ മുതൽ ഓരോ ഭാഗവും വായിക്കാൻ വളരെ ആകാംക്ഷ ഉണ്ടായിരുന്നു… അതുകൊണ്ടുതന്നെ മൂന്നാം ഭാഗം കണ്ടപ്പോൾ തന്നെ എടുത്തു വായിച്ചു.കഴിഞ്ഞ രണ്ടു ഭാഗങ്ങളിൽ പറഞ്ഞത് തന്നെ പറയുന്നു.. അടിപൊളിയായിട്ടുണ്ട്…മുൻപ് പറഞ്ഞതുപോലെ തന്നെ വായിക്കുന്ന ഓരോ വരിയിലും അടുത്തത് എന്ത് എന്ന് ചിന്തിക്കുന്ന തരത്തിൽ തന്നെയാണ് എഴുത്. തുടർന്നുള്ള ഭാഗങ്ങളിലും ഈ ഈ രീതി തുടർന്നു കൊണ്ടുപോകണം ???

    കഴിഞ്ഞ ഭാഗത്തിൽ എനിക്കു ശങ്കറിനെ ആയിരുന്നു സംശയം… ആ സംശയത്തിൽ കഴമ്പില്ല എന്നാണ് ഈ ഭാഗത്തിൽ നിന്നും മനസ്സിലായത്…ചതിയൻ അയാളുടെ സ്വന്തം അളിയൻ മാത്രമാണ് അല്ലേ… ഞാൻ കരുതിയത് അളിയനും ശങ്കറും കൂടി അരവിന്ദന് ചതിക്കുകയായിരുന്നു എന്ന് ആണ്…എന്തായാലും വിഷപ്പാമ്പിനെ ആണ് അരവിന്ദൻ പാലുകൊടുത്തു വളർത്തിയത്..ഇതാണ് പണ്ടുള്ളവർ പറയുന്നത് രക്തബന്ധത്തിൽ ഉള്ളവരെ ഒരിക്കലും ബിസിനസ്സിൽ പാർട്ണർ ആക്കരുത് എന്ന്…അവരുടെ ചതി നമ്മളെ മാനസികമായി തളർത്തും… അന്യരുടെ ചതിയെക്കാൾ വലുതാണ് അത്.

    അങ്ങനെ നമ്മുടെ നായകനും നായികയും ഒരേ സ്ഥലത്ത് എത്തിക്കൊണ്ടിരിക്കുകയാണ് അല്ലേ??…ദേവുമോളുടെം ആര്യൻ മോന്റെയും ആ കണ്ടുമുട്ടൽ ആണ് ഞാൻ കാത്തിരിക്കുന്നത്… ഈ കഥയിലെ ഏറ്റവും മനോഹരമായ നിമിഷം അത് തന്നെയായിരിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത് ഇതിന്നിടയിൽ ആ ഫ്ലൈറ്റിൽ കൂടെ വന്ന പെണ്ണിന്റെ ആവശ്യം എന്താണെന്ന് മനസ്സിലാവുന്നില്ല??? ഇതിൽ കൂടുതൽ നായികമാരുടെ റോൾ ഉള്ള കഥയാണെന്ന് തോന്നുന്നു… നായകനും നായികയും ഒന്നിക്കുമ്പോൾ കരയാനും ആളു വേണ്ടേ അല്ലേ???

    ഇനി കൂടുതൽ എന്താണ് പറയുക വേഗം തന്നെ അടുത്ത ഭാഗവുമായി എത്തണമെന്ന് അപേക്ഷിക്കുന്നു ???

    സ്നേഹം ???

    -MENON KUTTY

    1. നീണ്ട ആസ്വാധന കുറിപ്പിന് നന്ദി തമ്പുരാൻ… സ്നേഹം ❤.

  13. നൈസ്

    1. താങ്ക്സ് വീരപ്പൻ

  14. Deepak RamaKrishnan

    Veendum polichu. Exciting development?

    1. നന്ദി

  15. *വിനോദ്കുമാർ G*❤

    ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤♥♥♥♥❤♥♥♥♥♥♥♥

    1. ❤❤❤

  16. ചെമ്പരത്തി

    വെയ്റ്റിംഗ് ❤❤❤❤???????

    1. നന്ദി

  17. നാരായണന്‍ കുട്ടി

    ?

    1. ?

  18. കുട്ടപ്പൻ

    നന്ദാപ്പി ❤️

  19. മന്നാഡിയാർ

    ❤❤❤

    1. ??

    1. ?

Comments are closed.