രാജവ്യൂഹം 3 [നന്ദൻ] 981

“”ഞങ്ങൾ എത്തി കിച്ചു വേട്ടാ.. “”അപ്പോളേക്കും പുറത്തു സിറ്റ് ഔട്ടിൽ നിന്നും നീരജിന്റെ ശബ്ദം കേട്ടു. 

 

“”അമ്മേ ഞങ്ങൾ എന്നാൽ പോയിട്ടു വരാട്ടോ.. “”കല്യാണി അമൃതയോടു പറഞ്ഞു കൊണ്ട് പോർച്ചിലേക് ഇറങ്ങി. 

 

മൂന്നു പേരും കാറിൽ കയറിയപ്പോൾ  കിഷോർ കാർ മുന്നോട്ട് എടുത്തു.. കാർ ഗേറ്റ് കടന്നു കണ്ണിൽ നിന്നു മറഞ്ഞ നേരം  അമൃത ഉള്ളിലേക്കു നടന്നു..

 

അത്താഴത്തിനു ഒന്നും റെഡിയാക്കണ്ട ഉച്ചക്ക് ഉണ്ടാക്കിയത് ഒക്കെ ഉണ്ട് കുട്ടികൾ ഇനി പുറത്തു നിന്നു കഴിച്ചിട്ടേ വരൂ.. അരവിന്ദേട്ടൻ പുറത്തു നിന്നു കഴിച്ചാലും വീട്ടിൽ വന്നു എന്തെങ്കിലും കഴിച്ചിട്ടേ കിടക്കു തനിക്കു വിഷമം ആവണ്ട എന്നു കരുതിയിട്ടാണ്.. 

അരവിന്ദേട്ടൻ വരാതെ താൻ അത്താഴം കഴിക്കാറില്ല എത്ര വൈകി ആണേലും വരുന്നത് വരെ നോക്കി ഇരിക്കും പലപ്പോളും പറയും നീ കഴിച്ചിട്ടു കിടന്നോളാൻ… പക്ഷെ പ്ളേറ്റിൽ വിളമ്പി വെച്ചാൽ കഴിക്കാൻ തോന്നില്ല.. അരവിന്ദേട്ടൻ കഴിച്ചോ അതോ വിശന്നിരിക്കുക ആണോ അങ്ങനെ ഉള്ള ചിന്തകൾ മനസ്സിനെ മഥിക്കുമ്പോൾ എടുത്ത ഭക്ഷണം അതു പോലെ അടച്ചു വെക്കും.. അല്ലെങ്കിലും ചിന്തിച്ചിട്ടുണ്ട് എല്ലാ ഭാര്യമാരും ഇങ്ങനൊക്കെ ആയിരിക്കും അല്ലേ എന്നു.??.. ഭർത്താവിന് വിളമ്പി കൊടുത്തു അവർ ആസ്വദിച്ചു കഴിക്കുന്നത്‌ കാണുമ്പോൾ തന്നെ ഒരു ഭാര്യയുടെ വയറു നിറയും.. പിള്ളേരായെങ്കിലും ഇപ്പോളും അവർ കാണാതെ അരവിന്ദേട്ടൻ ഉരുട്ടി തരുന്ന ഒരു ഉരുള.. തനിക്കു വയറു നിറയാൻ അതു ധാരാളം അമൃതയുടെ ചുണ്ടിൽ ഒരു മന്ദസ്മിതം വിരിഞ്ഞു.. 

 

“”ഞാൻ ഒരു ദിവസം ഇല്ലാതെ ആയാൽ നീ എന്ത് ചെയ്യും അമ്മു “‘ എത്രയോ വട്ടം അരവിന്ദേട്ടൻ തമാശയായി ചോദിച്ചിരിക്കുന്നു.. 

 

“”അങ്ങനെ ഒറ്റക് പോകാൻ വിടില്ല, അങ്ങനെ ആണേൽ ഞാനും വരും “”

തന്റെ മറുപടി എപ്പോളും അങ്ങനെ ആയിരുന്നു.. 

 

അല്ലേലും അരവിന്ദേട്ടൻ ഇല്ലാത്ത ഒരു ലോകത്തു താൻ എങ്ങനെ ജീവിക്കും.. അരവിന്ദൻ എന്ന സൂര്യന് ചുറ്റും കറങ്ങുന്ന ഒരു ഗ്രഹം മാത്രമാണ് താൻ.. ആ നക്ഷത്ര പ്രഭയിൽ ജീവിക്കാനും ആ നിഴലിൽ തല ചായ്കാനും മാത്രം ഇഷ്ടപെടുന്ന ഒരു പാവം ഭാര്യ.. ഫോണിലെ വാൾ പേപ്പറിലേക് അമൃത നോക്കി.. കെട്ടി പിടിച്ചു നിൽക്കുന്ന നാലുപേർ.. ഒരു ചിരിയോടെ അമൃത സെറ്റിയിലേക് ചാഞ്ഞിരുന്നു.. 

 

എത്ര സമയം അങ്ങനെ ഇരുന്നെന്നറിയില്ല, അമൃത സെറ്റിയിൽ ചാരി കിടന്നു മയങ്ങി പോയിരുന്നു.. കാളിങ് ബെൽ കേട്ടാണ് പെട്ടെന്ന് ഞെട്ടി ഉണർന്നത്.. 

 

അയ്യോ അരവിന്ദേട്ടൻ വന്നോ കാറിന്റെ സൗണ്ട് പോലും കേട്ടില്ലല്ലോ വാതിൽ തുറക്കാൻ പോകുന്നതിനിടയിൽ അമൃത ഓർത്തു..

 

അമൃത ഡോർ തുറന്നു അരവിന്ദൻ തന്നെ ആയിരുന്നു പുറത്ത്… 

 

“എന്ത് പറ്റി അരവിന്ദേട്ടാ ” അരവിന്ദന്റെ മുഖം മ്ലാനമായിരിക്കുന്നത് കണ്ട അമൃത അന്വേഷിച്ചു. 

 

“”ഒന്നുമില്ല അമ്മു എനിയ്ക്ക് കടുപ്പത്തിൽ ഒരു ചായ വേണം ” കയ്യിലിരുന്ന ബാഗ് അമൃതയുടെ കയ്യിലേക് കൊടുത്തു പെരു വിരലും ചൂണ്ടു വിരലും കൊണ്ടു നെറ്റിയിൽ തടവി കൊണ്ടു അരവിന്ദൻ ആവശ്യപ്പെട്ടു. 

 

”എന്താ ഏട്ടാ തലവേദന വല്ലതും ഉണ്ടോ.. “”

പുറം കൈ അരവിന്ദന്റെ നെറ്റിയിലും കഴുത്തിലും തൊട്ടു നോക്കി കൊണ്ടു ഉദ്വേഗത്തോടെ അവൾ ചോദിച്ചു.. 

 

“”ഇല്ല അമ്മു ഞാൻ ഒന്ന് കിടക്കട്ടെ.. നല്ല ഷീണം ഉണ്ട്‌ “” കൂടുതൽ ഒന്നും പറയാതെ അരവിന്ദൻ മുറിക്കുള്ളിലേക് നീങ്ങി.. 

 

അമൃത പെട്ടെന്ന് തന്നെ ചായ എടുത്തു മുറിക്കുള്ളിലേക് ചെന്നപ്പോൾ തലയിണ എടുത്ത്  ക്രാസിയിലേക് ചാരി വെച്ചു കണ്ണുകൾ അടച്ചു കിടക്കുന്ന അരവിന്ദനെ ആണ് കണ്ടത്..

 

51 Comments

  1. Nandetta ഈ ഭാഗവും അടിപൊളി ആയി.. ഇത് vaaykan കുറച് വൈകി അതിനു sorrytto. അടുത്ത part vaigathe vaykamtto…
    സ്നേഹത്തോടെ❤️

    1. No പ്രോബ്സ്…. പതിയെ മതീന്നെ ❤❤??

  2. വായിച്ചൂട്ടോ. നന്ദാപ്പിയേതായാലും ഈ വഴി വന്നു ആർക്കും മറുപടിയൊന്നും കൊടുക്കുന്നില്ലല്ലോ, അപ്പൊ അഭിപ്രായം പതുക്കെ പറയാമെന്നു വെച്ച്. പറയാം, രണ്ടൂസം കൂടി കഴിയട്ടെ ന്നിട്ട് പറയാം ???

    1. നെക്സ്റ്റ് പാർട്ട്‌ സബ്‌മിറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ആണു മറുപടി കൊടുക്കാത്തത് ബ്രോ.❤?

  3. ഒറ്റപ്പാലം ക്കാരൻ

    ഇപ്പോഴാണ് എല്ലാം പാർട്ടും കൂടി വായിച്ചത്
    കഥ നന്നായിട്ടുണ്ട് എല്ലാം ഒപ്പം വായിച്ചപ്പോൾ ഒരു നോവൽ ബുക്ക് വായിച്ചമാതിരി ഫീല് കിട്ടി അടുത്ത പാർട്ടി നായി കാത്തുരിക്കുന്നു

    1. നന്ദി ❤❤❤

  4. നന്ദേട്ടാ കഥ വായിച്ചിട്ടില്ല, വായിച്ചു കഴിഞ്ഞ് അഭിപ്രായം പറയാം ?

    1. മതി മെല്ലെ മതി ❤

  5. ?

    1. ❤❤❤

  6. ❤️❤️❤️

    1. ❤❤

  7. മാലാഖയുടെ കാമുകൻ

    കൊള്ളാം waiting 4 next part ???.

    1. എന്റെ ഐഡി തന്നെ വേണം അല്ലെ? ?

    2. Enthunna bro.. idan vere പേര് ഒന്നും കിട്ടിയില്ലെങ്കിൽ സ്വന്തം പേര് ഇട്ടാൽ പോരെ.. അതല്ലേ heroism..

      1. ചെമ്പരത്തി

        ???????

    3. കാമുകന്റെ ഡൂപ്പിനെ കാണാൻ വന്നവർക്ക് ഒത്തു കൂടാൻ ഉള്ള നൂൽ ???

    4. ?സിംഹരാജൻ

      ? kollallo S3 part 2 ne ittal mathi

    5. Parthasaradhy [ParthuZz]

      ???

    6. മാലാഖയുടെ കാമുകൻ എന്ന ഇട്ടതിനുശേഷം ഒരു കുത്ത് ഇട്ടാൽ മതിയായിരുന്നു…

    7. ?

    1. താങ്ക്യൂ ❤

  8. ??. നന്നായി ഈ ഭാഗവും. ഇതിപ്പോ നായികമാർ 3 ആകുമല്ലോ.

    1. 3 ഉം 4 ഉം ആവട്ടെ ❤❤?

  9. Korach vallya oru subjectilek povannu thonnunnu all the very best bro…. randu peril thodangi orupadu characters ayivaratte✌️✌️✌️✌️

    1. ❤❤❤

    1. ❤❤

  10. നന്ദൻ ബ്രൊ……

    കണ്ടതിൽ സന്തോഷം.ഇപ്പോൾ ആണ് ഈ കഥ കണ്ണിൽ പെട്ടത്. വായിച്ചിട്ട് വരാട്ടോ

    ആൽബി

    1. ?നന്ദി ആൽബിചായ ❤❤

  11. നിധീഷ്

    ❤❤❤❤

    1. ❤❤❤

  12. നന്ദൻ ബ്രോ ♥️♥️♥️

    കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തേർഡ് പാർട്ട് തന്നതിന് ഒരുപാട് നന്ദി…വായിച്ചു തുടങ്ങിയപ്പോൾ മുതൽ ഓരോ ഭാഗവും വായിക്കാൻ വളരെ ആകാംക്ഷ ഉണ്ടായിരുന്നു… അതുകൊണ്ടുതന്നെ മൂന്നാം ഭാഗം കണ്ടപ്പോൾ തന്നെ എടുത്തു വായിച്ചു.കഴിഞ്ഞ രണ്ടു ഭാഗങ്ങളിൽ പറഞ്ഞത് തന്നെ പറയുന്നു.. അടിപൊളിയായിട്ടുണ്ട്…മുൻപ് പറഞ്ഞതുപോലെ തന്നെ വായിക്കുന്ന ഓരോ വരിയിലും അടുത്തത് എന്ത് എന്ന് ചിന്തിക്കുന്ന തരത്തിൽ തന്നെയാണ് എഴുത്. തുടർന്നുള്ള ഭാഗങ്ങളിലും ഈ ഈ രീതി തുടർന്നു കൊണ്ടുപോകണം ???

    കഴിഞ്ഞ ഭാഗത്തിൽ എനിക്കു ശങ്കറിനെ ആയിരുന്നു സംശയം… ആ സംശയത്തിൽ കഴമ്പില്ല എന്നാണ് ഈ ഭാഗത്തിൽ നിന്നും മനസ്സിലായത്…ചതിയൻ അയാളുടെ സ്വന്തം അളിയൻ മാത്രമാണ് അല്ലേ… ഞാൻ കരുതിയത് അളിയനും ശങ്കറും കൂടി അരവിന്ദന് ചതിക്കുകയായിരുന്നു എന്ന് ആണ്…എന്തായാലും വിഷപ്പാമ്പിനെ ആണ് അരവിന്ദൻ പാലുകൊടുത്തു വളർത്തിയത്..ഇതാണ് പണ്ടുള്ളവർ പറയുന്നത് രക്തബന്ധത്തിൽ ഉള്ളവരെ ഒരിക്കലും ബിസിനസ്സിൽ പാർട്ണർ ആക്കരുത് എന്ന്…അവരുടെ ചതി നമ്മളെ മാനസികമായി തളർത്തും… അന്യരുടെ ചതിയെക്കാൾ വലുതാണ് അത്.

    അങ്ങനെ നമ്മുടെ നായകനും നായികയും ഒരേ സ്ഥലത്ത് എത്തിക്കൊണ്ടിരിക്കുകയാണ് അല്ലേ??…ദേവുമോളുടെം ആര്യൻ മോന്റെയും ആ കണ്ടുമുട്ടൽ ആണ് ഞാൻ കാത്തിരിക്കുന്നത്… ഈ കഥയിലെ ഏറ്റവും മനോഹരമായ നിമിഷം അത് തന്നെയായിരിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത് ഇതിന്നിടയിൽ ആ ഫ്ലൈറ്റിൽ കൂടെ വന്ന പെണ്ണിന്റെ ആവശ്യം എന്താണെന്ന് മനസ്സിലാവുന്നില്ല??? ഇതിൽ കൂടുതൽ നായികമാരുടെ റോൾ ഉള്ള കഥയാണെന്ന് തോന്നുന്നു… നായകനും നായികയും ഒന്നിക്കുമ്പോൾ കരയാനും ആളു വേണ്ടേ അല്ലേ???

    ഇനി കൂടുതൽ എന്താണ് പറയുക വേഗം തന്നെ അടുത്ത ഭാഗവുമായി എത്തണമെന്ന് അപേക്ഷിക്കുന്നു ???

    സ്നേഹം ???

    -MENON KUTTY

    1. നീണ്ട ആസ്വാധന കുറിപ്പിന് നന്ദി തമ്പുരാൻ… സ്നേഹം ❤.

  13. നൈസ്

    1. താങ്ക്സ് വീരപ്പൻ

  14. Deepak RamaKrishnan

    Veendum polichu. Exciting development?

    1. നന്ദി

  15. *വിനോദ്കുമാർ G*❤

    ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤♥♥♥♥❤♥♥♥♥♥♥♥

    1. ❤❤❤

  16. ചെമ്പരത്തി

    വെയ്റ്റിംഗ് ❤❤❤❤???????

    1. നന്ദി

  17. നാരായണന്‍ കുട്ടി

    ?

    1. ?

  18. കുട്ടപ്പൻ

    നന്ദാപ്പി ❤️

  19. മന്നാഡിയാർ

    ❤❤❤

    1. ??

    1. ?

Comments are closed.