രാജവ്യൂഹം 3 [നന്ദൻ] 981

 

അരവിന്ദൻ അമർത്തി ഒന്ന് മൂളിയ ശേഷം കോൾ കട്ട്  ചെയ്തു….അതിനു ശേഷം കാർ നേരെ ഓഫീസിലേക്ക് തന്നെ വിട്ടു… എല്ലാം ശങ്കറുമായി ഡിസ്‌കസ് ചെയ്യണം… തനിക്കിപ്പോ വിശ്വസിക്കാൻ പറ്റുന്നത് ശങ്കർ മാത്രമാണ് അരവിന്ദൻ ഓർത്തു… മുൻപും പലപ്പോളും ശിവരാമന്റെ ഇടപെടലുകളെ  കുറിച്ച് ശങ്കർ മുന്നറിയിപ്പ് തന്നതാണ്.. അപ്പോളൊക്കെ താൻ അതിനു വലിയ ഗൗരവം കൊടുത്തിരുന്നില്ല.. അല്ലെങ്കിൽ എല്ലാം ശെരിയാവും എന്നു വിചാരിച്ചു…

 

രാക്കമ്മയുടെ പദ്ധതികൾ ഒക്കെ താൻ കണ്ടറിഞ്ഞ സ്ഥിതിക് അവർ വെറുതെ ഇരിക്കും എന്നു തോന്നുന്നില്ല… പക്ഷെ അതിനു മുൻപ് ശിവരാമനും അവരുമായി എങ്ങനെ ബന്ധപെട്ടു എന്നറിയണം….

 

അരവിന്ദന്റെ കാർ ഓഫീസിൽ എത്തുമ്പോളേക്കും ശിവരാമൻ ഇറങ്ങി പുറത്തു വന്നിരുന്നു… ശങ്കർ ഒരു പ്രൊജക്റ്റ് മീറ്റിംഗിന് പോകും എന്നറിയിച്ചിരുന്നു.. ശിവരാമനെ കൂട്ടരുത് എന്നു താൻ പ്രേത്യേകം നിർദ്ദേശിക്കുകയും ചെയ്തിരുന്നു..

 

“”അളിയാ എന്നാൽ പോകാം “”കാറിന്റെ ഫ്രണ്ട് ഡോർ തുറന്നു ഉള്ളിലേക്കു ഇരുന്നു കൊണ്ട് ശിവരാമൻ പറഞ്ഞു…

 

എന്ത് വിദഗ്ധമായാണ് അയാൾ അഭിനയിക്കുന്നത്… അരവിന്ദന്റെ മനസ്സിൽ നുരഞ്ഞു പൊന്തിയ ദേഷ്യം അയാൾ അടക്കി… പകരം മുഖത്തു നേർത്തൊരു പുഞ്ചിരിയുടെ ആവരണം എടുത്തണിഞ്ഞു.. തനിക് ശിവരാമനെ സംശയം ഒന്നുമില്ല എന്നു അയാൾക്കു തോന്നണം എന്ന് അരവിന്ദൻ മനസ്സിൽ തീരുമാനിച്ചു കൊണ്ട് കാർ പതിയെ മുന്നോട് എടുത്തു…

 

ദേവ വിഹാറിന്റെ ഗേറ്റും കടന്നു ഉള്ളിലേക്കു വന്ന കാറിൽ നിന്നും  ചെറു ചിരിയോടെ അരവിന്ദ് ശേഖർ ഇറങ്ങി.. തന്റെ ടെൻഷനുകൾ ഒന്നും അയാൾ മുഖത്തു കാണിച്ചിരുന്നില്ല.. മറു സൈഡിൽ നിന്നും അരവിന്ദന്റെ അളിയൻ, അമൃതയുടെ മൂത്ത സഹോദരൻ ശിവരാമനും ഇറങ്ങി. 

 

കാർ വരുന്ന സൗണ്ട് കേട്ട്  അമൃത ഇറങ്ങി പുറത്തേക് വന്നു.. പുറകെ ഗംഗയും മറ്റു കുട്ടികളും ഉണ്ടായിരുന്നു.. ഉള്ളിൽ ഗംഗയെയും കുട്ടികളെയും കണ്ട ശിവരാമന്റെ മുഖം ഇരുണ്ടെങ്കിലും അത് ഭംഗിയായി മറച്ചു അരവിന്ദന്റെ കൂടെ അയാൾ വീടിനുള്ളിലേക്കു കടന്നു. 

 

“ഹായ് അച്ഛേ.. ” അരവിന്ദനെ കണ്ട കല്യാണി ഓടി വന്നു കെട്ടി പിടിച്ചു 

 

അരവിന്ദൻ കല്യാണിയുടെ നിറുകയിൽ തലോടി നെറ്റിയിൽ ഒരുമ്മ കൊടുത്തു  “””ഇതെന്റെ കുഞ്ഞൂസ് ജയിച്ചതിനു.. “”

 

പിന്നേ ഇതാ അച്ഛയുടെ സമ്മാനം കയ്യിൽ ഇരുന്ന ബോക്സ്‌ അരവിന്ദ് കല്യാണിയുടെ കയ്യിൽ കൊടുത്തു. 

 

ആ ബോക്സ്‌ തുറന്ന കല്യാണി സന്തോഷം കൊണ്ടു തുള്ളി ചാടി… 

 

“””താങ്ക്യു.. മൈ  സ്വീറ്റ് അച്ഛേ…””

 

കല്യാണി അരവിന്ദിനെ കെട്ടി പിടിച്ചു കവിളിൽ ഒരുമ്മയും  കൊടുത്ത്  ഉള്ളിലേക്കു ഓടി.. 

 

51 Comments

  1. Nandetta ഈ ഭാഗവും അടിപൊളി ആയി.. ഇത് vaaykan കുറച് വൈകി അതിനു sorrytto. അടുത്ത part vaigathe vaykamtto…
    സ്നേഹത്തോടെ❤️

    1. No പ്രോബ്സ്…. പതിയെ മതീന്നെ ❤❤??

  2. വായിച്ചൂട്ടോ. നന്ദാപ്പിയേതായാലും ഈ വഴി വന്നു ആർക്കും മറുപടിയൊന്നും കൊടുക്കുന്നില്ലല്ലോ, അപ്പൊ അഭിപ്രായം പതുക്കെ പറയാമെന്നു വെച്ച്. പറയാം, രണ്ടൂസം കൂടി കഴിയട്ടെ ന്നിട്ട് പറയാം ???

    1. നെക്സ്റ്റ് പാർട്ട്‌ സബ്‌മിറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ആണു മറുപടി കൊടുക്കാത്തത് ബ്രോ.❤?

  3. ഒറ്റപ്പാലം ക്കാരൻ

    ഇപ്പോഴാണ് എല്ലാം പാർട്ടും കൂടി വായിച്ചത്
    കഥ നന്നായിട്ടുണ്ട് എല്ലാം ഒപ്പം വായിച്ചപ്പോൾ ഒരു നോവൽ ബുക്ക് വായിച്ചമാതിരി ഫീല് കിട്ടി അടുത്ത പാർട്ടി നായി കാത്തുരിക്കുന്നു

    1. നന്ദി ❤❤❤

  4. നന്ദേട്ടാ കഥ വായിച്ചിട്ടില്ല, വായിച്ചു കഴിഞ്ഞ് അഭിപ്രായം പറയാം ?

    1. മതി മെല്ലെ മതി ❤

  5. ?

    1. ❤❤❤

  6. ❤️❤️❤️

    1. ❤❤

  7. മാലാഖയുടെ കാമുകൻ

    കൊള്ളാം waiting 4 next part ???.

    1. എന്റെ ഐഡി തന്നെ വേണം അല്ലെ? ?

    2. Enthunna bro.. idan vere പേര് ഒന്നും കിട്ടിയില്ലെങ്കിൽ സ്വന്തം പേര് ഇട്ടാൽ പോരെ.. അതല്ലേ heroism..

      1. ചെമ്പരത്തി

        ???????

    3. കാമുകന്റെ ഡൂപ്പിനെ കാണാൻ വന്നവർക്ക് ഒത്തു കൂടാൻ ഉള്ള നൂൽ ???

    4. ?സിംഹരാജൻ

      ? kollallo S3 part 2 ne ittal mathi

    5. Parthasaradhy [ParthuZz]

      ???

    6. മാലാഖയുടെ കാമുകൻ എന്ന ഇട്ടതിനുശേഷം ഒരു കുത്ത് ഇട്ടാൽ മതിയായിരുന്നു…

    7. ?

    1. താങ്ക്യൂ ❤

  8. ??. നന്നായി ഈ ഭാഗവും. ഇതിപ്പോ നായികമാർ 3 ആകുമല്ലോ.

    1. 3 ഉം 4 ഉം ആവട്ടെ ❤❤?

  9. Korach vallya oru subjectilek povannu thonnunnu all the very best bro…. randu peril thodangi orupadu characters ayivaratte✌️✌️✌️✌️

    1. ❤❤❤

    1. ❤❤

  10. നന്ദൻ ബ്രൊ……

    കണ്ടതിൽ സന്തോഷം.ഇപ്പോൾ ആണ് ഈ കഥ കണ്ണിൽ പെട്ടത്. വായിച്ചിട്ട് വരാട്ടോ

    ആൽബി

    1. ?നന്ദി ആൽബിചായ ❤❤

  11. നിധീഷ്

    ❤❤❤❤

    1. ❤❤❤

  12. നന്ദൻ ബ്രോ ♥️♥️♥️

    കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തേർഡ് പാർട്ട് തന്നതിന് ഒരുപാട് നന്ദി…വായിച്ചു തുടങ്ങിയപ്പോൾ മുതൽ ഓരോ ഭാഗവും വായിക്കാൻ വളരെ ആകാംക്ഷ ഉണ്ടായിരുന്നു… അതുകൊണ്ടുതന്നെ മൂന്നാം ഭാഗം കണ്ടപ്പോൾ തന്നെ എടുത്തു വായിച്ചു.കഴിഞ്ഞ രണ്ടു ഭാഗങ്ങളിൽ പറഞ്ഞത് തന്നെ പറയുന്നു.. അടിപൊളിയായിട്ടുണ്ട്…മുൻപ് പറഞ്ഞതുപോലെ തന്നെ വായിക്കുന്ന ഓരോ വരിയിലും അടുത്തത് എന്ത് എന്ന് ചിന്തിക്കുന്ന തരത്തിൽ തന്നെയാണ് എഴുത്. തുടർന്നുള്ള ഭാഗങ്ങളിലും ഈ ഈ രീതി തുടർന്നു കൊണ്ടുപോകണം ???

    കഴിഞ്ഞ ഭാഗത്തിൽ എനിക്കു ശങ്കറിനെ ആയിരുന്നു സംശയം… ആ സംശയത്തിൽ കഴമ്പില്ല എന്നാണ് ഈ ഭാഗത്തിൽ നിന്നും മനസ്സിലായത്…ചതിയൻ അയാളുടെ സ്വന്തം അളിയൻ മാത്രമാണ് അല്ലേ… ഞാൻ കരുതിയത് അളിയനും ശങ്കറും കൂടി അരവിന്ദന് ചതിക്കുകയായിരുന്നു എന്ന് ആണ്…എന്തായാലും വിഷപ്പാമ്പിനെ ആണ് അരവിന്ദൻ പാലുകൊടുത്തു വളർത്തിയത്..ഇതാണ് പണ്ടുള്ളവർ പറയുന്നത് രക്തബന്ധത്തിൽ ഉള്ളവരെ ഒരിക്കലും ബിസിനസ്സിൽ പാർട്ണർ ആക്കരുത് എന്ന്…അവരുടെ ചതി നമ്മളെ മാനസികമായി തളർത്തും… അന്യരുടെ ചതിയെക്കാൾ വലുതാണ് അത്.

    അങ്ങനെ നമ്മുടെ നായകനും നായികയും ഒരേ സ്ഥലത്ത് എത്തിക്കൊണ്ടിരിക്കുകയാണ് അല്ലേ??…ദേവുമോളുടെം ആര്യൻ മോന്റെയും ആ കണ്ടുമുട്ടൽ ആണ് ഞാൻ കാത്തിരിക്കുന്നത്… ഈ കഥയിലെ ഏറ്റവും മനോഹരമായ നിമിഷം അത് തന്നെയായിരിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത് ഇതിന്നിടയിൽ ആ ഫ്ലൈറ്റിൽ കൂടെ വന്ന പെണ്ണിന്റെ ആവശ്യം എന്താണെന്ന് മനസ്സിലാവുന്നില്ല??? ഇതിൽ കൂടുതൽ നായികമാരുടെ റോൾ ഉള്ള കഥയാണെന്ന് തോന്നുന്നു… നായകനും നായികയും ഒന്നിക്കുമ്പോൾ കരയാനും ആളു വേണ്ടേ അല്ലേ???

    ഇനി കൂടുതൽ എന്താണ് പറയുക വേഗം തന്നെ അടുത്ത ഭാഗവുമായി എത്തണമെന്ന് അപേക്ഷിക്കുന്നു ???

    സ്നേഹം ???

    -MENON KUTTY

    1. നീണ്ട ആസ്വാധന കുറിപ്പിന് നന്ദി തമ്പുരാൻ… സ്നേഹം ❤.

  13. നൈസ്

    1. താങ്ക്സ് വീരപ്പൻ

  14. Deepak RamaKrishnan

    Veendum polichu. Exciting development?

    1. നന്ദി

  15. *വിനോദ്കുമാർ G*❤

    ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤♥♥♥♥❤♥♥♥♥♥♥♥

    1. ❤❤❤

  16. ചെമ്പരത്തി

    വെയ്റ്റിംഗ് ❤❤❤❤???????

    1. നന്ദി

  17. നാരായണന്‍ കുട്ടി

    ?

    1. ?

  18. കുട്ടപ്പൻ

    നന്ദാപ്പി ❤️

  19. മന്നാഡിയാർ

    ❤❤❤

    1. ??

    1. ?

Comments are closed.