രാജവ്യൂഹം 3 [നന്ദൻ] 981

ശിവരാമന്റെ മുഖത്തടിയേറ്റ പോലെ ആയി ഗംഗയുടെ മറുപടിയിൽ.. അയാൾ അമർഷത്തോടെ ഗംഗയെ തുറിച്ചു നോക്കി മുറിയിലേക്കു നടന്നു. 

 

ഗംഗയും അയാളുടെ നേരേ ചിറി കോട്ടി കാണിച്ചു കൊണ്ടു അയാളെ മറികടന്നു അടുക്കളയിലേക്കു നീങ്ങി.. 

 

“”എങ്ങനുണ്ട്  ആന്റിയമ്മേ ചെയിൻ..”” തന്റെ കഴുത്തിലെ പുതിയ പീക്കോക് ഡയമണ്ട് ലോക്കറ്റ് ഉള്ള പ്ലാറ്റിനം പെൻഡന്റ്  കാണിച്ചു കൊണ്ടു കല്യാണി അന്വേഷിച്ചു 

 

“” ആഹാ നല്ല രസമുണ്ട്.. അത് പിന്നേ അരവിന്ദേട്ടന്റെ സെലെക്ഷനല്ലേ മോശമാവില്ലലോ “” മാല പിടിച്ചു നോക്കി കൊണ്ട് ഗംഗ പറഞ്ഞു 

 

“”ഇതു മാല വാങ്ങിയ അച്ഛക്കുള്ള കോംപ്ലിമെൻറ് ആണോ അതോ എന്റെ അമ്മു അമ്മക്കുള്ളതോ “”

 

“”അതെന്താടി കുറുമ്പീ അങ്ങനെ ചോദിച്ചത് “”

 

“”അച്ഛെടെ ആദ്യത്തെ സെലെക്ഷൻ അതല്ലേ “”

 

“”പോടീ പെണ്ണെ കളിയാക്കാതെ “” അമൃത കല്യാണിയുടെ കയ്യിൽ വേദനിപ്പിക്കാതെ കൊട്ടി കൊണ്ട് പറഞ്ഞു.. 

 

“””ചേട്ടാ പായസം കുറച്ചു കൂടെ “””

ശിവരാമൻ പായസം ആസ്വദിച്ചു കുടിക്കുന്നത് കണ്ട അമൃത പായസം തവിയിൽ കോരി ശിവരാമന് നേർക്കു നീട്ടി.. അയാൾ നീട്ടിയ ഗ്ലാസ്സിലേക് അമൃത പായസം പകർന്നു.. 

 

“പെങ്ങളെ കുറെ നാള് കൂടിയ നല്ല പായസം കുടിക്കണേ ” ശിവരാമൻ അമൃതയെ അഭിനന്ദിച്ചു. 

 

“ചേട്ടാ പായസത്തിന്റെ ക്രെഡിറ്റ്‌ എനിക്കല്ല ദേ ഈ ഗംഗെടത്തിക്കാ  ” ഗംഗയുടെ ചുമലിൽ പിടിച്ചു തന്റെ മുന്നിലേക്ക് നിർത്തി കൊണ്ട് അമൃത പറഞ്ഞു.. 

 

ശിവരാമന്റെ മുഖം വിളറിയതു ഗംഗയ്ക് മനസ്സിലായി.. അയാൾ വീണ്ടും ഗ്ലാസ്‌ മുഖത്തേക് അടുപ്പിച്ചു 

 

“”ഹ്മ്മ് ഒരു പുക മണം പായസ്സത്തിന് “” അതും പറഞ്ഞു ശിവരാമൻ പെട്ടെന്ന് തന്നെ ഊണ് കഴിച്ചു പുറത്തേക് നടന്നു..

 

ഗംഗ അതു കണ്ടു അമൃതയെ നോക്കി ചിരിച്ചു. 

 

ശിവരാമന് ശങ്കറിനെയും ഫാമിലിയെയും കണ്ണെടുത്താൽ കണ്ടു കൂട.. അരവിന്ദൻ എന്ന അളിയന്റെ കൂടെ കൂടിയ ഇത്തിൾ കണ്ണി ആണ് ശങ്കർ എന്നാണ് അയാളുടെ ഭാഷ്യം.. അതു കൊണ്ടു തന്നെ ശങ്കർ ഇല്ലാത്ത അവസരങ്ങളിലൊക്കെ അയാൾ ഓരോ കുത്തു വാക്കുകൾ ഗംഗയോടും കുട്ടികളോടും പറയുകയും ചെയ്യും.. ശിവരാമന്റെ ഈ സ്വഭാവം അരവിന്ദനും ശങ്കറിനും  അറിയാം..  പക്ഷെ  എന്തെങ്കിലും പറഞ്ഞു കുടുംബ വഴക്കാക്കണ്ട എന്നു ശങ്കർ തന്നെയാണ് അരവിന്ദനോട് പറഞ്ഞത് അതു കൊണ്ടു അരവിന്ദനും പലതും കണ്ടില്ലെന്നു നടിച്ചു.. 

 

ഊണ് കഴിക്കുന്നതിനിടയിൽ പലവട്ടം അരവിന്ദിന് ഫോൺ വന്നു കൊണ്ടിരുന്നു ഭക്ഷണം കഴിക്കുന്ന കൂട്ടത്തിൽ തന്നെ അയാൾ ഫോണിൽ സംസാരിച്ചു കൊണ്ടും ഇരുന്നു.. 

 

“എന്താ അരവിന്ദേട്ടാ ഇതു.. കഴിക്കുമ്പോ എങ്കിലും അതു ഒന്ന് ഓഫാക്കി വെച്ചൂടെ ഇങ്ങനെ കഴിച്ചാൽ ശരീരത്തിൽ പിടിക്കുക കൂടി ഇല്ല.”  അമൃത സ്നേഹപൂർവ്വം പറഞ്ഞു. 

 

51 Comments

  1. Nandetta ഈ ഭാഗവും അടിപൊളി ആയി.. ഇത് vaaykan കുറച് വൈകി അതിനു sorrytto. അടുത്ത part vaigathe vaykamtto…
    സ്നേഹത്തോടെ❤️

    1. No പ്രോബ്സ്…. പതിയെ മതീന്നെ ❤❤??

  2. വായിച്ചൂട്ടോ. നന്ദാപ്പിയേതായാലും ഈ വഴി വന്നു ആർക്കും മറുപടിയൊന്നും കൊടുക്കുന്നില്ലല്ലോ, അപ്പൊ അഭിപ്രായം പതുക്കെ പറയാമെന്നു വെച്ച്. പറയാം, രണ്ടൂസം കൂടി കഴിയട്ടെ ന്നിട്ട് പറയാം ???

    1. നെക്സ്റ്റ് പാർട്ട്‌ സബ്‌മിറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ആണു മറുപടി കൊടുക്കാത്തത് ബ്രോ.❤?

  3. ഒറ്റപ്പാലം ക്കാരൻ

    ഇപ്പോഴാണ് എല്ലാം പാർട്ടും കൂടി വായിച്ചത്
    കഥ നന്നായിട്ടുണ്ട് എല്ലാം ഒപ്പം വായിച്ചപ്പോൾ ഒരു നോവൽ ബുക്ക് വായിച്ചമാതിരി ഫീല് കിട്ടി അടുത്ത പാർട്ടി നായി കാത്തുരിക്കുന്നു

    1. നന്ദി ❤❤❤

  4. നന്ദേട്ടാ കഥ വായിച്ചിട്ടില്ല, വായിച്ചു കഴിഞ്ഞ് അഭിപ്രായം പറയാം ?

    1. മതി മെല്ലെ മതി ❤

  5. ?

    1. ❤❤❤

  6. ❤️❤️❤️

    1. ❤❤

  7. മാലാഖയുടെ കാമുകൻ

    കൊള്ളാം waiting 4 next part ???.

    1. എന്റെ ഐഡി തന്നെ വേണം അല്ലെ? ?

    2. Enthunna bro.. idan vere പേര് ഒന്നും കിട്ടിയില്ലെങ്കിൽ സ്വന്തം പേര് ഇട്ടാൽ പോരെ.. അതല്ലേ heroism..

      1. ചെമ്പരത്തി

        ???????

    3. കാമുകന്റെ ഡൂപ്പിനെ കാണാൻ വന്നവർക്ക് ഒത്തു കൂടാൻ ഉള്ള നൂൽ ???

    4. ?സിംഹരാജൻ

      ? kollallo S3 part 2 ne ittal mathi

    5. Parthasaradhy [ParthuZz]

      ???

    6. മാലാഖയുടെ കാമുകൻ എന്ന ഇട്ടതിനുശേഷം ഒരു കുത്ത് ഇട്ടാൽ മതിയായിരുന്നു…

    7. ?

    1. താങ്ക്യൂ ❤

  8. ??. നന്നായി ഈ ഭാഗവും. ഇതിപ്പോ നായികമാർ 3 ആകുമല്ലോ.

    1. 3 ഉം 4 ഉം ആവട്ടെ ❤❤?

  9. Korach vallya oru subjectilek povannu thonnunnu all the very best bro…. randu peril thodangi orupadu characters ayivaratte✌️✌️✌️✌️

    1. ❤❤❤

    1. ❤❤

  10. നന്ദൻ ബ്രൊ……

    കണ്ടതിൽ സന്തോഷം.ഇപ്പോൾ ആണ് ഈ കഥ കണ്ണിൽ പെട്ടത്. വായിച്ചിട്ട് വരാട്ടോ

    ആൽബി

    1. ?നന്ദി ആൽബിചായ ❤❤

  11. നിധീഷ്

    ❤❤❤❤

    1. ❤❤❤

  12. നന്ദൻ ബ്രോ ♥️♥️♥️

    കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തേർഡ് പാർട്ട് തന്നതിന് ഒരുപാട് നന്ദി…വായിച്ചു തുടങ്ങിയപ്പോൾ മുതൽ ഓരോ ഭാഗവും വായിക്കാൻ വളരെ ആകാംക്ഷ ഉണ്ടായിരുന്നു… അതുകൊണ്ടുതന്നെ മൂന്നാം ഭാഗം കണ്ടപ്പോൾ തന്നെ എടുത്തു വായിച്ചു.കഴിഞ്ഞ രണ്ടു ഭാഗങ്ങളിൽ പറഞ്ഞത് തന്നെ പറയുന്നു.. അടിപൊളിയായിട്ടുണ്ട്…മുൻപ് പറഞ്ഞതുപോലെ തന്നെ വായിക്കുന്ന ഓരോ വരിയിലും അടുത്തത് എന്ത് എന്ന് ചിന്തിക്കുന്ന തരത്തിൽ തന്നെയാണ് എഴുത്. തുടർന്നുള്ള ഭാഗങ്ങളിലും ഈ ഈ രീതി തുടർന്നു കൊണ്ടുപോകണം ???

    കഴിഞ്ഞ ഭാഗത്തിൽ എനിക്കു ശങ്കറിനെ ആയിരുന്നു സംശയം… ആ സംശയത്തിൽ കഴമ്പില്ല എന്നാണ് ഈ ഭാഗത്തിൽ നിന്നും മനസ്സിലായത്…ചതിയൻ അയാളുടെ സ്വന്തം അളിയൻ മാത്രമാണ് അല്ലേ… ഞാൻ കരുതിയത് അളിയനും ശങ്കറും കൂടി അരവിന്ദന് ചതിക്കുകയായിരുന്നു എന്ന് ആണ്…എന്തായാലും വിഷപ്പാമ്പിനെ ആണ് അരവിന്ദൻ പാലുകൊടുത്തു വളർത്തിയത്..ഇതാണ് പണ്ടുള്ളവർ പറയുന്നത് രക്തബന്ധത്തിൽ ഉള്ളവരെ ഒരിക്കലും ബിസിനസ്സിൽ പാർട്ണർ ആക്കരുത് എന്ന്…അവരുടെ ചതി നമ്മളെ മാനസികമായി തളർത്തും… അന്യരുടെ ചതിയെക്കാൾ വലുതാണ് അത്.

    അങ്ങനെ നമ്മുടെ നായകനും നായികയും ഒരേ സ്ഥലത്ത് എത്തിക്കൊണ്ടിരിക്കുകയാണ് അല്ലേ??…ദേവുമോളുടെം ആര്യൻ മോന്റെയും ആ കണ്ടുമുട്ടൽ ആണ് ഞാൻ കാത്തിരിക്കുന്നത്… ഈ കഥയിലെ ഏറ്റവും മനോഹരമായ നിമിഷം അത് തന്നെയായിരിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത് ഇതിന്നിടയിൽ ആ ഫ്ലൈറ്റിൽ കൂടെ വന്ന പെണ്ണിന്റെ ആവശ്യം എന്താണെന്ന് മനസ്സിലാവുന്നില്ല??? ഇതിൽ കൂടുതൽ നായികമാരുടെ റോൾ ഉള്ള കഥയാണെന്ന് തോന്നുന്നു… നായകനും നായികയും ഒന്നിക്കുമ്പോൾ കരയാനും ആളു വേണ്ടേ അല്ലേ???

    ഇനി കൂടുതൽ എന്താണ് പറയുക വേഗം തന്നെ അടുത്ത ഭാഗവുമായി എത്തണമെന്ന് അപേക്ഷിക്കുന്നു ???

    സ്നേഹം ???

    -MENON KUTTY

    1. നീണ്ട ആസ്വാധന കുറിപ്പിന് നന്ദി തമ്പുരാൻ… സ്നേഹം ❤.

  13. നൈസ്

    1. താങ്ക്സ് വീരപ്പൻ

  14. Deepak RamaKrishnan

    Veendum polichu. Exciting development?

    1. നന്ദി

  15. *വിനോദ്കുമാർ G*❤

    ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤♥♥♥♥❤♥♥♥♥♥♥♥

    1. ❤❤❤

  16. ചെമ്പരത്തി

    വെയ്റ്റിംഗ് ❤❤❤❤???????

    1. നന്ദി

  17. നാരായണന്‍ കുട്ടി

    ?

    1. ?

  18. കുട്ടപ്പൻ

    നന്ദാപ്പി ❤️

  19. മന്നാഡിയാർ

    ❤❤❤

    1. ??

    1. ?

Comments are closed.