രാജവ്യൂഹം 3 [നന്ദൻ] 981

“”അതു ശെരിയാ ശരീരത്തിൽ പിടിക്കാത്ത കൊണ്ട് ഇപ്പൊ വെയ്റ്റ് തൊണ്ണൂറു കഴിഞ്ഞു.. “”” അരവിന്ദിന്റെ മറുപടിയിൽ എല്ലാവരുടെയും മുഖത്തു ചിരി വിടർന്നു. 

 

കിഷോർ കല്യാണിയെ നോക്കി കണ്ണു കൊണ്ടു കാണിച്ചു ഔട്ടിങ്ങിനു കൊണ്ടു പോകുന്ന കാര്യം ചോദിക്കാൻ.. അതു കണ്ടതും കല്യാണി വിഷയം എടുത്തിട്ടു 

 

“അച്ഛേ ഞങ്ങളെ ഒരു ഔട്ടിങ്ങിനു കൂടെ കൊണ്ടു പോകുമോ.. “

 

“” ആരുടെയാണ് പ്ലാൻ അമ്മയുടേയോ ഏട്ടന്റെയോ അതോ എല്ലാവരുടെയും കൂടെയോ”” എല്ലാവരെയും നോക്കി കൊണ്ടു അരവിന്ദൻ അന്വേഷിച്ചു.

 

“” പിന്നേ ഞാൻ പ്ലാൻ ചെയ്തിട്ട് കുറെ കൊണ്ടു പോയിട്ടുള്ള പോലെയാ പറയുന്നത് “” അമൃത പരിഭവിച്ചു. 

 

“”ഹ്മ്മ് എന്തായാലും  നോക്കട്ടെ ഞാൻ ഓഫീസിൽ പോയിട്ട് പെട്ടെന്ന് വരാൻ നോക്കാം അങ്ങനെ വന്നാൽ നമുക്ക് എല്ലാർക്കും കൂടെ ഔട്ടിങ് ഓക്കേ.. ശങ്കറും അപ്പോളേക്കും എത്തും “” 

 

“””താങ്ക്യൂ അച്ഛേ.. “” അച്ഛന്റെ മറുപടി കേട്ടപ്പോൾ  കല്യാണിക് ഒരുപാട് സന്തോഷമായി.. അവർ എല്ലാവരും കൂടെ ഔട്ടിങ്ങിനു പോകാറുണ്ട് രണ്ടു മാസം ഒക്കെ കൂടുമ്പോളാണ് അങ്ങനെ അവസരങ്ങൾ കിട്ടുക.. താൻ വിചാരിക്കുമ്പോൾ ഒക്കെ അരവിന്ദ് നേരത്തെ വരികയും തന്റെ അഭിലാഷം പോലെ ഷോപ്പിങ്ങിനോക്കെ കൊണ്ടു പോകാറും ഉള്ള കാലം അമൃത ഓർത്തു..

 

തങ്ങളുടെ വിവാഹം പോലും ഇന്നലെ കഴിഞ്ഞ പോലെ അമൃതയ്ക്കു തോന്നി താനും മക്കളും എണ്ണപ്പെട്ട സൗഹൃദങ്ങളും ബിസിനസ്സും അതു മാത്രമാണ് അരവിന്ദന്റെ ലോകം.  അതിനപ്പുറത്തേക് അരവിന്ദന് മറ്റൊരു ലോകം ഇല്ല എന്നു പലപ്പോഴും അമൃത ചിന്തിച്ചിട്ടുണ്ട്. തന്റെയും കുട്ടികളുടെ ആഗ്രഹങ്ങൾ സാധിച്ചു തരുന്ന, ആരോടും പരുഷമായി ഒരു വാക്ക് പോലും പറയാൻ അറിയാത്ത സ്നേഹിക്കുന്നവരെ ഒക്കെ സ്നേഹത്തിന്റെ ചങ്ങലക്കുള്ളിൽ ബന്ധിക്കുന്ന ആൾക്ക് എങ്ങനെയാണു പരുഷമായ ബിസ്സിനസ്സ് ലോകം നിയന്ത്രിക്കാൻ കഴിയുന്നത് എന്നു അമൃത ചിന്തിച്ചിട്ടുണ്ട്. ചോദിക്കുമ്പോൾ ഒക്കെ ചിരിച്ചു കൊണ്ടു അരവിന്ദൻ മറുപടി തരും 

 

“”അമ്മുസേ കണ്ണടച്ച് കാണുന്നവർക്കു ബിസ്സിനെസ്സ് ലോകം പരുഷമാണ് അല്ലെങ്കിൽ ആ പരുഷലോകത്തെ ആശ്രയിച്ചു അതിലൂടെ ജീവിക്കുന്ന ബിസിനെസ്സ്കാരുണ്ട് അങ്ങനെ ഉണ്ടാകുന്ന ബന്ധങ്ങൾക്ക് ആയുസ്സ് കുറവായിരിക്കും പക്ഷെ സ്നേഹം കൊണ്ടു ബന്ധിക്കുന്ന ചില ബന്ധങ്ങൾ ഉണ്ട്‌.. നാളെ ഞാൻ ഇല്ലാതായാലും നമ്മുടെ മക്കൾക്കു പ്രയോജനം ആവുന്നവ എന്റെ ലോകം അങ്ങനെയുള്ള ബന്ധങ്ങളിൽ അധിഷ്ഠിതമാണ്‌””

 

“” അയ്യോ ഉള്ളിലെ മലയാളം ലിറ്ററേച്ചർകാരൻ ഉണർന്നു.. എനിക്കൊന്നും മനസ്സിലാവില്ല.. ” അരവിന്ദനെ പുണർന്നു ആ നെഞ്ചിലെ രോമങ്ങളിൽ വിരലോടിച്ചു ആ നെഞ്ചിലെ താളത്തിലേക്ക് ചെവിയോർക്കുമ്പോളെക്കും അരവിന്ദന്റെ കൈകൾ അമൃതയെ ചുറ്റി വരിഞ്ഞിട്ടുണ്ടാവും… അമൃതയുടെ ചുണ്ടിൽ ചിരിയൂറി.. 

 

“” ദിവാ സ്വപ്നം കാണുന്ന ഭാര്യേ കുറച്ചു കറി ആ പ്ളേറ്റിലേക് ഒഴിച്ചു കൊടുക്ക്‌ “”

ശബ്ദം കേട്ടതും അമൃത ഞെട്ടി കയ്യിൽ ഇരുന്ന കറി പാത്രത്തിൽ നിന്നും കറി പ്ളേറ്റിലേക് പകർന്നു… ചുറ്റിലും കൂട്ട ചിരി ഉയർന്നപ്പോൾ ആണ് അരവിന്ദൻ എഴുന്നേറ്റു കൈ കഴുകിയിട്ടാണ് പിന്നിൽ വന്നു പറഞ്ഞത് എന്നു അമൃതയ്ക് മനസ്സിലായത്.. അവളും അറിയാതെ ചിരിച്ചു പോയി.. 

 

അരവിന്ദൻ കൈ കഴുകി അമൃത ഉടുത്തിരുന്ന കോട്ടൺ സാരിയുടെ മുന്താണിയിൽ കയും മുഖവും തുടച്ചു.. ഹാളിൽ നിന്നും സിറ്റ്ഔട്ടിലേക്ക്  ഇറങ്ങുമ്പോൾ ശിവരാമൻ അയാളുടെ ഔട്ട്‌ ഹൗസിനു അരികിൽ ആരെയോ ഫോൺ വിളിച്ചു കൊണ്ട് നിക്കുന്നുണ്ടായിരുന്നു.. അരവിന്ദനെ കണ്ട്  അയാൾ പെട്ടെന്ന് ഫോൺ സംഭാഷണം അവസാനിപ്പിച്ചു അരവിന്ദനരികിലേക്കു നടന്നു വന്നു..

 

അരവിന്ദിന്റെ പോക്കറ്റിൽ കിടന്ന ഫോൺ ആ സമയം ബെല്ലടിച്ചു. അയാൾ തന്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു അറ്റൻഡ് ചെയ്തു കൊണ്ടു ചെവിയോട് ചേർത്തു.. 

 

” ങ്ങാ അച്ചാ പറയു “

 

മറു സൈഡിൽ അമൃതയുടെ അച്ഛൻ ആയിരുന്നു നാട്ടിൽ നിന്നും. 

 

“” മോനെ ദേവൂട്ടി എന്തിയെ “

 

“ഇവിടെ ഉണ്ട്‌ അച്ഛാ “

 

“” ഇപ്പൊ വിശ്വന്റെ ഭാര്യ ജയ പറഞ്ഞപ്പോളാ അറിഞ്ഞേ ദേവൂട്ടി ജയിച്ച കാര്യം മോൻ അവളുടെ കയ്യിൽ കൊടുത്തേ ഫോൺ “”

 

“” കല്ലു.. ഇതാ മുത്തശ്ശൻ “”

 

“” ഇങ്ങു താ അരവിന്ദേട്ടാ ഞാൻ സംസാരിക്കട്ടെ “” അമൃത വന്നു ഫോൺ വാങ്ങി 

 

“” അച്ഛാ ഇന്നലെ വിളിച്ചിട്ട് കിട്ടിയില്ല പിന്നെ അരവിന്ദേട്ടനും ഇന്നലെ എവിടെയോ പോയിരുന്നു.. അതോണ്ട് ഇന്ന് വിളിക്കുമ്പോൾ പറയാന്നു വെച്ചിട്ടാ മോളുടെ റിസൾട്ട്‌,പിന്നെ ഇവിടെ ചെറിയ സദ്യ ഒക്കെ ആക്കി “”

 

കുറച്ചു സംസാരിച്ച ശേഷം അമൃത ഫോൺ കല്യാണിക് കൈ മാറി… മുത്തശ്ശനും കൊച്ചു മോളും സംസാരിക്കാൻ തുടങ്ങിയാൽ ഇപ്പോൾ ഒന്നും വെക്കില്ല എന്നു അമൃതയ്ക് നന്നായി അറിയാം.. അവൾ ഫോൺ കൊടുത്ത ശേഷം റൂമിലേക്കു നടന്നു.. 

 

“ഫോൺ എവിടെ ” അരവിന്ദ് അമൃതയെ നോക്കി ചോദിച്ചു… 

 

51 Comments

  1. Nandetta ഈ ഭാഗവും അടിപൊളി ആയി.. ഇത് vaaykan കുറച് വൈകി അതിനു sorrytto. അടുത്ത part vaigathe vaykamtto…
    സ്നേഹത്തോടെ❤️

    1. No പ്രോബ്സ്…. പതിയെ മതീന്നെ ❤❤??

  2. വായിച്ചൂട്ടോ. നന്ദാപ്പിയേതായാലും ഈ വഴി വന്നു ആർക്കും മറുപടിയൊന്നും കൊടുക്കുന്നില്ലല്ലോ, അപ്പൊ അഭിപ്രായം പതുക്കെ പറയാമെന്നു വെച്ച്. പറയാം, രണ്ടൂസം കൂടി കഴിയട്ടെ ന്നിട്ട് പറയാം ???

    1. നെക്സ്റ്റ് പാർട്ട്‌ സബ്‌മിറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ആണു മറുപടി കൊടുക്കാത്തത് ബ്രോ.❤?

  3. ഒറ്റപ്പാലം ക്കാരൻ

    ഇപ്പോഴാണ് എല്ലാം പാർട്ടും കൂടി വായിച്ചത്
    കഥ നന്നായിട്ടുണ്ട് എല്ലാം ഒപ്പം വായിച്ചപ്പോൾ ഒരു നോവൽ ബുക്ക് വായിച്ചമാതിരി ഫീല് കിട്ടി അടുത്ത പാർട്ടി നായി കാത്തുരിക്കുന്നു

    1. നന്ദി ❤❤❤

  4. നന്ദേട്ടാ കഥ വായിച്ചിട്ടില്ല, വായിച്ചു കഴിഞ്ഞ് അഭിപ്രായം പറയാം ?

    1. മതി മെല്ലെ മതി ❤

  5. ?

  6. മാലാഖയുടെ കാമുകൻ

    കൊള്ളാം waiting 4 next part ???.

    1. എന്റെ ഐഡി തന്നെ വേണം അല്ലെ? ?

    2. Enthunna bro.. idan vere പേര് ഒന്നും കിട്ടിയില്ലെങ്കിൽ സ്വന്തം പേര് ഇട്ടാൽ പോരെ.. അതല്ലേ heroism..

      1. ചെമ്പരത്തി

        ???????

    3. കാമുകന്റെ ഡൂപ്പിനെ കാണാൻ വന്നവർക്ക് ഒത്തു കൂടാൻ ഉള്ള നൂൽ ???

    4. ?സിംഹരാജൻ

      ? kollallo S3 part 2 ne ittal mathi

    5. Parthasaradhy [ParthuZz]

      ???

    6. മാലാഖയുടെ കാമുകൻ എന്ന ഇട്ടതിനുശേഷം ഒരു കുത്ത് ഇട്ടാൽ മതിയായിരുന്നു…

    7. ?

    1. താങ്ക്യൂ ❤

  7. ??. നന്നായി ഈ ഭാഗവും. ഇതിപ്പോ നായികമാർ 3 ആകുമല്ലോ.

    1. 3 ഉം 4 ഉം ആവട്ടെ ❤❤?

  8. Korach vallya oru subjectilek povannu thonnunnu all the very best bro…. randu peril thodangi orupadu characters ayivaratte✌️✌️✌️✌️

  9. നന്ദൻ ബ്രൊ……

    കണ്ടതിൽ സന്തോഷം.ഇപ്പോൾ ആണ് ഈ കഥ കണ്ണിൽ പെട്ടത്. വായിച്ചിട്ട് വരാട്ടോ

    ആൽബി

    1. ?നന്ദി ആൽബിചായ ❤❤

  10. നിധീഷ്

    ❤❤❤❤

  11. നന്ദൻ ബ്രോ ♥️♥️♥️

    കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തേർഡ് പാർട്ട് തന്നതിന് ഒരുപാട് നന്ദി…വായിച്ചു തുടങ്ങിയപ്പോൾ മുതൽ ഓരോ ഭാഗവും വായിക്കാൻ വളരെ ആകാംക്ഷ ഉണ്ടായിരുന്നു… അതുകൊണ്ടുതന്നെ മൂന്നാം ഭാഗം കണ്ടപ്പോൾ തന്നെ എടുത്തു വായിച്ചു.കഴിഞ്ഞ രണ്ടു ഭാഗങ്ങളിൽ പറഞ്ഞത് തന്നെ പറയുന്നു.. അടിപൊളിയായിട്ടുണ്ട്…മുൻപ് പറഞ്ഞതുപോലെ തന്നെ വായിക്കുന്ന ഓരോ വരിയിലും അടുത്തത് എന്ത് എന്ന് ചിന്തിക്കുന്ന തരത്തിൽ തന്നെയാണ് എഴുത്. തുടർന്നുള്ള ഭാഗങ്ങളിലും ഈ ഈ രീതി തുടർന്നു കൊണ്ടുപോകണം ???

    കഴിഞ്ഞ ഭാഗത്തിൽ എനിക്കു ശങ്കറിനെ ആയിരുന്നു സംശയം… ആ സംശയത്തിൽ കഴമ്പില്ല എന്നാണ് ഈ ഭാഗത്തിൽ നിന്നും മനസ്സിലായത്…ചതിയൻ അയാളുടെ സ്വന്തം അളിയൻ മാത്രമാണ് അല്ലേ… ഞാൻ കരുതിയത് അളിയനും ശങ്കറും കൂടി അരവിന്ദന് ചതിക്കുകയായിരുന്നു എന്ന് ആണ്…എന്തായാലും വിഷപ്പാമ്പിനെ ആണ് അരവിന്ദൻ പാലുകൊടുത്തു വളർത്തിയത്..ഇതാണ് പണ്ടുള്ളവർ പറയുന്നത് രക്തബന്ധത്തിൽ ഉള്ളവരെ ഒരിക്കലും ബിസിനസ്സിൽ പാർട്ണർ ആക്കരുത് എന്ന്…അവരുടെ ചതി നമ്മളെ മാനസികമായി തളർത്തും… അന്യരുടെ ചതിയെക്കാൾ വലുതാണ് അത്.

    അങ്ങനെ നമ്മുടെ നായകനും നായികയും ഒരേ സ്ഥലത്ത് എത്തിക്കൊണ്ടിരിക്കുകയാണ് അല്ലേ??…ദേവുമോളുടെം ആര്യൻ മോന്റെയും ആ കണ്ടുമുട്ടൽ ആണ് ഞാൻ കാത്തിരിക്കുന്നത്… ഈ കഥയിലെ ഏറ്റവും മനോഹരമായ നിമിഷം അത് തന്നെയായിരിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത് ഇതിന്നിടയിൽ ആ ഫ്ലൈറ്റിൽ കൂടെ വന്ന പെണ്ണിന്റെ ആവശ്യം എന്താണെന്ന് മനസ്സിലാവുന്നില്ല??? ഇതിൽ കൂടുതൽ നായികമാരുടെ റോൾ ഉള്ള കഥയാണെന്ന് തോന്നുന്നു… നായകനും നായികയും ഒന്നിക്കുമ്പോൾ കരയാനും ആളു വേണ്ടേ അല്ലേ???

    ഇനി കൂടുതൽ എന്താണ് പറയുക വേഗം തന്നെ അടുത്ത ഭാഗവുമായി എത്തണമെന്ന് അപേക്ഷിക്കുന്നു ???

    സ്നേഹം ???

    -MENON KUTTY

    1. നീണ്ട ആസ്വാധന കുറിപ്പിന് നന്ദി തമ്പുരാൻ… സ്നേഹം ❤.

  12. നൈസ്

    1. താങ്ക്സ് വീരപ്പൻ

  13. Deepak RamaKrishnan

    Veendum polichu. Exciting development?

    1. നന്ദി

  14. *വിനോദ്കുമാർ G*❤

    ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤♥♥♥♥❤♥♥♥♥♥♥♥

  15. ചെമ്പരത്തി

    വെയ്റ്റിംഗ് ❤❤❤❤???????

    1. നന്ദി

  16. നാരായണന്‍ കുട്ടി

    ?

    1. ?

  17. കുട്ടപ്പൻ

    നന്ദാപ്പി ❤️

  18. മന്നാഡിയാർ

    ❤❤❤

    1. ??

    1. ?

Comments are closed.