രാജവ്യൂഹം 3 [നന്ദൻ] 981

അതു കയ്യിൽ വാങ്ങി  അവൾ തുറന്നു നോക്കി.. ഡയമണ്ട് പതിപ്പിച്ച ഒരു പ്ലാറ്റിനം റിങ് ആയിരുന്നു അതു. 

 

“”താങ്ക്യു അങ്കിൾ”” അവൾ സന്തോഷത്തോടെ ശങ്കറിനെ നോക്കി.. 

 

“”ശെരിക്കു പഠിച്ചോണം…..കേട്ടല്ലോ. “” കല്യാണിയുടെ തോളത്തു തട്ടി കൊണ്ടു ശങ്കർ പറഞ്ഞു 

 

“”ഇങ്ങനെ സമ്മാനം ഒക്കെ കിട്ടുവാണേൽ എപ്പോ പഠിച്ചു എന്നു ചോദിച്ചാൽ മതി അങ്കിളേ.. “” കല്യാണി മോതിരം എടുത്തു തന്റെ കയ്യിലെ മോതിര വിരലിൽ ഇട്ടു ഭംഗി നോക്കി കൊണ്ട് പറഞ്ഞു.. 

 

കിഷോർ എല്ലാവർക്കും പുറത്തു നിന്നു ഭക്ഷണം വാങ്ങി കൊടുത്തത് കൊണ്ടു അവർക്കു വേറെ ഒന്നും വേണ്ടായിരുന്നു… ശങ്കറും ഫാമിലിയും പോയി കഴിഞ്ഞാണ് എല്ലാവരും ഓരോ റൂമിലേക്കു പോയത്.. കിഷോറും കല്യാണിയും മുകളിലത്തെ നിലയിൽ ആണ്. ഓപ്പോസിറ്റ് ആയിട്ടുള്ള റൂമുകളിൽ.. 

 

കട്ടിലിൽ ചാരിയിരിക്കുന്ന കിഷോറിന്റെ മടിയിലേക്കു കല്യാണി കിടക്കും… അവൻ അവളുടെ മുടിയിഴകളിലൂടെ പതിയെ മസ്സാജ് ചെയ്തു കൊടുക്കും അങ്ങനെ തന്നെ ഉറങ്ങുന്ന അവളെ ബെഡിലേക് കിടത്തി AC യും കുറച്ചു ഇട്ടിട്ടേ കിഷോർ തന്റെ റൂമിലേക്കു പോകാറുള്ളൂ..

 

പതിവ് പോലെ കിഷോറിന്റെ മടിയിൽ ആയിരുന്നു കല്ലു കിഷോർ തനിക്കു വന്ന വാട്സ്ആപ്പ് മെസ്സേജുകൾ പരിശോധിക്കുകയായിരുന്നു. 

 

“” കല്ലു ഉറങ്ങിയോ മോനെ “” ചോദിച്ചു കൊണ്ടു അരവിന്ദും  അമൃതയും കൂടെ മുറിക്കുള്ളിലേക് വന്നു. 

 

“”ങ്ങാ ഉറങ്ങി അമ്മേ.. “” മടിയിൽ കിടക്കുന്ന കല്ലുവിന്റെ കവിളിൽ തൊട്ടു നോക്കി കൊണ്ട്.. കിഷോർ പറഞ്ഞു.. അതിനു ശേഷം അവൻ അവളുടെ തല എടുത്തു തലയിണയിലേക് വെച്ചു കൊണ്ടു ബെഡിൽ നിന്നും പതിയെ എഴുന്നേറ്റു..

 ങ്ങും.. കല്യാണി ഉറക്കത്തിൽ പതിയെ കയ്യെടുത്തു തപ്പി നോക്കി. .

 

“”പാവം.. കിച്ചന്റെ മടിയിൽ കിടന്നുറങ്ങി ശീലിച്ചു പെണ്ണ്..”” ബെഡിൽ കിടന്ന ബ്ലാങ്കെറ്റ്  എടുത്തു കല്യാണിയെ പുതപ്പിച്ചു കൊണ്ടു അരവിന്ദ് പറഞ്ഞു 

 

“” ങ്ങും അച്ഛ നേരത്തെ വന്നാൽ പുറത്തു പോകാനും എന്തൊക്കെയോ വാങ്ങാനും പ്ലാൻ ഇട്ടിരുന്നതാ…അവൾ “” കിഷോർ പറഞ്ഞു. 

 

“” സാരമില്ല നമുക്ക് നാളെ പോകാം കേട്ടോ കാന്താരി.. “” കൊച്ചു കുട്ടികളെ പോലെ ഉറങ്ങുന്ന അവളുടെ മുഖത്തേക് നോക്കി അവളുടെ ശിരസ്സിലൂടെ പതിയെ തഴുകി കൊണ്ട് അരവിന്ദ് പറഞ്ഞു…

 

“‘കിച്ചു “

 

കല്യാണിയുടെ മുറിയുടെ പുറത്തിറങ്ങി തന്റെ റൂമിലേക്കു നടക്കുക ആയിരുന്ന കിഷോറിനെ അരവിന്ദൻ വിളിച്ചു. 

 

“എന്താ അച്ഛാ. ” കിഷോർ തിരിഞ്ഞു നിന്നു 

 

അരവിന്ദന്റെ മുഖത്തേക് നോക്കിയപ്പോൾ എന്തോ സീരിയസ് ആയ കാര്യം ആണ് പറയാൻ പോകുന്നതെന്ന് കിഷോറിന് തോന്നി. 

 

കിച്ചു നിന്റെ എംടെക് കഴിഞ്ഞല്ലോ എന്തായാലും നിന്റെ ഇഷ്ടം പോലെ ടെക്സ്റ്റൈൽ ടെക്നോളജിയിൽ. പക്ഷെ  നീ പറഞ്ഞ പോലെ ഏതെങ്കിലും കമ്പനിയിൽ വർക്ക്‌ ചെയ്തിട്ടു എക്സ്പീരിയൻസ് ആയിട്ട് നമ്മുടെ കമ്പനിയുടെ കാര്യം നോക്കാം എന്നത് വേണ്ട എന്നെനിക് തോന്നുന്നു.. കണ്ണനും കൂടെ വന്നിട്ട് നിങ്ങൾ കമ്പനിയുടെ കാര്യം നോക്കണം എന്നാണ് ഞങ്ങളുടെ തീരുമാനം.. 

 

“”അച്ഛാ അതു… “

 

51 Comments

  1. Nandetta ഈ ഭാഗവും അടിപൊളി ആയി.. ഇത് vaaykan കുറച് വൈകി അതിനു sorrytto. അടുത്ത part vaigathe vaykamtto…
    സ്നേഹത്തോടെ❤️

    1. No പ്രോബ്സ്…. പതിയെ മതീന്നെ ❤❤??

  2. വായിച്ചൂട്ടോ. നന്ദാപ്പിയേതായാലും ഈ വഴി വന്നു ആർക്കും മറുപടിയൊന്നും കൊടുക്കുന്നില്ലല്ലോ, അപ്പൊ അഭിപ്രായം പതുക്കെ പറയാമെന്നു വെച്ച്. പറയാം, രണ്ടൂസം കൂടി കഴിയട്ടെ ന്നിട്ട് പറയാം ???

    1. നെക്സ്റ്റ് പാർട്ട്‌ സബ്‌മിറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ആണു മറുപടി കൊടുക്കാത്തത് ബ്രോ.❤?

  3. ഒറ്റപ്പാലം ക്കാരൻ

    ഇപ്പോഴാണ് എല്ലാം പാർട്ടും കൂടി വായിച്ചത്
    കഥ നന്നായിട്ടുണ്ട് എല്ലാം ഒപ്പം വായിച്ചപ്പോൾ ഒരു നോവൽ ബുക്ക് വായിച്ചമാതിരി ഫീല് കിട്ടി അടുത്ത പാർട്ടി നായി കാത്തുരിക്കുന്നു

    1. നന്ദി ❤❤❤

  4. നന്ദേട്ടാ കഥ വായിച്ചിട്ടില്ല, വായിച്ചു കഴിഞ്ഞ് അഭിപ്രായം പറയാം ?

    1. മതി മെല്ലെ മതി ❤

  5. ?

    1. ❤❤❤

  6. ❤️❤️❤️

    1. ❤❤

  7. മാലാഖയുടെ കാമുകൻ

    കൊള്ളാം waiting 4 next part ???.

    1. എന്റെ ഐഡി തന്നെ വേണം അല്ലെ? ?

    2. Enthunna bro.. idan vere പേര് ഒന്നും കിട്ടിയില്ലെങ്കിൽ സ്വന്തം പേര് ഇട്ടാൽ പോരെ.. അതല്ലേ heroism..

      1. ചെമ്പരത്തി

        ???????

    3. കാമുകന്റെ ഡൂപ്പിനെ കാണാൻ വന്നവർക്ക് ഒത്തു കൂടാൻ ഉള്ള നൂൽ ???

    4. ?സിംഹരാജൻ

      ? kollallo S3 part 2 ne ittal mathi

    5. Parthasaradhy [ParthuZz]

      ???

    6. മാലാഖയുടെ കാമുകൻ എന്ന ഇട്ടതിനുശേഷം ഒരു കുത്ത് ഇട്ടാൽ മതിയായിരുന്നു…

    7. ?

    1. താങ്ക്യൂ ❤

  8. ??. നന്നായി ഈ ഭാഗവും. ഇതിപ്പോ നായികമാർ 3 ആകുമല്ലോ.

    1. 3 ഉം 4 ഉം ആവട്ടെ ❤❤?

  9. Korach vallya oru subjectilek povannu thonnunnu all the very best bro…. randu peril thodangi orupadu characters ayivaratte✌️✌️✌️✌️

    1. ❤❤❤

    1. ❤❤

  10. നന്ദൻ ബ്രൊ……

    കണ്ടതിൽ സന്തോഷം.ഇപ്പോൾ ആണ് ഈ കഥ കണ്ണിൽ പെട്ടത്. വായിച്ചിട്ട് വരാട്ടോ

    ആൽബി

    1. ?നന്ദി ആൽബിചായ ❤❤

  11. നിധീഷ്

    ❤❤❤❤

    1. ❤❤❤

  12. നന്ദൻ ബ്രോ ♥️♥️♥️

    കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തേർഡ് പാർട്ട് തന്നതിന് ഒരുപാട് നന്ദി…വായിച്ചു തുടങ്ങിയപ്പോൾ മുതൽ ഓരോ ഭാഗവും വായിക്കാൻ വളരെ ആകാംക്ഷ ഉണ്ടായിരുന്നു… അതുകൊണ്ടുതന്നെ മൂന്നാം ഭാഗം കണ്ടപ്പോൾ തന്നെ എടുത്തു വായിച്ചു.കഴിഞ്ഞ രണ്ടു ഭാഗങ്ങളിൽ പറഞ്ഞത് തന്നെ പറയുന്നു.. അടിപൊളിയായിട്ടുണ്ട്…മുൻപ് പറഞ്ഞതുപോലെ തന്നെ വായിക്കുന്ന ഓരോ വരിയിലും അടുത്തത് എന്ത് എന്ന് ചിന്തിക്കുന്ന തരത്തിൽ തന്നെയാണ് എഴുത്. തുടർന്നുള്ള ഭാഗങ്ങളിലും ഈ ഈ രീതി തുടർന്നു കൊണ്ടുപോകണം ???

    കഴിഞ്ഞ ഭാഗത്തിൽ എനിക്കു ശങ്കറിനെ ആയിരുന്നു സംശയം… ആ സംശയത്തിൽ കഴമ്പില്ല എന്നാണ് ഈ ഭാഗത്തിൽ നിന്നും മനസ്സിലായത്…ചതിയൻ അയാളുടെ സ്വന്തം അളിയൻ മാത്രമാണ് അല്ലേ… ഞാൻ കരുതിയത് അളിയനും ശങ്കറും കൂടി അരവിന്ദന് ചതിക്കുകയായിരുന്നു എന്ന് ആണ്…എന്തായാലും വിഷപ്പാമ്പിനെ ആണ് അരവിന്ദൻ പാലുകൊടുത്തു വളർത്തിയത്..ഇതാണ് പണ്ടുള്ളവർ പറയുന്നത് രക്തബന്ധത്തിൽ ഉള്ളവരെ ഒരിക്കലും ബിസിനസ്സിൽ പാർട്ണർ ആക്കരുത് എന്ന്…അവരുടെ ചതി നമ്മളെ മാനസികമായി തളർത്തും… അന്യരുടെ ചതിയെക്കാൾ വലുതാണ് അത്.

    അങ്ങനെ നമ്മുടെ നായകനും നായികയും ഒരേ സ്ഥലത്ത് എത്തിക്കൊണ്ടിരിക്കുകയാണ് അല്ലേ??…ദേവുമോളുടെം ആര്യൻ മോന്റെയും ആ കണ്ടുമുട്ടൽ ആണ് ഞാൻ കാത്തിരിക്കുന്നത്… ഈ കഥയിലെ ഏറ്റവും മനോഹരമായ നിമിഷം അത് തന്നെയായിരിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത് ഇതിന്നിടയിൽ ആ ഫ്ലൈറ്റിൽ കൂടെ വന്ന പെണ്ണിന്റെ ആവശ്യം എന്താണെന്ന് മനസ്സിലാവുന്നില്ല??? ഇതിൽ കൂടുതൽ നായികമാരുടെ റോൾ ഉള്ള കഥയാണെന്ന് തോന്നുന്നു… നായകനും നായികയും ഒന്നിക്കുമ്പോൾ കരയാനും ആളു വേണ്ടേ അല്ലേ???

    ഇനി കൂടുതൽ എന്താണ് പറയുക വേഗം തന്നെ അടുത്ത ഭാഗവുമായി എത്തണമെന്ന് അപേക്ഷിക്കുന്നു ???

    സ്നേഹം ???

    -MENON KUTTY

    1. നീണ്ട ആസ്വാധന കുറിപ്പിന് നന്ദി തമ്പുരാൻ… സ്നേഹം ❤.

  13. നൈസ്

    1. താങ്ക്സ് വീരപ്പൻ

  14. Deepak RamaKrishnan

    Veendum polichu. Exciting development?

    1. നന്ദി

  15. *വിനോദ്കുമാർ G*❤

    ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤♥♥♥♥❤♥♥♥♥♥♥♥

    1. ❤❤❤

  16. ചെമ്പരത്തി

    വെയ്റ്റിംഗ് ❤❤❤❤???????

    1. നന്ദി

  17. നാരായണന്‍ കുട്ടി

    ?

    1. ?

  18. കുട്ടപ്പൻ

    നന്ദാപ്പി ❤️

  19. മന്നാഡിയാർ

    ❤❤❤

    1. ??

    1. ?

Comments are closed.