മാറ്റകല്യാണം 4??❤️ [MR WITCHER] 257

ആര്യയോട് ചെയ്യുന്നത് വലിയ തെറ്റ് തന്നെ ആണെന്ന് എനിക്കു മനസ്സിലായി. എന്നാൽ അവളോട് അടുക്കാനും കഴിയുന്നില്ല.. എനിക്കു ആകെ വട്ടാകുന്ന അവസ്ഥയിൽ പോയി.. ഇടയ്ക്കു കുറച്ചു മദ്യപിക്കാനും തുടങ്ങി.. അങ്ങനെ ഉള്ള ദിവസം ആർക്കും മുഖം കൊടുക്കാതെ തന്നെ ഞാൻ വീട്ടിൽ പോയി പെട്ടന്ന് കുളിച്ചു കിടന്നുറങ്ങും ആയിരുന്നു..
ഉടനെ ജോലിക്ക് പോകുന്നില്ല എന്നാ തീരുമാനം മാറ്റി ആര്യയും ജോലിക്ക് പോയി തുടങ്ങി…. രാത്രിയിൽ മുറിക്കുള്ളിലും ഞങ്ങൾ നിശബ്ധം ആയി പോന്നു.. എന്നാൽ മറ്റുള്ളവരുടെ മുന്നിൽ ഞങ്ങൾ നന്നായി അഭിനയിച്ചു.. എനിക്കു വേണ്ടി അവളും അവളും നോർമൽ ആയി തന്നെ പെരുമാറി… മറ്റുള്ളവരുടെ മുന്നിൽ അവൾ എന്റെ ഭാര്യ തന്നെ ആയിരുന്നു.. എന്നാൽ പരസ്പരം അടുക്കാൻ കഴിയാതെ ഞങ്ങൾ പോന്നു..

 

ഒരു ദിവസ്സം മഴനനഞ്ഞു പനിപിടിച്ചു കിടന്ന എന്നെ അവൾ നല്ലത് രീതിയിൽ തന്നെ പരിചരിച്ചു.. അവൾ എന്നെ പനി മാറുംവരെ ഒരു ഭാര്യയുടെ, ഒരു അമ്മയുടെ എല്ലാ കരുതൽ ഓടെ നോക്കി.. അതൊക്കെ കാണുമ്പോൾ എനിക്കു കണ്ണ് നിറയും.. എനിക്കു എന്നോട് തന്നെ ആ സമയത്തു വെറുപ്പും പുച്ഛവും തോന്നും.. ഞാൻ എന്നാ ആൾ ജീവിക്കാൻ അർഹൻ അല്ലെന്നു തോന്നും..
എനിക്കു അവളോട്‌ ഒരു കടലോളം ഉള്ളത് ഇഷ്ടം ഉണ്ട്.. എന്നാൽ ഇവൾ അന്ന് കാര്യം അറിയാതെ എന്നോട് പെരുമാറിയത് കൊണ്ട് എന്നിലെ ഈഗോ ആണ് എന്നെ കൊണ്ട് ഇങ്ങനെ ചെയ്യിക്കുന്നത്…… അതിനെ കടന്നു പുറത്ത് വരാൻ എനിക്കു കഴിയുന്നില്ല…..

ഞങ്ങളുടെ ജീവിതം അങ്ങനെ മുന്നോട്ടു പോയി.. ഇടയ്ക്കു ഞങ്ങൾ അവളുടെ വീട്ടിൽ ഒക്കെ പോയി നിൽക്കുമായിരുന്നു.. മണിക്കുട്ടിക്ക് ഇപ്പോഴും എന്നോട് പഴയ അടുപ്പം തന്നെ ഉണ്ട്….. ആകാശും എന്നോട് നല്ലത് രീതിയിൽ പെരുമാറി പോന്നു.. മണിക്കുട്ടിയും ആര്യയും പരസ്പരം നല്ല കണക്ഷൻ ഉണ്ട്. അവർ പരസ്പരം നല്ല രീതിയിൽ കമ്പനി ആയിരുന്നു……

ഞാൻ ഇതിനിടയിൽ ഓഫീസിൽ നല്ല രീതിയിൽ ജോലിയിൽ മുഴുകി.. ഞാൻ തിരക്കുകളിൽ തന്നെ ആയിരുന്നു.. എന്റെ പ്രശ്നം എല്ലാം മറന്നു ഞാൻ ജോലിക്ക് മാത്രം ശ്രെദ്ധ കൊടുത്തു…. അങ്ങനെ ദിവസ്സങ്ങൾ പിന്നെയും പോയി.. ആര്യയുമായി പഴയത് പോലെ തന്നെ പോയി എല്ലാം.. ഇടയ്ക്കു ഒരുമിച്ചു പുറത്തൊക്കെ പോകും എങ്കിലും ഞങ്ങൾക്ക് മാത്രം അടുക്കാൻ കഴിഞ്ഞില്ല.. അവൾക്കു എന്നോട് ഒരു അകൽച്ച പോലെ എനിക്കു ഫീൽ ചെയ്തു.. അവളും ഇപ്പോൾ എന്നെ വലിയ മൈൻഡ് ഇല്ല.. അവൾ അവളുടെ തിരക്കുകളിലും മുഴുകി..

അങ്ങനെ കല്യാണം കഴിഞ്ഞു 2 മാസ്സം ഒക്കെ ആയിരുന്നു.. ഈ സമയത്താണ് ആകാശിന് ഒരു മെഡിക്കൽ കോൺഫ്രൻസ് അറ്റൻഡ് ചെയ്യാനായി ഫ്രാൻസ് വരെ പോകേണ്ട ആവശ്യം വന്നത്… അവനു 10 ദിവസം ആണ് അവിടെ കോൺഫ്രൻസ് അപ്പോൾ ഞാൻ അത് ഒരു മാസ്സത്തേക്ക് ഒരു ഹണിമൂൺ ട്രിപ്പ്‌ ആക്കി അവർക്കു സെറ്റ് ചെയ്തു കൊടുത്തു… മണിക്കുട്ടിക്കും ആകാശിനും അവിടെ വേണ്ട എല്ലാ സൗകര്യവും ഞാൻ അവർക്കു ഒരുക്കി.. എന്റെ അനിയത്തിക്ക് വേണ്ടി ഞാൻ അതെല്ലാം ചെയ്തു.. ഞങ്ങളോടും ഒപ്പം വരാൻ അവർ പറഞ്ഞു. എന്നാൽ ഓഫീസ് തിരക്ക് എന്ന് പറഞ്ഞു ഞാൻ മനപ്പൂർവം ഒഴിഞ്ഞുമാറി…

മണിക്കുട്ടി ഒരുപാട് നിർബന്ധിച്ചു എങ്കിലും ഞാൻ അതിനു സമ്മതിച്ചില്ല.. എന്നാൽ ആര്യക്കും അത് നല്ല വിഷമം ഉണ്ടാക്കിയിരുന്നു… മണിക്കുട്ടി ആര്യയോട് ചോദിച്ചപ്പോഴും അവൾ കണ്ണ് നിറഞ്ഞു കൊണ്ട് വേണ്ടാന്ന് പറഞ്ഞു ഒഴിഞ്ഞു…..
വീട്ടിൽ എല്ലാവരും അത് പറഞ്ഞു എങ്കിലും ഞാൻ ഓഫീസ് കാര്യം പറഞ്ഞു എല്ലാവരെയും ഒഴിവാക്കി.. ഒന്നു രണ്ടു ദിവസ്സം മണിക്കുട്ടി എന്നോട് ആക്കരണം കൊണ്ട് പിണങ്ങി നടന്നു എങ്കിലും ഞാൻ അവളെ പറഞ്ഞു മനസ്സിലാക്കി പഴയതു പോലെ ആക്കി…

ആര്യക്ക് ഞാൻ ചെയ്യുന്ന ഓരോ കാര്യത്തിലും നല്ല വിഷമം ഉണ്ടായിരുന്നു…. രാത്രിയിൽ അവൾ കണ്ണീർമഴയായി അതെല്ലാം പ്രകടിപ്പിച്ചു.. അവൾ എന്നെ മനപ്പൂർവം അവോയ്ഡ് ചെയ്തു നടന്നു.. എനിക്കു അത് ചെറിയ വിഷമം ഉണ്ടാക്കി എങ്കിലും ഞാൻ ഒന്നും പ്രകടിപ്പിക്കാൻ പോയില്ല…

അങ്ങനെ അവർ പോകുന്ന ദിവസ്സം എത്തി.. ഒരു മാസ്സം എന്നെ വിട്ടൊക്കെ പോകാം അവൾക്കു വിഷമം ഉണ്ടായിരുന്നു. എന്നാൽ ഞാൻ പോയി അവളോട്‌ ഹാപ്പി ആയിരിക്കാം പറഞ്ഞു എല്ലാം ഒക്കെ ആക്കി.. എന്നാലും അവൾക്ക് ഞങ്ങൾ കൂടെ പോകാത്തത്തിൽ വിഷമം ഉണ്ടായിരുന്നു…

ഞാനും ആര്യയും ആണ് അവരെ കൊണ്ടാക്കാൻ പോയത്.. എന്റെ bmw വീൽ ആണ്.. കൊച്ചിയിൽ നിന്നു ബാംഗ്ലൂർ അവിടെ നിന്നും ആണ് പിന്നെ ഫ്രാൻസ്…. അങ്ങനെ ഞങ്ങൾ യാത്ര ചെയ്ത്.. അങ്ങോട്ട്‌ പോകുന്നവഴി എല്ലാം കാറിൽ എല്ലാരും പരസ്പരം നല്ല സംസാരം ഒക്കെ തന്നെ ആയിരുന്നു.. മണിക്കുട്ടിയും ആര്യയും എല്ലാം കത്തിയടിച്ചും ഓരോ ഗോസിപ്പുകളും, ഓരോ കുടുംബ കാര്യങ്ങളും എല്ലാം പറഞ്ഞു വാ തോരാതെ സംസാരിച്ചു… ഞാനും ആകാശും ഓഫീസ് കാര്യവും എല്ലാം പറഞ്ഞു അങ്ങനെ പോയി…. സംസാരിച്ചു കൊണ്ട് പോയത് കൊണ്ട് അങ്ങോട്ട്‌ വേഗം എത്തിയത് പോലെ തോന്നി….

5 Comments

  1. ഒരു രക്ഷയും ഇല്ല മോനേ…..

  2. Nice thread
    Loved the end

  3. °~?അശ്വിൻ?~°

    ❤️❤️❤️

  4. ലാലാ ബായ്

    മാങ്ങയുള്ള മാവിലെ കല്ലെറിയുള്ളു നിങ്ങളുടെ കഥകൾ കാത്തിരിക്കുന്ന ഒത്തിരി പേര് ഉണ്ട് അവർക്ക് വേണ്ടി ഇനിയും നല്ല കഥകൾ എഴുതു മറ്റുള്ളവർ എന്ത് വേണേലും പറഞ്ഞോട്ടെ

  5. Sathyam parayalo Arya e my&$#@nae ittechu vallonteyum koodae pokanamayirunnu. Tholinja ego’yum.ninnae anu adikkendae. ennitt avalae vattu kalippikkan Oro ooo$#@ya paripadiklum kanikkunnu.parishudha pranayam kop mannkatta.kazhinja partil aryayodu alpam dheshyam vannu.but e partil Evan verum my@#$@n ayi

Comments are closed.