മാറ്റകല്യാണം 4??❤️ [MR WITCHER] 256

“പോ അവിടന്ന്.. എന്നിട്ടാണോ…. ഇപ്പോൾ.. എപ്പോഴും നിങ്ങളുടെ കൊച്ചിന് മാത്രം ഉമ്മ കൊടുക്കുന്നു.. എനിക്കു ഇപ്പോൾ ഉമ്മ എല്ലാം കുറച്ചു.. എല്ലാം ഇപ്പോൾ കൊച്ചിന കൊടുക്കുന്നെ……
എന്നോട് മിണ്ടണ്ട പോ…”

കുശുമ്പ് മൂത്തു അവൾ എന്നോട് അങ്ങനെ പറഞ്ഞു… എനിക്കു അത് കണ്ടപ്പോൾ എനിക്കു ചിരിച്ചു വന്നു.. എന്നാൽ ഞാൻ അത് പുറത്തു കാണിച്ചില്ല.. കാണിച്ചാൽ എന്നെ ഇന്ന് എന്നെ കടിച്ചു കൊല്ലും.. അല്ലേൽ കരഞ്ഞു വിളിച്ചു കുളം ആക്കും…

“അയ്യോ എന്താ പറയുന്നേ എന്റെ അമ്മു…. എനിക്കു നീ കഴിഞ്ഞല്ലേ എല്ലാം.. എനിക്കു എന്റെ അമ്മു കഴിഞ്ഞേ ഒള്ളു കൊച്ചു പോലും.. എന്റെ അമ്മുട്ടിയാണ് എന്റെ ജീവൻ… ഐ ലവ് യൂ അമ്മുട്ടി ഉമ്മ ”

ഞാൻ അങ്ങനെ പറഞ്ഞു അവളുടെ ചുണ്ടിൽ ഒരു ഉമ്മ കൊടുത്തു.. അവളും തിരിച്ചു പ്രതികരിച്ചു.. അത് കുറെ നേരത്തെ ചുംബനം ആയി തുടർന്നു.. അവളും ഹാപ്പി ആയിരുന്നു… അവളും ഒരുപാട് ആഗ്രഹിച്ച ഒന്നായിരുന്നു ഞാൻ പറഞ്ഞ വാക്കുകൾ.. അത് അവളുടെ പ്രവത്തിയിൽ കാണാൻ കഴിഞ്ഞു..

അവളും അത് ഒരുപാട് ആഗ്രഹിച്ചിരുന്നു…. അവൾ എന്റെ ദേവത ആയിരുന്നു… ഇപ്പോൾ അവളെ കാണാൻ പണ്ടത്തേക്കാളും ഗ്ലാമർ ആയിരുന്നു… ഗർഭിണി ആയ എന്റെ അമ്മുനെ കാണാൻ ശെരിക്കും ദേവിയെ പോലെ ആയിരുന്നു.. എനിക്കു അവളെ അപ്പോൾ ഒന്നു കൂടി കെട്ടാൻ തോന്നി…
ഞാൻ അത് അവളോട് പറയുകയും ചെയ്തിട്ടുണ്ട്… അവൾ കേട്ടു എന്നെ കെട്ടിപിടിച്ചു ഉമ്മ വച്ചാണ് മറുപടി പറഞ്ഞത്….. അങ്ങനെ ഞങളുടെ ജീവിതം സന്തോഷം നിറഞ്ഞ രീതിയിൽ മുന്നോട്ടു പോയി കൊണ്ടിരുന്നു…

ഞാനും അവളും എല്ലാ രീതിയിലും ഹാപ്പി ആയി പോയി…

*******************❤️❤️❤️❤️****************

3 വർഷങ്ങക്ക്‌ ശേഷം..

 

” ച്ഛാ…… എക്ക് ത….. അമ്മുന് കൊക്കണ്ട ”

“എനിക്കു താ കുട്ടൂസ്സേ…. എനിക്കു വരി താ…”

.”മാമ.. എക്ക് പാപ്പം താ…… ആക്കു കൊടുക്കണ്ട. ”

“കുട്ടേട്ടാ എനിക്കു താ…. അവർക്കു കൊടുക്കണ്ട..”

ഇത് എന്തെന്നല്ലേ….. ഞാൻ രാവിലെ കാപ്പി കുടിക്കാൻ വന്നപ്പോൾ ഉള്ള പുകിലാണ്… എന്റെ മോളു ആരുഷിയും എന്റെ മരുമോൾ ആരോഹിയും എന്റെ അമ്മുക്കുട്ടിയും മണിക്കുട്ടിയും കൂടി കാപ്പി കുടിക്കാൻ ഉള്ള പുകിലാണ്.. . ഈ 4 കുട്ടികളുടെ ഇടയിൽ കിടന്നു വട്ടം കറങ്ങാൻ ഞാനും…

5 Comments

  1. ഒരു രക്ഷയും ഇല്ല മോനേ…..

  2. Nice thread
    Loved the end

  3. °~?അശ്വിൻ?~°

    ❤️❤️❤️

  4. ലാലാ ബായ്

    മാങ്ങയുള്ള മാവിലെ കല്ലെറിയുള്ളു നിങ്ങളുടെ കഥകൾ കാത്തിരിക്കുന്ന ഒത്തിരി പേര് ഉണ്ട് അവർക്ക് വേണ്ടി ഇനിയും നല്ല കഥകൾ എഴുതു മറ്റുള്ളവർ എന്ത് വേണേലും പറഞ്ഞോട്ടെ

  5. Sathyam parayalo Arya e my&$#@nae ittechu vallonteyum koodae pokanamayirunnu. Tholinja ego’yum.ninnae anu adikkendae. ennitt avalae vattu kalippikkan Oro ooo$#@ya paripadiklum kanikkunnu.parishudha pranayam kop mannkatta.kazhinja partil aryayodu alpam dheshyam vannu.but e partil Evan verum my@#$@n ayi

Comments are closed.