മാറ്റകല്യാണം 4??❤️ [MR WITCHER] 256

പിന്നെ വൈകിക്കാതെ ഞങ്ങൾ പോകാൻ ഇറങ്ങി. മിനിയിൽ തന്നെ ആണ് പോയത്.. അനൂപ് തന്നെ ആണ് സാരഥി.. ഞങ്ങൾ  പിന്നിലും.. എന്നൽ ഞാൻ അവളെ  നോക്കാൻ പോയില്ല… ഞാനും അനൂപും എന്തിക്കയോ സംസാരിച്ചു.. ഫ്രോണ്ടിൽ അവന്റെ ഭാര്യ ഗോപിക ഉണ്ടായിരുന്നു.. അവൾ ആര്യയോട് സംസാരിച്ചിരുന്നു..  അങ്ങനെ ഞങ്ങൾ  അവിടെ നിന്നും   ഓഡിറ്റോറിയം എത്തി….

ഞങ്ങൾ എല്ലാരും ഇറങ്ങി സ്റ്റേജിലോട്ട് പോയി.. ഇവന്റസ് ആളുകൾ  സ്റ്റേജ് എല്ലാം  അടിപൊളി ആയി  സെറ്റ് ചെയ്തു വച്ചു.. കൊടുത്ത കാശിനു അവർ നന്നായി ചെയ്തു..  സ്റ്റേജിൽ രണ്ടു സൈഡിൽ ആയി ഇരിക്കാൻ ഉള്ള സെറ്റപ്പ് ഉണ്ടായിരുന്നു.. അവിടെ നോക്കിയപ്പോൾ അവർ വന്നിട്ടില്ല.. ഞങ്ങൾ നേരെ ഞങ്ങൾക്ക് ഒരുക്കിയ സോഫയിൽ പോയിരുന്നു….

കുറച്ചു നേരം കഴിഞ്ഞപ്പോൾ   മണിക്കുട്ടിയും ആകാശും എല്ലാരും വന്നു.. അവർ രണ്ടുപേരും പച്ച കളർ  ഡ്രസ്സ്‌ ആണ്… അവളും കാണാൻ സുന്ദരി ആയിട്ടാണ് ഒരുങ്ങിയിട്ടുള്ളത്…  അവൾ വന്നു എന്നെ കെട്ടിപിടിച്ചു പിന്നെ അങ്ങോട്ട്‌ പോയി.. അങ്ങനെ ഫങ്ക്ഷൻ പിന്നെയും തുടങ്ങി.. ഗസ്റ്റുകൾ ഓരോരുത്തരായി വന്നു കൊണ്ടിരുന്നു.. അച്ഛൻ ആരായൊക്കയോ എനിക്കും ആര്യക്കും പരിചയപ്പെടുത്തി..  ഞങ്ങൾ  എല്ലാരേയും നോക്കി ചിരിച്ചു കാണിച്ചു…..

ഇതിലും ബോർ പരിപാടി ഇല്ലായിരുന്നു. ഇങ്ങനെ ആൾക്കാരുടെ മുന്നിൽ നോക്കിക്കുത്തിയായി നിൽക്കുന്ന പരിപാടി… അങ്ങനെ ഓരോരുത്തരായി.. വന്നു കൊണ്ടിരുന്നു..  എന്റെ കൂടെ പഠിച്ചവരും, അവളുടെ ഫ്രണ്ട്സും കസിൻസും എല്ലാവരും ഒക്കെ വന്നു..   അപ്പുറത്ത് ആകാശിനും മണിക്കുട്ടിക്കും ഇതേ അവസ്ഥ തന്നെ ആയിരുന്നു..

എന്റെ കൂടെ പഠിച്ച  പെൺകുട്ടികൾ വന്നു എന്നോട് സംസാരിക്കുമ്പോഴും എന്റെ കയ്യിൽ ഒക്കെ പിടിക്കുമ്പോഴും  എന്റെ  അടുത്ത് നിൽക്കുന്ന ആര്യക്ക് അത് പിടിക്കുന്നില്ല എന്ന് എനിക്കു മനസ്സിലായി..  അവളുടെ പഴയ സ്വഭാവതിന് ഒരുമാറ്റവും ഇല്ലെന്നു എനിക്കു മനസ്സിലായി.. ഞാൻ അതൊക്കെ സന്തോഷത്തോടെ കണ്ടു…

ഇടയ്ക്കു അച്ചു വന്നു ഞങ്ങളുടെ കൂടെ കുറെ നേരം നിന്നു.. എന്നിട്ട് മണിക്കുട്ടിയുടെ അടുത്തും.. അവൾ മാത്രം അല്ല അവളുടെ അച്ഛനും ആമയും എല്ലാം വന്നു…  അങ്ങനെ ഞങ്ങളെ നോക്ക് കുത്തികൾ ആക്കി..  എല്ലാരും ഫുഡ്‌ ഒക്കെ കഴിച്ചു അവിടെ ഇരുന്നു…. ഞാനും ആര്യയും പരസ്പരം നോക്കുന്നില്ല.. അവൾ നോക്കുന്നുണ്ടോ എന്നറിയില്ല..  ഞാൻ നോക്കുന്നില്ല ഇപ്പോൾ..  രണ്ടു വട്ടം നാറിയതല്ലേ അതു കൊണ്ട..

ഞാൻ നോക്കുമ്പോൾ  നിറവയറുമായി ഒരു സുന്ദരി നടന്നു വരുന്നു..  സുന്ദരൻ ആയ ഒരു പയ്യനും…

അവൻ എന്റെ ഫ്രണ്ട്……………….
ഗോകുലും ?ഭാര്യ രമിതയും?.
ആയിരുന്നു…….

ഗോകുൽ എന്റെ ഫാമിലി ഫ്രണ്ട് ആണ്..  അവനും ഞാനും നാലാൾ കമ്പനി ആണ്..  അവൻ ഇപ്പോൾ ഞങ്ങളുടെ കോഴിക്കോട് ഓഫീസിൽ മാനേജർ ആണ്… രമിത അവിടെ തന്നെ അക്കൗന്റ്സിൽ ആണ്.. അവൾ പ്രെഗ്നന്റ് ആയതു കൊണ്ടാണ് രാവിലെ വരാൻ  പറ്റാത്തത്..

ഞാൻ അവരെ ആര്യക്ക് പരിചയ പെടുത്തി….. ആര്യ രമിതയുടെ സുഗവിവരം എല്ലാം ചോദിച്ചു..  അവർ കുറച്ചു നേരം നിന്നു  പിന്നെ പിരിഞ്ഞു…..

അങ്ങനെ പിന്നെയും ഞങ്ങൾ നോക്കുകുത്തികൾ പോലെ കുറേനേരം നിന്നു…  പിന്നെ ഞങ്ങൾ പോയി ഫുഡ്‌ ഒക്കെ  കഴിച്ചു.. അപ്പോഴേക്കും പരുപാടി എല്ലാം കഴിയാറായി.. ഞങ്ങൾ രണ്ടുപേരും വല്ലാതെ തളർന്നു……. എങ്ങനെ  എങ്കിലും ഈ ഡ്രസ്സ്‌ ഒക്കെ മാറ്റി ഒന്നു കിടന്നാൽ മതി  എന്നാ അവസ്ഥ ആയിരുന്നു..

9 മണി ആയപ്പോൾ എല്ലാം ഒതുക്കി ഞങ്ങൾ തിരിച്ചു പോകാൻ ഒരുങ്ങി.. ഞാൻ വിചാരിച്ച പോലെ തന്നെ  അവിടെ കൂട്ട കരച്ചിൽ ആയി…   അമ്മമാരും.. മണിക്കുട്ടിയും, ആര്യയും അവരുടെ വീട്ടിക്കാരും എല്ലാം  കിടന്നു  കരഞ്ഞു.. എന്നാൽ ഞാൻ മാത്രം  കല്ല് പോലെ നിന്നു.. മണിക്കുട്ടി എന്നെ കെട്ടിപിടിച്ചു ആണ്  കരയുന്നത്.. എന്റെ കണ്ണിൽ നിന്നു എന്തോ വെള്ളം  ഒക്കെ വന്നു.. എന്നാലും ഞാൻ കല്ല് പോലെ നിന്നു…..

ഒരുപാട് നേരത്തെ കരച്ചിലിന് ഒടുവിൽ  ഞാൻ മണിക്കുട്ടിയെ എന്നിൽ നിന്നു അടർത്തി.. അവൾ  അപ്പോഴും കിടന്നു  കരയുക ആയിരുന്നു…. ഞാൻ  അവളെ കാര്യം പറഞ്ഞു സമാധാനിപ്പിച്ചു….. കുറച്ചു ദിവസ്സത്തെ  കാര്യമേ ഒള്ളു പിന്നെ എന്നും കാണാല്ലോ.. ഒരുമിച്ചു താമസികാമല്ലോ എന്നൊക്കെ പറഞ്ഞു ഒരുവിധം സമാധിനിപ്പിച്ചു കാറിൽ കയറ്റി.. അമ്മമാർക്കും  അവളെ പിരിയുന്നതിൽ വിഷമം ഉണ്ടായിരുന്നു..   എന്നലും അവർ എല്ലാം കണ്ടറിഞ്ഞു ചെയ്തു.

ആര്യയും അവളുടെ അമ്മയെ കെട്ടിപിടിച്ചു കരഞ്ഞു നിന്നു.. അവസാനം അവർ  എല്ലാവരും കൂടി അവളെ സമാധാനിപ്പിച്ചു കാറിൽ കയറ്റി..    അങ്ങനെ അവിടെ നിന്നും രണ്ടു വീടുകളിലേക്കും യാത്ര ആയി….

?……..?……… ?……… ?……… ?………. ?

5 Comments

  1. ഒരു രക്ഷയും ഇല്ല മോനേ…..

  2. Nice thread
    Loved the end

  3. °~?അശ്വിൻ?~°

    ❤️❤️❤️

  4. ലാലാ ബായ്

    മാങ്ങയുള്ള മാവിലെ കല്ലെറിയുള്ളു നിങ്ങളുടെ കഥകൾ കാത്തിരിക്കുന്ന ഒത്തിരി പേര് ഉണ്ട് അവർക്ക് വേണ്ടി ഇനിയും നല്ല കഥകൾ എഴുതു മറ്റുള്ളവർ എന്ത് വേണേലും പറഞ്ഞോട്ടെ

  5. Sathyam parayalo Arya e my&$#@nae ittechu vallonteyum koodae pokanamayirunnu. Tholinja ego’yum.ninnae anu adikkendae. ennitt avalae vattu kalippikkan Oro ooo$#@ya paripadiklum kanikkunnu.parishudha pranayam kop mannkatta.kazhinja partil aryayodu alpam dheshyam vannu.but e partil Evan verum my@#$@n ayi

Comments are closed.