മാറ്റകല്യാണം 4??❤️ [MR WITCHER] 256

നല്ല വിശപ്പുണ്ടായിരുന്നു അത് കൊണ്ട് ഞാൻ നല്ല ചൂട് ദോശയും മട്ടനും കഴിച്ചു.. 4 ദോശ ഒക്കെ കഴിച്ചപ്പോൾ എനിക്കു വയറു നിറഞ്ഞു. അവിടെ നിന്നു ഒരു ബ്ലാക്ക് കോഫി കുടിച്ചപ്പോൾ തൃപ്തി ആയി.. ഞാൻ ഇറങ്ങാൻ നേരം അവിടത്തെ ആൾ പാഴ്സ്സൽ വേണ്ടെന്ന് ചോദിച്ചു.. ഞാൻ സ്ഥിരം ആര്യക്ക് ഇവിടെ നിന്നും ആണ് പാഴ്സ്സൽ വാങ്ങുന്നത്…. അതുകൊണ്ട് ചോദിച്ചതാ.. എന്നാൽ ഞാൻ അത് വേണ്ടാന്നു പറഞ്ഞു. ഇനി അങ്ങനെ ഒരു പതിവ് വേണ്ടാന്ന് ഞാൻ തീരുമാനിച്ചിരുന്നു… അത് എന്റെ വാശി ആയിരുന്നു..

ഞാൻ പിന്നെ കുറച്ചു നേരം കൂടി എങ്ങോട്ടാക്കയോ പോയി.. അമ്മയുടെ ഫോൺ വന്നപ്പോൾ ഞാൻ എടുത്തു..

” എന്താ അമ്മേ… ”

“ഡാ മോനെ ഞങ്ങൾ ഇന്ന് വീട്ടിൽ വരില്ലെടാ… ഞങ്ങളെ ഇവിടെ നിന്നു വിടുന്നില്ല.. നാളെ രാവിലെ അങ്ങ് വരാമേ.. നീ മോളോട് പറഞ്ഞേരെ…… പിന്നെ നീ നേരത്തെ വീട്ടിൽ പോണേ മോൾ അവിടെ ഒറ്റക്കല്ലേ ”

“ശെരിയമ്മേ… എങ്കിൽ നാളെ വന്നാൽ മതി….”

“ശെരി മോനെ ”

അമ്മ ഫോൺ വച്ചു ഒരു അരമണിക്കൂർ കഴിഞ്ഞാണ് വീട്ടിൽ പോയത്.. ഞാൻ പോർച്ചിൽ വണ്ടി വച്ചു നേരെ അകത്തു കയറി.. ആര്യ അപ്പോൾ ടീവീ കണ്ടു ഹാളിൽ ഇരിക്കുക ആയിരുന്നു.. ഞാൻ വന്നത് കണ്ടു അവൾ എന്നെ നോക്കി.. അവൾ പ്രതീക്ഷയോടെ എന്റെ കൈയിൽ ആണ് നോക്കിയത്.. എന്നാൽ അവൾ ആഗ്രഹിച്ചത് അവിടെ കണ്ടില്ല.. അവളുടെ മുഖത്തു ചെറിയ ദുഃഖം ഒകെ വന്നു.. എനിക്കു അത് കണ്ടപ്പോൾ ചിരി വന്നു.. ഞാൻ നേരെ റൂമിൽ പോകാൻ പോയി.. അവൾ അവിടെ തന്നെ ഇരിക്കുന്നു.. അവളുടെ മുഖത്തു നല്ല വിഷമം ഉണ്ടായിരുന്നു…..

ഞാൻ മനസ്സിൽ പറഞ്ഞു..
“നിന്നെ ഇട്ടു കുറെ ചുറ്റിക്കും മോളെ ഞാൻ…. നിന്റെ ജാഡ മുഴുവൻ തീർക്കും ”

ഞാൻ അതു മനസ്സിൽ ഓർത്തപ്പോൾ ചെറിയ പുഞ്ചിരി വന്നു മുഖത്തു.. ഞാൻ നേരെ റൂമിൽ പോയി കട്ടിലിൽ കിടന്നു….. കുറച്ചു നേരം ഞാൻ മണിക്കുട്ടിയെ വിളിച്ചു സംസാരിച്ചു.. അവൾ ടൂർ ഒക്കെ അടിച്ചു പൊളിക്കുക ആണ്… അവൾ ഇപ്പൊ ഒരുപാട് സന്തോഷിക്കുന്നു എന്ന് എനിക്കു മനസ്സിലായി…. എനിക്കു അത് വലിയ സന്തോഷം നൽകി…. ഞാൻ അവളോട്‌ സംസാരിച്ചു സമയം പോയി…
ഇടയ്ക്കു അവൾ വന്നു അത്താഴം കഴിക്കാൻ വിളിച്ചു എങ്കിലും ഞാൻ മറുപടി പറയാതെ ഹെഡ്സെറ്റ് വച്ചു പാട്ടു കേട്ട് കിടന്നു….. അവൾ തിരിച്ചു പോയി.. കുറച്ചു കഴിഞ്ഞാണ് അവൾ പിന്നെ വന്നത്.. അവൾ ബാത്‌റൂമിൽ ഒക്കെ പോയി വന്നു കട്ടിലിൽ കിടന്നു.. ഞാൻ അവളെ ഇപ്പോഴും മൈൻഡ് ഒന്നും ചെയ്തില്ല…

അവൾ ഇപ്പോൾ കട്ടിലിൽ അപ്പുറം തിരിഞ്ഞു കിടക്കുക ആണ്.. ഞാൻ കുറേനേരം ഹെഡ്സെറ്റ് വച്ചു ലെജൻഡ് SPB യുടെ മെലഡി സോങ് കേട്ടു കിടന്നു….. അങ്ങനെ കുറച്ചു കഴിഞ്ഞു ഞാൻ എണിറ്റു ഫോൺ ഒക്കെ മാറ്റിവെച്ചു… ബാത്‌റൂമിൽ പോയി വന്നു കിടക്കാൻ ഒരുങ്ങി… അവൾ അപ്പോഴും ഉറങ്ങിയിട്ടില്ലായിരുന്നു…അവൾ എന്തൊക്കയോ ആലോചിച്ചു കിടക്കുക ആയിരുന്നു… ഞാൻ വന്നു ഇപ്പുറത്തെ സൈഡിൽ കിടന്നു…. ഞാൻ കുറച്ചു നേരം അങ്ങനെ കിടന്നു..കുറച്ചു കഴിഞ്ഞപ്പോൾ..

“അതെ ”

അവൾ പതിഞ്ഞ സോരത്തിൽ എന്നെ വിളിച്ചു.. എന്നാൽ ഞാൻ വിളികേൾക്കാൻ നിന്നില്ല… ഞാൻ ഒന്നും മിണ്ടാതെ അങ്ങനെ കിടന്നു… അവൾ പിന്നെയും വിളിച്ചു..

5 Comments

  1. ഒരു രക്ഷയും ഇല്ല മോനേ…..

  2. Nice thread
    Loved the end

  3. °~?അശ്വിൻ?~°

    ❤️❤️❤️

  4. ലാലാ ബായ്

    മാങ്ങയുള്ള മാവിലെ കല്ലെറിയുള്ളു നിങ്ങളുടെ കഥകൾ കാത്തിരിക്കുന്ന ഒത്തിരി പേര് ഉണ്ട് അവർക്ക് വേണ്ടി ഇനിയും നല്ല കഥകൾ എഴുതു മറ്റുള്ളവർ എന്ത് വേണേലും പറഞ്ഞോട്ടെ

  5. Sathyam parayalo Arya e my&$#@nae ittechu vallonteyum koodae pokanamayirunnu. Tholinja ego’yum.ninnae anu adikkendae. ennitt avalae vattu kalippikkan Oro ooo$#@ya paripadiklum kanikkunnu.parishudha pranayam kop mannkatta.kazhinja partil aryayodu alpam dheshyam vannu.but e partil Evan verum my@#$@n ayi

Comments are closed.