മാറ്റകല്യാണം 4??❤️ [MR WITCHER] 256

” എന്താ വേദിക… ”

“സർ ഒരാൾ സാറിനെ കാണാൻ വന്നിട്ടുണ്ട്.. നേരത്തെ അപ്പോയ്ന്റ്മെന്റ് ഒന്നും എടുത്തട്ടില്ലാ… ഒരു ചെറുപ്പക്കാരൻ ആണ് ”

“ഓക്കേ ഡാ.. ഇപ്പോൾ ഫ്രീ ആണ് അയാളോട് കേബിനിൽ വരാൻ പറ”

“ഓക്കേ സർ ”

അവൾ ഫോൺ വച്ചു. വാതിലിലേക്ക് നോക്കി.. ആരാണ് എന്ന് അറിയുവനായി… ഒരാൾ ഡോറിൽ മുട്ടിയപ്പോൾ ഞാൻ കയറിവരൻ പറഞ്ഞു.. അകത്തു കയറിവന്ന ആളെ കണ്ടു ഞാൻ ഒന്നു ഞെട്ടി.. കൂടാതെ എനിക്കു നല്ല ദേഷ്യവും വന്നു.. ഞാൻ അവന്റെ മുഖത്തു തറപ്പിച്ചു നോക്കി…. അവനു മനസ്സിലായി ഞാൻ എനിക്കു അവനോടു ദേഷ്യം ഉണ്ടെന്നു.. എന്നാലും ഞാൻ കടിച്ചു പിടിച്ചിരുന്നു…

വന്നത് മറ്റാരും അല്ല ആര്യയുടെ അനിയൻ ആനന്ദ് ആയിരുന്നു.. ഇവൻ കാരണം ആണ് എന്റെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണം.. ഞാനും ആര്യയും ഇങ്ങനെ കഴിയാൻ കാരണം.. എന്റെ അച്ചുവിനെ പറ്റി അനാവശ്യം പറഞ്ഞവൻ…. എനിക്കു അവനെ കണ്ടപ്പോൾ ദേഷ്യം നുരഞ്ഞു വന്നു എങ്കിലും. എന്റെ ജീവിതം ഇങ്ങനെ ആകാൻ ഒരേ ഒരു കാരണം ഇവൻ ആണ്… ഞാൻ എന്റെ ദേഷ്യത്തെ കണ്ട്രോൾ ചെയ്യാൻ ശ്രെമിച്ചു.. അല്ലേൽ ചിലപ്പോൾ ഞാൻ ഇന്ന് ഒരു കോലാപ്പുള്ളി ആകും…

ഇവനെ അന്നത്തെ പ്രേശ്നത്തിന് ശേഷം ഇന്നാണ് കാണുന്നത്. ഞങ്ങളുടെ കല്യാണത്തിന് പോലും ഇവൻ വന്നില്ല.. അമേരിക്കയിലോ എങ്ങാൻ ആയിരുന്നു.. ഇവൻ ആകെ മാറിയിരിക്കുന്നു. പഴയ രൂപം ഒന്നും അല്ല.. വല്ലാതെ ശോഷിച്ചിരിക്കുന്നു…
ഞാൻ അവനോടു ഇരിക്കാൻ പറഞ്ഞു…അവൻ ഒന്നു ചിരിച്ചിട്ട് അവിടെ ഇരുന്നു.. അവൻ എന്റെ മുഖത്തു നോക്കി. എന്നാൽ എനിക്കു അവനോട് ദേഷ്യം മാത്രം ആണ് ഉണ്ടായിരുന്നത്..ഞാൻ അവനോടു ഒന്നും സംസാരിച്ചില്ല..
അവൻ എന്നോട് സംസാരിക്കാൻ തുടങ്ങി…..

 

“ചേട്ടന് എന്നോട് ദേഷ്യം ആണെന്ന് അറിയാം ചേട്ടാ…. അതിൽ എനിക്കു വിഷമം ഇല്ല… ഞാൻ കുറച്ചു കാര്യങ്ങൾ പറയാൻ വന്നതാ ഞാൻ അത് പറഞ്ഞിട്ട് പൊയ്ക്കോളാം… ഞാൻ നിങ്ങളുടെ ജീവിതത്തിൽ ശല്യം ആയി ഒന്നും വരില്ല ”

അവൻ അങ്ങനെ പറഞ്ഞിട്ടും എനിക്കു ഒന്നും തോന്നിയില്ല.. ഞാൻ അവൻ പറയുന്നത് കെട്ടിരുന്നു…

“അന്നത്തെ ആ ദിവസം ആണ് ചേട്ടാ എന്റെ ജീവിതവും നിങ്ങളുടെ ജീവിതവും എല്ലാം ഇങ്ങനെ ആകാൻ കാരണം.. അത് ഒരിക്കലും വേണമെന്ന് കരുതി ചെയ്തതല്ല… പറ്റിപോയതാണ്…. ചേട്ടന് അറിയാമോ ചേച്ചിക്ക് എന്നെ ആയിരുന്നു ഏറ്റവും ഇഷ്ടം വീട്ടിൽ.. എനിക്കു എന്തേലും പറ്റിയാൽ ചേച്ചി മുന്നും പിന്നും നോക്കതെ പ്രതികരിക്കും.. അതിന്റ കാരണം പോലും നോക്കാറില്ല.. വീട്ടിൽ അച്ചനെ കൊണ്ട് പോലും എന്നെ തല്ലാൻ സമ്മതിക്കില്ലായിരുന്നു.. അങ്ങനെ ആണ് ചേച്ചി എന്നെ നോക്കിയത്.. എന്നാൽ നിപ്പിൾ എനിക്കു ആരും ഇല്ല.. അന്നത്തെ സംഭവത്തിന്‌ ശേഷം ചേച്ചി എന്നോട് മിണ്ടിയിട്ടില്ല… എന്നെ ആ വീട്ടിൽ കയറ്റിയിട്ടില്ല.. എന്നെ ചേച്ചിയുടെ കല്യാണത്തിന് പോലും കൂട്ടിയില്ല.. ഞാൻ ഇപ്പോൾ അമേരിക്കയിൽ മാമന്റ് കൂടെ ആണ്…. ചേച്ചിക്കുപോലും എന്നെ ഇപ്പോൾ ഇഷ്ടം അല്ല ”

അവൻ അത്രയും പറഞ്ഞപ്പോൾ കണ്ണിൽ നിന്നും കണ്ണീർ വന്നു.. അത് എനിക്കു വല്ലാതെ ആയി.. അവൻ തുടർന്നു.

“ചേട്ടനെ ചേച്ചിക്ക് ഒരുപാട് ഇഷ്ടം ആയിരുന്നു.. ഇഷ്ടം അല്ല ചേച്ചിക്ക് ചേട്ടനെ ജീവൻ ആയിരുന്നു.. അന്നത്തെ സംഭവത്തിന് ശേഷം ചേച്ചി ഒരുപാട്നാൾ കരച്ചിൽ തന്നെ ആയിരുന്നു…. എന്നോട് ചേച്ചിക്ക് ഉള്ളത് ഇഷ്ടം ആണ് അന്ന് ചേച്ചി ചേട്ടനോട് ദേഷ്യപ്പെടാൻ കാരണം ആയതു…. അന്ന് ചേട്ടൻ എന്നെ അടിച്ചു അവശനാക്കി എന്ന് അറിഞ്ഞപ്പോൾ എന്നോടുള്ള വാത്സല്യം കാരണം ആണ് കാര്യം പോലും തിരക്കാതെ ചേട്ടനോട് വന്നു ദേഷ്യപ്പെട്ടതു… ചേച്ചി ഒരു പാവം ആണ്.. ഇഷ്ടം ഉള്ളവരെ പൊന്നുപോലെ നോക്കും “

5 Comments

  1. ഒരു രക്ഷയും ഇല്ല മോനേ…..

  2. Nice thread
    Loved the end

  3. °~?അശ്വിൻ?~°

    ❤️❤️❤️

  4. ലാലാ ബായ്

    മാങ്ങയുള്ള മാവിലെ കല്ലെറിയുള്ളു നിങ്ങളുടെ കഥകൾ കാത്തിരിക്കുന്ന ഒത്തിരി പേര് ഉണ്ട് അവർക്ക് വേണ്ടി ഇനിയും നല്ല കഥകൾ എഴുതു മറ്റുള്ളവർ എന്ത് വേണേലും പറഞ്ഞോട്ടെ

  5. Sathyam parayalo Arya e my&$#@nae ittechu vallonteyum koodae pokanamayirunnu. Tholinja ego’yum.ninnae anu adikkendae. ennitt avalae vattu kalippikkan Oro ooo$#@ya paripadiklum kanikkunnu.parishudha pranayam kop mannkatta.kazhinja partil aryayodu alpam dheshyam vannu.but e partil Evan verum my@#$@n ayi

Comments are closed.