ശരീരത്തെയും ആത്മാവിനേയും മറ്റും ഭേദമാക്കാനും എനിക്ക് കഴിയുന്നില്ല. ഈ വേദനയും എനിക്ക് താങ്ങാന്‍ കഴിയുന്നില്ല.
മരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, നാഥാ… പക്ഷേ ഈ അവസ്ഥയെ എനിക്ക് അതിജീവിക്കാനും കഴിയില്ല. അതുകൊണ്ടാണ് എന്നെ നശിപ്പിക്കാന്‍ അങ്ങയോട് ഞാൻ അപേക്ഷിച്ചത്….” മലാഹി കരച്ചിലിനിടയിൽ എങ്ങനെയോ പറഞ്ഞു.
“അനാവശ്യമായ നിന്റെ അമിതമായ ആത്മവിശ്വാസവും, നിന്റെ അഹങ്കാരവും, എടുത്തുചാട്ടവും ആണ് നിന്നെ ഈ നിലയില്‍ എത്തിച്ചത്…” ഒഷേദ്രസ് വെറുപ്പോടെ കുറ്റപ്പെടുത്തി.
“പക്ഷേ സാഹചര്യം ലഭിച്ചപ്പോള്‍ അവനെ ഞാൻ തടവില്‍ ബന്ധിക്കുക മാത്രമാണ് ചെയ്തത്… ഇതില്‍ എവിടെയാണ് എന്റെ തെറ്റ്…?” മലാഹി മോങ്ങിക്കൊണ്ട് ചോദിച്ചു.
“നി ഫ്രെൻഷർനെ നിസ്സാരമായി കരുതി, മലാഹി. അവനേക്കാള്‍ നീ ശക്തനാണെന്നും വിഡ്ഢിയായ നി തെറ്റിദ്ധരിച്ചു….”
“അതേ, ആ തെറ്റ് ഇപ്പോഴാണ് ഞാൻ മനസ്സിലാക്കിയത്, നാഥാ…” ഒരു നിമിഷം കരച്ചില് നിർത്തി കൊണ്ട് മലാഹി പറഞ്ഞു.
കുറച്ചുനേരം ഒഷേദ്രസ് മലാഹിയെ വെറുപ്പോടെ നോക്കിനിന്നു.
“അവന്റെ ആത്മാവിനെ ബന്ധിച്ച് അവനെ തടവറയില്‍ തളച്ച നി അവന്റെ ഹൃദയത്തില്‍ നിർമാർജ്ജന കവചം കൂടി സൃഷ്ടികണമായിരുന്നു… അവന്റെ മനസ്സിനെയും നി ബന്ധിക്കണമായിരുന്നു. അങ്ങനെ നി ചെയ്യാത്തത് നിന്റെ അഹങ്കാരം കൊണ്ടാണ്. അവന്റെ ആത്മാവിനെ മാത്രം ബന്ധിച്ചാൽ മതിയെന്ന് നിന്റെ അഹങ്കാരം നിന്റെ ബുദ്ധിക്ക് വേണ്ടി തീരുമാനിച്ചു. നിന്റെ അല്‍പ്പ ശക്തി ഉപയോഗിച്ച് അവനെ നിനക്ക് നിയന്ത്രിക്കാന്‍ കഴിയുമെന്നും നി വ്യാമോഹിച്ചു.
പക്ഷേ അവസാനം ഫ്രെൻഷർ സ്വയം ശപഥം ചെയ്തത് പോലെ നിന്നെ അവന് ശിക്ഷിച്ചു. ഇപ്പോൾ നി തല്ലു കിട്ടിയ തെരുവ് പട്ടിയെ പോലെ മോങ്ങുന്നു. ഫ്രെൻഷർനെ എന്റെ നിയന്ത്രണത്തിൽ ആക്കാനുള്ള സാഹചര്യത്തെയാണ് നി നഷ്ടപ്പെടുത്തിയത്, വിഡ്ഢി. നി അര്‍ഹിക്കുന്ന ശിക്ഷ തന്നെയാണ് അവന് നിനക്ക് നല്‍കിയത്.”
മലാഹി തല കുനിച്ചു.
“എന്റെ എല്ലാ തെറ്റുകളും ഞാൻ മനസ്സിലാക്കുന്നു നാഥാ… ഈ വേദനയില്‍ നിന്നും എന്നെ രക്ഷിക്കൂ… എന്നെ വേഗം നശിപ്പിച്ച് കളയൂ….” മലാഹിയുടെ രോദനം അവിടമാകെ മുഴങ്ങി.
ഒഷേദ്രസ് ഉറക്കെ ചിരിച്ചു.
“പക്ഷേ നിന്റെ ആവശ്യം എനിക്ക് ഇപ്പോഴുമുണ്ട്, മലാഹി. ഇല്ലായിരുന്നെങ്കില്‍ ഫ്രെൻഷർ നിന്റെ തടവറയില്‍ നിന്നും രക്ഷപ്പെട്ട ആ നിമിഷം തന്നെ മൂഡനായ നിന്നെ ഞാൻ നശിപ്പിച്ച് കളയുമായിരുന്നു….” ഒഷേദ്രസ് വെറുപ്പോടെ പറഞ്ഞു.
മലാഹി അപ്പോഴും കരച്ചില് തുടർന്നു കൊണ്ടിരുന്നു.
“ഇപ്പോഴത്തെ നിന്റെ ഈ അവസ്ഥ — അതിനെ ഭേദമാക്കി നിന്നെ ഞാൻ പഴയത് പോലെയാക്കും, മലാഹി. ഞാൻ സൃഷ്ടിച്ച എന്റെ രണ്ട് ലക്ഷം യോദ്ധാക്കള്‍ക്ക് നേതാവായി നിന്നെ നിയമിക്കുകയും ചെയ്യും ഞാൻ. നി മൂഡനാണെങ്കിലും നിന്നെ ഇപ്പോഴും എനിക്ക് ആവശ്യമുണ്ട്… അതുകൊണ്ട് മാത്രമാണ് നിന്നോട് ഈ ദയ കാണിക്കാൻ ഞാൻ തീരുമാനിച്ചത്, മലാഹി.….”
ബ്രോ.. സത്യത്തിൽ കഴിഞ്ഞ ഭാഗങ്ങൾ മറന്നു പോയി. അങ്ങനെ ഒന്ന് അതൊക്കെ പൊടിതട്ടിയെടുക്കേണ്ടി വന്നു. ?
തുടക്കത്തിലെ സാഷയ്ക്ക് നേരെയുള്ള ചോദ്യത്തിന്റെ ഉത്തരം അറിയാനുള്ള ആകാംഷയുണ്ടായിരുന്നു. പക്ഷെ, ഫ്രെനിനെ ഓർക്കുമ്പോഴുള്ള അവളുടെ മുഖത്തെ പുഞ്ചിരി, അതിലുണ്ട് ഉത്തരം. സാഷ ഒരിക്കലും ഫ്രെനിനെ തള്ളിപ്പറയില്ല. ഒരു മാന്ത്രിക കഥയിൽ ദുരന്തമായ ഞാൻ കാല്പനികത തിരയുന്നുണ്ടോ? ?
അവന്റെ കൂട്ടുകാരുടെ നിയോഗം നന്മയ്ക്ക് വേണ്ടിയാകട്ടെ എന്ന് ആഗ്രഹിക്കുന്നു, പക്ഷെ, അവർ തീക്കൊള്ളി കൊണ്ടാണ് തല ചൊറിയുന്നത് എന്നറിയുമ്പോൾ ഞെട്ടലാണ്. സത്യമേത് മിഥ്യയേത് എന്ന് വ്യക്തമാകാതെ അവർ പോലും അവ്യവസ്ഥ ശക്തിയുടെ ഐ മീൻ ആ വൃത്തികെട്ട ശക്തിയുടെ വരുതിയിൽ പെട്ടു പോകാൻ സാധ്യതയുണ്ട്. ഹാ എല്ലാം വരുന്നിടത്ത് വച്ച് കാണാം..
ഒഷേദ്രസ് വരുന്ന സീൻ സൂപ്പർ ആയിരുന്നു. തമോഗർത്തം ഒക്കെ പറഞ്ഞപ്പോൾ ഞാൻ ഇമാജിൻ ചെയ്യുകയായിരുന്നു. ? അൽദീയയുടെ വിടവാങ്ങൽ ചെറുതായി വിഷമിപ്പിച്ചു. ?
അല്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രി കുട പിടിക്കും എന്ന് പറയുന്ന പോലെയാണ് മലാഹിയുടെ കാര്യം. ഒഷേദ്രസ് പറഞ്ഞു കൊടുത്തിട്ടും പുള്ളിയുടെ ഈഗോ ഒന്നും അങ്ങട് സമ്മതിക്കുന്നില്ല. ഇപ്പോഴും ഫ്രെനിനെ വെല്ലുവിളിച്ചു നടക്കുകയാണ്. കാര്യം ആ ഭാഗം കുറച്ചു ടെൻഷൻ അടിപ്പിച്ചെങ്കിലും ഫ്രെനിന്റേന്ന് തല്ലും വാങ്ങി ഈഞ്ച ചതയും പോലെ ചതഞ്ഞ ആള് വീണ്ടും ആളെക്കൂട്ടി വന്ന് തടവറയിൽ ആയിട്ടുണ്ട്.. കൂടെ ഒരു നൂറു ദേഹിബന്ദികളും. ഭീകരൻ ആണേലും പുള്ളിയെ ഓർക്കുമ്പോൾ ചിരി വരുന്നു.?
ഇത്രയും വലിയൊരു ഗ്യാപ്പിന് ശേഷം സങ്കീർണമായ ഒരു കഥയുടെ അടുത്ത ഭാഗം ഇതേ ശൈലിയിൽ വീണ്ടും തുന്നിയെടുക്കാനുള്ള നിങ്ങളുടെ കഴിവ് അപാരം. ❤️
അഭിനന്ദനങ്ങൾ ❤️
ബാക്കി വായിക്കട്ടെ.?♀️
രണ്ട് മാസം ആയ സ്ഥിതിക്ക് കഥ മറന്നില്ലെങ്കിലെ അല്‍ഭുതമുള്ളു. അതുകൂടാതെ ഇത്ര gap വന്നതുകൊണ്ട് കഥയുമായുള്ള ടച്ച് നഷ്ടപ്പെട്ട് വായിക്കാനുള്ള ഇന്ററസ്റ്റ് പോലും നഷ്ടപ്പെടും എന്നത് തന്നെയല്ലേ സത്യം
പിന്നേ കഥയടെ സീരീയസ്നസിന് ചെറിയ അയവ് വരുത്താന്‍ വേണ്ടിയാണ്, മലാഹിയിൽ ചെറിയൊരു കോമാളിത്വം കൊണ്ടുവരാന്‍ ശ്രമിച്ചത് — വലിഞ്ഞ് മുറുകുന്ന വായനക്കാരുടെ മുഖത്തിന് ചെറിയൊരു പുഞ്ചിരിയുടെ അയവ് ഉണ്ടാവട്ടെ എന്ന് കരുതി…
മാന്ത്രിക കഥയില്‍ കാല്പനികത തിരയുന്നതിൽ തെറ്റില്ല. പക്ഷേ ഈ കഥയില്‍ വലുതായി കാണാന്‍ കഴിയില്ല. ലവ് വളരെ കുറച്ച് include ചെയ്തെങ്കിലും romantic gestures തീരെ include ചെയ്യാൻ കഴിഞ്ഞില്ല. (“ദുരന്തമായ ഞാൻ” എന്ന് നിങ്ങളെ സ്വയം പറയാനുള്ള കാരണം മനസ്സിലായില്ല)
പിന്നേ ഇത്ര വലിയ ഗ്യാപ്പ് വന്നപ്പോള്‍ അത് എന്റെ എഴുത്തിനെ ബാധിക്കും എന്ന ഭയം ഉണ്ടായിരുന്നു.
പിന്നേ വായിച്ചതിനും, നല്ല വാക്കുകള്‍ക്കും, നല്ല റിവ്യുവിനും ഒരുപാട് നന്ദി. സപ്പോര്‍ട്ടിനും നന്ദി…
സ്നേഹം ❤️❤️❤️???
Ende ponnu bro. Engane sadhikkunnu vallatha oru kadayum adhinike oro thiyareesum uff oru rakshem illatto
Kurchu munne vayichatirunnu ipoya abiprayam parayan oru tym kitye polichundu muthe aa oru oyikil thanne munnottu kondupoyalo ❣️
ഒരുപാട് നന്ദി bro വായനക്ക്. ഇഷ്ടപ്പെട്ടതിൽ സന്തോഷം. ഒത്തിരി സ്നേഹം ❤️❤️?
അടുത്ത part എന്ന് വരും bro ഒന്ന് പറയാമോ
എന്നെന്ന് പറയാൻ കഴിയില്ല bro, പക്ഷേ maximum ten days. On or before 22 May post ചെയ്യാൻ കഴിയും എന്നാണ് പ്രതീക്ഷ.
Saho.. enthaai writing kazhijho… Waiting for next part ❤️
ഇന്ന് പോസ്റ്റ് ചെയ്യും bro.
??
ബ്രോ , നന്നായിട്ടുണ്ട്, പഴയ അതെ ഒഴിക്കില്‍ തന്നെ മുന്നോട്ട് പോകുന്നതിൽ സന്തോഷം.
സ്നേഹത്തോടെ LOTH…..??
വായിച്ചതില്‍ സന്തോഷം bro… നല്ല അഭിപ്രായത്തിനും നന്ദി. സ്നേഹം ❤️❤️?
As always. Cyril bro rockz…. Njn oru manhwa reader anu i like stories where MC is OP.. Ee story njn vayikkumpol ellam connect cheyyunnath athupole aanu .. u r stories have that much potential.. hatsoff bro.. u doing great
കഥ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം bro. വായിച്ച് അഭിപ്രായം അറിയിച്ചതിലും സന്തോഷം. ഒത്തിരി നന്ദി… സ്നേഹം ❤️❤️?
Super….
സ്നേഹം ❤️❤️?
Bro pinne ningalude pazhaya kadhakal kittan valla vazhiyum undo
ഒരു കഥ മാത്രം ഉണ്ട്. അത് ഞാൻ മെയില്‍ ചെയ്തിട്ടുണ്ട്.
ഒരു രക്ഷയും ഇല്ല ബ്രോ കഥ ഗംഭിരം തന്നെ..
ഒത്തിരി സ്നേഹം bro ❤️❤️?