രഹസ്യത്തെ ഞങ്ങൾക്ക് ഓര്‍ക്കാന്‍ കഴിയുന്നില്ല… സത്യത്തിൽ ആ ഗോളങ്ങളെ ഞങ്ങൾ സൃഷ്ടിച്ചു എന്നതിലുപരി ഞങ്ങളെ അന്ന് നിയന്ത്രിച്ച ആ ശക്തി സൃഷ്ടിച്ചു എന്ന് പറയുന്നതാണ് ഉചിതം. അതുകൊണ്ട് നിങ്ങൾ സ്വീകരിച്ച ആ ഗോളം എന്താണെന്ന് ആര്‍ക്കും അറിയില്ല. പക്ഷേ ആ ഗോളങ്ങളെ നിങ്ങൾ സ്വീകരിക്കേണ്ടത് അനിവാര്യം ആണെന്ന് മാത്രം എനിക്ക് അറിയാമായിരുന്നു…” ഇതിനെക്കുറിച്ച് ഇനി ചര്‍ച്ചയില്ല എന്നത് പോലെ അൽദീയ അത്രയും പറഞ്ഞ് അവസാനിപ്പിച്ചു.
“അപ്പോ ആ ഗോളത്തിലുള്ള ശക്തി ഞങ്ങളില്‍ കലര്‍ന്ന് പരിണാമം പ്രാപിച്ച് പ്രവർത്തിക്കാൻ ഞങ്ങളാദ്യം പ്രകൃതിയുടെ ഊര്‍ജ്ജത്തിൽ ലയിക്കണം അല്ലേ…?” സുല്‍ത്താന്‍ ഒരു നെടുവീര്‍പ്പോടെ ചോദിച്ചു.
“അതാണ് വേണ്ടത് സുല്‍ത്താന്‍…” അൽദീയ സമ്മതിച്ചു.
“ഒരുപക്ഷേ ഞങ്ങൾക്ക് പ്രകൃതി ഊര്‍ജ്ജത്തെ അതിജീവിക്കാൻ കഴിഞ്ഞില്ലെങ്കിൽ….?” അഖില്‍ സംശയത്തോടെ ചോദിച്ചു.
പെട്ടന്ന് അൽദീയയുടെ മുഖം ദേഷ്യത്തില്‍ ഇരുണ്ട് മുറുകി.
“ഭീരുത്വ ചിന്തകളെ മനസില്‍ നിന്നും അകറ്റുക, അഖില്‍… നിങ്ങൾ എല്ലാവരും അകറ്റുക…” അൽദീയ കോപത്തോടെ പറഞ്ഞു.
അത് കേട്ട് ഞങ്ങൾ ലജ്ജിച്ച് തല താഴ്ത്തി നിന്നു.
“ഒഷേദ്രസിന്റെ ആ രണ്ട് ലക്ഷം സൃഷ്ടികളെ നിങ്ങള്‍ക്ക് മാത്രമേ നശിപ്പിക്കാന്‍ കഴിയൂ. ആ യോദ്ധാക്കളെ നേരിടാന്‍ നിങ്ങൾ വെറും പത്തുപേര്‍ മാത്രമാണെന്നും ഓര്‍ക്കുക. അതുകൊണ്ട് നിങ്ങൾ വെറും മാന്ത്രിക യോദ്ധാക്കളായാൽ മാത്രം പോര.. മരണത്തെ അതിജീവിക്കാൻ കഴിവുള്ള ദൈവങ്ങളായി മാറണം. ഈ പ്രപഞ്ചത്തെ രക്ഷിക്കാൻ ഭീരുക്കള്‍ക്ക് ഒരിക്കലും കഴിയില്ല. നിങ്ങൾ ഒരിക്കലും ഭീരുക്കള്‍ അല്ലെന്ന് മനസ്സിലാക്കുക…”
അൽദീയയുടെ വാക്കുകള്‍ ചാട്ടുളി പോലെ ഞങ്ങളുടെ ഹൃദയത്തിലാണ് കൊണ്ടത്.
ഒരു നിമിഷം കോപം ഞങ്ങളുടെ ഉള്ളില്‍ നിന്നും നുരഞ്ഞു പൊങ്ങി… പക്ഷേ ആ കോപത്തെ ഞങ്ങൾ അടക്കി കൊണ്ട് അവരെ നോക്കി.
“ഞങ്ങൾ ഭീരുക്കളല്ല, അൽദീയ. ഈ പ്രപഞ്ചത്തെ രക്ഷിക്കാൻ ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്ന എന്തും ഞങ്ങൾ ചെയ്യും.. അതിന്റെ ആദ്യ ഘട്ടമായി ഞങ്ങൾ പ്രകൃതിയുടെ ഊര്‍ജ്ജത്തിൽ അലിഞ്ഞ് ഉന്നത തിരിച്ചറിവ് നേടി പരിണമിക്കാൻ തയാറാണ്…” ഞങ്ങൾ പത്ത് പേരും ഒറ്റ സ്വരത്തില്‍ പറഞ്ഞു.
ഉടനെ ഒരു പുഞ്ചിരിയോടെ അൽദീയ അവരുടെ കൈ ഞങ്ങൾക്ക് നേരെ ഉയർത്തി.
അന്നേരം എന്റെ മനസില്‍ ഉണ്ടായിരുന്ന എന്തെല്ലാമോ തടസ്സങ്ങള്‍ ലഘൂകരിക്കപ്പെട്ടത് ഞാൻ അറിഞ്ഞു.
“നിങ്ങളില്‍ ഉള്ള മാന്ത്രിക ബോധത്തില്‍ അടങ്ങിയിരിക്കുന്ന നിഗൂഢ നിയമങ്ങളുടെ മറയെ എനിക്ക് പൂര്‍ണമായി അകറ്റാൻ കഴിഞ്ഞില്ലെങ്കിലും ആ മറ എന്ന മതിലിന്റെ കാഠിന്യത്തെ ഞാൻ ലഘൂകരിച്ച് കഴിഞ്ഞു. ഇനി നിങ്ങളുടെ മാന്ത്രിക ബോധം നിങ്ങളിലുള്ള അഗാധമായ നിഗൂഢ നിയമങ്ങളെ നിങ്ങളുടെ ബോധ മനസില്‍ പകർന്നു തന്നുകൊണ്ടിരിക്കും.
പ്രകൃതിയില്‍ നിന്നും… നിഗൂഢ നിയമങ്ങളില്‍ നിന്നും എല്ലാം കൂടുതൽ ശക്തിയെ നിങ്ങളുടെ ആത്മാവില്‍ സംഭരിച്ച് പ്രവര്‍ത്തിക്കാനും,
ബ്രോ.. സത്യത്തിൽ കഴിഞ്ഞ ഭാഗങ്ങൾ മറന്നു പോയി. അങ്ങനെ ഒന്ന് അതൊക്കെ പൊടിതട്ടിയെടുക്കേണ്ടി വന്നു. ?
തുടക്കത്തിലെ സാഷയ്ക്ക് നേരെയുള്ള ചോദ്യത്തിന്റെ ഉത്തരം അറിയാനുള്ള ആകാംഷയുണ്ടായിരുന്നു. പക്ഷെ, ഫ്രെനിനെ ഓർക്കുമ്പോഴുള്ള അവളുടെ മുഖത്തെ പുഞ്ചിരി, അതിലുണ്ട് ഉത്തരം. സാഷ ഒരിക്കലും ഫ്രെനിനെ തള്ളിപ്പറയില്ല. ഒരു മാന്ത്രിക കഥയിൽ ദുരന്തമായ ഞാൻ കാല്പനികത തിരയുന്നുണ്ടോ? ?
അവന്റെ കൂട്ടുകാരുടെ നിയോഗം നന്മയ്ക്ക് വേണ്ടിയാകട്ടെ എന്ന് ആഗ്രഹിക്കുന്നു, പക്ഷെ, അവർ തീക്കൊള്ളി കൊണ്ടാണ് തല ചൊറിയുന്നത് എന്നറിയുമ്പോൾ ഞെട്ടലാണ്. സത്യമേത് മിഥ്യയേത് എന്ന് വ്യക്തമാകാതെ അവർ പോലും അവ്യവസ്ഥ ശക്തിയുടെ ഐ മീൻ ആ വൃത്തികെട്ട ശക്തിയുടെ വരുതിയിൽ പെട്ടു പോകാൻ സാധ്യതയുണ്ട്. ഹാ എല്ലാം വരുന്നിടത്ത് വച്ച് കാണാം..
ഒഷേദ്രസ് വരുന്ന സീൻ സൂപ്പർ ആയിരുന്നു. തമോഗർത്തം ഒക്കെ പറഞ്ഞപ്പോൾ ഞാൻ ഇമാജിൻ ചെയ്യുകയായിരുന്നു. ? അൽദീയയുടെ വിടവാങ്ങൽ ചെറുതായി വിഷമിപ്പിച്ചു. ?
അല്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രി കുട പിടിക്കും എന്ന് പറയുന്ന പോലെയാണ് മലാഹിയുടെ കാര്യം. ഒഷേദ്രസ് പറഞ്ഞു കൊടുത്തിട്ടും പുള്ളിയുടെ ഈഗോ ഒന്നും അങ്ങട് സമ്മതിക്കുന്നില്ല. ഇപ്പോഴും ഫ്രെനിനെ വെല്ലുവിളിച്ചു നടക്കുകയാണ്. കാര്യം ആ ഭാഗം കുറച്ചു ടെൻഷൻ അടിപ്പിച്ചെങ്കിലും ഫ്രെനിന്റേന്ന് തല്ലും വാങ്ങി ഈഞ്ച ചതയും പോലെ ചതഞ്ഞ ആള് വീണ്ടും ആളെക്കൂട്ടി വന്ന് തടവറയിൽ ആയിട്ടുണ്ട്.. കൂടെ ഒരു നൂറു ദേഹിബന്ദികളും. ഭീകരൻ ആണേലും പുള്ളിയെ ഓർക്കുമ്പോൾ ചിരി വരുന്നു.?
ഇത്രയും വലിയൊരു ഗ്യാപ്പിന് ശേഷം സങ്കീർണമായ ഒരു കഥയുടെ അടുത്ത ഭാഗം ഇതേ ശൈലിയിൽ വീണ്ടും തുന്നിയെടുക്കാനുള്ള നിങ്ങളുടെ കഴിവ് അപാരം. ❤️
അഭിനന്ദനങ്ങൾ ❤️
ബാക്കി വായിക്കട്ടെ.?♀️
രണ്ട് മാസം ആയ സ്ഥിതിക്ക് കഥ മറന്നില്ലെങ്കിലെ അല്‍ഭുതമുള്ളു. അതുകൂടാതെ ഇത്ര gap വന്നതുകൊണ്ട് കഥയുമായുള്ള ടച്ച് നഷ്ടപ്പെട്ട് വായിക്കാനുള്ള ഇന്ററസ്റ്റ് പോലും നഷ്ടപ്പെടും എന്നത് തന്നെയല്ലേ സത്യം
പിന്നേ കഥയടെ സീരീയസ്നസിന് ചെറിയ അയവ് വരുത്താന്‍ വേണ്ടിയാണ്, മലാഹിയിൽ ചെറിയൊരു കോമാളിത്വം കൊണ്ടുവരാന്‍ ശ്രമിച്ചത് — വലിഞ്ഞ് മുറുകുന്ന വായനക്കാരുടെ മുഖത്തിന് ചെറിയൊരു പുഞ്ചിരിയുടെ അയവ് ഉണ്ടാവട്ടെ എന്ന് കരുതി…
മാന്ത്രിക കഥയില്‍ കാല്പനികത തിരയുന്നതിൽ തെറ്റില്ല. പക്ഷേ ഈ കഥയില്‍ വലുതായി കാണാന്‍ കഴിയില്ല. ലവ് വളരെ കുറച്ച് include ചെയ്തെങ്കിലും romantic gestures തീരെ include ചെയ്യാൻ കഴിഞ്ഞില്ല. (“ദുരന്തമായ ഞാൻ” എന്ന് നിങ്ങളെ സ്വയം പറയാനുള്ള കാരണം മനസ്സിലായില്ല)
പിന്നേ ഇത്ര വലിയ ഗ്യാപ്പ് വന്നപ്പോള്‍ അത് എന്റെ എഴുത്തിനെ ബാധിക്കും എന്ന ഭയം ഉണ്ടായിരുന്നു.
പിന്നേ വായിച്ചതിനും, നല്ല വാക്കുകള്‍ക്കും, നല്ല റിവ്യുവിനും ഒരുപാട് നന്ദി. സപ്പോര്‍ട്ടിനും നന്ദി…
സ്നേഹം ❤️❤️❤️???
Ende ponnu bro. Engane sadhikkunnu vallatha oru kadayum adhinike oro thiyareesum uff oru rakshem illatto
Kurchu munne vayichatirunnu ipoya abiprayam parayan oru tym kitye polichundu muthe aa oru oyikil thanne munnottu kondupoyalo ❣️
ഒരുപാട് നന്ദി bro വായനക്ക്. ഇഷ്ടപ്പെട്ടതിൽ സന്തോഷം. ഒത്തിരി സ്നേഹം ❤️❤️?
അടുത്ത part എന്ന് വരും bro ഒന്ന് പറയാമോ
എന്നെന്ന് പറയാൻ കഴിയില്ല bro, പക്ഷേ maximum ten days. On or before 22 May post ചെയ്യാൻ കഴിയും എന്നാണ് പ്രതീക്ഷ.
Saho.. enthaai writing kazhijho… Waiting for next part ❤️
ഇന്ന് പോസ്റ്റ് ചെയ്യും bro.
??
ബ്രോ , നന്നായിട്ടുണ്ട്, പഴയ അതെ ഒഴിക്കില്‍ തന്നെ മുന്നോട്ട് പോകുന്നതിൽ സന്തോഷം.
സ്നേഹത്തോടെ LOTH…..??
വായിച്ചതില്‍ സന്തോഷം bro… നല്ല അഭിപ്രായത്തിനും നന്ദി. സ്നേഹം ❤️❤️?
As always. Cyril bro rockz…. Njn oru manhwa reader anu i like stories where MC is OP.. Ee story njn vayikkumpol ellam connect cheyyunnath athupole aanu .. u r stories have that much potential.. hatsoff bro.. u doing great
കഥ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം bro. വായിച്ച് അഭിപ്രായം അറിയിച്ചതിലും സന്തോഷം. ഒത്തിരി നന്ദി… സ്നേഹം ❤️❤️?
Super….
സ്നേഹം ❤️❤️?
Bro pinne ningalude pazhaya kadhakal kittan valla vazhiyum undo
ഒരു കഥ മാത്രം ഉണ്ട്. അത് ഞാൻ മെയില്‍ ചെയ്തിട്ടുണ്ട്.
ഒരു രക്ഷയും ഇല്ല ബ്രോ കഥ ഗംഭിരം തന്നെ..
ഒത്തിരി സ്നേഹം bro ❤️❤️?