“ശെരിക്കും എന്താണ് സംഭവിച്ചത് ഫ്രെൻ…? അതായത്, ആ വാൾ.. ശെരിക്കും അത് എന്തായിരുന്നു…?” പേടിയോടെ അവന്റെ കൈയിൽ മുറുകെ പിടിച്ചു കൊണ്ട് ഞാൻ ചോദിച്ചു.
“അക്കാര്യം തല്കാലം നമുക്ക് ഉപേക്ഷിക്കാ——”
“പറ്റില്ല….” ഞാൻ ഉറക്കെ വിളിച്ചു. “അക്കാര്യം ഉപേക്ഷിക്കാന്‍ പറ്റില്ല. അത് എന്താണെന്ന് എനിക്ക് അറിയണം…” ഞാൻ ദേഷ്യത്തില്‍ പറഞ്ഞു.
“അമ്മു… നമുക്ക് ——”
“ഫ്രെൻ…” ഞാൻ പിന്നെയും അവനെ സംസാരിക്കാന്‍ അനുവദിച്ചില്ല. “ആ ശക്തി എത്ര അപകടകാരി ആണെന്ന് എനിക്കറിയാം… പക്ഷേ അതിനെക്കുറിച്ച് കൂടുതലായി മനസ്സിലാകാതെ ഞങ്ങൾക്ക് അതിനെ നിയന്ത്രിക്കാൻ കഴിയില്ല. രണ്ട് ലക്ഷത്തില്‍ വെറും പതിനായിരം യോദ്ധാക്കളെ മാത്രമേ ഞങ്ങൾ നശിപ്പിച്ചിട്ടുള്ളു, ഫ്രെൻ. ഈ ആയുധം ഉപയോഗിച്ച് മാത്രമേ അവരെ നശിപ്പിക്കാന്‍ കഴിയൂ, അതുകൊണ്ട് അതിനെക്കുറിച്ച് ഞങ്ങൾക്ക് അറിയണം.
അതുപോലെ ഞങ്ങൾക്ക് ഷൈദ്രസ്തൈന്യ തന്ന ഗോളം എന്താണെന്നും നിനക്ക് അറിയാം, ഫ്രെൻ… അതിനെക്കുറിച്ചും എനിക്ക് എല്ലാം അറിയണം…!” ഞാൻ വാശിപിടിച്ചു.
കുറച്ച് നേരത്തേക്ക് ഫ്രെൻ എന്റെ കണ്ണില്‍ നോക്കി വെറുതെ നിന്നു. എന്നിട്ട് പതിയെ എന്റെ കൈയിൽ നിന്നും അവന്റെ കൈ അടർത്തി മാറ്റി.
“ഷൈദ്രസ്തൈന്യ നിങ്ങള്‍ക്ക് നല്കിയ ആ ഗോളങ്ങളെ സൃഷ്ടിക്കാന്‍ അൽദീയയെ പ്രേരിപ്പിച്ചത് ഞാൻ തന്നെയാണ്…, അൽദീയ റീനസിന്റെ ആത്മാവിനെ സ്വാധീനിച്ച് ഈ ഗോളങ്ങളെ എങ്ങനെ സൃഷ്ടികണം എന്ന അറിവും ഞാനാണ് അവര്‍ക്ക് നല്‍കിയത്…, അതിനുശേഷം അവരുടെ മനസില്‍ നിന്നും ആ ഓര്‍മകളേ അവ്യക്തമാക്കിയതും ഞാൻ തന്നെയാണ്…” ഫ്രെൻ മെല്ലെ പറഞ്ഞു.
അവന് പറഞ്ഞ ഓരോ വാക്കും എന്റെ തലയില്‍ ഏറ്റ പ്രഹരം പോലെ തോന്നി.
“എന്തിനായിരുന്നു ഫ്രെൻ…?” എങ്ങനെയോ എന്റെ ശബ്ദം പുറത്ത് വന്നു.
“ഒഷേദ്രസിന്റെ ലക്ഷ്യം ശെരിക്കും എന്താണെന്ന് പണ്ടേ ഞാൻ അറിഞ്ഞിരുന്നു… പക്ഷേ മറ്റുള്ള ശക്തികള്‍ അവനെ നിസാരമായി കരുതി. അന്നേ എനിക്ക് അറിയാമായിരുന്നു ഈ ഒരു ദിവസം വരുമെന്ന്…!”
“ഏതു ദിവസം, ഫ്രെൻ…?”
“പ്രകൃതി ശക്തികള്‍, നിഗൂഢ ശക്തികള്‍, ഉപബോധ ശക്തികള്‍ എല്ലാം ഒഷേദ്രസിന്റെ സ്വന്തമായി മാറും. സാധാരണയായി എല്ലാ ജീവികളിലും ഈ മൂന് ശക്തികളും ഉണ്ട്, അമ്മു. അതുകൊണ്ട് ഈ ശക്തികള്‍ എല്ലാം ഒഷേദ്രസിന്റെ സ്വന്തമായാൽ എല്ലാ ജീവജാലങ്ങളും ഒഷേദ്രസിന്റെ നിയന്ത്രണത്തിൽ താനെ പെടും. ആ ദിവസം ഇതാ വന്നു കഴിഞ്ഞു…”
ഫ്രെൻ പറഞ്ഞത് ശരിയാണ്, അവന് പറഞ്ഞ ‘ആ ദിവസം’ ഒരുമാസം മുന്നേ വന്നു കഴിഞ്ഞു.
ബ്രോ.. സത്യത്തിൽ കഴിഞ്ഞ ഭാഗങ്ങൾ മറന്നു പോയി. അങ്ങനെ ഒന്ന് അതൊക്കെ പൊടിതട്ടിയെടുക്കേണ്ടി വന്നു. ?
തുടക്കത്തിലെ സാഷയ്ക്ക് നേരെയുള്ള ചോദ്യത്തിന്റെ ഉത്തരം അറിയാനുള്ള ആകാംഷയുണ്ടായിരുന്നു. പക്ഷെ, ഫ്രെനിനെ ഓർക്കുമ്പോഴുള്ള അവളുടെ മുഖത്തെ പുഞ്ചിരി, അതിലുണ്ട് ഉത്തരം. സാഷ ഒരിക്കലും ഫ്രെനിനെ തള്ളിപ്പറയില്ല. ഒരു മാന്ത്രിക കഥയിൽ ദുരന്തമായ ഞാൻ കാല്പനികത തിരയുന്നുണ്ടോ? ?
അവന്റെ കൂട്ടുകാരുടെ നിയോഗം നന്മയ്ക്ക് വേണ്ടിയാകട്ടെ എന്ന് ആഗ്രഹിക്കുന്നു, പക്ഷെ, അവർ തീക്കൊള്ളി കൊണ്ടാണ് തല ചൊറിയുന്നത് എന്നറിയുമ്പോൾ ഞെട്ടലാണ്. സത്യമേത് മിഥ്യയേത് എന്ന് വ്യക്തമാകാതെ അവർ പോലും അവ്യവസ്ഥ ശക്തിയുടെ ഐ മീൻ ആ വൃത്തികെട്ട ശക്തിയുടെ വരുതിയിൽ പെട്ടു പോകാൻ സാധ്യതയുണ്ട്. ഹാ എല്ലാം വരുന്നിടത്ത് വച്ച് കാണാം..
ഒഷേദ്രസ് വരുന്ന സീൻ സൂപ്പർ ആയിരുന്നു. തമോഗർത്തം ഒക്കെ പറഞ്ഞപ്പോൾ ഞാൻ ഇമാജിൻ ചെയ്യുകയായിരുന്നു. ? അൽദീയയുടെ വിടവാങ്ങൽ ചെറുതായി വിഷമിപ്പിച്ചു. ?
അല്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രി കുട പിടിക്കും എന്ന് പറയുന്ന പോലെയാണ് മലാഹിയുടെ കാര്യം. ഒഷേദ്രസ് പറഞ്ഞു കൊടുത്തിട്ടും പുള്ളിയുടെ ഈഗോ ഒന്നും അങ്ങട് സമ്മതിക്കുന്നില്ല. ഇപ്പോഴും ഫ്രെനിനെ വെല്ലുവിളിച്ചു നടക്കുകയാണ്. കാര്യം ആ ഭാഗം കുറച്ചു ടെൻഷൻ അടിപ്പിച്ചെങ്കിലും ഫ്രെനിന്റേന്ന് തല്ലും വാങ്ങി ഈഞ്ച ചതയും പോലെ ചതഞ്ഞ ആള് വീണ്ടും ആളെക്കൂട്ടി വന്ന് തടവറയിൽ ആയിട്ടുണ്ട്.. കൂടെ ഒരു നൂറു ദേഹിബന്ദികളും. ഭീകരൻ ആണേലും പുള്ളിയെ ഓർക്കുമ്പോൾ ചിരി വരുന്നു.?
ഇത്രയും വലിയൊരു ഗ്യാപ്പിന് ശേഷം സങ്കീർണമായ ഒരു കഥയുടെ അടുത്ത ഭാഗം ഇതേ ശൈലിയിൽ വീണ്ടും തുന്നിയെടുക്കാനുള്ള നിങ്ങളുടെ കഴിവ് അപാരം. ❤️
അഭിനന്ദനങ്ങൾ ❤️
ബാക്കി വായിക്കട്ടെ.?♀️
രണ്ട് മാസം ആയ സ്ഥിതിക്ക് കഥ മറന്നില്ലെങ്കിലെ അല്‍ഭുതമുള്ളു. അതുകൂടാതെ ഇത്ര gap വന്നതുകൊണ്ട് കഥയുമായുള്ള ടച്ച് നഷ്ടപ്പെട്ട് വായിക്കാനുള്ള ഇന്ററസ്റ്റ് പോലും നഷ്ടപ്പെടും എന്നത് തന്നെയല്ലേ സത്യം
പിന്നേ കഥയടെ സീരീയസ്നസിന് ചെറിയ അയവ് വരുത്താന്‍ വേണ്ടിയാണ്, മലാഹിയിൽ ചെറിയൊരു കോമാളിത്വം കൊണ്ടുവരാന്‍ ശ്രമിച്ചത് — വലിഞ്ഞ് മുറുകുന്ന വായനക്കാരുടെ മുഖത്തിന് ചെറിയൊരു പുഞ്ചിരിയുടെ അയവ് ഉണ്ടാവട്ടെ എന്ന് കരുതി…
മാന്ത്രിക കഥയില്‍ കാല്പനികത തിരയുന്നതിൽ തെറ്റില്ല. പക്ഷേ ഈ കഥയില്‍ വലുതായി കാണാന്‍ കഴിയില്ല. ലവ് വളരെ കുറച്ച് include ചെയ്തെങ്കിലും romantic gestures തീരെ include ചെയ്യാൻ കഴിഞ്ഞില്ല. (“ദുരന്തമായ ഞാൻ” എന്ന് നിങ്ങളെ സ്വയം പറയാനുള്ള കാരണം മനസ്സിലായില്ല)
പിന്നേ ഇത്ര വലിയ ഗ്യാപ്പ് വന്നപ്പോള്‍ അത് എന്റെ എഴുത്തിനെ ബാധിക്കും എന്ന ഭയം ഉണ്ടായിരുന്നു.
പിന്നേ വായിച്ചതിനും, നല്ല വാക്കുകള്‍ക്കും, നല്ല റിവ്യുവിനും ഒരുപാട് നന്ദി. സപ്പോര്‍ട്ടിനും നന്ദി…
സ്നേഹം ❤️❤️❤️???
Ende ponnu bro. Engane sadhikkunnu vallatha oru kadayum adhinike oro thiyareesum uff oru rakshem illatto
Kurchu munne vayichatirunnu ipoya abiprayam parayan oru tym kitye polichundu muthe aa oru oyikil thanne munnottu kondupoyalo ❣️
ഒരുപാട് നന്ദി bro വായനക്ക്. ഇഷ്ടപ്പെട്ടതിൽ സന്തോഷം. ഒത്തിരി സ്നേഹം ❤️❤️?
അടുത്ത part എന്ന് വരും bro ഒന്ന് പറയാമോ
എന്നെന്ന് പറയാൻ കഴിയില്ല bro, പക്ഷേ maximum ten days. On or before 22 May post ചെയ്യാൻ കഴിയും എന്നാണ് പ്രതീക്ഷ.
Saho.. enthaai writing kazhijho… Waiting for next part ❤️
ഇന്ന് പോസ്റ്റ് ചെയ്യും bro.
??
ബ്രോ , നന്നായിട്ടുണ്ട്, പഴയ അതെ ഒഴിക്കില്‍ തന്നെ മുന്നോട്ട് പോകുന്നതിൽ സന്തോഷം.
സ്നേഹത്തോടെ LOTH…..??
വായിച്ചതില്‍ സന്തോഷം bro… നല്ല അഭിപ്രായത്തിനും നന്ദി. സ്നേഹം ❤️❤️?
As always. Cyril bro rockz…. Njn oru manhwa reader anu i like stories where MC is OP.. Ee story njn vayikkumpol ellam connect cheyyunnath athupole aanu .. u r stories have that much potential.. hatsoff bro.. u doing great
കഥ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം bro. വായിച്ച് അഭിപ്രായം അറിയിച്ചതിലും സന്തോഷം. ഒത്തിരി നന്ദി… സ്നേഹം ❤️❤️?
Super….
സ്നേഹം ❤️❤️?
Bro pinne ningalude pazhaya kadhakal kittan valla vazhiyum undo
ഒരു കഥ മാത്രം ഉണ്ട്. അത് ഞാൻ മെയില്‍ ചെയ്തിട്ടുണ്ട്.
ഒരു രക്ഷയും ഇല്ല ബ്രോ കഥ ഗംഭിരം തന്നെ..
ഒത്തിരി സ്നേഹം bro ❤️❤️?