മാന്ത്രികലോകം 15 [Cyril] 2140

വേണ്ടിയാണ് ഒഷേദ്രസ് ഇതെല്ലാം ചെയ്യുന്നത്. പിന്നെ ഏക ദൈവമായി ഒഷേദ്രസ് അവന്റെ രീതിക്ക് സൃഷ്ടി കര്‍മ്മങ്ങള്‍ ആരംഭിക്കും….”

എന്റെ തല കറങ്ങുന്നത് പോലെ തോന്നി. സത്യത്തിൽ അവ്യവസ്ഥ-ശക്തിയെ ആണോ ഒഷേദ്രസിനെ ആണോ ആദ്യം നശിപ്പിക്കേണ്ത് എന്നൊന്നും എനിക്ക് മനസിലായില്ല. എന്തായാലും അത് രണ്ടിനെയും നശിപ്പിച്ചാൽ മാത്രമേ ഈ പ്രപഞ്ചം രക്ഷപ്പെടു.

“അപ്പോ നീയും ഒഷേദ്രസും ആയുള്ള യുദ്ധം…?” സാഷ പേടിയോടെ ചോദിച്ചു.

“ഇനി വെറും രണ്ടുമാസം കൊണ്ട്‌ ഒഷേദ്രസ് പരിണാമം പ്രാപിച്ച് ഉണരും.. അപ്പോൾ അവന്റെ ആദ്യ ലക്ഷ്യം ഞാൻ ആയിരിക്കും…”

“നിനക്ക് അവനെ നശിപ്പിക്കാന്‍ കഴിയില്ലേ, ഫ്രെൻ..?” ദനീർ ചോദിച്ചു.

“ഒഷേദ്രസ് ഉണരാന്‍ രണ്ടുമാസം ഉണ്ട്… അതിനുള്ളിൽ എന്റെ ബന്ധനങ്ങള്‍ എല്ലാം തകർത്ത് ഞാനും തയാറാവണം. ഇപ്പോൾ അവ്യവസ്ഥ-ശക്തി പോലും ഒഷേദ്രസിനെ നിസ്സാരമായി കാണുന്നില്ല.. അതിന്റെ അസ്വസ്ഥത ഞാൻ അറിഞ്ഞതാണ്. എനിക്ക് ഒഷേദ്രസിനെ നശിപ്പിക്കാന്‍ കഴിയുമോ എന്നറിയില്ല. ഒഷേദ്രസിനെ എനിക്ക് നശിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിൽ, അവന്‍ എന്നെ നശിപ്പിക്കും. അതിനുശേഷം അവന്‍ എല്ലാ ജീവജാലങ്ങളുടെ മേല്‍ തിരിയും. അതുകഴിഞ്ഞ്‌ ദൈവങ്ങള്‍. പിന്നേ അവന്‍ അവ്യവസ്ഥ-ശക്തിയെ നേരിടാന്‍ ഒരുങ്ങും…”

“ഒഷേദ്രസിന് ശരിക്കും അവ്യവസ്ഥ-ശക്തിയെ നശിപ്പിക്കാന്‍ കഴിയുമോ…?” അഖില്‍ ചോദിച്ചു.

“എനിക്ക് അറിയില്ല…” ഫ്രെൻ പറഞ്ഞു.

കുറച്ച് നേരം എല്ലാവരും അവനെ തന്നെ നോക്കി മിണ്ടാതെ നിന്നു.

“എനിക്കൊരു കാര്യം ചോദിക്കണം ഫ്രെൻ…!” അവസാനം റാലേൻ ധൃതിയില്‍ ചോദിച്ചു.

“നിങ്ങള്‍ക്ക് ചോദിക്കാനുള്ളത് എന്താണെന്ന് എനിക്കറിയാം, റാലേൻ…” ഫ്രെൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു.

ഞങ്ങളെല്ലാം അവനെയും റാലേനേയും മാറിയും തിരിഞ്ഞും നോക്കി.

“രണ്ട് വര്‍ഗ്ഗം ഒഴികെ മറ്റെല്ലാ ജീവികളെയും നിയന്ത്രിക്കാൻ ഒഷേദ്രസിന് കഴിവ് ലഭിക്കും എന്നു ഞാൻ നേരത്തെ പറഞ്ഞു. ആ രണ്ട് വര്‍ഗ്ഗങ്ങള്‍ എന്താണെന്ന് നിങ്ങള്‍ക്ക് അറിയണം അല്ലേ…?” ഫ്രെൻ ചോദിച്ചു.

റാലേൻ ഒരു ദീര്‍ഘ നിശ്വാസത്തോടെ തലയാട്ടി.

തല്‍ക്കാലം ഞങ്ങളും എല്ലാം മറന്ന് ജിജ്ഞാസയോടെ അവനെ നോക്കി.

“ആ രണ്ട് വര്‍ഗ്ഗങ്ങളിൽ ഒന്ന്, നിങ്ങൾ ദൈവ യോദ്ധാക്കള്‍ എന്ന വര്‍ഗ്ഗം…” ഫ്രെൻ ഞങ്ങൾ പത്തുപേർക്ക് നേരെ കൈ വീശി കാണിച്ചുകൊണ്ട് പുഞ്ചിരിയോടെ പറഞ്ഞു. “രണ്ടാമത്തെ വര്‍ഗ്ഗം ഫെയറികൾ ആണ്…”

72 Comments

  1. ബ്രോ.. സത്യത്തിൽ കഴിഞ്ഞ ഭാഗങ്ങൾ മറന്നു പോയി. അങ്ങനെ ഒന്ന് അതൊക്കെ പൊടിതട്ടിയെടുക്കേണ്ടി വന്നു. ?
    തുടക്കത്തിലെ സാഷയ്ക്ക് നേരെയുള്ള ചോദ്യത്തിന്റെ ഉത്തരം അറിയാനുള്ള ആകാംഷയുണ്ടായിരുന്നു. പക്ഷെ, ഫ്രെനിനെ ഓർക്കുമ്പോഴുള്ള അവളുടെ മുഖത്തെ പുഞ്ചിരി, അതിലുണ്ട് ഉത്തരം. സാഷ ഒരിക്കലും ഫ്രെനിനെ തള്ളിപ്പറയില്ല. ഒരു മാന്ത്രിക കഥയിൽ ദുരന്തമായ ഞാൻ കാല്പനികത തിരയുന്നുണ്ടോ? ?

    അവന്റെ കൂട്ടുകാരുടെ നിയോഗം നന്മയ്ക്ക് വേണ്ടിയാകട്ടെ എന്ന് ആഗ്രഹിക്കുന്നു, പക്ഷെ, അവർ തീക്കൊള്ളി കൊണ്ടാണ് തല ചൊറിയുന്നത് എന്നറിയുമ്പോൾ ഞെട്ടലാണ്. സത്യമേത് മിഥ്യയേത് എന്ന് വ്യക്തമാകാതെ അവർ പോലും അവ്യവസ്ഥ ശക്തിയുടെ ഐ മീൻ ആ വൃത്തികെട്ട ശക്തിയുടെ വരുതിയിൽ പെട്ടു പോകാൻ സാധ്യതയുണ്ട്. ഹാ എല്ലാം വരുന്നിടത്ത് വച്ച് കാണാം..

    ഒഷേദ്രസ് വരുന്ന സീൻ സൂപ്പർ ആയിരുന്നു. തമോഗർത്തം ഒക്കെ പറഞ്ഞപ്പോൾ ഞാൻ ഇമാജിൻ ചെയ്യുകയായിരുന്നു. ? അൽദീയയുടെ വിടവാങ്ങൽ ചെറുതായി വിഷമിപ്പിച്ചു. ?

    അല്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രി കുട പിടിക്കും എന്ന് പറയുന്ന പോലെയാണ് മലാഹിയുടെ കാര്യം. ഒഷേദ്രസ് പറഞ്ഞു കൊടുത്തിട്ടും പുള്ളിയുടെ ഈഗോ ഒന്നും അങ്ങട് സമ്മതിക്കുന്നില്ല. ഇപ്പോഴും ഫ്രെനിനെ വെല്ലുവിളിച്ചു നടക്കുകയാണ്. കാര്യം ആ ഭാഗം കുറച്ചു ടെൻഷൻ അടിപ്പിച്ചെങ്കിലും ഫ്രെനിന്റേന്ന് തല്ലും വാങ്ങി ഈഞ്ച ചതയും പോലെ ചതഞ്ഞ ആള് വീണ്ടും ആളെക്കൂട്ടി വന്ന് തടവറയിൽ ആയിട്ടുണ്ട്.. കൂടെ ഒരു നൂറു ദേഹിബന്ദികളും. ഭീകരൻ ആണേലും പുള്ളിയെ ഓർക്കുമ്പോൾ ചിരി വരുന്നു.?

    ഇത്രയും വലിയൊരു ഗ്യാപ്പിന് ശേഷം സങ്കീർണമായ ഒരു കഥയുടെ അടുത്ത ഭാഗം ഇതേ ശൈലിയിൽ വീണ്ടും തുന്നിയെടുക്കാനുള്ള നിങ്ങളുടെ കഴിവ് അപാരം. ❤️
    അഭിനന്ദനങ്ങൾ ❤️

    ബാക്കി വായിക്കട്ടെ.?‍♀️

    1. രണ്ട് മാസം ആയ സ്ഥിതിക്ക് കഥ മറന്നില്ലെങ്കിലെ അല്‍ഭുതമുള്ളു. അതുകൂടാതെ ഇത്ര gap വന്നതുകൊണ്ട് കഥയുമായുള്ള ടച്ച് നഷ്ടപ്പെട്ട് വായിക്കാനുള്ള ഇന്ററസ്റ്റ് പോലും നഷ്ടപ്പെടും എന്നത് തന്നെയല്ലേ സത്യം

      പിന്നേ കഥയടെ സീരീയസ്നസിന് ചെറിയ അയവ് വരുത്താന്‍ വേണ്ടിയാണ്, മലാഹിയിൽ ചെറിയൊരു കോമാളിത്വം കൊണ്ടുവരാന്‍ ശ്രമിച്ചത് — വലിഞ്ഞ് മുറുകുന്ന വായനക്കാരുടെ മുഖത്തിന് ചെറിയൊരു പുഞ്ചിരിയുടെ അയവ് ഉണ്ടാവട്ടെ എന്ന് കരുതി…

      മാന്ത്രിക കഥയില്‍ കാല്പനികത തിരയുന്നതിൽ തെറ്റില്ല. പക്ഷേ ഈ കഥയില്‍ വലുതായി കാണാന്‍ കഴിയില്ല. ലവ് വളരെ കുറച്ച് include ചെയ്തെങ്കിലും romantic gestures തീരെ include ചെയ്യാൻ കഴിഞ്ഞില്ല. (“ദുരന്തമായ ഞാൻ” എന്ന് നിങ്ങളെ സ്വയം പറയാനുള്ള കാരണം മനസ്സിലായില്ല)

      പിന്നേ ഇത്ര വലിയ ഗ്യാപ്പ് വന്നപ്പോള്‍ അത് എന്റെ എഴുത്തിനെ ബാധിക്കും എന്ന ഭയം ഉണ്ടായിരുന്നു.

      പിന്നേ വായിച്ചതിനും, നല്ല വാക്കുകള്‍ക്കും, നല്ല റിവ്യുവിനും ഒരുപാട്‌ നന്ദി. സപ്പോര്‍ട്ടിനും നന്ദി…
      സ്നേഹം ❤️❤️❤️???

  2. Ende ponnu bro. Engane sadhikkunnu vallatha oru kadayum adhinike oro thiyareesum uff oru rakshem illatto
    Kurchu munne vayichatirunnu ipoya abiprayam parayan oru tym kitye polichundu muthe aa oru oyikil thanne munnottu kondupoyalo ❣️

    1. ഒരുപാട്‌ നന്ദി bro വായനക്ക്. ഇഷ്ടപ്പെട്ടതിൽ സന്തോഷം. ഒത്തിരി സ്നേഹം ❤️❤️?

  3. അടുത്ത part എന്ന് വരും bro ഒന്ന് പറയാമോ

    1. എന്നെന്ന് പറയാൻ കഴിയില്ല bro, പക്ഷേ maximum ten days. On or before 22 May post ചെയ്യാൻ കഴിയും എന്നാണ് പ്രതീക്ഷ.

      1. Saho.. enthaai writing kazhijho… Waiting for next part ❤️

        1. ഇന്ന്‌ പോസ്റ്റ്‌ ചെയ്യും bro.

  4. ബ്രോ , നന്നായിട്ടുണ്ട്, പഴയ അതെ ഒഴിക്കില് തന്നെ മുന്നോട്ട് പോകുന്നതിൽ സന്തോഷം.
    സ്നേഹത്തോടെ LOTH…..??

    1. വായിച്ചതില്‍ സന്തോഷം bro… നല്ല അഭിപ്രായത്തിനും നന്ദി. സ്നേഹം ❤️❤️?

  5. As always. Cyril bro rockz…. Njn oru manhwa reader anu i like stories where MC is OP.. Ee story njn vayikkumpol ellam connect cheyyunnath athupole aanu .. u r stories have that much potential.. hatsoff bro.. u doing great

    1. കഥ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം bro. വായിച്ച് അഭിപ്രായം അറിയിച്ചതിലും സന്തോഷം. ഒത്തിരി നന്ദി… സ്നേഹം ❤️❤️?

    1. സ്നേഹം ❤️❤️?

  6. Bro pinne ningalude pazhaya kadhakal kittan valla vazhiyum undo

    1. ഒരു കഥ മാത്രം ഉണ്ട്. അത് ഞാൻ മെയില്‍ ചെയ്തിട്ടുണ്ട്.

  7. ഒരു രക്ഷയും ഇല്ല ബ്രോ കഥ ഗംഭിരം തന്നെ..

    1. ഒത്തിരി സ്നേഹം bro ❤️❤️?

Comments are closed.