മാന്ത്രികലോകം 15 [Cyril] 2140

അമ്മു അവളുടെ ധ്വംസന-കഠാരയെ ആ യോദ്ധാവിന്‍റെ ഹൃദയത്തിൽ കുത്തിയിറക്കി അതേസമയം തന്നെ സിദ്ധാര്‍ത്ഥ് അവന്റെ രണ്ട് കഠാരയും രണ്ട് യോദ്ധാക്കളുടെ ഹൃദയത്തിലേക്ക് ഇറക്കി.

കഠാരകൾ മൂന്നും അവരുടെ ഹൃദയത്തിൽ ഇറങ്ങിയിട്ട് പോലും ആ മൂന്ന് യോദ്ധാക്കളും വളരെ വേഗത്തിൽ അമ്മു സിദ്ധാര്‍ത്ഥിന്റെ നെഞ്ചിന് നേര്‍ക്ക് അവരുടെ ഈരണ്ട് കൈകളിലുള്ള ആറ് വാളുകളേയും കുത്തിയിറക്കാൻ ശ്രമിച്ചു..

ഞങ്ങൾ പേടിയോടെ വിരണ്ടു…. ഒരു നിമിഷം ഞങ്ങൾ എല്ലാവരും ശ്വാസം അടക്കിപ്പിടിച്ചു.

പക്ഷേ അപ്പോഴേക്കും അമ്മുവും സിദ്ധാര്‍ത്ഥും അവിടെനിന്ന് അപ്രത്യക്ഷമായി കഴിഞ്ഞിരുന്നു. എന്നിട്ട് ഞങ്ങൾക്കടുത്ത് പ്രത്യക്ഷപ്പെട്ടു.

അമ്മുവിന്‍റെയും സിദ്ധാര്‍ത്ഥിന്റെയും കഠാരകൾ ഇപ്പോഴും ആ യോദ്ധാക്കളുടെ നെഞ്ചില്‍ തന്നെ തറഞ്ഞു നിന്നു… അവരുടെ നെഞ്ചില്‍ മിഴിഞ്ഞ കണ്ണുകൾ കൊണ്ട്‌ ആ യോദ്ധാക്കള്‍ നോക്കി… എന്നിട്ട് അമ്മുവിനെ യും സിദ്ധാര്‍ത്ഥിനേയും നോക്കി.

“ഞങ്ങൾ… ഞങ്ങളെ… നി.. നിങ്ങൾ… എന്താണ് ചെയ്… ചെയ്യുന്നത്….?” അവർ മൂന്നുപേരും പേടിയോടെ ഒരേ സ്വരത്തില്‍ ചോദിച്ചു.

പക്ഷേ അമ്മുവും സിദ്ധാര്‍ത്ഥും കണ്ണുമടച്ച് നില്‍ക്കുകയായിരുന്നു… പെട്ടന്ന് ആ യോദ്ധാക്കളുടെ ശരീരം വിറയ്ക്കാന്‍ തുടങ്ങി… അവരുടെ തിളങ്ങുന്ന ശരീരം മെഴുക്‌ പോലെ ഉരുകി ഒലിക്കാന്‍ തുടങ്ങി…. അവരുടെ കണ്ഠത്തിൽ നിന്നും ദയനീയമായ ഒരു അലര്‍ച്ച പുറത്തേക്ക്‌ വന്നു..

അമ്മു അവളുടെ രണ്ട് മുഷ്ടിയും ശക്തിയായി ചുരുട്ടി പിടിച്ചിരുന്നു. സിദ്ധാര്‍ത്ഥ് ശാന്തനായി തന്നെ നിന്നു.

ഇപ്പോൾ വളരെ വേഗത്തിൽ ആ യോദ്ധാക്കളുടെ ശരീരങ്ങള്‍ ഉരുകി ഒലിച്ചു…. അസ്ഥികള്‍ എല്ലാം ഉണക്ക ചില്ലുകള്‍ പോലെ പൊടിഞ്ഞു… ഹൃദയം ഉരുകി ദ്രാവകമായി ഒഴുകി… അവസാനം അവരുടെ തേജസ്സുള്ള ആത്മാവ് മങ്ങി നശിച്ച് അന്തരീക്ഷത്തില്‍ ലയിച്ചു.

അവരുടെ കര്‍ത്തവ്യം നിര്‍വഹിച്ചു കഴിഞ്ഞ ധ്വംസന-കഠാരയും സിദ്ധാര്‍ത്ഥിന്റെ കഠാരകളും അതിന്റെ ഉടമസ്ഥരുടെ കൈകളിൽ തിരികെ പ്രത്യക്ഷപ്പെട്ടു.

അവർ രണ്ടുപേരും പതിയെ കണ്ണ് തുറന്നു നോക്കി. അമ്മുവിന്റെ മിഴികള്‍ നനഞ്ഞ് ചുവന്ന് കലങ്ങിയിരുന്നു. പക്ഷേ സിദ്ധാര്‍ത്ഥിന്റെ മനസ്സിൽ ദുഃഖം ഉണ്ടെങ്കിലും അവന്‍ പുറമെ ശാന്തനായി തന്നെ നിന്നു.

സത്യത്തിൽ ഇതുകണ്ട് എല്ലാവരുടെയും മുഖത്ത് ഭയം പടർന്നിരുന്നു…. ഒഷേദ്രസിന്റെ യോദ്ധാക്കൾ പോലും പേടിയോടെ അമ്മുവിനെയും സിദ്ധാര്‍ത്ഥിനേയും തന്നെ നോക്കി നില്‍ക്കുകയാണ് ചെയ്തത്.

റാലേനും കൂട്ടരും വായും പൊളിച്ച് അവരെ മിഴിച്ച് നോക്കി… എന്നിട്ട് ഞങ്ങളെയും നോക്കി. വിദ്യാര്‍ഥികളുടെ മുഖത്ത് ഭയവും ആശ്ചര്യവും ജിജ്ഞാസയും സന്തോഷവും എല്ലാം മാറിമാറി മിന്നി.

അമ്മു പെട്ടന്ന് കണ്ണ് തുടച്ചുകൊണ്ട് സാഷയെ നോക്കി. സാഷ അമ്മുവിന്‍റെ തോളില്‍ മെല്ലെ തട്ടി.

72 Comments

  1. ബ്രോ.. സത്യത്തിൽ കഴിഞ്ഞ ഭാഗങ്ങൾ മറന്നു പോയി. അങ്ങനെ ഒന്ന് അതൊക്കെ പൊടിതട്ടിയെടുക്കേണ്ടി വന്നു. ?
    തുടക്കത്തിലെ സാഷയ്ക്ക് നേരെയുള്ള ചോദ്യത്തിന്റെ ഉത്തരം അറിയാനുള്ള ആകാംഷയുണ്ടായിരുന്നു. പക്ഷെ, ഫ്രെനിനെ ഓർക്കുമ്പോഴുള്ള അവളുടെ മുഖത്തെ പുഞ്ചിരി, അതിലുണ്ട് ഉത്തരം. സാഷ ഒരിക്കലും ഫ്രെനിനെ തള്ളിപ്പറയില്ല. ഒരു മാന്ത്രിക കഥയിൽ ദുരന്തമായ ഞാൻ കാല്പനികത തിരയുന്നുണ്ടോ? ?

    അവന്റെ കൂട്ടുകാരുടെ നിയോഗം നന്മയ്ക്ക് വേണ്ടിയാകട്ടെ എന്ന് ആഗ്രഹിക്കുന്നു, പക്ഷെ, അവർ തീക്കൊള്ളി കൊണ്ടാണ് തല ചൊറിയുന്നത് എന്നറിയുമ്പോൾ ഞെട്ടലാണ്. സത്യമേത് മിഥ്യയേത് എന്ന് വ്യക്തമാകാതെ അവർ പോലും അവ്യവസ്ഥ ശക്തിയുടെ ഐ മീൻ ആ വൃത്തികെട്ട ശക്തിയുടെ വരുതിയിൽ പെട്ടു പോകാൻ സാധ്യതയുണ്ട്. ഹാ എല്ലാം വരുന്നിടത്ത് വച്ച് കാണാം..

    ഒഷേദ്രസ് വരുന്ന സീൻ സൂപ്പർ ആയിരുന്നു. തമോഗർത്തം ഒക്കെ പറഞ്ഞപ്പോൾ ഞാൻ ഇമാജിൻ ചെയ്യുകയായിരുന്നു. ? അൽദീയയുടെ വിടവാങ്ങൽ ചെറുതായി വിഷമിപ്പിച്ചു. ?

    അല്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രി കുട പിടിക്കും എന്ന് പറയുന്ന പോലെയാണ് മലാഹിയുടെ കാര്യം. ഒഷേദ്രസ് പറഞ്ഞു കൊടുത്തിട്ടും പുള്ളിയുടെ ഈഗോ ഒന്നും അങ്ങട് സമ്മതിക്കുന്നില്ല. ഇപ്പോഴും ഫ്രെനിനെ വെല്ലുവിളിച്ചു നടക്കുകയാണ്. കാര്യം ആ ഭാഗം കുറച്ചു ടെൻഷൻ അടിപ്പിച്ചെങ്കിലും ഫ്രെനിന്റേന്ന് തല്ലും വാങ്ങി ഈഞ്ച ചതയും പോലെ ചതഞ്ഞ ആള് വീണ്ടും ആളെക്കൂട്ടി വന്ന് തടവറയിൽ ആയിട്ടുണ്ട്.. കൂടെ ഒരു നൂറു ദേഹിബന്ദികളും. ഭീകരൻ ആണേലും പുള്ളിയെ ഓർക്കുമ്പോൾ ചിരി വരുന്നു.?

    ഇത്രയും വലിയൊരു ഗ്യാപ്പിന് ശേഷം സങ്കീർണമായ ഒരു കഥയുടെ അടുത്ത ഭാഗം ഇതേ ശൈലിയിൽ വീണ്ടും തുന്നിയെടുക്കാനുള്ള നിങ്ങളുടെ കഴിവ് അപാരം. ❤️
    അഭിനന്ദനങ്ങൾ ❤️

    ബാക്കി വായിക്കട്ടെ.?‍♀️

    1. രണ്ട് മാസം ആയ സ്ഥിതിക്ക് കഥ മറന്നില്ലെങ്കിലെ അല്‍ഭുതമുള്ളു. അതുകൂടാതെ ഇത്ര gap വന്നതുകൊണ്ട് കഥയുമായുള്ള ടച്ച് നഷ്ടപ്പെട്ട് വായിക്കാനുള്ള ഇന്ററസ്റ്റ് പോലും നഷ്ടപ്പെടും എന്നത് തന്നെയല്ലേ സത്യം

      പിന്നേ കഥയടെ സീരീയസ്നസിന് ചെറിയ അയവ് വരുത്താന്‍ വേണ്ടിയാണ്, മലാഹിയിൽ ചെറിയൊരു കോമാളിത്വം കൊണ്ടുവരാന്‍ ശ്രമിച്ചത് — വലിഞ്ഞ് മുറുകുന്ന വായനക്കാരുടെ മുഖത്തിന് ചെറിയൊരു പുഞ്ചിരിയുടെ അയവ് ഉണ്ടാവട്ടെ എന്ന് കരുതി…

      മാന്ത്രിക കഥയില്‍ കാല്പനികത തിരയുന്നതിൽ തെറ്റില്ല. പക്ഷേ ഈ കഥയില്‍ വലുതായി കാണാന്‍ കഴിയില്ല. ലവ് വളരെ കുറച്ച് include ചെയ്തെങ്കിലും romantic gestures തീരെ include ചെയ്യാൻ കഴിഞ്ഞില്ല. (“ദുരന്തമായ ഞാൻ” എന്ന് നിങ്ങളെ സ്വയം പറയാനുള്ള കാരണം മനസ്സിലായില്ല)

      പിന്നേ ഇത്ര വലിയ ഗ്യാപ്പ് വന്നപ്പോള്‍ അത് എന്റെ എഴുത്തിനെ ബാധിക്കും എന്ന ഭയം ഉണ്ടായിരുന്നു.

      പിന്നേ വായിച്ചതിനും, നല്ല വാക്കുകള്‍ക്കും, നല്ല റിവ്യുവിനും ഒരുപാട്‌ നന്ദി. സപ്പോര്‍ട്ടിനും നന്ദി…
      സ്നേഹം ❤️❤️❤️???

  2. Ende ponnu bro. Engane sadhikkunnu vallatha oru kadayum adhinike oro thiyareesum uff oru rakshem illatto
    Kurchu munne vayichatirunnu ipoya abiprayam parayan oru tym kitye polichundu muthe aa oru oyikil thanne munnottu kondupoyalo ❣️

    1. ഒരുപാട്‌ നന്ദി bro വായനക്ക്. ഇഷ്ടപ്പെട്ടതിൽ സന്തോഷം. ഒത്തിരി സ്നേഹം ❤️❤️?

  3. അടുത്ത part എന്ന് വരും bro ഒന്ന് പറയാമോ

    1. എന്നെന്ന് പറയാൻ കഴിയില്ല bro, പക്ഷേ maximum ten days. On or before 22 May post ചെയ്യാൻ കഴിയും എന്നാണ് പ്രതീക്ഷ.

      1. Saho.. enthaai writing kazhijho… Waiting for next part ❤️

        1. ഇന്ന്‌ പോസ്റ്റ്‌ ചെയ്യും bro.

  4. ബ്രോ , നന്നായിട്ടുണ്ട്, പഴയ അതെ ഒഴിക്കില് തന്നെ മുന്നോട്ട് പോകുന്നതിൽ സന്തോഷം.
    സ്നേഹത്തോടെ LOTH…..??

    1. വായിച്ചതില്‍ സന്തോഷം bro… നല്ല അഭിപ്രായത്തിനും നന്ദി. സ്നേഹം ❤️❤️?

  5. As always. Cyril bro rockz…. Njn oru manhwa reader anu i like stories where MC is OP.. Ee story njn vayikkumpol ellam connect cheyyunnath athupole aanu .. u r stories have that much potential.. hatsoff bro.. u doing great

    1. കഥ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം bro. വായിച്ച് അഭിപ്രായം അറിയിച്ചതിലും സന്തോഷം. ഒത്തിരി നന്ദി… സ്നേഹം ❤️❤️?

    1. സ്നേഹം ❤️❤️?

  6. Bro pinne ningalude pazhaya kadhakal kittan valla vazhiyum undo

    1. ഒരു കഥ മാത്രം ഉണ്ട്. അത് ഞാൻ മെയില്‍ ചെയ്തിട്ടുണ്ട്.

  7. ഒരു രക്ഷയും ഇല്ല ബ്രോ കഥ ഗംഭിരം തന്നെ..

    1. ഒത്തിരി സ്നേഹം bro ❤️❤️?

Comments are closed.