മാന്ത്രികലോകം 15 [Cyril] 2140

കാണാന്‍ സാധാരണ വാള്‍ പോലെ തോന്നിയെങ്കിലും അതിന്‌ ജീവനുള്ളത് പോലെ ചെറുതായി പുളഞ്ഞു….

അന്ധാളിപ്പോടെ ഞങ്ങൾ യോദ്ധാക്കളുടെ മുഖത്ത് നോക്കി. അവർ ശാന്തമായി ചിരിച്ചു.

“ഇത് ജീവനുള്ള വാള്‍… ഞങ്ങളുടെ ആത്മാവിന്റെ അംശത്തിൽ നിന്നും സൃഷ്ടിക്കപ്പെട്ടത്…” ഒരു യോദ്ധാവ് പറഞ്ഞു.

“നിങ്ങളുടെ ഹൃദയത്തിൽ തറച്ചാൽ നിങ്ങളെ നിയന്ത്രിച്ച് ബന്ധിക്കാൻ ഞങ്ങൾക്ക് സാധിക്കും…” മറ്റൊരു യോദ്ധാവ് പറഞ്ഞു.

അതുകേട്ട് ഒരു വല്ലായ്മ ഞങ്ങൾക്ക് അനുഭവപ്പെട്ടു… ചെറിയ ഭയവും.

“നിങ്ങളും മലാഹിയെ പോലെ വിഡ്ഢികള്‍ ആണ്… അല്ലെങ്കിൽ ഇങ്ങനെയുള്ള രഹസ്യത്തെ ആരെങ്കിലും വിളിച്ചു പറയുമോ….!!” ഞാൻ ഒരു ചിരിയോടെ പറഞ്ഞു.

“മലാഹി വിഡ്ഢി ആണെന്ന് ഞങ്ങള്‍ക്കും അറിയാം… കാരണം ആ അറിവിനെ ഞങ്ങളുടെ യജമാനൻ ഞങ്ങളുടെ മനസില്‍ പതിച്ച് വച്ചിട്ടുണ്ട്. അതുപോലെ മലാഹി ഞങ്ങളെക്കാള്‍ ശക്തന്‍ അല്ല. പക്ഷേ നിര്‍ഭാഗ്യവശാല്‍ യജമാനൻ അവനെ ഞങ്ങളുടെ നേതാവായി നിയോഗിച്ചു, അതുകൊണ്ട്‌ അവനെ ഞങ്ങൾ അനുസരിക്കുന്നു…” കുറച്ച് മുന്‍പ് ആദ്യമായി ഞങ്ങളോട് സംസാരിച്ച യോദ്ധാവ് വിശദീകരണം പോലെ പറഞ്ഞു.

അതുകേട്ട് എനിക്ക് പൊട്ടിച്ചിരിക്കാൻ തോന്നി.

ആ യോദ്ധാവ് തുടർന്നു. “പക്ഷേ ഞങ്ങൾ വിഡ്ഢികള്‍ അല്ല… ഞങ്ങൾ ശക്തരായ യോദ്ധാക്കള്‍ ആണ്‌… പ്രപഞ്ചത്തിലെ എല്ലാ മാന്ത്രികരേയും ദൈവങ്ങളെയും എല്ലാം ഞങ്ങളുടെ നിയന്ത്രണത്തിൽ കൊണ്ടുവരാന്‍ കഴിവുള്ള യോദ്ധാക്കള്‍…”

അതുകേട്ട് ചെറിയ ഭയം ഞങ്ങളുടെ മനസില്‍ ജനിച്ചു.

അന്നേരം ഒരു യോദ്ധാവ് കൂട്ടത്തില്‍ നിന്നും അകന്ന് മുന്നോട്ട് ഞങ്ങൾക്ക് നേരെ നടക്കാൻ തുടങ്ങി… എന്നിട്ട് ഞങ്ങളില്‍ നിന്നും അന്‍പത് മീറ്റർ അകലം വിട്ടു നിന്നു.

“കീഴടങ്ങുക….” ആ യോദ്ധാവ് ആജ്ഞാപിച്ചു.

അതുകേട്ട് കോപം ഞങ്ങളുടെ ഉള്ളില്‍ നുരഞ്ഞുയർന്നു.

“ഇല്ലെങ്കില്‍ മരിക്കാൻ തയ്യാറാ——”

പക്ഷേ ആ യോദ്ധാവിന് പറഞ്ഞ്‌ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല….. കാരണം അമ്മുവും സിദ്ധാര്‍ത്ഥും മിന്നല്‍ വേഗത്തിൽ മിന്നിമറഞ്ഞു.

അമ്മു ആ യോദ്ധാവിന് മുന്നില്‍ പ്രത്യക്ഷപ്പെട്ടു. സിദ്ധാര്‍ത്ഥ് മറ്റ് രണ്ടുപേരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു.

72 Comments

  1. ബ്രോ.. സത്യത്തിൽ കഴിഞ്ഞ ഭാഗങ്ങൾ മറന്നു പോയി. അങ്ങനെ ഒന്ന് അതൊക്കെ പൊടിതട്ടിയെടുക്കേണ്ടി വന്നു. ?
    തുടക്കത്തിലെ സാഷയ്ക്ക് നേരെയുള്ള ചോദ്യത്തിന്റെ ഉത്തരം അറിയാനുള്ള ആകാംഷയുണ്ടായിരുന്നു. പക്ഷെ, ഫ്രെനിനെ ഓർക്കുമ്പോഴുള്ള അവളുടെ മുഖത്തെ പുഞ്ചിരി, അതിലുണ്ട് ഉത്തരം. സാഷ ഒരിക്കലും ഫ്രെനിനെ തള്ളിപ്പറയില്ല. ഒരു മാന്ത്രിക കഥയിൽ ദുരന്തമായ ഞാൻ കാല്പനികത തിരയുന്നുണ്ടോ? ?

    അവന്റെ കൂട്ടുകാരുടെ നിയോഗം നന്മയ്ക്ക് വേണ്ടിയാകട്ടെ എന്ന് ആഗ്രഹിക്കുന്നു, പക്ഷെ, അവർ തീക്കൊള്ളി കൊണ്ടാണ് തല ചൊറിയുന്നത് എന്നറിയുമ്പോൾ ഞെട്ടലാണ്. സത്യമേത് മിഥ്യയേത് എന്ന് വ്യക്തമാകാതെ അവർ പോലും അവ്യവസ്ഥ ശക്തിയുടെ ഐ മീൻ ആ വൃത്തികെട്ട ശക്തിയുടെ വരുതിയിൽ പെട്ടു പോകാൻ സാധ്യതയുണ്ട്. ഹാ എല്ലാം വരുന്നിടത്ത് വച്ച് കാണാം..

    ഒഷേദ്രസ് വരുന്ന സീൻ സൂപ്പർ ആയിരുന്നു. തമോഗർത്തം ഒക്കെ പറഞ്ഞപ്പോൾ ഞാൻ ഇമാജിൻ ചെയ്യുകയായിരുന്നു. ? അൽദീയയുടെ വിടവാങ്ങൽ ചെറുതായി വിഷമിപ്പിച്ചു. ?

    അല്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രി കുട പിടിക്കും എന്ന് പറയുന്ന പോലെയാണ് മലാഹിയുടെ കാര്യം. ഒഷേദ്രസ് പറഞ്ഞു കൊടുത്തിട്ടും പുള്ളിയുടെ ഈഗോ ഒന്നും അങ്ങട് സമ്മതിക്കുന്നില്ല. ഇപ്പോഴും ഫ്രെനിനെ വെല്ലുവിളിച്ചു നടക്കുകയാണ്. കാര്യം ആ ഭാഗം കുറച്ചു ടെൻഷൻ അടിപ്പിച്ചെങ്കിലും ഫ്രെനിന്റേന്ന് തല്ലും വാങ്ങി ഈഞ്ച ചതയും പോലെ ചതഞ്ഞ ആള് വീണ്ടും ആളെക്കൂട്ടി വന്ന് തടവറയിൽ ആയിട്ടുണ്ട്.. കൂടെ ഒരു നൂറു ദേഹിബന്ദികളും. ഭീകരൻ ആണേലും പുള്ളിയെ ഓർക്കുമ്പോൾ ചിരി വരുന്നു.?

    ഇത്രയും വലിയൊരു ഗ്യാപ്പിന് ശേഷം സങ്കീർണമായ ഒരു കഥയുടെ അടുത്ത ഭാഗം ഇതേ ശൈലിയിൽ വീണ്ടും തുന്നിയെടുക്കാനുള്ള നിങ്ങളുടെ കഴിവ് അപാരം. ❤️
    അഭിനന്ദനങ്ങൾ ❤️

    ബാക്കി വായിക്കട്ടെ.?‍♀️

    1. രണ്ട് മാസം ആയ സ്ഥിതിക്ക് കഥ മറന്നില്ലെങ്കിലെ അല്‍ഭുതമുള്ളു. അതുകൂടാതെ ഇത്ര gap വന്നതുകൊണ്ട് കഥയുമായുള്ള ടച്ച് നഷ്ടപ്പെട്ട് വായിക്കാനുള്ള ഇന്ററസ്റ്റ് പോലും നഷ്ടപ്പെടും എന്നത് തന്നെയല്ലേ സത്യം

      പിന്നേ കഥയടെ സീരീയസ്നസിന് ചെറിയ അയവ് വരുത്താന്‍ വേണ്ടിയാണ്, മലാഹിയിൽ ചെറിയൊരു കോമാളിത്വം കൊണ്ടുവരാന്‍ ശ്രമിച്ചത് — വലിഞ്ഞ് മുറുകുന്ന വായനക്കാരുടെ മുഖത്തിന് ചെറിയൊരു പുഞ്ചിരിയുടെ അയവ് ഉണ്ടാവട്ടെ എന്ന് കരുതി…

      മാന്ത്രിക കഥയില്‍ കാല്പനികത തിരയുന്നതിൽ തെറ്റില്ല. പക്ഷേ ഈ കഥയില്‍ വലുതായി കാണാന്‍ കഴിയില്ല. ലവ് വളരെ കുറച്ച് include ചെയ്തെങ്കിലും romantic gestures തീരെ include ചെയ്യാൻ കഴിഞ്ഞില്ല. (“ദുരന്തമായ ഞാൻ” എന്ന് നിങ്ങളെ സ്വയം പറയാനുള്ള കാരണം മനസ്സിലായില്ല)

      പിന്നേ ഇത്ര വലിയ ഗ്യാപ്പ് വന്നപ്പോള്‍ അത് എന്റെ എഴുത്തിനെ ബാധിക്കും എന്ന ഭയം ഉണ്ടായിരുന്നു.

      പിന്നേ വായിച്ചതിനും, നല്ല വാക്കുകള്‍ക്കും, നല്ല റിവ്യുവിനും ഒരുപാട്‌ നന്ദി. സപ്പോര്‍ട്ടിനും നന്ദി…
      സ്നേഹം ❤️❤️❤️???

  2. Ende ponnu bro. Engane sadhikkunnu vallatha oru kadayum adhinike oro thiyareesum uff oru rakshem illatto
    Kurchu munne vayichatirunnu ipoya abiprayam parayan oru tym kitye polichundu muthe aa oru oyikil thanne munnottu kondupoyalo ❣️

    1. ഒരുപാട്‌ നന്ദി bro വായനക്ക്. ഇഷ്ടപ്പെട്ടതിൽ സന്തോഷം. ഒത്തിരി സ്നേഹം ❤️❤️?

  3. അടുത്ത part എന്ന് വരും bro ഒന്ന് പറയാമോ

    1. എന്നെന്ന് പറയാൻ കഴിയില്ല bro, പക്ഷേ maximum ten days. On or before 22 May post ചെയ്യാൻ കഴിയും എന്നാണ് പ്രതീക്ഷ.

      1. Saho.. enthaai writing kazhijho… Waiting for next part ❤️

        1. ഇന്ന്‌ പോസ്റ്റ്‌ ചെയ്യും bro.

  4. ബ്രോ , നന്നായിട്ടുണ്ട്, പഴയ അതെ ഒഴിക്കില് തന്നെ മുന്നോട്ട് പോകുന്നതിൽ സന്തോഷം.
    സ്നേഹത്തോടെ LOTH…..??

    1. വായിച്ചതില്‍ സന്തോഷം bro… നല്ല അഭിപ്രായത്തിനും നന്ദി. സ്നേഹം ❤️❤️?

  5. As always. Cyril bro rockz…. Njn oru manhwa reader anu i like stories where MC is OP.. Ee story njn vayikkumpol ellam connect cheyyunnath athupole aanu .. u r stories have that much potential.. hatsoff bro.. u doing great

    1. കഥ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം bro. വായിച്ച് അഭിപ്രായം അറിയിച്ചതിലും സന്തോഷം. ഒത്തിരി നന്ദി… സ്നേഹം ❤️❤️?

    1. സ്നേഹം ❤️❤️?

  6. Bro pinne ningalude pazhaya kadhakal kittan valla vazhiyum undo

    1. ഒരു കഥ മാത്രം ഉണ്ട്. അത് ഞാൻ മെയില്‍ ചെയ്തിട്ടുണ്ട്.

  7. ഒരു രക്ഷയും ഇല്ല ബ്രോ കഥ ഗംഭിരം തന്നെ..

    1. ഒത്തിരി സ്നേഹം bro ❤️❤️?

Comments are closed.