മാന്ത്രികലോകം 15 [Cyril] 2140

‘ആരാണ് നമ്മുടെ മനസില്‍ സംസാരിച്ചത്…?’ എന്റെ സുഹൃത്തുക്കളുടെ മനസില്‍ ഞാൻ ചോദിച്ചു.

‘അറിയില്ല സുല്‍ത്താന്‍…!’ അവരുടെ മറുപടി ഉടനെ വന്നു.

“അപ്പോ എന്റെ ഈ ശക്തമായ നിയന്ത്രണ വിദ്യയെയും നിങ്ങള്‍ക്ക് തകര്‍ക്കാന്‍ കഴിഞ്ഞുവല്ലെ…?!” മലാഹി ഉറക്കെ ചിരിച്ചുകൊണ്ട് പിന്നെയും ആ വാള്‍ വീശി.

മാന്ത്രിക ലോകം പിന്നെയും മങ്ങി. എണ്ണമറ്റ, കാറ്റ് കൊണ്ട്‌ സൃഷ്ടിക്കപ്പെട്ട കൂറ്റന്‍ വാളുകൾ അന്തരീക്ഷത്തെ പോലും കീറി മുറിച്ചു കൊണ്ട്‌ ഞങ്ങളുടെ നേര്‍ക്ക് പാഞ്ഞു വന്നു.

അതിന്റെ ശക്തി കാരണം ലോകം തന്നെ കുലുങ്ങിയത് പോലെയാണ് തോന്നിയത്.

‘ഇനിയും നമ്മൾ വെറുതെ നിന്നാല്‍ ഒരുപക്ഷേ മലാഹി പുതിയ പല വിദ്യകളേയും നമുക്ക് നേരെ പ്രയോഗിച്ച് നമ്മെ അവന്റെ നിയന്ത്രണത്തിൽ ആക്കിയെന്ന് വരും…. അതുകൊണ്ട്‌ എത്രയും വേഗം ഇതിവിടെ അവസാനിപ്പിക്കണം…’ ഞാൻ എല്ലാവരുടെയും മനസില്‍ പറഞ്ഞു.

ഉടനെ ഞങ്ങളുടെ ആത്മാവില്‍ നിന്നും ദിവ്യശക്തിയുടെ കിരണങ്ങൾ പുറത്തേക്ക്‌ വ്യാപിച്ച് അത് അന്തരീക്ഷത്തില്‍ അലിഞ്ഞ് ചേരുകയും ചെയ്തു.

ശേഷം ശക്തമായ പ്രകമ്പനം സൃഷ്ടിച്ചു കൊണ്ട്‌ ആ അദൃശ്യമായ കിരണങ്ങള്‍ മാന്ത്രിക ലോകമാകെ വ്യാപിച്ച് മലാഹിയുടെ എല്ലാ വാളുകളേയും തകർത്തു….

മലാഹി അന്തിച്ചു നിന്നു.

പക്ഷേ ഞങ്ങൾ പ്രയോഗിച്ച ആ മാന്ത്രിക വിദ്യയുടെ കര്‍ത്തവ്യം പൂര്‍ത്തിയായില്ല…. മാന്ത്രിക ലോകമാകെ വ്യാപിച്ച് കിടന്ന ആ അദൃശ്യ കിരണങ്ങള്‍ പുളഞ്ഞ് തിരിഞ്ഞ് ചുരുങ്ങി മലാഹിക്ക് ചുറ്റുമായി ഒരു കൊച്ചു തടവറയായി രൂപാന്തരപ്പെട്ടു.

അപ്പോഴാണ് തനിക്ക് ചുറ്റും എന്താണ്‌ സംഭവിച്ചതെന്ന് മലാഹി ബോധവാനായത്.

അവന്റെ കണ്ണില്‍ എപ്പോഴും നിറഞ്ഞ് നിന്നിരുന്ന അഹങ്കാരം ഇപ്പോൾ ഞങ്ങൾക്ക് കാണാന്‍ കഴിഞ്ഞില്ല.

“വിഡ്ഢി യോദ്ധാക്കളെ!!, അവരെ ആക്രമിച്ച് നശിപ്പിക്കു…..!! എന്നെയും രക്ഷിക്കൂ.” മലാഹി ഭയന്ന ശബ്ദത്തില്‍ അലറി വിളിച്ചു.

എന്നിട്ട് മലാഹി പേടിയോടെ ഞങ്ങളെ നോക്കി… അവന്‍ എന്തോ പറയാൻ തുടങ്ങിയതും നൂറ് ശക്തമായ ദേഹിബന്ദികൾ അവന്റെ ഉള്ളില്‍ പ്രകാശ വേഗത്തിൽ പ്രവേശിച്ച് അവന്റെ ആത്മാവിനെ ബന്ധിച്ചു…. സംസാരിക്കാനും ചലിക്കാനും കഴിയാതെ മലാഹി പ്രതിമ പോലെ നിന്നു.

പക്ഷേ ഇപ്പോഴും പ്രശ്നങ്ങൾ അവസാനിച്ചില്ല…. കാരണം മലാഹിയിൽ നിന്നും കല്പന ലഭിച്ച ഒഷേദ്രസിന്റെ യോദ്ധാക്കള്‍ അവരവരുടെ കഴുത്തിന് രണ്ട് വശത്ത് നിന്നും അവരുടെ വാളുകളെ വലിച്ചൂരി എടുത്തുകൊണ്ട് ഞങ്ങളെ നോക്കി.

72 Comments

  1. ബ്രോ.. സത്യത്തിൽ കഴിഞ്ഞ ഭാഗങ്ങൾ മറന്നു പോയി. അങ്ങനെ ഒന്ന് അതൊക്കെ പൊടിതട്ടിയെടുക്കേണ്ടി വന്നു. ?
    തുടക്കത്തിലെ സാഷയ്ക്ക് നേരെയുള്ള ചോദ്യത്തിന്റെ ഉത്തരം അറിയാനുള്ള ആകാംഷയുണ്ടായിരുന്നു. പക്ഷെ, ഫ്രെനിനെ ഓർക്കുമ്പോഴുള്ള അവളുടെ മുഖത്തെ പുഞ്ചിരി, അതിലുണ്ട് ഉത്തരം. സാഷ ഒരിക്കലും ഫ്രെനിനെ തള്ളിപ്പറയില്ല. ഒരു മാന്ത്രിക കഥയിൽ ദുരന്തമായ ഞാൻ കാല്പനികത തിരയുന്നുണ്ടോ? ?

    അവന്റെ കൂട്ടുകാരുടെ നിയോഗം നന്മയ്ക്ക് വേണ്ടിയാകട്ടെ എന്ന് ആഗ്രഹിക്കുന്നു, പക്ഷെ, അവർ തീക്കൊള്ളി കൊണ്ടാണ് തല ചൊറിയുന്നത് എന്നറിയുമ്പോൾ ഞെട്ടലാണ്. സത്യമേത് മിഥ്യയേത് എന്ന് വ്യക്തമാകാതെ അവർ പോലും അവ്യവസ്ഥ ശക്തിയുടെ ഐ മീൻ ആ വൃത്തികെട്ട ശക്തിയുടെ വരുതിയിൽ പെട്ടു പോകാൻ സാധ്യതയുണ്ട്. ഹാ എല്ലാം വരുന്നിടത്ത് വച്ച് കാണാം..

    ഒഷേദ്രസ് വരുന്ന സീൻ സൂപ്പർ ആയിരുന്നു. തമോഗർത്തം ഒക്കെ പറഞ്ഞപ്പോൾ ഞാൻ ഇമാജിൻ ചെയ്യുകയായിരുന്നു. ? അൽദീയയുടെ വിടവാങ്ങൽ ചെറുതായി വിഷമിപ്പിച്ചു. ?

    അല്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രി കുട പിടിക്കും എന്ന് പറയുന്ന പോലെയാണ് മലാഹിയുടെ കാര്യം. ഒഷേദ്രസ് പറഞ്ഞു കൊടുത്തിട്ടും പുള്ളിയുടെ ഈഗോ ഒന്നും അങ്ങട് സമ്മതിക്കുന്നില്ല. ഇപ്പോഴും ഫ്രെനിനെ വെല്ലുവിളിച്ചു നടക്കുകയാണ്. കാര്യം ആ ഭാഗം കുറച്ചു ടെൻഷൻ അടിപ്പിച്ചെങ്കിലും ഫ്രെനിന്റേന്ന് തല്ലും വാങ്ങി ഈഞ്ച ചതയും പോലെ ചതഞ്ഞ ആള് വീണ്ടും ആളെക്കൂട്ടി വന്ന് തടവറയിൽ ആയിട്ടുണ്ട്.. കൂടെ ഒരു നൂറു ദേഹിബന്ദികളും. ഭീകരൻ ആണേലും പുള്ളിയെ ഓർക്കുമ്പോൾ ചിരി വരുന്നു.?

    ഇത്രയും വലിയൊരു ഗ്യാപ്പിന് ശേഷം സങ്കീർണമായ ഒരു കഥയുടെ അടുത്ത ഭാഗം ഇതേ ശൈലിയിൽ വീണ്ടും തുന്നിയെടുക്കാനുള്ള നിങ്ങളുടെ കഴിവ് അപാരം. ❤️
    അഭിനന്ദനങ്ങൾ ❤️

    ബാക്കി വായിക്കട്ടെ.?‍♀️

    1. രണ്ട് മാസം ആയ സ്ഥിതിക്ക് കഥ മറന്നില്ലെങ്കിലെ അല്‍ഭുതമുള്ളു. അതുകൂടാതെ ഇത്ര gap വന്നതുകൊണ്ട് കഥയുമായുള്ള ടച്ച് നഷ്ടപ്പെട്ട് വായിക്കാനുള്ള ഇന്ററസ്റ്റ് പോലും നഷ്ടപ്പെടും എന്നത് തന്നെയല്ലേ സത്യം

      പിന്നേ കഥയടെ സീരീയസ്നസിന് ചെറിയ അയവ് വരുത്താന്‍ വേണ്ടിയാണ്, മലാഹിയിൽ ചെറിയൊരു കോമാളിത്വം കൊണ്ടുവരാന്‍ ശ്രമിച്ചത് — വലിഞ്ഞ് മുറുകുന്ന വായനക്കാരുടെ മുഖത്തിന് ചെറിയൊരു പുഞ്ചിരിയുടെ അയവ് ഉണ്ടാവട്ടെ എന്ന് കരുതി…

      മാന്ത്രിക കഥയില്‍ കാല്പനികത തിരയുന്നതിൽ തെറ്റില്ല. പക്ഷേ ഈ കഥയില്‍ വലുതായി കാണാന്‍ കഴിയില്ല. ലവ് വളരെ കുറച്ച് include ചെയ്തെങ്കിലും romantic gestures തീരെ include ചെയ്യാൻ കഴിഞ്ഞില്ല. (“ദുരന്തമായ ഞാൻ” എന്ന് നിങ്ങളെ സ്വയം പറയാനുള്ള കാരണം മനസ്സിലായില്ല)

      പിന്നേ ഇത്ര വലിയ ഗ്യാപ്പ് വന്നപ്പോള്‍ അത് എന്റെ എഴുത്തിനെ ബാധിക്കും എന്ന ഭയം ഉണ്ടായിരുന്നു.

      പിന്നേ വായിച്ചതിനും, നല്ല വാക്കുകള്‍ക്കും, നല്ല റിവ്യുവിനും ഒരുപാട്‌ നന്ദി. സപ്പോര്‍ട്ടിനും നന്ദി…
      സ്നേഹം ❤️❤️❤️???

  2. Ende ponnu bro. Engane sadhikkunnu vallatha oru kadayum adhinike oro thiyareesum uff oru rakshem illatto
    Kurchu munne vayichatirunnu ipoya abiprayam parayan oru tym kitye polichundu muthe aa oru oyikil thanne munnottu kondupoyalo ❣️

    1. ഒരുപാട്‌ നന്ദി bro വായനക്ക്. ഇഷ്ടപ്പെട്ടതിൽ സന്തോഷം. ഒത്തിരി സ്നേഹം ❤️❤️?

  3. അടുത്ത part എന്ന് വരും bro ഒന്ന് പറയാമോ

    1. എന്നെന്ന് പറയാൻ കഴിയില്ല bro, പക്ഷേ maximum ten days. On or before 22 May post ചെയ്യാൻ കഴിയും എന്നാണ് പ്രതീക്ഷ.

      1. Saho.. enthaai writing kazhijho… Waiting for next part ❤️

        1. ഇന്ന്‌ പോസ്റ്റ്‌ ചെയ്യും bro.

  4. ബ്രോ , നന്നായിട്ടുണ്ട്, പഴയ അതെ ഒഴിക്കില് തന്നെ മുന്നോട്ട് പോകുന്നതിൽ സന്തോഷം.
    സ്നേഹത്തോടെ LOTH…..??

    1. വായിച്ചതില്‍ സന്തോഷം bro… നല്ല അഭിപ്രായത്തിനും നന്ദി. സ്നേഹം ❤️❤️?

  5. As always. Cyril bro rockz…. Njn oru manhwa reader anu i like stories where MC is OP.. Ee story njn vayikkumpol ellam connect cheyyunnath athupole aanu .. u r stories have that much potential.. hatsoff bro.. u doing great

    1. കഥ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം bro. വായിച്ച് അഭിപ്രായം അറിയിച്ചതിലും സന്തോഷം. ഒത്തിരി നന്ദി… സ്നേഹം ❤️❤️?

    1. സ്നേഹം ❤️❤️?

  6. Bro pinne ningalude pazhaya kadhakal kittan valla vazhiyum undo

    1. ഒരു കഥ മാത്രം ഉണ്ട്. അത് ഞാൻ മെയില്‍ ചെയ്തിട്ടുണ്ട്.

  7. ഒരു രക്ഷയും ഇല്ല ബ്രോ കഥ ഗംഭിരം തന്നെ..

    1. ഒത്തിരി സ്നേഹം bro ❤️❤️?

Comments are closed.