അതുകഴിഞ്ഞ് മലാഹി ദേഷ്യത്തില്‍ ശില്പ്പിയെ നോക്കി. എന്നിട്ട് അവന്റെ മാന്ത്രിക ശക്തി ഉപയോഗിച്ച് മാന്ത്രിക ലോകത്തുള്ള എല്ലാ മാന്ത്രിക സംരക്ഷണത്തേയും നിസ്സാരമായി നശിപ്പിച്ചു.
“ഇനി എന്നെ അപമാനിക്കാന്‍ ഞാൻ ആരെയും അനുവദിക്കില്ല… ഭൂരിഭാഗം മാന്ത്രിക ശക്തിയും നഷ്ട്ടപ്പെട്ട നിങ്ങള്‍ക്ക് ഇനി കാര്യമായൊന്നും ചെയ്യാനും കഴിയില്ല. നിങ്ങള്‍ക്ക് എന്തുകൊണ്ട് പ്രകൃതിയില്‍ നിന്നും ശക്തി സ്വീകരിക്കാന്‍ കഴിയുന്നില്ല എന്ന് മനസിലാക്കാന്‍ കഴിഞ്ഞില്ല അല്ലേ…?” അട്ടഹസിച്ച് ചിരിച്ചുകൊണ്ട് മലാഹി ശില്‍പ്പിക്ക് നേരെ എന്തോ എറിഞ്ഞു.
നെടുകെയും കറുകെയും കൂട്ടിയിണക്കിയിരുന്ന പന്ത്രണ്ട് വജ്ര വളങ്ങള്‍ ആയിരുന്നു മലാഹി ശില്‍പ്പിക്ക് നേരെ എറിഞ്ഞത്. അത് എന്താണെന്ന് ആര്‍ക്കും മനസിലായില്ല.
ആ പന്ത്രണ്ടു വളയങ്ങളും വളരെ വേഗത്തിൽ കറങ്ങി കൊണ്ടിരുന്നു… അതിൽ നിന്നും അതിശക്തമായ നശീകരണ ശക്തി ആ വളയങ്ങളിൽ നിന്നും അഞ്ച് മീറ്റർ ചുറ്റളവ് വരെ പുറത്തേക്ക് വ്യാപിച്ചിരുന്നു.
ആ വളയങ്ങൾ പാഞ്ഞു പോയി ശില്പ്പിയുടെ മേല്‍ പതിച്ചു… ഉടനെ ശില്പ്പിയുടെ കണ്ണുകൾ ഭീതിയിൽ പുറത്തേക്ക് തള്ളി… അയാളുടെ വായിൽ നിന്നും അലര്‍ച്ച പുറത്തേക്ക് വന്നു…
ശില്പ്പിയുടെ ശരീരത്തിൽ നൂറുകണക്കിന് വിള്ളലുകൾ ഉണ്ടായി… അയാളുടെ ആത്മാവില്‍ പോലും വിള്ളലുകൾ പ്രത്യക്ഷപ്പെട്ടു… ഹൃദയം വിണ്ടുകീറി…. അതോടെ ശില്‍പ്പി ബോധരഹിതനായി. പക്ഷേ അയാള്‍ക്ക് അപ്രത്യക്ഷനായി നിഷ്ക്രിയാവസ്ഥയിൽ ആവാന്‍ കഴിഞ്ഞില്ല. മലാഹിയുടെ ആ വളയങ്ങൾ ശില്പ്പിയെ അതിനുള്ളിൽ ബന്ധിച്ച ശേഷം അപ്രത്യക്ഷമായി.
എല്ലാവരും പേടിയോടെ അതെല്ലാം നോക്കി നിന്നു. ആര്‍ക്കും ശബ്ദിക്കാൻ പോലും കഴിഞ്ഞില്ല…
“അതാണ് ‘ആത്മ സംഹാരി’… ആത്മാവിനെ നശിപ്പിച്ച് അവരെ കൊല്ലാൻ കഴിയുന്ന മാന്ത്രിക യന്ത്രം. ഞാൻ സ്വയം സൃഷ്ടിച്ചതാണ്.
ഷൈദ്രസ്തൈന്യ നല്കിയ ഫെയറി-ക്ഷാരം സ്വീകരിച്ച് ശില്‍പ്പി ദൈവമായി മാറിയത് കൊണ്ട് എനിക്ക് അവനെ കൊല്ലാന്‍ കഴിയില്ല.. അതുകൊണ്ടാണ് അവനെ ഞാൻ ബന്ധനത്തില്‍ ആക്കിയത്. പക്ഷേ നിങ്ങൾ ദൈവങ്ങള്‍ അല്ല. എനിക്ക് നിങ്ങളെ നശിപ്പിക്കാന്‍ കഴിയും. എല്ലാവരും മരിക്കാൻ തയാറായികൊള്ളു… ജീവിക്കാൻ നിങ്ങളാരും അര്‍ഹരല്ല…” മലാഹി വെറുപ്പോടെ പറഞ്ഞു.
എന്നിട്ട് അന്‍പതോളം ആത്മ സംഹാരി യന്ത്രത്തെ സൃഷ്ടിച്ച് മലാഹി അതിനെ റാലേനും കൂട്ടര്‍ക്കും നേരെ വീശി.
യക്ഷരും, മാന്ത്രികരും, തങ്ങളുടെ അധ്യാപകരും, മാന്ത്രിക മുഖ്യനും എല്ലാം മരിക്കാൻ പോകുന്നു എന്ന ബോധം ഉണ്ടായതും വിദ്യാര്‍ഥികള്‍ എല്ലാം ഭയന്ന് നിലവിളിച്ചു.
തങ്ങളുടെ അവസാനം അടുത്തെന്ന് മനസ്സിലായെങ്കിലും ഭീരുക്കളെ പോലെ കരഞ്ഞു വിളിക്കാൻ ആരും തയ്യാറായില്ല. ശിരസ്സ് ഉയർത്തി പിടിച്ചുകൊണ്ട് അവരെല്ലാം തങ്ങൾക്ക് നേരെ വരുന്ന മരണത്തെ പുച്ഛത്തോടെ നോക്കി.
പക്ഷേ എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ട്, എന്നാല്‍ മലാഹിയെയും യോദ്ധാക്കളെയും ഞെട്ടിച്ച് കൊണ്ട്, അതിശക്തമായ രക്ഷാവലയം റാലേനും കൂട്ടര്‍ക്കും ചുറ്റിലായി പ്രത്യക്ഷപ്പെട്ടു.
ആത്മ സംഹാരികൾ ആ രക്ഷാവലയത്തിൽ പതിച്ച് അതിനെ തകർത്ത് ഉള്ളില്‍ പ്രവേശിക്കാന്‍ ശ്രമിച്ചു… പക്ഷേ കഴിഞ്ഞില്ല. എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ട് നിമിഷനേരം കൊണ്ട് ആ രക്ഷാവലയം മലാഹിയുടെ ആത്മ സംഹാരി യന്ത്രങ്ങളുടെ ശക്തിയെ മുഴുവനായി ചോര്‍ത്തിയ ശേഷം അതിനെയെല്ലാം നശിപ്പിച്ചും കളഞ്ഞു.
ബ്രോ.. സത്യത്തിൽ കഴിഞ്ഞ ഭാഗങ്ങൾ മറന്നു പോയി. അങ്ങനെ ഒന്ന് അതൊക്കെ പൊടിതട്ടിയെടുക്കേണ്ടി വന്നു. ?
തുടക്കത്തിലെ സാഷയ്ക്ക് നേരെയുള്ള ചോദ്യത്തിന്റെ ഉത്തരം അറിയാനുള്ള ആകാംഷയുണ്ടായിരുന്നു. പക്ഷെ, ഫ്രെനിനെ ഓർക്കുമ്പോഴുള്ള അവളുടെ മുഖത്തെ പുഞ്ചിരി, അതിലുണ്ട് ഉത്തരം. സാഷ ഒരിക്കലും ഫ്രെനിനെ തള്ളിപ്പറയില്ല. ഒരു മാന്ത്രിക കഥയിൽ ദുരന്തമായ ഞാൻ കാല്പനികത തിരയുന്നുണ്ടോ? ?
അവന്റെ കൂട്ടുകാരുടെ നിയോഗം നന്മയ്ക്ക് വേണ്ടിയാകട്ടെ എന്ന് ആഗ്രഹിക്കുന്നു, പക്ഷെ, അവർ തീക്കൊള്ളി കൊണ്ടാണ് തല ചൊറിയുന്നത് എന്നറിയുമ്പോൾ ഞെട്ടലാണ്. സത്യമേത് മിഥ്യയേത് എന്ന് വ്യക്തമാകാതെ അവർ പോലും അവ്യവസ്ഥ ശക്തിയുടെ ഐ മീൻ ആ വൃത്തികെട്ട ശക്തിയുടെ വരുതിയിൽ പെട്ടു പോകാൻ സാധ്യതയുണ്ട്. ഹാ എല്ലാം വരുന്നിടത്ത് വച്ച് കാണാം..
ഒഷേദ്രസ് വരുന്ന സീൻ സൂപ്പർ ആയിരുന്നു. തമോഗർത്തം ഒക്കെ പറഞ്ഞപ്പോൾ ഞാൻ ഇമാജിൻ ചെയ്യുകയായിരുന്നു. ? അൽദീയയുടെ വിടവാങ്ങൽ ചെറുതായി വിഷമിപ്പിച്ചു. ?
അല്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രി കുട പിടിക്കും എന്ന് പറയുന്ന പോലെയാണ് മലാഹിയുടെ കാര്യം. ഒഷേദ്രസ് പറഞ്ഞു കൊടുത്തിട്ടും പുള്ളിയുടെ ഈഗോ ഒന്നും അങ്ങട് സമ്മതിക്കുന്നില്ല. ഇപ്പോഴും ഫ്രെനിനെ വെല്ലുവിളിച്ചു നടക്കുകയാണ്. കാര്യം ആ ഭാഗം കുറച്ചു ടെൻഷൻ അടിപ്പിച്ചെങ്കിലും ഫ്രെനിന്റേന്ന് തല്ലും വാങ്ങി ഈഞ്ച ചതയും പോലെ ചതഞ്ഞ ആള് വീണ്ടും ആളെക്കൂട്ടി വന്ന് തടവറയിൽ ആയിട്ടുണ്ട്.. കൂടെ ഒരു നൂറു ദേഹിബന്ദികളും. ഭീകരൻ ആണേലും പുള്ളിയെ ഓർക്കുമ്പോൾ ചിരി വരുന്നു.?
ഇത്രയും വലിയൊരു ഗ്യാപ്പിന് ശേഷം സങ്കീർണമായ ഒരു കഥയുടെ അടുത്ത ഭാഗം ഇതേ ശൈലിയിൽ വീണ്ടും തുന്നിയെടുക്കാനുള്ള നിങ്ങളുടെ കഴിവ് അപാരം. ❤️
അഭിനന്ദനങ്ങൾ ❤️
ബാക്കി വായിക്കട്ടെ.?♀️
രണ്ട് മാസം ആയ സ്ഥിതിക്ക് കഥ മറന്നില്ലെങ്കിലെ അല്‍ഭുതമുള്ളു. അതുകൂടാതെ ഇത്ര gap വന്നതുകൊണ്ട് കഥയുമായുള്ള ടച്ച് നഷ്ടപ്പെട്ട് വായിക്കാനുള്ള ഇന്ററസ്റ്റ് പോലും നഷ്ടപ്പെടും എന്നത് തന്നെയല്ലേ സത്യം
പിന്നേ കഥയടെ സീരീയസ്നസിന് ചെറിയ അയവ് വരുത്താന്‍ വേണ്ടിയാണ്, മലാഹിയിൽ ചെറിയൊരു കോമാളിത്വം കൊണ്ടുവരാന്‍ ശ്രമിച്ചത് — വലിഞ്ഞ് മുറുകുന്ന വായനക്കാരുടെ മുഖത്തിന് ചെറിയൊരു പുഞ്ചിരിയുടെ അയവ് ഉണ്ടാവട്ടെ എന്ന് കരുതി…
മാന്ത്രിക കഥയില്‍ കാല്പനികത തിരയുന്നതിൽ തെറ്റില്ല. പക്ഷേ ഈ കഥയില്‍ വലുതായി കാണാന്‍ കഴിയില്ല. ലവ് വളരെ കുറച്ച് include ചെയ്തെങ്കിലും romantic gestures തീരെ include ചെയ്യാൻ കഴിഞ്ഞില്ല. (“ദുരന്തമായ ഞാൻ” എന്ന് നിങ്ങളെ സ്വയം പറയാനുള്ള കാരണം മനസ്സിലായില്ല)
പിന്നേ ഇത്ര വലിയ ഗ്യാപ്പ് വന്നപ്പോള്‍ അത് എന്റെ എഴുത്തിനെ ബാധിക്കും എന്ന ഭയം ഉണ്ടായിരുന്നു.
പിന്നേ വായിച്ചതിനും, നല്ല വാക്കുകള്‍ക്കും, നല്ല റിവ്യുവിനും ഒരുപാട് നന്ദി. സപ്പോര്‍ട്ടിനും നന്ദി…
സ്നേഹം ❤️❤️❤️???
Ende ponnu bro. Engane sadhikkunnu vallatha oru kadayum adhinike oro thiyareesum uff oru rakshem illatto
Kurchu munne vayichatirunnu ipoya abiprayam parayan oru tym kitye polichundu muthe aa oru oyikil thanne munnottu kondupoyalo ❣️
ഒരുപാട് നന്ദി bro വായനക്ക്. ഇഷ്ടപ്പെട്ടതിൽ സന്തോഷം. ഒത്തിരി സ്നേഹം ❤️❤️?
അടുത്ത part എന്ന് വരും bro ഒന്ന് പറയാമോ
എന്നെന്ന് പറയാൻ കഴിയില്ല bro, പക്ഷേ maximum ten days. On or before 22 May post ചെയ്യാൻ കഴിയും എന്നാണ് പ്രതീക്ഷ.
Saho.. enthaai writing kazhijho… Waiting for next part ❤️
ഇന്ന് പോസ്റ്റ് ചെയ്യും bro.
??
ബ്രോ , നന്നായിട്ടുണ്ട്, പഴയ അതെ ഒഴിക്കില്‍ തന്നെ മുന്നോട്ട് പോകുന്നതിൽ സന്തോഷം.
സ്നേഹത്തോടെ LOTH…..??
വായിച്ചതില്‍ സന്തോഷം bro… നല്ല അഭിപ്രായത്തിനും നന്ദി. സ്നേഹം ❤️❤️?
As always. Cyril bro rockz…. Njn oru manhwa reader anu i like stories where MC is OP.. Ee story njn vayikkumpol ellam connect cheyyunnath athupole aanu .. u r stories have that much potential.. hatsoff bro.. u doing great
കഥ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം bro. വായിച്ച് അഭിപ്രായം അറിയിച്ചതിലും സന്തോഷം. ഒത്തിരി നന്ദി… സ്നേഹം ❤️❤️?
Super….
സ്നേഹം ❤️❤️?
Bro pinne ningalude pazhaya kadhakal kittan valla vazhiyum undo
ഒരു കഥ മാത്രം ഉണ്ട്. അത് ഞാൻ മെയില്‍ ചെയ്തിട്ടുണ്ട്.
ഒരു രക്ഷയും ഇല്ല ബ്രോ കഥ ഗംഭിരം തന്നെ..
ഒത്തിരി സ്നേഹം bro ❤️❤️?