സാധാരണയായി ഇതുപോലെ ശക്തി നഷ്ടമായാൽ പെട്ടന്നു തന്നെ പ്രകൃതിയില്‍ നിന്നും നഷ്ടമായ ശക്തിയെ സ്വീകരിക്കാന്‍ കഴിയുമായിരുന്നു… ആത്മാവിന്റെ ശക്തി ഏറെകുറെ പൂര്‍ണമായി ക്ഷയിക്കുന്നത് വരെ പ്രകൃതിയില്‍ നിന്നും ശക്തി സ്വീകരിക്കാന്‍ കഴിഞ്ഞിരുന്നു. പക്ഷേ ഇപ്പോൾ തനിക്ക് എന്തുകൊണ്ട് അങ്ങനെ സ്വീകരിക്കാന്‍ കഴിയുന്നില്ല…? റാലേൻ ചിന്താകുഴപ്പത്തിലായി.
തനിക്ക് മാത്രമാണോ അങ്ങനെ എന്നറിയാന്‍ അയാൾ മറ്റുള്ളവരെ നോക്കി. പക്ഷെ തങ്ങളുടെ ശക്തി പ്രയോഗിക്കാത്ത എല്ലാ വിദ്യാര്‍ത്ഥികളും.. പിന്നേ ശില്‍പ്പിയും ഒഴികെ മറ്റുള്ള എല്ലാവരും അവശരായി നിലത്തിരിക്കുന്നതാണ് റാലേൻ കണ്ടത്.
റാലേന്റെ മനസില്‍ ഭീതി നിറഞ്ഞു. എന്തുകൊണ്ട് ഞങ്ങളുടെ ആത്മാവിന് പ്രകൃതിയുടെ ശക്തിയെ സ്വീകരിക്കാന്‍ കഴിയുന്നില്ല..? എന്തുകൊണ്ട് മാന്ത്രിക ശക്തി ഞങ്ങളില്‍ നിറയുന്നില്ല…?
അത് അങ്ങനെ നില്‍ക്കേ, മറ്റുള്ളവരുടെ അവസ്ഥ അറിയാതെ ശില്‍പ്പി തനിക്ക് ലഭിച്ച എല്ലാവരുടെയും ശക്തി ഉപയോഗിച്ച് ആത്മാവ് പോലത്തെ ഒരു പ്രകാശ രൂപത്തെ സൃഷ്ടിച്ച് അതിനെ മലാഹിക്ക് നേരെ പ്രയോഗിച്ച ശേഷം ശില്‍പ്പിയും ശക്തി ക്ഷയിച്ച് നിന്നു.
ഉടനെ ശില്‍പ്പി പ്രകൃതിയില്‍ നിന്നും ശക്തി സ്വീകരിക്കാന്‍ ശ്രമിച്ചു… പക്ഷേ കഴിഞ്ഞില്ല. ശില്‍പ്പി തന്റെ അവതാർ സൃഷ്ടിച്ച് അയാളുടെ ആത്മാവില്‍ പ്രവേശിപ്പിച്ച് പ്രകൃതിയുടെ നിർദോശമായ ശക്തിയെ സ്വീകരിക്കാന്‍ ശ്രമിച്ചു… അപ്പോഴും അയാള്‍ക്ക് കഴിഞ്ഞില്ല. കൂടുതൽ ശക്തി ലഭിക്കാതെ തന്റെ അവതാർനെ നിലനിര്‍ത്താന്‍ കഴിയാത്തത് കൊണ്ട് അയാൾ ആ ശ്രമത്തില്‍ നിന്നും പിന്മാറി.
ശില്പ്പിയുടെ മനസില്‍ ചെറുതായി ഭയം പടരാന്‍ തുടങ്ങി.. അയാൾ മറ്റുള്ളവരെ നോക്കി… എല്ലാ മുഖത്തും ഭയം നിഴലിച്ചു നിന്നു.
പെട്ടന്ന് മലാഹിയുടെ അലര്‍ച്ച കേട്ട് എല്ലാവരും അങ്ങോട്ട് നോക്കി.
ശില്‍പ്പി പ്രയോഗിച്ച ആയുധം മലാഹിയുടെ ശരീരത്തിൽ പടര്‍ന്ന് പിടിച്ചിരുന്നു. അത് മലാഹിയുടെ ആത്മാവില്‍ നിന്നും ശക്തി വലിച്ചെടുക്കാനും മലാഹിയുടെ ആത്മാവിനെ ബന്ധിച്ച് തന്നിലേക്ക് കവര്‍ന്നെടുക്കാനും ശ്രമിച്ചു കൊണ്ടിരുന്നു.
ഒരുനിമിഷം എല്ലാ മുഖങ്ങളിലും കൗതുകം നിറഞ്ഞു… ഒപ്പം പ്രതീക്ഷയും.
പലരുടെയും നോട്ടം ഒഷേദ്രസിന്റെ യോദ്ധാക്കളുടെ മേല്‍ പാളി നീങ്ങി… അവർ ആക്രമിക്കുമോ എന്ന ഭയം… പക്ഷേ ആ യോദ്ധാക്കൾ അനങ്ങാതെ നിന്നു.
മുറിവേറ്റ മൃഗത്തെ പോലെ മലാഹി ഗര്ജ്ജിക്കാൻ ശ്രമിച്ചു…. പക്ഷേ നായയുടെ മോങ്ങൽ പോലെയാണ് ശബ്ദം പുറത്ത് വന്നത്.
പിന്നെയും അഭിമാനത്തിന് ക്ഷതമേറ്റ മലാഹി അലറി.
“നിന്റെ ഈ ആയുധത്തിന് പോലും എന്നെ ബന്ധിക്കാൻ കഴിയില്ല, ശില്‍പ്പി. നിന്നോട് ഞാൻ ഇനി ക്ഷമിക്കില്ല….”
അലറി വിളിച്ചുകൊണ്ട് മലാഹി അയാളെ പൊതിഞ്ഞിരുന്ന ആത്മാവ് പോലത്തെ ആ പ്രകാശ രൂപത്തിൽ, അയാളുടെ ശക്തിയില്‍ നിന്നും സൃഷ്ടിച്ച മാന്ത്രിക കരം ഉപയോഗിച്ച് പിടിച്ചു. ഉടനെ മലാഹിയുടെ ഹൃദയത്തില്‍ നിന്നും ഒരു ചുവന്ന ഗോളം പുറത്തേക്ക് വന്ന് അന്തരീക്ഷത്തില്‍ തങ്ങി. ആ ഗോളം മലാഹിയിൽ പടർന്നിരുന്ന പ്രകാശ രൂപത്തെ തന്നിലേക്ക് വലിച്ചെടുത്ത് ബന്ധിച്ചു.
ബ്രോ.. സത്യത്തിൽ കഴിഞ്ഞ ഭാഗങ്ങൾ മറന്നു പോയി. അങ്ങനെ ഒന്ന് അതൊക്കെ പൊടിതട്ടിയെടുക്കേണ്ടി വന്നു. ?
തുടക്കത്തിലെ സാഷയ്ക്ക് നേരെയുള്ള ചോദ്യത്തിന്റെ ഉത്തരം അറിയാനുള്ള ആകാംഷയുണ്ടായിരുന്നു. പക്ഷെ, ഫ്രെനിനെ ഓർക്കുമ്പോഴുള്ള അവളുടെ മുഖത്തെ പുഞ്ചിരി, അതിലുണ്ട് ഉത്തരം. സാഷ ഒരിക്കലും ഫ്രെനിനെ തള്ളിപ്പറയില്ല. ഒരു മാന്ത്രിക കഥയിൽ ദുരന്തമായ ഞാൻ കാല്പനികത തിരയുന്നുണ്ടോ? ?
അവന്റെ കൂട്ടുകാരുടെ നിയോഗം നന്മയ്ക്ക് വേണ്ടിയാകട്ടെ എന്ന് ആഗ്രഹിക്കുന്നു, പക്ഷെ, അവർ തീക്കൊള്ളി കൊണ്ടാണ് തല ചൊറിയുന്നത് എന്നറിയുമ്പോൾ ഞെട്ടലാണ്. സത്യമേത് മിഥ്യയേത് എന്ന് വ്യക്തമാകാതെ അവർ പോലും അവ്യവസ്ഥ ശക്തിയുടെ ഐ മീൻ ആ വൃത്തികെട്ട ശക്തിയുടെ വരുതിയിൽ പെട്ടു പോകാൻ സാധ്യതയുണ്ട്. ഹാ എല്ലാം വരുന്നിടത്ത് വച്ച് കാണാം..
ഒഷേദ്രസ് വരുന്ന സീൻ സൂപ്പർ ആയിരുന്നു. തമോഗർത്തം ഒക്കെ പറഞ്ഞപ്പോൾ ഞാൻ ഇമാജിൻ ചെയ്യുകയായിരുന്നു. ? അൽദീയയുടെ വിടവാങ്ങൽ ചെറുതായി വിഷമിപ്പിച്ചു. ?
അല്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രി കുട പിടിക്കും എന്ന് പറയുന്ന പോലെയാണ് മലാഹിയുടെ കാര്യം. ഒഷേദ്രസ് പറഞ്ഞു കൊടുത്തിട്ടും പുള്ളിയുടെ ഈഗോ ഒന്നും അങ്ങട് സമ്മതിക്കുന്നില്ല. ഇപ്പോഴും ഫ്രെനിനെ വെല്ലുവിളിച്ചു നടക്കുകയാണ്. കാര്യം ആ ഭാഗം കുറച്ചു ടെൻഷൻ അടിപ്പിച്ചെങ്കിലും ഫ്രെനിന്റേന്ന് തല്ലും വാങ്ങി ഈഞ്ച ചതയും പോലെ ചതഞ്ഞ ആള് വീണ്ടും ആളെക്കൂട്ടി വന്ന് തടവറയിൽ ആയിട്ടുണ്ട്.. കൂടെ ഒരു നൂറു ദേഹിബന്ദികളും. ഭീകരൻ ആണേലും പുള്ളിയെ ഓർക്കുമ്പോൾ ചിരി വരുന്നു.?
ഇത്രയും വലിയൊരു ഗ്യാപ്പിന് ശേഷം സങ്കീർണമായ ഒരു കഥയുടെ അടുത്ത ഭാഗം ഇതേ ശൈലിയിൽ വീണ്ടും തുന്നിയെടുക്കാനുള്ള നിങ്ങളുടെ കഴിവ് അപാരം. ❤️
അഭിനന്ദനങ്ങൾ ❤️
ബാക്കി വായിക്കട്ടെ.?♀️
രണ്ട് മാസം ആയ സ്ഥിതിക്ക് കഥ മറന്നില്ലെങ്കിലെ അല്‍ഭുതമുള്ളു. അതുകൂടാതെ ഇത്ര gap വന്നതുകൊണ്ട് കഥയുമായുള്ള ടച്ച് നഷ്ടപ്പെട്ട് വായിക്കാനുള്ള ഇന്ററസ്റ്റ് പോലും നഷ്ടപ്പെടും എന്നത് തന്നെയല്ലേ സത്യം
പിന്നേ കഥയടെ സീരീയസ്നസിന് ചെറിയ അയവ് വരുത്താന്‍ വേണ്ടിയാണ്, മലാഹിയിൽ ചെറിയൊരു കോമാളിത്വം കൊണ്ടുവരാന്‍ ശ്രമിച്ചത് — വലിഞ്ഞ് മുറുകുന്ന വായനക്കാരുടെ മുഖത്തിന് ചെറിയൊരു പുഞ്ചിരിയുടെ അയവ് ഉണ്ടാവട്ടെ എന്ന് കരുതി…
മാന്ത്രിക കഥയില്‍ കാല്പനികത തിരയുന്നതിൽ തെറ്റില്ല. പക്ഷേ ഈ കഥയില്‍ വലുതായി കാണാന്‍ കഴിയില്ല. ലവ് വളരെ കുറച്ച് include ചെയ്തെങ്കിലും romantic gestures തീരെ include ചെയ്യാൻ കഴിഞ്ഞില്ല. (“ദുരന്തമായ ഞാൻ” എന്ന് നിങ്ങളെ സ്വയം പറയാനുള്ള കാരണം മനസ്സിലായില്ല)
പിന്നേ ഇത്ര വലിയ ഗ്യാപ്പ് വന്നപ്പോള്‍ അത് എന്റെ എഴുത്തിനെ ബാധിക്കും എന്ന ഭയം ഉണ്ടായിരുന്നു.
പിന്നേ വായിച്ചതിനും, നല്ല വാക്കുകള്‍ക്കും, നല്ല റിവ്യുവിനും ഒരുപാട് നന്ദി. സപ്പോര്‍ട്ടിനും നന്ദി…
സ്നേഹം ❤️❤️❤️???
Ende ponnu bro. Engane sadhikkunnu vallatha oru kadayum adhinike oro thiyareesum uff oru rakshem illatto
Kurchu munne vayichatirunnu ipoya abiprayam parayan oru tym kitye polichundu muthe aa oru oyikil thanne munnottu kondupoyalo ❣️
ഒരുപാട് നന്ദി bro വായനക്ക്. ഇഷ്ടപ്പെട്ടതിൽ സന്തോഷം. ഒത്തിരി സ്നേഹം ❤️❤️?
അടുത്ത part എന്ന് വരും bro ഒന്ന് പറയാമോ
എന്നെന്ന് പറയാൻ കഴിയില്ല bro, പക്ഷേ maximum ten days. On or before 22 May post ചെയ്യാൻ കഴിയും എന്നാണ് പ്രതീക്ഷ.
Saho.. enthaai writing kazhijho… Waiting for next part ❤️
ഇന്ന് പോസ്റ്റ് ചെയ്യും bro.
??
ബ്രോ , നന്നായിട്ടുണ്ട്, പഴയ അതെ ഒഴിക്കില്‍ തന്നെ മുന്നോട്ട് പോകുന്നതിൽ സന്തോഷം.
സ്നേഹത്തോടെ LOTH…..??
വായിച്ചതില്‍ സന്തോഷം bro… നല്ല അഭിപ്രായത്തിനും നന്ദി. സ്നേഹം ❤️❤️?
As always. Cyril bro rockz…. Njn oru manhwa reader anu i like stories where MC is OP.. Ee story njn vayikkumpol ellam connect cheyyunnath athupole aanu .. u r stories have that much potential.. hatsoff bro.. u doing great
കഥ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം bro. വായിച്ച് അഭിപ്രായം അറിയിച്ചതിലും സന്തോഷം. ഒത്തിരി നന്ദി… സ്നേഹം ❤️❤️?
Super….
സ്നേഹം ❤️❤️?
Bro pinne ningalude pazhaya kadhakal kittan valla vazhiyum undo
ഒരു കഥ മാത്രം ഉണ്ട്. അത് ഞാൻ മെയില്‍ ചെയ്തിട്ടുണ്ട്.
ഒരു രക്ഷയും ഇല്ല ബ്രോ കഥ ഗംഭിരം തന്നെ..
ഒത്തിരി സ്നേഹം bro ❤️❤️?