അവരുടെ ശക്തി എന്താണെന്ന് അറിയാൻ മലാഹി അവന്റെ നേരിയ അളവിലുള്ള ശക്തിയെ പ്രയോഗിച്ച് നോക്കിയതായിരുന്നു. അല്ലാതെ മലാഹി ആക്രമണം നടത്തിയതല്ലാ.
ഈ ഒരു പ്രയോഗത്തിലൂടെ മലാഹിക്ക് അവന്റെ ശത്രുക്കള്‍ ശിബിരത്തിൽ ഏര്‍പ്പെടുത്തിയിരുന്ന എല്ലാ സംരക്ഷണവും എന്താണെന്ന് മനസിലാക്കാന്‍ കഴിഞ്ഞു. അതിനെ സൃഷ്ടിച്ചവരുടെ ആത്മബലം എന്താണെന്നും മലാഹി മനസിലാക്കി.
“ശിബിരം നിലനില്‍ക്കുന്നത് എനിക്ക് ഇഷ്ട്ടമല്ല. മാന്ത്രികരേയും യോദ്ധാക്കളേയും ഇവിടെ വാര്‍ത്തെടുക്കുന്നതും എനിക്ക് അംഗീകരിക്കാന്‍ കഴിയില്ല. ഇവിടത്തെ മാന്ത്രിക വനം നിങ്ങളുടെ അധീനതയിലുള്ളതും ഞാൻ അനുവദിക്കില്ല… അതുപോലെ നിങ്ങൾ പരിപാലിക്കുന്ന മാന്ത്രിക മണ്ഡപം ഇനി മുതൽ എന്റെ സ്വന്തമാണ്. ശിബിരം എന്റേതായാൽ മാന്ത്രിക ലോകവും എന്റേതാകും.
ഇപ്പോൾ ആദ്യമായും അവസാനമായും ഞാൻ ഒരവസരം തരുന്നു — എന്നെ നിങ്ങള്‍ക്ക് ഒന്നും ചെയ്യാൻ കഴിയില്ല. അതുകൊണ്ട് എന്നെ എതിരിട്ട് നില്‍ക്കാതെ കീഴടങ്ങുക. അപ്പോൾ ആരുടെയും ജീവൻ നഷ്ടപ്പെടില്ല എന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു.
പക്ഷേ എന്നോട് യുദ്ധം ചെയ്യാനാണ് നിങ്ങളുടെ തീരുമാനമെങ്കിൽ ഒറ്റ ജീവൻ പോലും ഇവിടെ അവശേഷിക്കില്ല… അത് കുഞ്ഞുങ്ങള്‍ ആയാല്‍ പോലും… ഇത് എന്റെ താക്കീതാണ്…” മലാഹി അഹങ്കാരത്തോടെ സാവധാനം എല്ലാവരെയും നോക്കി പറഞ്ഞു.
ഇത് കേട്ട് റാലേനും കൂട്ടരുടെയും മുഖം ദേഷ്യത്തില്‍ വലിഞ്ഞ് മുറുകി. പക്ഷേ മലാഹി ഊഹിച്ചത് പോലെ ആരും കീഴടങ്ങാൻ തയ്യാറായില്ല.
യക്ഷർ, മാന്ത്രികർ, അധ്യാപകര്‍, റാലേൻ പിന്നേ ശില്‍പ്പിയും എല്ലാം അവരുടെ ശക്തിയെ സ്വരൂപിച്ച് മലാഹിയെ ഏതുസമയത്തും ആക്രമിക്കാൻ തയാറായി നിന്നു.
അവരുടെയെല്ലാം പിരിമുറുക്കം കണ്ട് മലാഹിയുടെ മുഖത്ത് നിഷ്ഠൂരമായ ചിരി പ്രത്യക്ഷപ്പെട്ടു.
മലാഹി ആക്രമിക്കും വരെ റാലേനും കൂട്ടരും കാത്തിരുന്നില്ല.
റാലേൻ തന്നെ എല്ലാം തുടങ്ങിവച്ചു.
റാലേൻ കോപം കൊണ്ട് അലറി, അയാളുടെ ആത്മാവില്‍ നിന്നും ശക്തി പ്രവാഹം പോലെ അയാളുടെ ശരീരത്തിൽ നിറഞ്ഞു, അയാളുടെ കണ്ണുകൾക്കുള്ളിൽ പലതരം ശക്തികള്‍ കൂടിക്കലര്‍ന്ന് പൊട്ടിത്തെറിച്ചു, ആ ശക്തികള്‍ ഭീമന് കൈപ്പത്തി പോലെ മാറി…. വിരലുകള്‍ വളര്‍ന്ന് നീളമുള്ള വാളായി മാറി… ആ കൈപ്പത്തി നൂറുകണക്കിന് മിന്നല്‍ പുറപ്പെടുവിച്ചു കൊണ്ട് മലാഹിയുടെ നേര്‍ക്ക് പാഞ്ഞു പോയി….
മലാഹി തീരെ പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു അത്… അയാൾ എന്തെങ്കിലും ചിന്തിച്ച് പ്രവർത്തിക്കും മുന്നേ മിന്നലുകൾ മലാഹിയുടെ മേല്‍ പതിച്ച് ഉള്ളില്‍ കടന്ന് ഹൃദയത്തെയും ആത്മാവിനെയും ആക്രമിച്ചു — ആ മാന്ത്രിക കൈപ്പത്തി മലാഹിയുടെ തലയില്‍ ശക്തിയോടെ തുടരെത്തുടരെ പ്രഹരിച്ചു — വാള് പോലത്തെ വിരലുകള്‍ ശരീരമാകെ തുളച്ചു മുറിച്ചു….
“ആആ..ഹ്……!!” മലാഹി വേദന കൊണ്ട് അലറി.
അതേസമയം ശില്‍പ്പിയും മലാഹിയെ ആക്രമിച്ചു.
ബ്രോ.. സത്യത്തിൽ കഴിഞ്ഞ ഭാഗങ്ങൾ മറന്നു പോയി. അങ്ങനെ ഒന്ന് അതൊക്കെ പൊടിതട്ടിയെടുക്കേണ്ടി വന്നു. ?
തുടക്കത്തിലെ സാഷയ്ക്ക് നേരെയുള്ള ചോദ്യത്തിന്റെ ഉത്തരം അറിയാനുള്ള ആകാംഷയുണ്ടായിരുന്നു. പക്ഷെ, ഫ്രെനിനെ ഓർക്കുമ്പോഴുള്ള അവളുടെ മുഖത്തെ പുഞ്ചിരി, അതിലുണ്ട് ഉത്തരം. സാഷ ഒരിക്കലും ഫ്രെനിനെ തള്ളിപ്പറയില്ല. ഒരു മാന്ത്രിക കഥയിൽ ദുരന്തമായ ഞാൻ കാല്പനികത തിരയുന്നുണ്ടോ? ?
അവന്റെ കൂട്ടുകാരുടെ നിയോഗം നന്മയ്ക്ക് വേണ്ടിയാകട്ടെ എന്ന് ആഗ്രഹിക്കുന്നു, പക്ഷെ, അവർ തീക്കൊള്ളി കൊണ്ടാണ് തല ചൊറിയുന്നത് എന്നറിയുമ്പോൾ ഞെട്ടലാണ്. സത്യമേത് മിഥ്യയേത് എന്ന് വ്യക്തമാകാതെ അവർ പോലും അവ്യവസ്ഥ ശക്തിയുടെ ഐ മീൻ ആ വൃത്തികെട്ട ശക്തിയുടെ വരുതിയിൽ പെട്ടു പോകാൻ സാധ്യതയുണ്ട്. ഹാ എല്ലാം വരുന്നിടത്ത് വച്ച് കാണാം..
ഒഷേദ്രസ് വരുന്ന സീൻ സൂപ്പർ ആയിരുന്നു. തമോഗർത്തം ഒക്കെ പറഞ്ഞപ്പോൾ ഞാൻ ഇമാജിൻ ചെയ്യുകയായിരുന്നു. ? അൽദീയയുടെ വിടവാങ്ങൽ ചെറുതായി വിഷമിപ്പിച്ചു. ?
അല്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രി കുട പിടിക്കും എന്ന് പറയുന്ന പോലെയാണ് മലാഹിയുടെ കാര്യം. ഒഷേദ്രസ് പറഞ്ഞു കൊടുത്തിട്ടും പുള്ളിയുടെ ഈഗോ ഒന്നും അങ്ങട് സമ്മതിക്കുന്നില്ല. ഇപ്പോഴും ഫ്രെനിനെ വെല്ലുവിളിച്ചു നടക്കുകയാണ്. കാര്യം ആ ഭാഗം കുറച്ചു ടെൻഷൻ അടിപ്പിച്ചെങ്കിലും ഫ്രെനിന്റേന്ന് തല്ലും വാങ്ങി ഈഞ്ച ചതയും പോലെ ചതഞ്ഞ ആള് വീണ്ടും ആളെക്കൂട്ടി വന്ന് തടവറയിൽ ആയിട്ടുണ്ട്.. കൂടെ ഒരു നൂറു ദേഹിബന്ദികളും. ഭീകരൻ ആണേലും പുള്ളിയെ ഓർക്കുമ്പോൾ ചിരി വരുന്നു.?
ഇത്രയും വലിയൊരു ഗ്യാപ്പിന് ശേഷം സങ്കീർണമായ ഒരു കഥയുടെ അടുത്ത ഭാഗം ഇതേ ശൈലിയിൽ വീണ്ടും തുന്നിയെടുക്കാനുള്ള നിങ്ങളുടെ കഴിവ് അപാരം. ❤️
അഭിനന്ദനങ്ങൾ ❤️
ബാക്കി വായിക്കട്ടെ.?♀️
രണ്ട് മാസം ആയ സ്ഥിതിക്ക് കഥ മറന്നില്ലെങ്കിലെ അല്‍ഭുതമുള്ളു. അതുകൂടാതെ ഇത്ര gap വന്നതുകൊണ്ട് കഥയുമായുള്ള ടച്ച് നഷ്ടപ്പെട്ട് വായിക്കാനുള്ള ഇന്ററസ്റ്റ് പോലും നഷ്ടപ്പെടും എന്നത് തന്നെയല്ലേ സത്യം
പിന്നേ കഥയടെ സീരീയസ്നസിന് ചെറിയ അയവ് വരുത്താന്‍ വേണ്ടിയാണ്, മലാഹിയിൽ ചെറിയൊരു കോമാളിത്വം കൊണ്ടുവരാന്‍ ശ്രമിച്ചത് — വലിഞ്ഞ് മുറുകുന്ന വായനക്കാരുടെ മുഖത്തിന് ചെറിയൊരു പുഞ്ചിരിയുടെ അയവ് ഉണ്ടാവട്ടെ എന്ന് കരുതി…
മാന്ത്രിക കഥയില്‍ കാല്പനികത തിരയുന്നതിൽ തെറ്റില്ല. പക്ഷേ ഈ കഥയില്‍ വലുതായി കാണാന്‍ കഴിയില്ല. ലവ് വളരെ കുറച്ച് include ചെയ്തെങ്കിലും romantic gestures തീരെ include ചെയ്യാൻ കഴിഞ്ഞില്ല. (“ദുരന്തമായ ഞാൻ” എന്ന് നിങ്ങളെ സ്വയം പറയാനുള്ള കാരണം മനസ്സിലായില്ല)
പിന്നേ ഇത്ര വലിയ ഗ്യാപ്പ് വന്നപ്പോള്‍ അത് എന്റെ എഴുത്തിനെ ബാധിക്കും എന്ന ഭയം ഉണ്ടായിരുന്നു.
പിന്നേ വായിച്ചതിനും, നല്ല വാക്കുകള്‍ക്കും, നല്ല റിവ്യുവിനും ഒരുപാട് നന്ദി. സപ്പോര്‍ട്ടിനും നന്ദി…
സ്നേഹം ❤️❤️❤️???
Ende ponnu bro. Engane sadhikkunnu vallatha oru kadayum adhinike oro thiyareesum uff oru rakshem illatto
Kurchu munne vayichatirunnu ipoya abiprayam parayan oru tym kitye polichundu muthe aa oru oyikil thanne munnottu kondupoyalo ❣️
ഒരുപാട് നന്ദി bro വായനക്ക്. ഇഷ്ടപ്പെട്ടതിൽ സന്തോഷം. ഒത്തിരി സ്നേഹം ❤️❤️?
അടുത്ത part എന്ന് വരും bro ഒന്ന് പറയാമോ
എന്നെന്ന് പറയാൻ കഴിയില്ല bro, പക്ഷേ maximum ten days. On or before 22 May post ചെയ്യാൻ കഴിയും എന്നാണ് പ്രതീക്ഷ.
Saho.. enthaai writing kazhijho… Waiting for next part ❤️
ഇന്ന് പോസ്റ്റ് ചെയ്യും bro.
??
ബ്രോ , നന്നായിട്ടുണ്ട്, പഴയ അതെ ഒഴിക്കില്‍ തന്നെ മുന്നോട്ട് പോകുന്നതിൽ സന്തോഷം.
സ്നേഹത്തോടെ LOTH…..??
വായിച്ചതില്‍ സന്തോഷം bro… നല്ല അഭിപ്രായത്തിനും നന്ദി. സ്നേഹം ❤️❤️?
As always. Cyril bro rockz…. Njn oru manhwa reader anu i like stories where MC is OP.. Ee story njn vayikkumpol ellam connect cheyyunnath athupole aanu .. u r stories have that much potential.. hatsoff bro.. u doing great
കഥ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം bro. വായിച്ച് അഭിപ്രായം അറിയിച്ചതിലും സന്തോഷം. ഒത്തിരി നന്ദി… സ്നേഹം ❤️❤️?
Super….
സ്നേഹം ❤️❤️?
Bro pinne ningalude pazhaya kadhakal kittan valla vazhiyum undo
ഒരു കഥ മാത്രം ഉണ്ട്. അത് ഞാൻ മെയില്‍ ചെയ്തിട്ടുണ്ട്.
ഒരു രക്ഷയും ഇല്ല ബ്രോ കഥ ഗംഭിരം തന്നെ..
ഒത്തിരി സ്നേഹം bro ❤️❤️?