മാന്ത്രികലോകം 15 [Cyril] 2140

ഭയം ഉള്ളില്‍ ഒതുക്കി കൊണ്ട്‌ എല്ലാവരും തല ഉയർത്തി ധൈര്യം സംഭരിച്ച് നിന്നു.

“മലാഹി ഒഷേദ്രസിന്റെ യോദ്ധാക്കളേയും കൊണ്ടാണ് വരുന്നത്…” ശില്‍പ്പി റാലേനോട് പതിയെ പറഞ്ഞു.

റാലേൻ കുറെ നേരം ദേഷ്യത്തില്‍ കണ്ണടച്ചു നിന്നു. എന്നിട്ട് അയാള്‍ക്ക് അനുഭവപ്പെട്ട നേരിയ ഭയത്തെ ഉള്ളില്‍ അടക്കി കൊണ്ട് തന്റെ മുന്നില്‍ നിരന്നു നില്‍ക്കുന്നവരെ ആത്മവിശ്വാസത്തോടെ നോക്കി.

റാലേന്റെ മുഖത്ത് നിറഞ്ഞ് നിന്ന ആത്മവിശ്വാസം കണ്ടത് കൊണ്ടാവണം എല്ലാ മുഖങ്ങളിലും വിശ്വാസവും പ്രതീക്ഷകളും തെളിഞ്ഞ് വന്നത്. അതോടെ ഭയവും അവരുടെ മനസില്‍ നിന്നും കുറച്ചൊന്നകന്നു.

“ഇനിയും രണ്ട് മാസം കഴിഞ്ഞാണ് യുദ്ധം ഞാൻ പ്രതീക്ഷിച്ചത്… പക്ഷേ അങ്ങനെയല്ലെന്ന് തെളിഞ്ഞ് കഴിഞ്ഞു.

മലാഹിയുടെ ആക്രമണത്തെ ചെറുത്ത് നിൽക്കാൻ നമുക്ക് കഴിയുമോ എന്നറിയില്ല… പക്ഷേ നമ്മുടെ സ്വന്തമായ ഒന്നും തന്നെ വിട്ടുകൊടുക്കാന്‍ ഞാൻ തയ്യാറല്ല.

അതുകൊണ്ട്‌ ഇവിടെ നിന്നും രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ഇവിടെ നിന്നും ഈ നിമിഷം പോകാം… തല്‍ക്കാലത്തേക്ക് എങ്കിലും നിങ്ങള്‍ക്ക് രക്ഷപ്പെടാം…” അത്രയും പറഞ്ഞിട്ട് റാലേൻ എല്ലാ മുഖങ്ങളിലും നോട്ടം പായിച്ചു.

പക്ഷേ ആരും അനങ്ങിയില്ല.. ആരും അപ്രത്യക്ഷമായില്ല.

ഉടനെ റാലേന്റെ മുഖത്ത് അഭിമാനം നിറഞ്ഞു.

“നിങ്ങളുടെ മാന്ത്രിക മുഖ്യനായി ഇവിടെ ഞാൻ വിജയിച്ച് കഴിഞ്ഞു…” അയാൾ അഭിമാനത്തോടെ പറഞ്ഞു. “ഇനി കാര്യത്തിലേക്ക്….” റാലേൻ ഒരിക്കല്‍കൂടി എല്ലാ മുഖങ്ങളിലും സൂക്ഷിച്ചുനോക്കി.

എല്ലാ മുഖത്തും ഭയം ഉണ്ടായിരുന്നു… സമ്മര്‍ദ്ദവും ഉണ്ടായിരുന്നു, പക്ഷേ അതുപോലെ അഭിമാനവും പുഞ്ചിരിയും ആ മുഖങ്ങളില്‍ ഉണ്ടായിരുന്നു.

“ദൈവങ്ങള്‍ ആരും നമ്മെ സഹായിക്കാൻ വരില്ലേ…?” ഒരു കുഞ്ഞു വിദ്യാർത്ഥി പ്രതീക്ഷയോടെ ചോദിച്ചു.

ആ ചോദ്യത്തിന്‌ എന്ത് മറുപടി കൊടുക്കണം എന്നറിയാതെ റാലേൻ ആലോചിച്ച് നിന്നു.

ഈ യോദ്ധാക്കളെ നശിപ്പിക്കാന്‍ പത്ത് പേര്‍ക്ക് മാത്രമേ കഴിയൂ എന്ന് അൽദീയ പറഞ്ഞത് റാലേൻ ഓര്‍ത്തു.

ആ പത്ത് പേരുടെ അഭാവം റാലേനെ നിരാശപ്പെടുത്തി.

“ദൈവങ്ങള്‍ വരേണ്ട കാര്യമില്ല. അവസാന യുദ്ധത്തിന് മുമ്പ് ഒരുപാട്‌ തയ്യാറെടുപ്പുകള്‍ നടത്താൻ അവര്‍ക്ക് ഉണ്ടാവും. ദൈവങ്ങള്‍ ഇല്ലെങ്കിലും ഈ ഏറ്റുമുട്ടലില്‍ നമുക്ക് വിജയിക്കാന്‍ കഴിയും…” ലാവേഷ് ഉറക്കെ പറഞ്ഞു.

ലാവേഷ് പറഞ്ഞുതീരേണ്ട താമസം ആയിരം യക്ഷരും ആയിരം മാന്ത്രികരും അവിടെ പ്രത്യക്ഷപ്പെട്ടു. ഉടനെ അവിടമാകെ ആര്‍പ്പുവിളികൾ ഉയർന്നു.

72 Comments

  1. ബ്രോ.. സത്യത്തിൽ കഴിഞ്ഞ ഭാഗങ്ങൾ മറന്നു പോയി. അങ്ങനെ ഒന്ന് അതൊക്കെ പൊടിതട്ടിയെടുക്കേണ്ടി വന്നു. ?
    തുടക്കത്തിലെ സാഷയ്ക്ക് നേരെയുള്ള ചോദ്യത്തിന്റെ ഉത്തരം അറിയാനുള്ള ആകാംഷയുണ്ടായിരുന്നു. പക്ഷെ, ഫ്രെനിനെ ഓർക്കുമ്പോഴുള്ള അവളുടെ മുഖത്തെ പുഞ്ചിരി, അതിലുണ്ട് ഉത്തരം. സാഷ ഒരിക്കലും ഫ്രെനിനെ തള്ളിപ്പറയില്ല. ഒരു മാന്ത്രിക കഥയിൽ ദുരന്തമായ ഞാൻ കാല്പനികത തിരയുന്നുണ്ടോ? ?

    അവന്റെ കൂട്ടുകാരുടെ നിയോഗം നന്മയ്ക്ക് വേണ്ടിയാകട്ടെ എന്ന് ആഗ്രഹിക്കുന്നു, പക്ഷെ, അവർ തീക്കൊള്ളി കൊണ്ടാണ് തല ചൊറിയുന്നത് എന്നറിയുമ്പോൾ ഞെട്ടലാണ്. സത്യമേത് മിഥ്യയേത് എന്ന് വ്യക്തമാകാതെ അവർ പോലും അവ്യവസ്ഥ ശക്തിയുടെ ഐ മീൻ ആ വൃത്തികെട്ട ശക്തിയുടെ വരുതിയിൽ പെട്ടു പോകാൻ സാധ്യതയുണ്ട്. ഹാ എല്ലാം വരുന്നിടത്ത് വച്ച് കാണാം..

    ഒഷേദ്രസ് വരുന്ന സീൻ സൂപ്പർ ആയിരുന്നു. തമോഗർത്തം ഒക്കെ പറഞ്ഞപ്പോൾ ഞാൻ ഇമാജിൻ ചെയ്യുകയായിരുന്നു. ? അൽദീയയുടെ വിടവാങ്ങൽ ചെറുതായി വിഷമിപ്പിച്ചു. ?

    അല്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രി കുട പിടിക്കും എന്ന് പറയുന്ന പോലെയാണ് മലാഹിയുടെ കാര്യം. ഒഷേദ്രസ് പറഞ്ഞു കൊടുത്തിട്ടും പുള്ളിയുടെ ഈഗോ ഒന്നും അങ്ങട് സമ്മതിക്കുന്നില്ല. ഇപ്പോഴും ഫ്രെനിനെ വെല്ലുവിളിച്ചു നടക്കുകയാണ്. കാര്യം ആ ഭാഗം കുറച്ചു ടെൻഷൻ അടിപ്പിച്ചെങ്കിലും ഫ്രെനിന്റേന്ന് തല്ലും വാങ്ങി ഈഞ്ച ചതയും പോലെ ചതഞ്ഞ ആള് വീണ്ടും ആളെക്കൂട്ടി വന്ന് തടവറയിൽ ആയിട്ടുണ്ട്.. കൂടെ ഒരു നൂറു ദേഹിബന്ദികളും. ഭീകരൻ ആണേലും പുള്ളിയെ ഓർക്കുമ്പോൾ ചിരി വരുന്നു.?

    ഇത്രയും വലിയൊരു ഗ്യാപ്പിന് ശേഷം സങ്കീർണമായ ഒരു കഥയുടെ അടുത്ത ഭാഗം ഇതേ ശൈലിയിൽ വീണ്ടും തുന്നിയെടുക്കാനുള്ള നിങ്ങളുടെ കഴിവ് അപാരം. ❤️
    അഭിനന്ദനങ്ങൾ ❤️

    ബാക്കി വായിക്കട്ടെ.?‍♀️

    1. രണ്ട് മാസം ആയ സ്ഥിതിക്ക് കഥ മറന്നില്ലെങ്കിലെ അല്‍ഭുതമുള്ളു. അതുകൂടാതെ ഇത്ര gap വന്നതുകൊണ്ട് കഥയുമായുള്ള ടച്ച് നഷ്ടപ്പെട്ട് വായിക്കാനുള്ള ഇന്ററസ്റ്റ് പോലും നഷ്ടപ്പെടും എന്നത് തന്നെയല്ലേ സത്യം

      പിന്നേ കഥയടെ സീരീയസ്നസിന് ചെറിയ അയവ് വരുത്താന്‍ വേണ്ടിയാണ്, മലാഹിയിൽ ചെറിയൊരു കോമാളിത്വം കൊണ്ടുവരാന്‍ ശ്രമിച്ചത് — വലിഞ്ഞ് മുറുകുന്ന വായനക്കാരുടെ മുഖത്തിന് ചെറിയൊരു പുഞ്ചിരിയുടെ അയവ് ഉണ്ടാവട്ടെ എന്ന് കരുതി…

      മാന്ത്രിക കഥയില്‍ കാല്പനികത തിരയുന്നതിൽ തെറ്റില്ല. പക്ഷേ ഈ കഥയില്‍ വലുതായി കാണാന്‍ കഴിയില്ല. ലവ് വളരെ കുറച്ച് include ചെയ്തെങ്കിലും romantic gestures തീരെ include ചെയ്യാൻ കഴിഞ്ഞില്ല. (“ദുരന്തമായ ഞാൻ” എന്ന് നിങ്ങളെ സ്വയം പറയാനുള്ള കാരണം മനസ്സിലായില്ല)

      പിന്നേ ഇത്ര വലിയ ഗ്യാപ്പ് വന്നപ്പോള്‍ അത് എന്റെ എഴുത്തിനെ ബാധിക്കും എന്ന ഭയം ഉണ്ടായിരുന്നു.

      പിന്നേ വായിച്ചതിനും, നല്ല വാക്കുകള്‍ക്കും, നല്ല റിവ്യുവിനും ഒരുപാട്‌ നന്ദി. സപ്പോര്‍ട്ടിനും നന്ദി…
      സ്നേഹം ❤️❤️❤️???

  2. Ende ponnu bro. Engane sadhikkunnu vallatha oru kadayum adhinike oro thiyareesum uff oru rakshem illatto
    Kurchu munne vayichatirunnu ipoya abiprayam parayan oru tym kitye polichundu muthe aa oru oyikil thanne munnottu kondupoyalo ❣️

    1. ഒരുപാട്‌ നന്ദി bro വായനക്ക്. ഇഷ്ടപ്പെട്ടതിൽ സന്തോഷം. ഒത്തിരി സ്നേഹം ❤️❤️?

  3. അടുത്ത part എന്ന് വരും bro ഒന്ന് പറയാമോ

    1. എന്നെന്ന് പറയാൻ കഴിയില്ല bro, പക്ഷേ maximum ten days. On or before 22 May post ചെയ്യാൻ കഴിയും എന്നാണ് പ്രതീക്ഷ.

      1. Saho.. enthaai writing kazhijho… Waiting for next part ❤️

        1. ഇന്ന്‌ പോസ്റ്റ്‌ ചെയ്യും bro.

  4. ബ്രോ , നന്നായിട്ടുണ്ട്, പഴയ അതെ ഒഴിക്കില് തന്നെ മുന്നോട്ട് പോകുന്നതിൽ സന്തോഷം.
    സ്നേഹത്തോടെ LOTH…..??

    1. വായിച്ചതില്‍ സന്തോഷം bro… നല്ല അഭിപ്രായത്തിനും നന്ദി. സ്നേഹം ❤️❤️?

  5. As always. Cyril bro rockz…. Njn oru manhwa reader anu i like stories where MC is OP.. Ee story njn vayikkumpol ellam connect cheyyunnath athupole aanu .. u r stories have that much potential.. hatsoff bro.. u doing great

    1. കഥ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം bro. വായിച്ച് അഭിപ്രായം അറിയിച്ചതിലും സന്തോഷം. ഒത്തിരി നന്ദി… സ്നേഹം ❤️❤️?

    1. സ്നേഹം ❤️❤️?

  6. Bro pinne ningalude pazhaya kadhakal kittan valla vazhiyum undo

    1. ഒരു കഥ മാത്രം ഉണ്ട്. അത് ഞാൻ മെയില്‍ ചെയ്തിട്ടുണ്ട്.

  7. ഒരു രക്ഷയും ഇല്ല ബ്രോ കഥ ഗംഭിരം തന്നെ..

    1. ഒത്തിരി സ്നേഹം bro ❤️❤️?

Comments are closed.