വേണമെങ്കിൽ ഞങ്ങൾക്കിനി ഒറ്റ ശക്തിയായി പോലും പ്രവർത്തിക്കാൻ കഴിയും… ഞങ്ങൾ ഓരോരുത്തരും എടുക്കുന്ന തീരുമാനത്തെ പരസ്പ്പരം പറയാതെ തന്നെ മനസിലാക്കാനും അതിനനുസരിച്ച് പ്രാവര്‍ത്തികമാക്കാനും ഞങ്ങൾക്ക് കഴിയും.
പരിണാമം പ്രാപിക്കാന്‍ വേണ്ടി പ്രകൃതിയില്‍ ലയിച്ച് ചേരാന്‍ ചെറിയൊരു ഭയം ഞങ്ങൾ എല്ലാവർക്കും ഉണ്ടായിരുന്നു. പക്ഷേ ഞങ്ങൾ പ്രകൃതിയുടെ ഊര്‍ജ്ജത്തിൽ ലയിക്കുക തന്നെ ചെയ്തു.
പ്രകൃതിയില്‍ ലയിച്ചതും അൽദീയയുടെ സാന്നിധ്യം ഞങ്ങളില്‍ നിറഞ്ഞു.
‘നിങ്ങൾ പരിണാമം പ്രാപിക്കുന്നത് വരെ നിങ്ങളെ എല്ലാ ശക്തികളില്‍ നിന്നും മറച്ചു നിര്‍ത്തുക എന്നതാണ് എന്റെ അവസാനത്തെ കര്‍ത്തവ്യം…’ അൽദിയ പറഞ്ഞു ‘അതുകൂടാതെ എന്റെ ആത്മാവ്, മനസ്സിൽ നിന്നെല്ലാം ചോര്‍ന്നുപോകുന്ന ശക്തിയെ ഞാൻ നിങ്ങളുടെ ആത്മാവില്‍ നയിക്കും… എന്നില്‍ അടങ്ങിയിരിക്കുന്ന നിഗൂഢ ശക്തികളെയും നിങ്ങള്‍ക്ക് ഞാൻ പകര്‍ന്നു തരും…’
‘എന്തിനാണ് നിങ്ങളുടെ ശക്തിയെ ഞങ്ങൾക്ക് പകര്‍ന്നു തരുന്നത്…?’ ഞാൻ ചോദിച്ചു.
‘അതിന്റെ ഉത്തരം എനിക്കറിയില്ല, ദനീർ… പക്ഷേ അങ്ങനെ വേണം എന്നാണ് എന്റെ ഉള്ളിലുള്ള ഏതോ ശക്തി പറയുന്നത്…’ അൽദിയ ഉത്തരം തന്നു.
പിന്നീട് എന്ത് സംഭവിച്ചു എന്ന് ഞങ്ങൾക്ക് മനസിലായില്ല. കാരണം വേദന മാത്രമാണ് ഞങ്ങളില്‍ മുന്നിട്ട് നിന്നത്. അവസാനം ഞങ്ങളുടെ പരിണാമം ഒരു തടസ്സവും കൂടാതെ സംഭവിച്ചു. ആ ഗോളം ഞങ്ങളുടെ ആത്മാവില്‍ അലിഞ്ഞ് ചേരുകയും ചെയ്തു.
പെട്ടന്ന് ഫ്രെന്നിന്റെ സാന്നിധ്യം ഞങ്ങളുടെ മനസില്‍ നിറഞ്ഞു. അവന്റെ ശബ്ദം ഞങ്ങളുടെ മനസില്‍ മുഴങ്ങി —,
‘ദൈവഘാതകവാൾ ഉപയോഗിച്ച് നിങ്ങളെ നശിപ്പിക്കാന്‍ കഴിയും – നിങ്ങളെക്കാള്‍ ഉയർന്ന ശക്തിക്ക് നിങ്ങളെ നിഷ്ക്രിയാവസ്ഥയിൽ ആക്കാനും കഴിയും – നിങ്ങളുടെ ആത്മാവിനെ ബന്ധനത്തില്‍ ആക്കാനും കഴിയും എന്ന് ഓര്‍ക്കുക…. നിങ്ങളുടെ ആത്മാവിനെ അവ്യവസ്ഥ-ശക്തിയിൽ ബന്ധിക്കാതിരുന്നാൽ നിങ്ങളെ അവ്യവസ്ഥ-ശക്തിക്ക് പോലും നശിപ്പിക്കാന്‍ കഴിയില്ല. എന്നാല്‍ ഇപ്പോഴും അവ്യവസ്ഥ-ശക്തിക്ക് ഒരു പരിധി വരെ നിങ്ങളെ കാര്യമായി സ്വാധീനിക്കാന്‍ കഴിയുമെന്ന് ഒരിക്കലും മറക്കരുത്.
പിന്നേ ഏറ്റവും പ്രധാനമായി നിങ്ങളെന്നെ ബന്ധനത്തില്‍ ആക്കാനോ നശിപ്പിക്കനോ ശ്രമിക്കരുത്… കാരണം, എന്നെ നിങ്ങള്‍ക്ക് നശിപ്പിക്കാന്‍ കഴിയാതെ പോയാൽ എന്നെ നശിപ്പിക്കാന്‍ ശ്രമിച്ച എല്ലാവരെയും ഞാൻ എന്റെ ശത്രുക്കളായി കാണും. അവരെ ഞാൻ നശിപ്പിച്ച് കളയുകയും ചെയ്യും…’ അത്രയും പറഞ്ഞിട്ട് അവന്റെ സാന്നിധ്യം ഞങ്ങളെ വിട്ടുപോയി.
‘ഫ്രെൻ…’ സാഷ അവനെ വിളിച്ചു. പക്ഷേ അവന്റെ സാന്നിധ്യം പിന്നീട് ഞങ്ങൾക്ക് അനുഭവപ്പെട്ടില്ല. അവന്റെ ശബ്ദവും കേട്ടില്ല.
അവസാനം ഞങ്ങളുടെ സ്വന്തം രൂപം സ്വീകരിച്ച് ഞങ്ങൾ പ്രകൃതിയുടെ ഊര്‍ജ്ജത്തിൽ നിന്നും അകന്നു.
അൽദീയയെ ഞങ്ങൾക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു.
ശേഷം ഞങ്ങൾ മാന്ത്രിക ഭവനത്തിൽ ഫ്രെന്നിന്റെ മുറിയില്‍ പ്രത്യക്ഷപ്പെട്ടു. അവന്റെ കട്ടിലിലും കസേരകളിലുമായി ഞങ്ങൾ ഇരുന്നു.
ബ്രോ.. സത്യത്തിൽ കഴിഞ്ഞ ഭാഗങ്ങൾ മറന്നു പോയി. അങ്ങനെ ഒന്ന് അതൊക്കെ പൊടിതട്ടിയെടുക്കേണ്ടി വന്നു. ?
തുടക്കത്തിലെ സാഷയ്ക്ക് നേരെയുള്ള ചോദ്യത്തിന്റെ ഉത്തരം അറിയാനുള്ള ആകാംഷയുണ്ടായിരുന്നു. പക്ഷെ, ഫ്രെനിനെ ഓർക്കുമ്പോഴുള്ള അവളുടെ മുഖത്തെ പുഞ്ചിരി, അതിലുണ്ട് ഉത്തരം. സാഷ ഒരിക്കലും ഫ്രെനിനെ തള്ളിപ്പറയില്ല. ഒരു മാന്ത്രിക കഥയിൽ ദുരന്തമായ ഞാൻ കാല്പനികത തിരയുന്നുണ്ടോ? ?
അവന്റെ കൂട്ടുകാരുടെ നിയോഗം നന്മയ്ക്ക് വേണ്ടിയാകട്ടെ എന്ന് ആഗ്രഹിക്കുന്നു, പക്ഷെ, അവർ തീക്കൊള്ളി കൊണ്ടാണ് തല ചൊറിയുന്നത് എന്നറിയുമ്പോൾ ഞെട്ടലാണ്. സത്യമേത് മിഥ്യയേത് എന്ന് വ്യക്തമാകാതെ അവർ പോലും അവ്യവസ്ഥ ശക്തിയുടെ ഐ മീൻ ആ വൃത്തികെട്ട ശക്തിയുടെ വരുതിയിൽ പെട്ടു പോകാൻ സാധ്യതയുണ്ട്. ഹാ എല്ലാം വരുന്നിടത്ത് വച്ച് കാണാം..
ഒഷേദ്രസ് വരുന്ന സീൻ സൂപ്പർ ആയിരുന്നു. തമോഗർത്തം ഒക്കെ പറഞ്ഞപ്പോൾ ഞാൻ ഇമാജിൻ ചെയ്യുകയായിരുന്നു. ? അൽദീയയുടെ വിടവാങ്ങൽ ചെറുതായി വിഷമിപ്പിച്ചു. ?
അല്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രി കുട പിടിക്കും എന്ന് പറയുന്ന പോലെയാണ് മലാഹിയുടെ കാര്യം. ഒഷേദ്രസ് പറഞ്ഞു കൊടുത്തിട്ടും പുള്ളിയുടെ ഈഗോ ഒന്നും അങ്ങട് സമ്മതിക്കുന്നില്ല. ഇപ്പോഴും ഫ്രെനിനെ വെല്ലുവിളിച്ചു നടക്കുകയാണ്. കാര്യം ആ ഭാഗം കുറച്ചു ടെൻഷൻ അടിപ്പിച്ചെങ്കിലും ഫ്രെനിന്റേന്ന് തല്ലും വാങ്ങി ഈഞ്ച ചതയും പോലെ ചതഞ്ഞ ആള് വീണ്ടും ആളെക്കൂട്ടി വന്ന് തടവറയിൽ ആയിട്ടുണ്ട്.. കൂടെ ഒരു നൂറു ദേഹിബന്ദികളും. ഭീകരൻ ആണേലും പുള്ളിയെ ഓർക്കുമ്പോൾ ചിരി വരുന്നു.?
ഇത്രയും വലിയൊരു ഗ്യാപ്പിന് ശേഷം സങ്കീർണമായ ഒരു കഥയുടെ അടുത്ത ഭാഗം ഇതേ ശൈലിയിൽ വീണ്ടും തുന്നിയെടുക്കാനുള്ള നിങ്ങളുടെ കഴിവ് അപാരം. ❤️
അഭിനന്ദനങ്ങൾ ❤️
ബാക്കി വായിക്കട്ടെ.?♀️
രണ്ട് മാസം ആയ സ്ഥിതിക്ക് കഥ മറന്നില്ലെങ്കിലെ അല്‍ഭുതമുള്ളു. അതുകൂടാതെ ഇത്ര gap വന്നതുകൊണ്ട് കഥയുമായുള്ള ടച്ച് നഷ്ടപ്പെട്ട് വായിക്കാനുള്ള ഇന്ററസ്റ്റ് പോലും നഷ്ടപ്പെടും എന്നത് തന്നെയല്ലേ സത്യം
പിന്നേ കഥയടെ സീരീയസ്നസിന് ചെറിയ അയവ് വരുത്താന്‍ വേണ്ടിയാണ്, മലാഹിയിൽ ചെറിയൊരു കോമാളിത്വം കൊണ്ടുവരാന്‍ ശ്രമിച്ചത് — വലിഞ്ഞ് മുറുകുന്ന വായനക്കാരുടെ മുഖത്തിന് ചെറിയൊരു പുഞ്ചിരിയുടെ അയവ് ഉണ്ടാവട്ടെ എന്ന് കരുതി…
മാന്ത്രിക കഥയില്‍ കാല്പനികത തിരയുന്നതിൽ തെറ്റില്ല. പക്ഷേ ഈ കഥയില്‍ വലുതായി കാണാന്‍ കഴിയില്ല. ലവ് വളരെ കുറച്ച് include ചെയ്തെങ്കിലും romantic gestures തീരെ include ചെയ്യാൻ കഴിഞ്ഞില്ല. (“ദുരന്തമായ ഞാൻ” എന്ന് നിങ്ങളെ സ്വയം പറയാനുള്ള കാരണം മനസ്സിലായില്ല)
പിന്നേ ഇത്ര വലിയ ഗ്യാപ്പ് വന്നപ്പോള്‍ അത് എന്റെ എഴുത്തിനെ ബാധിക്കും എന്ന ഭയം ഉണ്ടായിരുന്നു.
പിന്നേ വായിച്ചതിനും, നല്ല വാക്കുകള്‍ക്കും, നല്ല റിവ്യുവിനും ഒരുപാട് നന്ദി. സപ്പോര്‍ട്ടിനും നന്ദി…
സ്നേഹം ❤️❤️❤️???
Ende ponnu bro. Engane sadhikkunnu vallatha oru kadayum adhinike oro thiyareesum uff oru rakshem illatto
Kurchu munne vayichatirunnu ipoya abiprayam parayan oru tym kitye polichundu muthe aa oru oyikil thanne munnottu kondupoyalo ❣️
ഒരുപാട് നന്ദി bro വായനക്ക്. ഇഷ്ടപ്പെട്ടതിൽ സന്തോഷം. ഒത്തിരി സ്നേഹം ❤️❤️?
അടുത്ത part എന്ന് വരും bro ഒന്ന് പറയാമോ
എന്നെന്ന് പറയാൻ കഴിയില്ല bro, പക്ഷേ maximum ten days. On or before 22 May post ചെയ്യാൻ കഴിയും എന്നാണ് പ്രതീക്ഷ.
Saho.. enthaai writing kazhijho… Waiting for next part ❤️
ഇന്ന് പോസ്റ്റ് ചെയ്യും bro.
??
ബ്രോ , നന്നായിട്ടുണ്ട്, പഴയ അതെ ഒഴിക്കില്‍ തന്നെ മുന്നോട്ട് പോകുന്നതിൽ സന്തോഷം.
സ്നേഹത്തോടെ LOTH…..??
വായിച്ചതില്‍ സന്തോഷം bro… നല്ല അഭിപ്രായത്തിനും നന്ദി. സ്നേഹം ❤️❤️?
As always. Cyril bro rockz…. Njn oru manhwa reader anu i like stories where MC is OP.. Ee story njn vayikkumpol ellam connect cheyyunnath athupole aanu .. u r stories have that much potential.. hatsoff bro.. u doing great
കഥ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം bro. വായിച്ച് അഭിപ്രായം അറിയിച്ചതിലും സന്തോഷം. ഒത്തിരി നന്ദി… സ്നേഹം ❤️❤️?
Super….
സ്നേഹം ❤️❤️?
Bro pinne ningalude pazhaya kadhakal kittan valla vazhiyum undo
ഒരു കഥ മാത്രം ഉണ്ട്. അത് ഞാൻ മെയില്‍ ചെയ്തിട്ടുണ്ട്.
ഒരു രക്ഷയും ഇല്ല ബ്രോ കഥ ഗംഭിരം തന്നെ..
ഒത്തിരി സ്നേഹം bro ❤️❤️?