മാന്ത്രികലോകം 15 [Cyril] 2140

അതിനെ എന്റെ സുഹൃത്തുക്കൾ സ്വീകരിച്ച് കുറച്ച് മുന്‍പ് പരിണാമം പ്രാപിച്ച് ദൈവ യോദ്ധാക്കള്‍ ആയി മാറിയതും ഞാൻ അറിയുന്നു…’

അതുകേട്ട് അൽദീയ ഞെട്ടി.

‘അപ്പോ അവ്യവസ്ഥ-ശക്തിയും ഒഷേദ്രസിനും അതിനെക്കുറിച്ച് അറിവുണ്ടോ, ഫ്രെൻ…’ അൽദിയ അസ്വസ്ഥതയായി.

‘ഇല്ല… അവർ അറിഞ്ഞിട്ടില്ല. നിങ്ങളെ ഞാനാണ് അൽദീയയായി സൃഷ്ടിച്ചു എന്നത്‌ നിങ്ങൾ മറക്കുന്നു. എന്നെ നിങ്ങളില്‍ നിക്ഷേപിക്കുമ്പോൾ നിങ്ങൾ എന്നെ നശിപ്പിച്ച് പുറന്തള്ളാതിരിക്കാൻ നിങ്ങളില്‍ എന്റെ ആത്മാവിന്റെ അംശത്തെ പകര്‍ന്നു തന്നിരുന്നു, അൽദീയ. അതുകൊണ്ട്‌ എന്നില്‍ നിന്നും ഒരിക്കലും നിങ്ങള്‍ക്ക് മറഞ്ഞ് നിൽക്കാൻ കഴിയില്ല. നിങ്ങളുടെ എല്ലാ രഹസ്യങ്ങളും എനിക്കറിയാം…’

കുറച്ച് നേരത്തേക്ക് അൽദീയ സ്തംഭിച്ചു നിന്നു.

‘അപ്പോൾ ആ ഗോളങ്ങൾ ശെരിക്കും എന്താണെന്ന് നിനക്ക് അറിയാമോ, ഫ്രെൻ…’ അൽദിയ ആകാംഷയോടെ ചോദിച്ചു.

എന്നാൽ ഫ്രെൻ അതിന്‌ മറുപടി കൊടുത്തില്ല.

‘അവ്യവസ്ഥ-ശക്തിയുടെ ഇഷ്ടപ്രകാരം ശെരിക്കും നീ എല്ലാറ്റിനെയും നശിപ്പിക്കാന്‍ ഒരുങ്ങുകയാണോ, ഫ്രെൻ…?’

ഫ്രെന്നിന്റെ ചിരി അവരുടെ ഉള്ളില്‍ മുഴങ്ങി.

‘ഒഷേദ്രസിന്റെ ശരിക്കുള്ള പദ്ധതി എന്താണെന്ന് നിങ്ങൾ അറിയുന്നില്ല… അവന്റെ യഥാര്‍ത്ഥ ചിന്തകൾ എന്താണെന്ന്‌ അറിയാതെ നിങ്ങളും നിഗൂഢ ശക്തികളും എല്ലാം കമ്പളിക്ക പ്പെട്ടുക്കൊണ്ടിരിക്കുന്നു എന്നും നിങ്ങൾ അറിയുന്നില്ല…’

‘ഇല്ലാ ഫ്രെൻ, ഓരോ ദിവസം കഴിയുന്തോറും അവ്യവസ്ഥ-ശക്തിയുടെ സ്വാധീനം നിന്നില്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്നു. മറ്റുള്ള എല്ലാ ശക്തികളേയും നി നശിപ്പിക്കുന്നതിന് വേണ്ടി, തെറ്റായ കാരണങ്ങളെ നിന്റെ മനസില്‍ സ്ഥാപിച്ച് അതിന്റെ ഇഷ്ടത്തിന് നിന്നെ അവ്യവസ്ഥ-ശക്തി പ്രയോഗിക്കും. പക്ഷേ അതിനെ നി മനസ്സിലാക്കുന്നില്ല, ഫ്രെൻ…’

അതിന്റെ മറുപടിയായി ഫ്രെൻ ചിരിക്കുക മാത്രം ചെയ്തു.

‘നേരത്തെ ഞാൻ ചോദിച്ചതിന് നി ഉത്തരം നല്‍കിയില്ല, ഫ്രെൻ…!’

‘എന്റെ നിലനില്‍പിനും സ്വാതന്ത്ര്യത്തിനും വേണ്ടി ആവശ്യമുള്ള എന്തും ഞാൻ ചെയ്യും….’ ഫ്രെൻ ശാന്തമായി പറഞ്ഞു.

‘നിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി നി പ്രകൃതിയെയും നിഗൂഢ ശക്തികളെയും മറ്റുള്ള ജീവികളെയും എല്ലാം നശിപ്പിക്കുമോ, ഫ്രെൻ…?’

‘ഞാനാണോ ഇതെല്ലാം തുടങ്ങി വച്ചത്, അൽദീയ…!? എന്തു തെറ്റാണ് ഈ പ്രപഞ്ചത്തിന് എതിരായി ഞാൻ ചെയ്തത്…? എന്റെ ദുർപ്രവർത്തി കൊണ്ടാണോ നിങ്ങൾ എല്ലാവരും എന്നെ ബന്ധിച്ചും, നിയന്ത്രിച്ചും, എന്നെ മറ്റൊരു വ്യക്തിയായി മാറ്റി നിങ്ങള്‍ക്ക് നല്ലതെന്ന് തോന്നിയ വഴിയില്‍ മാത്രം നടത്തിയതും, നിയോഗങ്ങൾ എന്റെ തലയില്‍ കെട്ടിവച്ച് എന്നെ ബലിയാടായി മാറ്റിയതും…?’ ഫ്രെൻ ദേഷ്യത്തില്‍ ചോദിച്ചു.

അൽദീയ ദുഃഖത്തോടെ ശ്വാസം ആഞ്ഞു വലിച്ചു.

72 Comments

  1. ബ്രോ.. സത്യത്തിൽ കഴിഞ്ഞ ഭാഗങ്ങൾ മറന്നു പോയി. അങ്ങനെ ഒന്ന് അതൊക്കെ പൊടിതട്ടിയെടുക്കേണ്ടി വന്നു. ?
    തുടക്കത്തിലെ സാഷയ്ക്ക് നേരെയുള്ള ചോദ്യത്തിന്റെ ഉത്തരം അറിയാനുള്ള ആകാംഷയുണ്ടായിരുന്നു. പക്ഷെ, ഫ്രെനിനെ ഓർക്കുമ്പോഴുള്ള അവളുടെ മുഖത്തെ പുഞ്ചിരി, അതിലുണ്ട് ഉത്തരം. സാഷ ഒരിക്കലും ഫ്രെനിനെ തള്ളിപ്പറയില്ല. ഒരു മാന്ത്രിക കഥയിൽ ദുരന്തമായ ഞാൻ കാല്പനികത തിരയുന്നുണ്ടോ? ?

    അവന്റെ കൂട്ടുകാരുടെ നിയോഗം നന്മയ്ക്ക് വേണ്ടിയാകട്ടെ എന്ന് ആഗ്രഹിക്കുന്നു, പക്ഷെ, അവർ തീക്കൊള്ളി കൊണ്ടാണ് തല ചൊറിയുന്നത് എന്നറിയുമ്പോൾ ഞെട്ടലാണ്. സത്യമേത് മിഥ്യയേത് എന്ന് വ്യക്തമാകാതെ അവർ പോലും അവ്യവസ്ഥ ശക്തിയുടെ ഐ മീൻ ആ വൃത്തികെട്ട ശക്തിയുടെ വരുതിയിൽ പെട്ടു പോകാൻ സാധ്യതയുണ്ട്. ഹാ എല്ലാം വരുന്നിടത്ത് വച്ച് കാണാം..

    ഒഷേദ്രസ് വരുന്ന സീൻ സൂപ്പർ ആയിരുന്നു. തമോഗർത്തം ഒക്കെ പറഞ്ഞപ്പോൾ ഞാൻ ഇമാജിൻ ചെയ്യുകയായിരുന്നു. ? അൽദീയയുടെ വിടവാങ്ങൽ ചെറുതായി വിഷമിപ്പിച്ചു. ?

    അല്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രി കുട പിടിക്കും എന്ന് പറയുന്ന പോലെയാണ് മലാഹിയുടെ കാര്യം. ഒഷേദ്രസ് പറഞ്ഞു കൊടുത്തിട്ടും പുള്ളിയുടെ ഈഗോ ഒന്നും അങ്ങട് സമ്മതിക്കുന്നില്ല. ഇപ്പോഴും ഫ്രെനിനെ വെല്ലുവിളിച്ചു നടക്കുകയാണ്. കാര്യം ആ ഭാഗം കുറച്ചു ടെൻഷൻ അടിപ്പിച്ചെങ്കിലും ഫ്രെനിന്റേന്ന് തല്ലും വാങ്ങി ഈഞ്ച ചതയും പോലെ ചതഞ്ഞ ആള് വീണ്ടും ആളെക്കൂട്ടി വന്ന് തടവറയിൽ ആയിട്ടുണ്ട്.. കൂടെ ഒരു നൂറു ദേഹിബന്ദികളും. ഭീകരൻ ആണേലും പുള്ളിയെ ഓർക്കുമ്പോൾ ചിരി വരുന്നു.?

    ഇത്രയും വലിയൊരു ഗ്യാപ്പിന് ശേഷം സങ്കീർണമായ ഒരു കഥയുടെ അടുത്ത ഭാഗം ഇതേ ശൈലിയിൽ വീണ്ടും തുന്നിയെടുക്കാനുള്ള നിങ്ങളുടെ കഴിവ് അപാരം. ❤️
    അഭിനന്ദനങ്ങൾ ❤️

    ബാക്കി വായിക്കട്ടെ.?‍♀️

    1. രണ്ട് മാസം ആയ സ്ഥിതിക്ക് കഥ മറന്നില്ലെങ്കിലെ അല്‍ഭുതമുള്ളു. അതുകൂടാതെ ഇത്ര gap വന്നതുകൊണ്ട് കഥയുമായുള്ള ടച്ച് നഷ്ടപ്പെട്ട് വായിക്കാനുള്ള ഇന്ററസ്റ്റ് പോലും നഷ്ടപ്പെടും എന്നത് തന്നെയല്ലേ സത്യം

      പിന്നേ കഥയടെ സീരീയസ്നസിന് ചെറിയ അയവ് വരുത്താന്‍ വേണ്ടിയാണ്, മലാഹിയിൽ ചെറിയൊരു കോമാളിത്വം കൊണ്ടുവരാന്‍ ശ്രമിച്ചത് — വലിഞ്ഞ് മുറുകുന്ന വായനക്കാരുടെ മുഖത്തിന് ചെറിയൊരു പുഞ്ചിരിയുടെ അയവ് ഉണ്ടാവട്ടെ എന്ന് കരുതി…

      മാന്ത്രിക കഥയില്‍ കാല്പനികത തിരയുന്നതിൽ തെറ്റില്ല. പക്ഷേ ഈ കഥയില്‍ വലുതായി കാണാന്‍ കഴിയില്ല. ലവ് വളരെ കുറച്ച് include ചെയ്തെങ്കിലും romantic gestures തീരെ include ചെയ്യാൻ കഴിഞ്ഞില്ല. (“ദുരന്തമായ ഞാൻ” എന്ന് നിങ്ങളെ സ്വയം പറയാനുള്ള കാരണം മനസ്സിലായില്ല)

      പിന്നേ ഇത്ര വലിയ ഗ്യാപ്പ് വന്നപ്പോള്‍ അത് എന്റെ എഴുത്തിനെ ബാധിക്കും എന്ന ഭയം ഉണ്ടായിരുന്നു.

      പിന്നേ വായിച്ചതിനും, നല്ല വാക്കുകള്‍ക്കും, നല്ല റിവ്യുവിനും ഒരുപാട്‌ നന്ദി. സപ്പോര്‍ട്ടിനും നന്ദി…
      സ്നേഹം ❤️❤️❤️???

  2. Ende ponnu bro. Engane sadhikkunnu vallatha oru kadayum adhinike oro thiyareesum uff oru rakshem illatto
    Kurchu munne vayichatirunnu ipoya abiprayam parayan oru tym kitye polichundu muthe aa oru oyikil thanne munnottu kondupoyalo ❣️

    1. ഒരുപാട്‌ നന്ദി bro വായനക്ക്. ഇഷ്ടപ്പെട്ടതിൽ സന്തോഷം. ഒത്തിരി സ്നേഹം ❤️❤️?

  3. അടുത്ത part എന്ന് വരും bro ഒന്ന് പറയാമോ

    1. എന്നെന്ന് പറയാൻ കഴിയില്ല bro, പക്ഷേ maximum ten days. On or before 22 May post ചെയ്യാൻ കഴിയും എന്നാണ് പ്രതീക്ഷ.

      1. Saho.. enthaai writing kazhijho… Waiting for next part ❤️

        1. ഇന്ന്‌ പോസ്റ്റ്‌ ചെയ്യും bro.

  4. ബ്രോ , നന്നായിട്ടുണ്ട്, പഴയ അതെ ഒഴിക്കില് തന്നെ മുന്നോട്ട് പോകുന്നതിൽ സന്തോഷം.
    സ്നേഹത്തോടെ LOTH…..??

    1. വായിച്ചതില്‍ സന്തോഷം bro… നല്ല അഭിപ്രായത്തിനും നന്ദി. സ്നേഹം ❤️❤️?

  5. As always. Cyril bro rockz…. Njn oru manhwa reader anu i like stories where MC is OP.. Ee story njn vayikkumpol ellam connect cheyyunnath athupole aanu .. u r stories have that much potential.. hatsoff bro.. u doing great

    1. കഥ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം bro. വായിച്ച് അഭിപ്രായം അറിയിച്ചതിലും സന്തോഷം. ഒത്തിരി നന്ദി… സ്നേഹം ❤️❤️?

    1. സ്നേഹം ❤️❤️?

  6. Bro pinne ningalude pazhaya kadhakal kittan valla vazhiyum undo

    1. ഒരു കഥ മാത്രം ഉണ്ട്. അത് ഞാൻ മെയില്‍ ചെയ്തിട്ടുണ്ട്.

  7. ഒരു രക്ഷയും ഇല്ല ബ്രോ കഥ ഗംഭിരം തന്നെ..

    1. ഒത്തിരി സ്നേഹം bro ❤️❤️?

Comments are closed.