അതുകൊണ്ട് ഒഷേദ്രസ് സൃഷ്ടിച്ച ആ സൃഷ്ടികളിൽ നിന്നും പതിനായിരം യോദ്ധാക്കളെ മാത്രം എന്റെ കൂടെ ഞാൻ കൊണ്ടുപോകും… എന്റെ ശക്തി പ്രകടനത്തിന്റെ കാണികള്‍ ആയിരിക്കും അവർ. ഒരു പുഞ്ചിരിയോടെ മലാഹി മനസില്‍ പറഞ്ഞു.
ശേഷം മലാഹി അവിടെ നിന്നും അപ്രത്യക്ഷനായി.
***************
അൽദീയയുടെ മനസില്‍ പണ്ട് മുതല്‍ നടന്ന എല്ലാ കാര്യങ്ങളും കടന്നുപോയി.
ഫ്രെന്നിന്റെ സ്വാധീനം കാരണം അൽദീയ എന്ന ശക്തി സൃഷ്ടിക്കപ്പെട്ടു. മറ്റുള്ളവരെ സ്വാധീനിച്ചും – സ്വാധീനിക്കപ്പെട്ടും – സ്തംഭനാവസ്ഥയിൽ നിനും – പ്രവചിച്ചും – നിയന്ത്രിച്ചും കാലങ്ങൾ തള്ളിനീക്കി ഇപ്പോൾ അവരുടെ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു.
അവരുടെ ഈ അവതാരം വെടിയാനുള്ള സമയമായിരിക്കുന്നു എന്ന് അവര്‍ക്കും മനസ്സിലായി.
പക്ഷേ അവസാനമായി ചില കാര്യങ്ങൾ കൂടി ചെയ്യാനുണ്ട് എന്നും അവര്‍ക്കറിയാം — പ്രകൃതിയുടെ ഊര്‍ജ്ജത്തിൽ ലയിച്ച് ചേര്‍ന്ന് പരിണാമം പ്രാപിക്കാന്‍ തയ്യാറാകുന്ന ദനീർ, സുല്‍ത്താന്‍, സിദ്ധാര്‍ത്ഥ്, ജാസർ, അഖില്‍, സാഷ, അമ്മു, ഫ്രേയ, ഹെമീറ, ഈഫിയ എന്നിവരെ പ്രകൃതിയുടെ ഊര്‍ജ്ജത്തിൽ നിന്നും തിരിച്ച് വരുന്നത് വരെ, അവർ പത്ത് പേരെയും ഒഷേദ്രസിന്റെ ദൃഷ്ടിയില് പെടാതെ സംരക്ഷിക്കുക എന്ന അവസാനത്തെ കര്‍ത്തവ്യം ആണ് അവര്‍ക്ക് അവസാനമായി നിറവേറ്റാനുള്ളത്. അത് അത്ര എളുപ്പമല്ല എന്നും അവര്‍ക്കറിയാം.
ഈ കര്‍ത്തവ്യം പൂര്‍ത്തിയാക്കാന്‍ അൽദീയക്ക് അവരുടെ മുഴുവന്‍ ശക്തിയും പ്രയോഗിക്കേണ്ടി വരും.
പ്രകൃതിയും, നിഗൂഢ ശക്തികളും, മറ്റ് ശക്തികളും എല്ലാം ഇപ്പോൾ ഒഷേദ്രസിന്റെ ശക്തിയായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സുല്‍ത്താനും കൂട്ടരും പ്രകൃതിയുടെ ഊര്‍ജ്ജത്തിൽ ലയിച്ച് ചേരുമ്പോള്‍ അത് ഒഷേദ്രസിന്റെ ശ്രദ്ധയില്‍ പെടും. അത് സംഭവിച്ചാല്‍ പ്രകൃതിയില്‍ അലിഞ്ഞ് കിടക്കുന്ന ഈ പത്തു പേരുടെയും ശക്തിയും കൂടി ഒഷേദ്രസിന് നിസ്സാരമായി ചോര്‍ത്താനും അവരുടെ ആത്മാവിനെ ബന്ധിച്ച് നിയന്ത്രിക്കാനും കഴിയും… അങ്ങനെ ഇവരും ഒഷേദ്രസിന്റെ ശക്തിയായി മാറും… അത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലെന്ന് അൽദീയക്കറിയാം.
‘തല്കാലം അവ്യവസ്ഥ-ശക്തിയും അവരെക്കുറിച്ച് അറിയേണ്ട… അവര്‍ക്ക് ലഭിച്ച ആ ഗോളത്തെ കുറിച്ചും അറിയാൻ ഇടവരരുത്…’
അൽദീയയുടെ ഉള്ളിലുള്ള ഏതോ അജ്ഞാത ശക്തി അവരുടെ മനസില്‍ പറഞ്ഞു.
ഇപ്പോൾ തന്നോട് സംസാരിച്ച ഈ ശക്തിയാണ് പണ്ട് തന്നെയും റീനസിനേയും നിയന്ത്രിച്ച് ആ പത്തു ഗോളങ്ങളെ സൃഷ്ടിച്ചതെന്ന് അൽദീയ ഓര്‍ത്തു. പക്ഷേ ഇപ്പോഴും അവരുടെ അവസാനം അടുത്ത ഈ സമയത്ത് പോലും ആ ഗോളങ്ങൾ ശെരിക്കും എന്താണെന്ന് അൽദീയക്ക് അറിയാത്തതിനാല്‍ അവര്‍ക്ക് നിരാശ തോന്നി. പക്ഷെ തന്നില്‍ നിന്നുപോലും അതിനെ ആ ശക്തി രഹസ്യമായി സൂക്ഷിക്കാന്‍ എന്തെങ്കിലും തക്കതായ കാരണങ്ങൾ ഉണ്ടാവുമെന്ന് അവർ ആശ്വസിച്ചു.
അവസാനം സുല്‍ത്താനും കൂട്ടരും പ്രകൃതിയുടെ ഊര്‍ജ്ജത്തിൽ ലയിച്ചത് അൽദീയ അറിഞ്ഞു. ഉടനെ അൽദീയ തന്റെ ശക്തി പ്രയോഗിച്ച് അവർ പത്ത് പേരെയും ഒഷേദ്രസിന്റെ മാന്ത്രിക ദൃഷ്ടിയില് നിന്നും മറ്റെല്ലാ ശക്തികളുടെ ദൃഷ്ടിയില് നിന്നുമെല്ലാം അവരെ മറച്ച് അദൃശ്യമാക്കി.
ആ പത്ത് പേരുടെയും മനസ്സിനെ അവര്‍ക്ക് വായിക്കാൻ കഴിഞ്ഞു. അവരുടെ ശക്തിയും എന്താണെന്ന് അവര്‍ക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. അൽദീയയുടെ മനസില്‍ ആശ്വാസം നിറഞ്ഞു… കാരണം അവർ പത്തു
ബ്രോ.. സത്യത്തിൽ കഴിഞ്ഞ ഭാഗങ്ങൾ മറന്നു പോയി. അങ്ങനെ ഒന്ന് അതൊക്കെ പൊടിതട്ടിയെടുക്കേണ്ടി വന്നു. ?
തുടക്കത്തിലെ സാഷയ്ക്ക് നേരെയുള്ള ചോദ്യത്തിന്റെ ഉത്തരം അറിയാനുള്ള ആകാംഷയുണ്ടായിരുന്നു. പക്ഷെ, ഫ്രെനിനെ ഓർക്കുമ്പോഴുള്ള അവളുടെ മുഖത്തെ പുഞ്ചിരി, അതിലുണ്ട് ഉത്തരം. സാഷ ഒരിക്കലും ഫ്രെനിനെ തള്ളിപ്പറയില്ല. ഒരു മാന്ത്രിക കഥയിൽ ദുരന്തമായ ഞാൻ കാല്പനികത തിരയുന്നുണ്ടോ? ?
അവന്റെ കൂട്ടുകാരുടെ നിയോഗം നന്മയ്ക്ക് വേണ്ടിയാകട്ടെ എന്ന് ആഗ്രഹിക്കുന്നു, പക്ഷെ, അവർ തീക്കൊള്ളി കൊണ്ടാണ് തല ചൊറിയുന്നത് എന്നറിയുമ്പോൾ ഞെട്ടലാണ്. സത്യമേത് മിഥ്യയേത് എന്ന് വ്യക്തമാകാതെ അവർ പോലും അവ്യവസ്ഥ ശക്തിയുടെ ഐ മീൻ ആ വൃത്തികെട്ട ശക്തിയുടെ വരുതിയിൽ പെട്ടു പോകാൻ സാധ്യതയുണ്ട്. ഹാ എല്ലാം വരുന്നിടത്ത് വച്ച് കാണാം..
ഒഷേദ്രസ് വരുന്ന സീൻ സൂപ്പർ ആയിരുന്നു. തമോഗർത്തം ഒക്കെ പറഞ്ഞപ്പോൾ ഞാൻ ഇമാജിൻ ചെയ്യുകയായിരുന്നു. ? അൽദീയയുടെ വിടവാങ്ങൽ ചെറുതായി വിഷമിപ്പിച്ചു. ?
അല്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രി കുട പിടിക്കും എന്ന് പറയുന്ന പോലെയാണ് മലാഹിയുടെ കാര്യം. ഒഷേദ്രസ് പറഞ്ഞു കൊടുത്തിട്ടും പുള്ളിയുടെ ഈഗോ ഒന്നും അങ്ങട് സമ്മതിക്കുന്നില്ല. ഇപ്പോഴും ഫ്രെനിനെ വെല്ലുവിളിച്ചു നടക്കുകയാണ്. കാര്യം ആ ഭാഗം കുറച്ചു ടെൻഷൻ അടിപ്പിച്ചെങ്കിലും ഫ്രെനിന്റേന്ന് തല്ലും വാങ്ങി ഈഞ്ച ചതയും പോലെ ചതഞ്ഞ ആള് വീണ്ടും ആളെക്കൂട്ടി വന്ന് തടവറയിൽ ആയിട്ടുണ്ട്.. കൂടെ ഒരു നൂറു ദേഹിബന്ദികളും. ഭീകരൻ ആണേലും പുള്ളിയെ ഓർക്കുമ്പോൾ ചിരി വരുന്നു.?
ഇത്രയും വലിയൊരു ഗ്യാപ്പിന് ശേഷം സങ്കീർണമായ ഒരു കഥയുടെ അടുത്ത ഭാഗം ഇതേ ശൈലിയിൽ വീണ്ടും തുന്നിയെടുക്കാനുള്ള നിങ്ങളുടെ കഴിവ് അപാരം. ❤️
അഭിനന്ദനങ്ങൾ ❤️
ബാക്കി വായിക്കട്ടെ.?♀️
രണ്ട് മാസം ആയ സ്ഥിതിക്ക് കഥ മറന്നില്ലെങ്കിലെ അല്‍ഭുതമുള്ളു. അതുകൂടാതെ ഇത്ര gap വന്നതുകൊണ്ട് കഥയുമായുള്ള ടച്ച് നഷ്ടപ്പെട്ട് വായിക്കാനുള്ള ഇന്ററസ്റ്റ് പോലും നഷ്ടപ്പെടും എന്നത് തന്നെയല്ലേ സത്യം
പിന്നേ കഥയടെ സീരീയസ്നസിന് ചെറിയ അയവ് വരുത്താന്‍ വേണ്ടിയാണ്, മലാഹിയിൽ ചെറിയൊരു കോമാളിത്വം കൊണ്ടുവരാന്‍ ശ്രമിച്ചത് — വലിഞ്ഞ് മുറുകുന്ന വായനക്കാരുടെ മുഖത്തിന് ചെറിയൊരു പുഞ്ചിരിയുടെ അയവ് ഉണ്ടാവട്ടെ എന്ന് കരുതി…
മാന്ത്രിക കഥയില്‍ കാല്പനികത തിരയുന്നതിൽ തെറ്റില്ല. പക്ഷേ ഈ കഥയില്‍ വലുതായി കാണാന്‍ കഴിയില്ല. ലവ് വളരെ കുറച്ച് include ചെയ്തെങ്കിലും romantic gestures തീരെ include ചെയ്യാൻ കഴിഞ്ഞില്ല. (“ദുരന്തമായ ഞാൻ” എന്ന് നിങ്ങളെ സ്വയം പറയാനുള്ള കാരണം മനസ്സിലായില്ല)
പിന്നേ ഇത്ര വലിയ ഗ്യാപ്പ് വന്നപ്പോള്‍ അത് എന്റെ എഴുത്തിനെ ബാധിക്കും എന്ന ഭയം ഉണ്ടായിരുന്നു.
പിന്നേ വായിച്ചതിനും, നല്ല വാക്കുകള്‍ക്കും, നല്ല റിവ്യുവിനും ഒരുപാട് നന്ദി. സപ്പോര്‍ട്ടിനും നന്ദി…
സ്നേഹം ❤️❤️❤️???
Ende ponnu bro. Engane sadhikkunnu vallatha oru kadayum adhinike oro thiyareesum uff oru rakshem illatto
Kurchu munne vayichatirunnu ipoya abiprayam parayan oru tym kitye polichundu muthe aa oru oyikil thanne munnottu kondupoyalo ❣️
ഒരുപാട് നന്ദി bro വായനക്ക്. ഇഷ്ടപ്പെട്ടതിൽ സന്തോഷം. ഒത്തിരി സ്നേഹം ❤️❤️?
അടുത്ത part എന്ന് വരും bro ഒന്ന് പറയാമോ
എന്നെന്ന് പറയാൻ കഴിയില്ല bro, പക്ഷേ maximum ten days. On or before 22 May post ചെയ്യാൻ കഴിയും എന്നാണ് പ്രതീക്ഷ.
Saho.. enthaai writing kazhijho… Waiting for next part ❤️
ഇന്ന് പോസ്റ്റ് ചെയ്യും bro.
??
ബ്രോ , നന്നായിട്ടുണ്ട്, പഴയ അതെ ഒഴിക്കില്‍ തന്നെ മുന്നോട്ട് പോകുന്നതിൽ സന്തോഷം.
സ്നേഹത്തോടെ LOTH…..??
വായിച്ചതില്‍ സന്തോഷം bro… നല്ല അഭിപ്രായത്തിനും നന്ദി. സ്നേഹം ❤️❤️?
As always. Cyril bro rockz…. Njn oru manhwa reader anu i like stories where MC is OP.. Ee story njn vayikkumpol ellam connect cheyyunnath athupole aanu .. u r stories have that much potential.. hatsoff bro.. u doing great
കഥ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം bro. വായിച്ച് അഭിപ്രായം അറിയിച്ചതിലും സന്തോഷം. ഒത്തിരി നന്ദി… സ്നേഹം ❤️❤️?
Super….
സ്നേഹം ❤️❤️?
Bro pinne ningalude pazhaya kadhakal kittan valla vazhiyum undo
ഒരു കഥ മാത്രം ഉണ്ട്. അത് ഞാൻ മെയില്‍ ചെയ്തിട്ടുണ്ട്.
ഒരു രക്ഷയും ഇല്ല ബ്രോ കഥ ഗംഭിരം തന്നെ..
ഒത്തിരി സ്നേഹം bro ❤️❤️?