മാന്ത്രികലോകം 1 [Cyril] 2322

അതിന്റെ കാല്‍ നോക്കിയപ്പോൾ എനിക്ക് അതിശയം തോന്നി… പക്ഷിയുടെ കാലുകള്‍ക്ക്‌ പകരം ചെന്നായയുടെ കാലുകൾ പോലെയായിരുന്നു.

അതിന്റെ വലതു കാല്‍ ചെന്നായയുടെ മുന്‍പിലത്തെ കാലുകൾ പോലെയായിരുന്നു — അതിൽ അഞ്ച് വിരലുകളാണ് ഉണ്ടായിരുന്നു.

അതിന്റെ ഇടതു കാൽ ചെന്നായയുടെ പിന്‍ ഭാഗത്തുള്ള കാലിനെ പോലെ ആയിരുന്നു — അതിൽ നാല്‌ വിരലുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്.

അതിന്റെ കഴുത്തും, മുഖവും പിന്നെ അതിന്റെ നീളമുള്ള വാലും വ്യാളിയുടെത് പോലെയായിരുന്നു.

മുമ്പ്‌ ദൈവങ്ങള്‍ തമ്മില്‍ നടന്ന യുദ്ധത്തിൽ വ്യാളി വര്‍ഗ്ഗം നശിച്ചു പോയി എന്നാണ് ഞങ്ങൾ പഠിച്ചത്.

പെട്ടന്ന് ഒരു ബാലികയുടെ ശബ്ദം എന്റെ മനസ്സിൽ കേട്ടതും ഞെട്ടി തെറിച്ച് ഞാൻ എന്റെ നെഞ്ചില്‍ നില്‍ക്കുന്ന ആ ജീവിയെ നോക്കി.

എന്റെ നെഞ്ചില്‍ നിന്നുകൊണ്ട് എന്നെ ഉറ്റുനോക്കുന്ന ആ ജീവി തന്നെയാണ് എന്നോട് സംസാരിച്ചതെന്ന് എനിക്ക് മനസ്സിലായി.

‘നിന്റെ സമ്മതം ഇല്ലാതെ നമ്മുടെ മനസ്സ് തമ്മിലുള്ള ബന്ധനം സൃഷ്ടിച്ചതിന് ഞാൻ ക്ഷമ ചോദിക്കുന്നു. എന്റെ വര്‍ഗ്ഗം അത്ര നിസ്സാരമായി ആത്മബന്ധനം ആരോടും സൃഷ്ടിക്കില്ല — കൂടാതെ ആ വ്യക്തിയുടെ അനുവാദം ഇല്ലാതെ ഞങ്ങൾ ബന്ധനം സൃഷ്ടിക്കാറില്ല.

പക്ഷേ നിന്റെ അനുവാദം ഇല്ലാതെ ഞാൻ ആ തെറ്റിനെ ചെയ്തു. ഇനി എന്റെ മരണത്തിന് മാത്രമേ ഈ ബന്ധനത്തെ നിഷ്‌ഫലമാക്കാൻ സാധിക്കു. പക്ഷേ എന്റെ വംശത്തിന്റെ അവസാനത്തെ കണ്ണിയായ ഞാൻ മരണത്തെ സ്വീകരിക്കണമെന്ന് നി കരുതുന്നുവെങ്കില്‍ ഞാൻ അതിന് ഒരുക്കമാണ്.’

ആ ജീവി പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി. ഒരിക്കലും ഞാൻ കാരണം ആരും മരിക്കാൻ പാടില്ല.

“നിന്റെ മരണം ഞാൻ ആഗ്രഹിക്കുന്നില്ല….. പക്ഷേ ആരാണ് നീ..? ഇങ്ങനെ ഒരു ആത്മബന്ധനം സൃഷ്ടിക്കാന്‍ കാരണം എന്ത്…?”

എന്റെ സ്വരത്തില്‍ ആശങ്കയും ആകാംഷയൂം കലര്‍ന്നിരുന്നു.

ആ പക്ഷിയെ പോലെ എനിക്കും അതിന്റെ മനസ്സിൽ സംസാരിക്കാന്‍ കഴിയുമോ…? ഞാൻ ആശിച്ചു.

മനസ്സ് കൊണ്ട് സംസാരിക്കുക എന്നത് ചില മാന്ത്രികർക്ക് മാത്രം കഴിയുന്ന ഒരു അപൂര്‍വ സിദ്ധിയാണ്.

‘ഞാൻ ക്ഷണകാന്തി പക്ഷി — മിന്നല്‍പക്ഷി എന്നും അറിയപ്പെടും. ഇപ്പോൾ ഞാനാണ് എന്റെ വംശത്തിന്റെ അവസാനത്തെ കണ്ണി. എന്റെ വര്‍ഗ്ഗത്തിന് ഏതൊരു അസുഖവും ഏല്‍ക്കില്ല — സ്വാഭാവിക മരണവും ഞങ്ങള്‍ക്കില്ല. ഞങ്ങളുടെ രക്തത്തിന് ഉയർന്ന തരത്തിലുള്ള രോഗശാന്തി ഗുണങ്ങളും ഉണ്ട്.’ ആ പക്ഷി പിന്നെയും എന്റെ മനസ്സില്‍ പറഞ്ഞു.

“എന്റെ മനസ്സിൽ സംസാരിക്കാന്‍ മാത്രമേ നിനക്ക് കഴിയുകയുള്ളൊ…?”

66 Comments

  1. ശിവശങ്കരൻ

    ഇന്നാണ് വായന തുടങ്ങിയത്… ഒന്നാം ഭാഗം അടിപൊളി… എല്ലാം മനസ്സിൽ കാണാൻ കഴിഞ്ഞു ചിലയിടങ്ങളിൽ അവ്യക്തത, എന്ന് പറഞ്ഞാൽ മനസ്സിൽ തെളിയാത്ത രീതിയിൽ കണ്ടു, അതുകൂടി പരിഹരിച്ചാൽ തീർച്ചയായും ഒരു സിനിമ കാണുന്നത് പോലെ ഉള്ളിൽ എല്ലാ രംഗങ്ങളും കാണാൻ സാധിക്കും എന്ന് തോന്നുന്നു… ബാക്കി കൂടി വായിക്കട്ടെ ????

    1. വായനക്കും അഭിപ്രായത്തിനും നന്ദി bro.

      പിന്നേ അവ്യക്തമായ ആ ഭാഗം എന്താണെന്ന് പറഞ്ഞിരുന്നെങ്കില്‍ അടുത്ത് ഞാൻ എഴുതാൻ പോകുന്ന ഭാഗങ്ങളില്‍ എനിക്ക് കൂടുതൽ ശ്രദ്ധിക്കാന്‍ കഴിയുമായിരുന്നു.

      എന്തായാലും കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം. ❤️❤️

      1. ശിവശങ്കരൻ

        അയ്യോ അങ്ങനെ അവ്യക്തത ഇല്ല, കുറെ ഭാഗങ്ങൾ വായിച്ചപ്പോൾ മനസ്സിൽ തെളിഞ്ഞു. കാരണം അത്ര നന്നായി വിവരിച്ചിരുന്നു. Part 2 ഇൽ ആമ്പൽക്കുളം ഒക്കെ വിവരിച്ചപ്പോ അതിന്റെ structure ഉം ചുറ്റുപാടുകളും ഒക്കെ നന്നായി ഉള്ളിൽ കാണാൻ പറ്റി പക്ഷേ നമ്മുടെ പ്രധാന സ്ഥലമായ ഭീതിയുടെ ഗുഹയുടെ അതുപോലൊരു പിക്ചർ കിട്ടിയില്ല അത്രോള്ളൂ… കഥക്ക് ഒരു കുഴപ്പവുമില്ല, ഇറ്റ്സ് അമേസിങ് ????

  2. പൊളി ❤️?

    1. വായിച്ചതില്‍ സന്തോഷം bro ❤️❤️

  3. ചെകുത്താൻ വനവുമായി കുറെ സാമ്യതകൾ ഉണ്ട്.
    ദ്രാവകാശക്തി, പിന്നെ മറ്റ് നിയന്ത്രണങ്ങൾ, മറ്റുള്ളവരുടെ മനസ്സിൽ കയറുന്നത്, അവിദ്3 ചെകുത്താൻ ആണെങ്കിൽ ഇവിടെ വേറെ ഒരു ദേവൻ… അങ്ങനെ കുറെ…. എന്നാലും അഫിപൊളി ആയിട്ടുണ്ട്

    1. വായിച്ചതില്‍ വളരെ സന്തോഷം bro. രണ്ട് കഥകളും മാജിക് related story ആയതുകൊണ്ട് ചില സാമ്യം വരുമെന്ന് എനിക്ക് തോന്നിയിരുന്നു… കഴിയുന്നതും ഒരേപോലെ ഉള്ള ശക്തികളെ കൊണ്ട് വരാതിരിക്കാന്‍ ഞാൻ ശ്രമിക്കുന്നുണ്ട്.

      കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷമുണ്ട് bro.❤️❤️

  4. Cyril bro kidilan

    ചെകുത്താന്‍ വനവും ആയി കുറച്ച് സാമ്യം ഉണ്ടാകും എന്ന് ഉള്ള എന്റെ പ്രതീക്ഷ ആസ്ഥാനത്ത് ആയി completely different theme

    ബാക്കി കൂടെ വായിക്കട്ടെ

    1. വളരെ സന്തോഷം bro ❤️

  5. Love u siril bai u started again thanks

Comments are closed.