മാന്ത്രികലോകം 1 [Cyril] 2321

അത് മനസ്സിലാക്കിയത് പോലെ ശില്‍പ്പി പെട്ടന്ന് രൂക്ഷമായ ഒരു ആക്രമണം നടത്തി —,

പക്ഷേ അയാളുടെ വാള്‍ എന്റെ ദേഹത്ത് എവിടെയെങ്കിലും പതിക്കുന്നതിന് മുമ്പ്‌ അതിനെ ചെറുക്കാന്‍ അവിടെയെല്ലാം എന്റെ വാൾ ഉണ്ടായിരുന്നു.

ശില്‍പിയുടെ മുഖത്ത് അല്‍ഭുതം പ്രകടനമായത് ഞാൻ കണ്ടു. അത് കണ്ട് എന്റെ മുഖത്ത് ചെറു ചിരി വിടര്‍ന്നു.

ഞങ്ങൾ പരസ്പ്പരം ആക്രമിക്കുകയും പ്രതിരോധിക്കുകയും ചെയ്തു. വാളുകൾ തമ്മില്‍ ശക്തിയോടെ കൂട്ടിമുട്ടുന്ന ശബ്ദം അവിടമാകെ ഉയർന്നു.

ഇപ്പോൾ ഒരു പോറൽ പോലും എന്റെ ദേഹത്ത് ഏല്‍പ്പിക്കാൻ ശില്‍പ്പിക്ക് കഴിഞ്ഞില്ല…..,

പിന്നീട്, ഞങ്ങൾ വെക്കുന്ന ഓരോ ചുവടുകളും നൃത്തം പോലെയാണ് എനിക്ക് തോന്നിയത്—

‘ഇതാണ് മരണ-നൃത്തം’ ആരോ എന്റെ മനസ്സില്‍ പറഞ്ഞു.

ഇത് കുറെ നേരം അങ്ങനെ തുടർന്നു…. അയാളുടെ എല്ലാ പ്രഹരങ്ങൾക്കും പൊരുത്തപ്പെടുന്ന മറു പ്രഹരങ്ങൾ എന്നില്‍ നിന്നും ഉണ്ടായി. അയാളുടെ ഓരോ നീക്കങ്ങളും എനിക്ക് മുന്‍കൂട്ടി മനസ്സിലാക്കാൻ കഴിഞ്ഞു. എന്റെ കൈയിലുള്ള വാള്‍ എന്റെ സ്വന്ത ശരീര ഭാഗമായി മാറിയത് പോലെ എനിക്ക് തോന്നി.

എത്ര നേരം ഇതുപോലെ ഞങ്ങൾ പൊരുതിയെന്ന് അറിയില്ല.

ഞാൻ തളര്‍ന്നു തുടങ്ങി. എന്നാല്‍ ശില്‍പ്പി ഇപ്പോഴും ഒരു തളര്‍ച്ചയും ഇല്ലാതെ പൊരുതുന്നു.

ഒരുപാട്‌ നേരത്തേക്ക് എനിക്ക് ഇതുപോലെ തുടരാൻ കഴിയില്ല.

കുറച്ച് സമയമായി പ്രതിരോധം മാത്രം ചെയ്ത് കൊണ്ടിരുന്ന ഞാൻ അതി വേഗതയോടും കൃത്യതയോടും കൂടി അയാളെ ഞാൻ ആക്രമിക്കാൻ തുടങ്ങി….,

സാഹചര്യവും അയാളുടെ ചെറിയ പിഴവുകളും മനസ്സിലാക്കി എന്റെ വാൾ ഞാൻ എന്റെ ഒരു കൈയിൽ നിന്നും മറ്റ കൈയിലേക്ക് കൈമാറിക്കൊണ്ടും ആക്രമിച്ചു.

എന്റെ രണ്ട് കൈയും എനിക്ക് ഒരുപോലെ വഴങ്ങുന്നത് കണ്ട് ശില്‍പ്പിയുടെ മുഖത്ത് അമ്പരപ്പ് ഉണ്ടായി. എന്റെ ഈ പുതിയ തരത്തിലുള്ള ആക്രമണം അയാളെ ചൊടിപ്പിച്ചു.

ശില്‍പ്പി അയാളുടെ വലത് കൈയിൽ മാത്രമാണ്‌ വാള്‍ ഏന്തി എന്നെ ആക്രമിച്ചത്…..,

എപ്പോഴും എന്റെ വാള്‍ ഞാൻ കൈമാറുമ്പോള്‍ അയാളിൽ ചെറിയൊരു പതര്‍ച്ച ഉണ്ടാകുന്നത് ഞാൻ മനസ്സിലാക്കി, പക്ഷേ ക്ഷണനേരം കൊണ്ട് ശില്‍പ്പി അതിനെ തരുണം ചെയ്യും.

അവസാനം വളരെ വേഗത്തില്‍ എന്റെ വാളിനെ എന്റെ രണ്ട് കൈയിലും മാറ്റി മാറ്റി എറിഞ്ഞു കൊണ്ട്‌ ഞാൻ അയാളെ ആക്രമിച്ചു—,

66 Comments

  1. ശിവശങ്കരൻ

    ഇന്നാണ് വായന തുടങ്ങിയത്… ഒന്നാം ഭാഗം അടിപൊളി… എല്ലാം മനസ്സിൽ കാണാൻ കഴിഞ്ഞു ചിലയിടങ്ങളിൽ അവ്യക്തത, എന്ന് പറഞ്ഞാൽ മനസ്സിൽ തെളിയാത്ത രീതിയിൽ കണ്ടു, അതുകൂടി പരിഹരിച്ചാൽ തീർച്ചയായും ഒരു സിനിമ കാണുന്നത് പോലെ ഉള്ളിൽ എല്ലാ രംഗങ്ങളും കാണാൻ സാധിക്കും എന്ന് തോന്നുന്നു… ബാക്കി കൂടി വായിക്കട്ടെ ????

    1. വായനക്കും അഭിപ്രായത്തിനും നന്ദി bro.

      പിന്നേ അവ്യക്തമായ ആ ഭാഗം എന്താണെന്ന് പറഞ്ഞിരുന്നെങ്കില്‍ അടുത്ത് ഞാൻ എഴുതാൻ പോകുന്ന ഭാഗങ്ങളില്‍ എനിക്ക് കൂടുതൽ ശ്രദ്ധിക്കാന്‍ കഴിയുമായിരുന്നു.

      എന്തായാലും കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം. ❤️❤️

      1. ശിവശങ്കരൻ

        അയ്യോ അങ്ങനെ അവ്യക്തത ഇല്ല, കുറെ ഭാഗങ്ങൾ വായിച്ചപ്പോൾ മനസ്സിൽ തെളിഞ്ഞു. കാരണം അത്ര നന്നായി വിവരിച്ചിരുന്നു. Part 2 ഇൽ ആമ്പൽക്കുളം ഒക്കെ വിവരിച്ചപ്പോ അതിന്റെ structure ഉം ചുറ്റുപാടുകളും ഒക്കെ നന്നായി ഉള്ളിൽ കാണാൻ പറ്റി പക്ഷേ നമ്മുടെ പ്രധാന സ്ഥലമായ ഭീതിയുടെ ഗുഹയുടെ അതുപോലൊരു പിക്ചർ കിട്ടിയില്ല അത്രോള്ളൂ… കഥക്ക് ഒരു കുഴപ്പവുമില്ല, ഇറ്റ്സ് അമേസിങ് ????

  2. പൊളി ❤️?

    1. വായിച്ചതില്‍ സന്തോഷം bro ❤️❤️

  3. ചെകുത്താൻ വനവുമായി കുറെ സാമ്യതകൾ ഉണ്ട്.
    ദ്രാവകാശക്തി, പിന്നെ മറ്റ് നിയന്ത്രണങ്ങൾ, മറ്റുള്ളവരുടെ മനസ്സിൽ കയറുന്നത്, അവിദ്3 ചെകുത്താൻ ആണെങ്കിൽ ഇവിടെ വേറെ ഒരു ദേവൻ… അങ്ങനെ കുറെ…. എന്നാലും അഫിപൊളി ആയിട്ടുണ്ട്

    1. വായിച്ചതില്‍ വളരെ സന്തോഷം bro. രണ്ട് കഥകളും മാജിക് related story ആയതുകൊണ്ട് ചില സാമ്യം വരുമെന്ന് എനിക്ക് തോന്നിയിരുന്നു… കഴിയുന്നതും ഒരേപോലെ ഉള്ള ശക്തികളെ കൊണ്ട് വരാതിരിക്കാന്‍ ഞാൻ ശ്രമിക്കുന്നുണ്ട്.

      കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷമുണ്ട് bro.❤️❤️

  4. Cyril bro kidilan

    ചെകുത്താന്‍ വനവും ആയി കുറച്ച് സാമ്യം ഉണ്ടാകും എന്ന് ഉള്ള എന്റെ പ്രതീക്ഷ ആസ്ഥാനത്ത് ആയി completely different theme

    ബാക്കി കൂടെ വായിക്കട്ടെ

    1. വളരെ സന്തോഷം bro ❤️

  5. Love u siril bai u started again thanks

Comments are closed.