” മാറ്റന്നാളോ.,.,.
” ആഹ്.,.,.എന്തായാലും ഏട്ടൻ വരണം, അമ്മയെയും കൂട്ടി കൊണ്ട് വരണം.
” വരാം …
” അമ്മയോട് പറഞ്ഞപ്പോൾ അമ്മയ്ക്കാണ് കൂടുതൽ സന്തോഷം, അങ്ങനെ ഞങ്ങൾ തൃശൂർക്ക് പോകാൻ പദ്ധതിയിട്ടു. രാവിലത്തെ ജനശതാബ്തി ട്രെയിനിൽ ഞാനും, അമ്മയും കൂടി തൃശ്ശൂർക്ക് പുറപ്പെട്ടു.,.,
പത്തര ആയപ്പോഴേക്കും ട്രെയിൻ തൃശൂർ റെയിൽവേ സ്റ്റേഷനിൽ എത്തി, ഞങ്ങൾ പുറത്തിറങ്ങി, സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണവും കഴിച്ച് ഞങ്ങൾ ഒരു ഓട്ടോയിൽ കയറി സാഹിത്യ അക്കാദമി ലക്ഷ്യമാക്കി നീങ്ങി.
ഞങ്ങൾ അവിടെ എത്തുമ്പോൾ, ജനനിയുടെ അമ്മയും, അച്ഛനും ഉണ്ടവിടെ അമ്മയെ കണ്ടപ്പോൾ രണ്ടാൾക്കും സന്തോഷമായി.
” ജനനി എവിടെ?
” അവൾ ആരെയോ കാണാൻ പോയതാ, ഇപ്പോൾ വരും, വാ അകത്തൊട്ടിരിക്കാം,
അമ്മ അവരോടൊപ്പം അകത്തേയ്ക്ക് നടന്നു. ഞാൻ സാഹിത്യഅക്കാദമിയുടെ ഗെയ്റ്റ് കടന്ന് എതിർവശമുള്ള പെട്ടി കടയിൽ നിന്ന് ഒരു ഗോൾഡ്ഫ്ലേക്ക് കിങ് സിഗരറ്റ് വാങ്ങി കൊളുത്തി,
ആദ്യ പഫ് എടുത്തു പുക പുറത്തേയ്ക്ക് ഊതി.
അക്കാദമിയുടെ ഉള്ളിൽ വലിയ ഒരു ഫ്ളക്സ് വച്ചിട്ടുണ്ട്, അതിലെ വരികൾ ഞാൻ മനസ്സിൽ വായിച്ചു ,
പുസ്തക പ്രകാശനം,
ജനപ്രിയ കഥാകാരി ജനനിയുടെ “പൊയ്മുഖങ്ങൾ ” നോവൽ പ്രകാശനം. അതിന് താഴെ ജനനിയുടെ ഒരു ചിത്രവും കൊടുത്തിരുന്നു. ഞാൻ അതും നോക്കി കൊണ്ട് സിഗരറ്റ് വലിച്ചു കൊണ്ട് നിന്നു.
” ഏട്ടാ വലി കൂടുന്നുണ്ട്, ശ്ശി.. കുറച്ചോളൂ,
ഞാൻ ഞെട്ടി തിരിഞ്ഞു നോക്കുമ്പോൾ ജനനി എന്നെ നോക്കി ചിരിച്ചു കൊണ്ട് നിൽക്കുന്നു.
” ആഹാ.. സാഹിത്യകാരി എപ്പോൾ വന്നു?
” കയ്യിലിരിക്കുന്ന പന്തം പകുതിയായപ്പോഴേ വന്നു.,., വാ അകത്തേക്ക് പോവാം.,,..
” ആ.,., പോവാം.,.,.
കഥ അടിപൊളിയായിട്ടുണ്ട്…… ലോകം അറിയപ്പെടുന്ന ഒരു കഥാകാരിയാകട്ടെ
❤️❤️❤️❤️❤️
പുതിയ കഥ vallam ഉണ്ടോ ചേച്ചി
ഒരെണ്ണം എഴുതിയിട്ടുണ്ട്, ഒരു ചെറിയ കഥ, എഡിറ്റ് ചെയ്തു കൊണ്ടിരിക്കുന്നു…
????
ജ്വാലേച്ചി ?
വളരെ മുൻപ് തുടങ്ങി വച്ചെങ്കിലും വളരെ വൈകി പൂർത്തിയാക്കേണ്ടിവന്നു. ക്ഷമിക്കുക,,, അക്ഷരങ്ങൾ മായാജാലം തീർക്കുന്ന മഹാനദിയെ ഉള്ളിലേക്ക് ആവാഹിക്കാൻ തക്ക മനസ്സുറപ്പ് കൈ വരുവാൻ കാത്തിരുന്നതാണ്.
കൂടുതൽ ചികയുന്നില്ല ഒറ്റവാക്കിൽ പറഞ്ഞാൽ ജ്വാലയുടെ പൊയ്മുഖം അല്ലെ ജനനി… ആണ് അതാണ് സത്യം!
കുട്ടി ബ്രോ,
ഞാനും ഈ വഴി വന്നിട്ട് കുറച്ചായി, പൂർണമായും വായിച്ചല്ലോ അത് തന്നേ വളരെ സന്തോഷം,
പലരും ചോദിച്ച ചോദ്യമാണ് ഇത്, ജ്വാലയും, ജനനിയും ഒന്നാണോ എന്ന് മുൻപ് പറഞ്ഞ അല്ല എന്ന ഉത്തരം തന്നെയാണ് എനിക്ക് പറയാനുള്ളത്,
ജ്വാല ഇപ്പോഴും ജീവിച്ചിരിക്കുന്നതും, ജനനി സാങ്കല്പിക കഥാപാത്രവും ആണ്.
വായനയ്ക്ക് വളരെ സന്തോഷം…
സ്നേഹപൂർവ്വം…
വായിക്കാൻ താമസിച്ചതിൽ ഇപ്പോൽ വിഷമം തോന്നുന്നു, വേറേ ഒന്നും കൊണ്ടല്ല ജീവിതം എന്ന ടാഗ് കണ്ടപ്പോൾ വായിക്കാൻ തോന്നില്ല, കഥ ആയൽ കുറച്ചു പക്ക ജീവിതം അല്ലാത്ത രീതിയിൽ വേണം എന്ന ഒരു ചിന്ത ഗധി കാരൻ ആയിരുന്നു ഞാൻ, പക്ഷ തൻ്റെ ഈ കഥ എന്ന ശെരിക്കും ചിന്തിപ്പിച്ചു, വയ്ക്കാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു.
ഒരു അനുഗ്രഹീതമായ എഴുത്തുകാരി ആണ് താങ്കൾ, തുടർന്നും എഴുതും എന്ന് പ്രദീഷികുന്ന. ഇനി കഥ കണ്ടാൽ മാറ്റി വൈകാത വായിക്കും എന്ന് ഓർപ്പും തരുന്നു.
നിഖിൽ ബ്രോ,
പച്ചയായ ജീവിത കഥകൾ കേൾക്കാൻ സാധാരണ ആരും ഇഷ്ടപ്പെടുന്നില്ല, വൈകിയാണെങ്കിലും വായിച്ചല്ലോ അത് തന്നേ വളരെ സന്തോഷം,
വളരെ നന്ദി…
സ്നേഹപൂർവ്വം…
ഭാവനകൾ വായിച്ചതല്ല… ജീവിതം കണ്ട് ഫീലിംഗ്….. അടിപൊളി super
ബ്രോ,
വായനയ്ക്കും, കമന്റിനും വളരെ നന്ദി…
വരികൾ കൊണ്ട് വിസ്മയം തീർത്ത ജ്വാല, അഭിനന്ദനങ്ങൾ
സസ്നേഹം
♥️♥️♥️ അറക്കളം പീലി♥️♥️♥️
പീലിച്ചായോ,
വായനയ്ക്ക് വളരെ സന്തോഷം…
സൂപ്പർ. ഒരു ഇരുപ്പിനു മുഴുവനും വായിച്ച്.സ്നേഹാന്നു പറയുന്നവൾ ഇപ്പോളും ജീവനോടെ ഉണ്ടോ.അവൾക്ക് ഇതൊന്നും കിട്ടിയാൽ പോരാ. ജനനി ഇസ്തം ?
റോബോ,
കഥ ഇഷ്ടമായതിൽ വളരെ സന്തോഷം, ജീവിതം അല്ലേ ബ്രോ, നമുക്ക് ആഗ്രഹിക്കാൻ അല്ലേ കഴിയു, വായനയ്ക്കും, കമന്റിനും നന്ദി… ???
ഹൃദയം നിറഞ്ഞ ” ഓണാശംസകൾ “
ഓണാശംസകൾ ചേട്ടാ…
വായിച്ച് തീർന്നപ്പോൾ മനസ്സ് നിറഞ്ഞു ??. ഞാൻ വായിക്കുന്ന ചേച്ചിയുടെ ആദ്യത്തെ കഥയാണ് ഇത്. ചേച്ചിയുടെ എഴുത്തിൽ എന്തോ പ്രത്യേകതയുണ്ട്. ഈ കഥക്ക് ഇതിലും മികച്ച ഒരു ക്ലൈമാക്സ് എഴുതാൻ പറ്റില്ലെന്ന് തോന്നുന്നു. ഒത്തിരി ഇഷ്ടായി ?. ഇനി ചേച്ചിയുടെ മറ്റു കഥകൾ കൂടി ഇരുന്നു വായിക്കട്ടെ..!?
ഒത്തിരി സ്നേഹം…!❤️❤️❤️❤️❤️
?????? ????? ബ്രോ,
സത്യത്തിൽ ഞാൻ ഇത് എഴുതിയതിന്റെ ആരംഭത്തിൽ കഥയ്ക്ക് കാര്യമായ വായനക്കാരോ, ലൈക്കോ, കമന്റോ ഒന്നും ഉണ്ടായിരുന്നില്ല, ഇടയ്ക്ക് നിർത്താൻ പോലും തുനിഞ്ഞതാണ് തുടങ്ങി വച്ചത് കൊണ്ട് നിർത്താനും വിഷമം പക്ഷെ കഥ അവസാനിച്ചപ്പോൾ ഞാൻ അതീവ സന്തുഷ്ടയാണ്, ധാരാളം ആൾക്കാർ വായിച്ചു അത് എനിക്ക് വലിയൊരു ഉണർവാണ് നൽകിയത്.
താങ്കളുടെ വായനയ്ക്ക് വളരെ സന്തോഷം ഉണ്ട്, സമയം കിട്ടുമ്പോൾ പഴയ കഥകൾ കൂടി വായിച്ചാൽ സന്തോഷം,
നമ്മുടെ എഴുത്തുകൾ കൂടുതൽ ആൾക്കാരിലേക്ക് എത്തുമ്പോൾ ആണല്ലോ നമുക്ക് ഇരട്ടിമധുരം.
ഓരിക്കൽ കൂടി സ്നേഹവും, നന്ദിയും…