ശ്രീമൂലസ്ഥാനത്ത് തൊഴുത് പടിഞ്ഞാറേ ഗോപുരത്തിലൂടെ അകത്തു കടന്നാൽ ഇടത്തേക്ക് പ്രദക്ഷിണം വയ്ക്കണം. ഗോശാലകൃഷ്ണനെയും നന്ദികേശ്വരനെയും വണങ്ങണം. വടക്കു കിഴക്കു ഭാഗത്തായി ചെറിയ മതിൽക്കെട്ടിലാണ് പരശുരാമന്റെ സ്ഥാനം . പരശുരാമനെ തൊഴുതു ചെല്ലുമ്പോൾ ശിവന്റെ ഭൂതഗണങ്ങളിലൊന്നായ സിംഹോദരനെ തൊഴുതിട്ട് നാലമ്പലത്തിന്റെ ചുവരിലൂടെ നോക്കുമ്പോൾ വടക്കുംനാഥന്റെ സ്വർണത്താഴികക്കുടം കാണാം, മൗനമായി കേണു എനിക്കൊരു ഉത്തരം തരൂ….
ക്ഷേത്ര ദർശനം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ മനസ്സ് ശാന്തമായപോലെ. അവൾ മൊബൈൽ എടുത്തു സന്ദീപേട്ടനെ വിളിച്ചു. മറുവശത്തു ഫോൺ അറ്റൻഡ് ആയി.,.,
” ഹലോ… ഏട്ടാ,
” ആഹാ… ടീച്ചറെ, എന്താ വിശേഷം?
” ഞാൻ വടക്കുംനാഥനെ കാണാൻ ഇറങ്ങിയപ്പോൾ
” ഏട്ടനെ ഓർത്തു അപ്പോൾ വിളിച്ചതാണ്,
സുഖമല്ലേ?
” അല്ല, ജനനിക്ക് എന്തോ പ്രശനം ഉണ്ടല്ലോ?
” എനിക്കോ? ഹേയ്…. ഏട്ടന് തോന്നിയതാകാം,
” സാഹിത്യകാരി തന്റെ മനസ്സ് എവിടെക്കെയോ കറങ്ങി കൊണ്ടിരിക്കുന്നു, എനിക്ക് മനസ്സിലാക്കാൻ സാധിക്കും…,
” ഏട്ടൻ സൈക്കോളജിസ്റ്റ് ആണോ? ഇത്ര കൃത്യമായി പറയാൻ,
” ഡോ…. ഇതിനു സൈക്കോളജി ഒന്നും പഠിക്കേണ്ട, നമ്മൾക്ക് ഇഷ്ടമുള്ളവർക്ക് ചെറിയ മാറ്റം വന്നാൽ പോലും എത്ര ദൂരെ നിന്നും മനസ്സിലാക്കാൻ കഴിയും…
” അപ്പോൾ ഏട്ടന് എന്നെ അത്രയ്ക്കും ഇഷ്ടമാണോ?
” ടീച്ചറെ ഇതിനു മറുപടിയായി ഞാൻ എഴുതിയ നാലുവരി കവിത പാടട്ടെ..
” ഹെന്റെ… ശിവനെ, ഏട്ടനും കവിത എഴുതിയോ?
കഥ അടിപൊളിയായിട്ടുണ്ട്…… ലോകം അറിയപ്പെടുന്ന ഒരു കഥാകാരിയാകട്ടെ
❤️❤️❤️❤️❤️
പുതിയ കഥ vallam ഉണ്ടോ ചേച്ചി
ഒരെണ്ണം എഴുതിയിട്ടുണ്ട്, ഒരു ചെറിയ കഥ, എഡിറ്റ് ചെയ്തു കൊണ്ടിരിക്കുന്നു…
????
ജ്വാലേച്ചി ?
വളരെ മുൻപ് തുടങ്ങി വച്ചെങ്കിലും വളരെ വൈകി പൂർത്തിയാക്കേണ്ടിവന്നു. ക്ഷമിക്കുക,,, അക്ഷരങ്ങൾ മായാജാലം തീർക്കുന്ന മഹാനദിയെ ഉള്ളിലേക്ക് ആവാഹിക്കാൻ തക്ക മനസ്സുറപ്പ് കൈ വരുവാൻ കാത്തിരുന്നതാണ്.
കൂടുതൽ ചികയുന്നില്ല ഒറ്റവാക്കിൽ പറഞ്ഞാൽ ജ്വാലയുടെ പൊയ്മുഖം അല്ലെ ജനനി… ആണ് അതാണ് സത്യം!
കുട്ടി ബ്രോ,
ഞാനും ഈ വഴി വന്നിട്ട് കുറച്ചായി, പൂർണമായും വായിച്ചല്ലോ അത് തന്നേ വളരെ സന്തോഷം,
പലരും ചോദിച്ച ചോദ്യമാണ് ഇത്, ജ്വാലയും, ജനനിയും ഒന്നാണോ എന്ന് മുൻപ് പറഞ്ഞ അല്ല എന്ന ഉത്തരം തന്നെയാണ് എനിക്ക് പറയാനുള്ളത്,
ജ്വാല ഇപ്പോഴും ജീവിച്ചിരിക്കുന്നതും, ജനനി സാങ്കല്പിക കഥാപാത്രവും ആണ്.
വായനയ്ക്ക് വളരെ സന്തോഷം…
സ്നേഹപൂർവ്വം…
വായിക്കാൻ താമസിച്ചതിൽ ഇപ്പോൽ വിഷമം തോന്നുന്നു, വേറേ ഒന്നും കൊണ്ടല്ല ജീവിതം എന്ന ടാഗ് കണ്ടപ്പോൾ വായിക്കാൻ തോന്നില്ല, കഥ ആയൽ കുറച്ചു പക്ക ജീവിതം അല്ലാത്ത രീതിയിൽ വേണം എന്ന ഒരു ചിന്ത ഗധി കാരൻ ആയിരുന്നു ഞാൻ, പക്ഷ തൻ്റെ ഈ കഥ എന്ന ശെരിക്കും ചിന്തിപ്പിച്ചു, വയ്ക്കാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു.
ഒരു അനുഗ്രഹീതമായ എഴുത്തുകാരി ആണ് താങ്കൾ, തുടർന്നും എഴുതും എന്ന് പ്രദീഷികുന്ന. ഇനി കഥ കണ്ടാൽ മാറ്റി വൈകാത വായിക്കും എന്ന് ഓർപ്പും തരുന്നു.
നിഖിൽ ബ്രോ,
പച്ചയായ ജീവിത കഥകൾ കേൾക്കാൻ സാധാരണ ആരും ഇഷ്ടപ്പെടുന്നില്ല, വൈകിയാണെങ്കിലും വായിച്ചല്ലോ അത് തന്നേ വളരെ സന്തോഷം,
വളരെ നന്ദി…
സ്നേഹപൂർവ്വം…
ഭാവനകൾ വായിച്ചതല്ല… ജീവിതം കണ്ട് ഫീലിംഗ്….. അടിപൊളി super
ബ്രോ,
വായനയ്ക്കും, കമന്റിനും വളരെ നന്ദി…
വരികൾ കൊണ്ട് വിസ്മയം തീർത്ത ജ്വാല, അഭിനന്ദനങ്ങൾ
സസ്നേഹം
♥️♥️♥️ അറക്കളം പീലി♥️♥️♥️
പീലിച്ചായോ,
വായനയ്ക്ക് വളരെ സന്തോഷം…
സൂപ്പർ. ഒരു ഇരുപ്പിനു മുഴുവനും വായിച്ച്.സ്നേഹാന്നു പറയുന്നവൾ ഇപ്പോളും ജീവനോടെ ഉണ്ടോ.അവൾക്ക് ഇതൊന്നും കിട്ടിയാൽ പോരാ. ജനനി ഇസ്‌തം ?
റോബോ,
കഥ ഇഷ്ടമായതിൽ വളരെ സന്തോഷം, ജീവിതം അല്ലേ ബ്രോ, നമുക്ക് ആഗ്രഹിക്കാൻ അല്ലേ കഴിയു, വായനയ്ക്കും, കമന്റിനും നന്ദി… ???
ഹൃദയം നിറഞ്ഞ ” ഓണാശംസകൾ “
ഓണാശംസകൾ ചേട്ടാ…
വായിച്ച് തീർന്നപ്പോൾ മനസ്സ് നിറഞ്ഞു ??. ഞാൻ വായിക്കുന്ന ചേച്ചിയുടെ ആദ്യത്തെ കഥയാണ് ഇത്. ചേച്ചിയുടെ എഴുത്തിൽ എന്തോ പ്രത്യേകതയുണ്ട്. ഈ കഥക്ക് ഇതിലും മികച്ച ഒരു ക്ലൈമാക്സ് എഴുതാൻ പറ്റില്ലെന്ന് തോന്നുന്നു. ഒത്തിരി ഇഷ്ടായി ?. ഇനി ചേച്ചിയുടെ മറ്റു കഥകൾ കൂടി ഇരുന്നു വായിക്കട്ടെ..!?
ഒത്തിരി സ്നേഹം…!❤️❤️❤️❤️❤️
?????? ????? ബ്രോ,
സത്യത്തിൽ ഞാൻ ഇത് എഴുതിയതിന്റെ ആരംഭത്തിൽ കഥയ്ക്ക് കാര്യമായ വായനക്കാരോ, ലൈക്കോ, കമന്റോ ഒന്നും ഉണ്ടായിരുന്നില്ല, ഇടയ്ക്ക് നിർത്താൻ പോലും തുനിഞ്ഞതാണ് തുടങ്ങി വച്ചത് കൊണ്ട് നിർത്താനും വിഷമം പക്ഷെ കഥ അവസാനിച്ചപ്പോൾ ഞാൻ അതീവ സന്തുഷ്ടയാണ്, ധാരാളം ആൾക്കാർ വായിച്ചു അത് എനിക്ക് വലിയൊരു ഉണർവാണ് നൽകിയത്.
താങ്കളുടെ വായനയ്ക്ക് വളരെ സന്തോഷം ഉണ്ട്, സമയം കിട്ടുമ്പോൾ പഴയ കഥകൾ കൂടി വായിച്ചാൽ സന്തോഷം,
നമ്മുടെ എഴുത്തുകൾ കൂടുതൽ ആൾക്കാരിലേക്ക് എത്തുമ്പോൾ ആണല്ലോ നമുക്ക് ഇരട്ടിമധുരം.
ഓരിക്കൽ കൂടി സ്നേഹവും, നന്ദിയും…