മഹാനദി 10 (ജ്വാല ) 1520

അവളുടെ ശബ്ദം കുറച്ച് ഉയർന്നു, പെട്ടന്നാണ് ഒരാൾ ഞങ്ങളുടെ അടുത്തേയ്ക്ക് വന്നത്,

” എന്താ സ്നേഹ, ഞാൻ ഇടപെടണോ…?

പെട്ടന്നാണ് എന്റെ നിയന്ത്രണം തെറ്റിയത്,

” ഡീ.. കൂടുതൽ ഷോ കാണിച്ചാൽ അടിച്ച് നിന്റെ മുഖം പൊളിക്കും, എനിക്ക് പറയാനുള്ളത് കേട്ടിട്ടേ നീ പോകു,

എന്റെ ശബ്ദം ഉയർന്നതും അവളെ സഹായിക്കാൻ വന്നവൻ മെല്ലെ പിന്നിലോട്ട് പോകുന്നത് കണ്ടു

” പറയടി എന്ത് കാര്യത്തിനാ നീ എനിക്കെതിരെ പോലീസിൽ പരാതി പെട്ടത്…?

” നിനക്ക് ഞാൻ പറഞ്ഞാൽ മതിയോ,

ഒരു ശബ്ദം കേട്ട് നോക്കിയപ്പോൾ അവളുടെ അമ്മാവൻ അന്ന് കോടതിയിൽ വച്ചു കണ്ടവൻ.
അയാൾ വന്നു എന്റെ ഷർട്ടിൽ പിടിച്ചു.. എന്നിട്ട് പറഞ്ഞു…,

” മോനേ ഇവിടെ കിടന്ന് ഷൈൻ ചെയ്യാനാണ് ഭാവമെങ്കിൽ അടിച്ച് കാലും കൈയും തല്ലി ഓടിക്കും,

” ഒന്നു പോടോ.,.,

എന്നും പറഞ്ഞു ഒരു തള്ള് കൊടുത്തു.
അതിനിടയിൽ ഹോസ്പിറ്റലിന് ഉള്ളിലേക്ക് കടക്കാൻ തുടങ്ങിയ സ്നേഹയുടെ ഞാൻ കൈയിൽ പിടിച്ചു നിർത്തിക്കൊണ്ട് ചോദിച്ചു.,.,

” പറയടി ആര് പറഞ്ഞിട്ടാ ഈ നാടകം…? നീ എന്നെ ചതിച്ചിട്ടു ഇവിടെ ജീവിക്കുന്നത് ഒന്ന് കാണണം
പറയടി,..,

എന്റെ ശബ്ദം കൂടുതൽ ഉറച്ചതായി,
അപ്പോഴേക്കും, ഹോസ്പിറ്റലിന്റെ സെക്യൂരിറ്റിയും, കുറെ ആൾക്കാരും ഞങ്ങൾക്ക് ചുറ്റും കൂടി,
പെട്ടന്നാണ് ആരോ എന്നെ പിന്നിൽ നിന്നും ചവിട്ടിയത്, നോക്കുമ്പോൾ അവളുടെ അമ്മാവനാണ്,

52 Comments

  1. ❤️❤️❤️❤️❤️

Comments are closed.