എന്നാൽ വേറെ എവിടെങ്കിലും തിരയാം എന്ന് വയ്ക്കുമ്പോൾ ഒരു ചെറുപ്പക്കാരൻ വന്നു തട്ടി,
” എന്താ സാറേ? സാധനം വേണോ?
സാറിന്റെ ബ്രാൻഡ് ഏതാ? ഏതായാലും കുപ്പിക്ക് ഒന്നിന് അൻപത് വച്ചു തന്നാൽ ഇപ്പോൾ കൊണ്ട് തരാം.
” ശരി.,.,
ഞാൻ സമ്മതിച്ചു, അയാൾ ഞാൻ കൊടുത്ത പൈസയുമായി ക്യൂവിന്റെ ഇടയിലൂടെ പോകുന്നത് കണ്ടു കുറച്ച് കഴിഞ്ഞപ്പോൾ സാധനവും ആയി വരുന്നു, അയാൾ പറഞ്ഞ പൈസയും കൊടുത്ത് ഞാൻ മുന്നോട്ട് പോയി.
വീട്ടിലെ എന്റെ മുറിയിൽ കയറി ഒരു പെഗ്ഗ് ഒഴിച്ചു, മെല്ലെ സിപ്പ് ചെയ്തു, അപ്പോഴാണ് എന്റെ കണ്ണിൽ ഞാനും സ്നേഹയും നിൽക്കുന്ന ആൽബം കണ്ടത്,
ഞാൻ എഴുന്നേറ്റു, ഓരോ പേജ് തുറന്നു, ഞാനും അവളും നിൽക്കുന്ന ഫോട്ടോസ്,
” എന്തോ ഒരു ചേർച്ച കുറവ് ഫീൽ ചെയ്യുന്നില്ലേ,
ഉള്ളിൽ നിന്നൊരു ചോദ്യം,
” നീ അവളോട് സംസാരിച്ചോ സന്ദീപ്..?
പെട്ടന്ന് മനസ്സിൽ നിന്ന് ആരോ ചോദിക്കുന്നു,
” അതേ, ഞാൻ അവളുടെ അടുത്ത് ഒന്നും ചോദിച്ചില്ല, ചിലപ്പോൾ അവൾ നിരപരാധി ആണെങ്കിലോ?
” അവൾ നിരപരാധി ആണെങ്കിൽ നിന്നെ ജെയിലിൽ കയറ്റാൻ കൂട്ട് നിൽക്കുമായിരുന്നോ?
ചോദ്യവും, ഉത്തരവും മനസ്സിന്റെ ഉള്ളിൽ കിടന്ന് പുകയാൻ തുടങ്ങി, അവളെ കാണണം സംസാരിക്കണം, ഇനി അവൾക്ക് എന്റെ ഒപ്പം കഴിയാൻ പറ്റില്ലെങ്കിൽ ഞാൻ എന്തിന് ഇവൾക്ക് വേണ്ടി ജീവിതം കളയണം…
ഒരു കോമ്പ്രമൈസ് ചെയ്യുക എങ്കിലും, ഒരുത്തരം കണ്ടെത്താനാകാതെ ഞാൻ കുഴഞ്ഞു.
❤️❤️❤️❤️❤️