മഹാനദി 10 (ജ്വാല ) 1520

” സാർ, ഞാൻ വെറും പത്തു ദിവസത്തെ അവധിക്കാണ് വന്നത് , തിരികെ പോകാതിരുന്നാൽ ജോലി പ്രശ്നമാണ്.

” ഡോ.. തനിക്ക് ജാമ്യം തരാൻ തന്നെ അവർക്ക് ബുദ്ദിമുട്ടായിരുന്നു, ഇനി…

” സർ,.. എന്തെങ്കിലും ചെയ്യണം..,..

അയാൾ ഒന്ന് ആലോചിച്ചു എന്നിട്ട് പറഞ്ഞു

” നമുക്ക് ഹൈക്കോടതി വഴി ഒന്ന് മൂവ് ചെയ്താലോ നോക്കാം,

” സാറേ, എന്തായാലും വേണ്ട എനിക്ക് ജോലി നഷ്ടപ്പെടാൻ പാടില്ല.

പാസ്പോർട്ട് അയാളെ ഏൽപ്പിച്ച് ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു.

” ഡാ… സാമേ നിന്റെ ബൈക്ക് എന്തിയെ?

” വീട്ടിൽ ഉണ്ട്,

” അത് നീ ഇങ്ങ് കൊണ്ട് വാ, എനിക്ക് കുറച്ച് ജോലിയുണ്ട്, കാറുമായി ഇറങ്ങിയാൽ ബുദ്ദിമുട്ടാ.

” ഞാൻ കൊടുത്ത് വിടാം..

ഞങ്ങൾ വീട്ടിലെത്തി, എന്നെ വിട്ട് സാം പോയി,
എന്റെ മുറിയുടെ ബാൽക്കണിയിൽ ഇരുന്ന് വീണ്ടും ഞാൻ പാതയോര കാഴ്ചകൾ കണ്ട് തുടങ്ങി,

എന്റെ വീടിന് എതിരെയുള്ള വീട്ടിൽ ഒരു സുന്ദരനായ പട്ടിക്കുട്ടിയുടെ കുസൃതികൾ കണ്ട് ഇരുന്നപ്പോൾ ഒരു ബൈക്കിന്റെ ശബ്ദം കേട്ടു,
സാമിന്റെ കടയിൽ നിൽക്കുന്ന പയ്യനാണ് അവൻ ചാവി തന്ന് അവൻ തിരികെ പോയി ഒരു ബജാജ് പൾസർ,

ഞാൻ ബൈക്കിൽ കയറി ഹെൽമറ്റ് ഒക്കെ വച്ച് പതുക്കെ മുന്നോട്ട് എടുത്തു.,., ഏറെ കാലത്തിനു ശേഷമാണ് ബൈക്ക് എടുക്കുന്നത്, ബൈക്ക് മെല്ലെ ഓടിച്ചു ചെന്നു നിന്നത് ബിവറേജസിന്റെ മുന്നിൽ ആണ്,

നല്ല സാമാന്യം വലിയ ക്യൂ തന്നെയാണ്, ഇതിന്റെ പിന്നിൽ നിൽക്കുവാണെന്ന് വച്ചാൽ വലിയ ചടങ്ങാണ് ,

52 Comments

  1. ❤️❤️❤️❤️❤️

Comments are closed.