ഞാൻ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു, എന്നിട്ട് സിഗരറ്റിന്റെ പായ്ക്കറ്റിൽ നിന്ന് ഒരെണ്ണം എടുത്തു,
” രാവിലെ തന്നെ വലിച്ചു കേറ്റാടാ,
സാം കലിപ്പിൽ ആണ്,
” ഡാ.. ഇത് ഒറ്റമൂലി ആണ്, ആ ജയിലിലെ ഭക്ഷണം ഒക്കെ അകത്ത് കിടന്ന് ഫുട്ബോൾ കളിക്കുവാ, ഇതൊന്ന് പിടിപ്പിച്ച് കൊണ്ടിരുന്നാൽ “”മാനസ മൈനേ വരൂ “എന്ന് പാടണ്ട, താനേ വന്നു കൊള്ളും…
സാം തെറി എന്തോ പറയാൻ വാ തുറന്നതാ അപ്പോഴേക്കും ഞാൻ ബാത്റൂമിൽ കയറി കതകടച്ചു.
എന്റെ രാവിലത്തെ പരിപാടികൾ ഒക്കെ കഴിഞ്ഞു ഞങ്ങൾ രണ്ടാളും നേരെ കൊല്ലത്തേയ്ക്ക് വിട്ടു,
” ഡാ സാമേ … നിനക്ക് കടയിൽ പോകേണ്ടേ?
” പപ്പ അവിടെയുണ്ട്, പപ്പയാ പറഞ്ഞത് നിന്റെ കാര്യങ്ങൾ കഴിഞ്ഞിട്ട് വന്നാൽ മതി എന്ന്,
” ങും…
ഞങ്ങൾ രണ്ടാളും കൂടി വക്കീലിന്റെ ഓഫീസിലേക്ക് കയറി, അയാൾ കുറച്ച് കക്ഷികളുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു, ഞങ്ങളെ കണ്ട് അയാൾ ക്ഷണിച്ചു
” ബാ.., ഇവിടെ ഇരിക്ക്,
അയാൾ ചൂണ്ടി കാണിച്ച കസേരയിൽ ഇരുന്നു. മറ്റുള്ള കക്ഷികളെ പറഞ്ഞു വിട്ട് എന്റെ അടുക്കലേക്ക് വന്നു.
സന്ദീപ് ഞാൻ വരാൻ പറഞ്ഞത് കഴിഞ്ഞ ദിവസം ജാമ്യം കിട്ടിയെങ്കിലും തന്റെ പാസ്പോർട്ട് കോടതിയിൽ കെട്ടിവയ്ക്കണം എന്നും മാസത്തിന്റെ ആദ്യം പോലീസ്സ്റ്റേഷനിൽ ചെന്നു ഒപ്പ് വയ്ക്കണം എന്നും ജാമ്യത്തിന്റെ പേപ്പറിൽ വ്യക്തമാക്കിയിട്ടുണ്ട്,
❤️❤️❤️❤️❤️