” നീ ഇരിക്ക്, ഞാൻ കഴിക്കാൻ വല്ലതും എടുത്തു വയ്ക്കാം,
” ങും..
ഞാൻ കസേര വലിച്ചിട്ടു ഇരുന്നു.
അമ്മ ചോർ വിളമ്പി, വഴുതനങ്ങ കറി തേങ്ങ വറുത്തരച്ച തീയൽ, ഒപ്പം നല്ല കട്ട തൈരും.
” അമ്മയും കൂടെ ഇരിക്ക്,
അമ്മയെ പിടിച്ചു ഞാൻ അടുത്തിരുത്തി, ചോർ വിളമ്പി, പപ്പടം പൊടിച്ച്, കറി അതിനു മുകളിൽ ഒഴിച്ച്, പാവയ്ക്കാ തോരൻ ഒപ്പം ഇട്ട് കുഴച്ച് ഒരുരുള വായിൽ വച്ചു,
” ഹോ…
ഒരു നിമിഷം കഴിഞ്ഞ രാത്രിയിലെ ജയിലിലെ ഭക്ഷണം ഓർമ വന്നു, ഇവിടെ ഒഴിച്ചാൽ അങ്ങ് ഗോകർണം വരെ പോകുന്ന സാമ്പാർ കണ്ണുകൾ പെട്ടന്ന് നിറഞ്ഞു.
ലോകത്ത് എവിടെ പോയാലും അമ്മയുടെ സ്നേഹവും, രുചിയും എവിടെയും നിന്ന് ലഭിക്കില്ല…
ഭക്ഷണം കഴിഞ്ഞപ്പോഴേക്കും നല്ല ക്ഷീണമുണ്ടായിരുന്നു കഴിഞ്ഞ രാത്രികളിൽ ഉറങ്ങാൻ കഴിയാതിരുന്ന കണ്ണുകൾക്ക് തളർച്ച ബാധിച്ചു.
മെല്ലെ കട്ടിലിലേക്ക് വീണു.
നേരം പുലർന്നതിനു ശേഷമാണ് ഉണർന്നത്, എഴുന്നേൽക്കാൻ മനസ്സ് വരുന്നില്ല പിന്നെയും ചടഞ്ഞു കൂടി കിടന്നു, മുറ്റത്ത് നിന്ന് കാറിന്റെ ഹൊറൺ കേട്ടാണ് പിന്നീട് കണ്ണ് തുറന്നത്,
” അമ്മേ അവൻ എഴുന്നേറ്റില്ലേ?
ഉച്ചത്തിൽ ചോദിക്കുന്നത് സാം തന്നെയാണ്, ചാടി എഴുന്നേറ്റപ്പോഴേക്കും അവൻ എന്റെ മുറിയുടെ വാതിൽ തള്ളി തുറന്ന് അകത്ത് എത്തി,
” ഡാ.. പട്ടി എഴുന്നേറ്റില്ലേ ഇതുവരെ?
❤️❤️❤️❤️❤️