മഹാനദി 10 (ജ്വാല ) 1520

ഫാമിലി കോടതിയിൽ നിന്ന് വിവാഹമോചനം കിട്ടി, ഒപ്പം ഹൈക്കോടതിയുടെ ഇടപെടലിലൂടെ എന്റെ കേസ് വ്യാജമാണെന്ന് കോടതിക്ക് ബോധ്യമായി എങ്കിലും സ്ത്രീ പക്ഷത്തുള്ള കോടതിയുടെ അനുഭാവപൂർവ്വമായ മനോഭാവത്തിന് മാറ്റമില്ലാത്തത് കൊണ്ട് മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചു.

ഒരു പുരുഷന്റെ ഉയർച്ചയിൽ സ്ത്രീക്ക് പങ്കുണ്ട് എന്നത് പോലെതന്നെ താഴ്ചയ്ക്കും സ്ത്രീ തന്നെ കാരണം എന്ന നഗ്ന സത്യം ഞാൻ തിരിച്ചറിഞ്ഞു.

സന്തോഷങ്ങൾ ആഘോഷിച്ചു തീർക്കാനാണ്, എല്ലാ മറവിക്കും മദ്യമാണ് നല്ലതെന്ന് പറഞ്ഞ മഹാനെ വീണ്ടും, വീണ്ടും ഓർത്തെടുത്ത് ഞാൻ കുടിച്ചു തുടങ്ങി, പുറത്ത് മഞ്ഞു വീഴുന്നതും ആഘോഷങ്ങളും ഒന്നും ഞാൻ അറിഞ്ഞില്ല, അനിർവചനീയമായ സന്തോഷം,
ഞാൻ തല ടേബിളിലേക്ക് താഴ്ത്തി കണ്ണുകൾ മെല്ലെ അടഞ്ഞു…

ആരുടെയോ കൈ എന്റെ തലയിലൂടെ മെല്ലെ, മെല്ലെ അരിച്ചിറങ്ങുന്നു, ഞാൻ പെട്ടന്ന് ഞെട്ടി ഉണർന്നു പിന്നിലേക്ക് നോക്കി…

…..തുടരും…..

52 Comments

  1. ❤️❤️❤️❤️❤️

Comments are closed.