സ്നേഹയുടെ അമ്മാവനെ ആരോ വണ്ടിയിടിച്ച് കൊന്നു, ഒരഞ്ചു മീറ്റർ ദൂരേയ്ക്ക് ശരീരം വണ്ടിയുടെ ടയറിനിടയിൽ പെട്ട് വലിച്ചു കൊണ്ട് പോയി,
ഒരാളുടെ മരണത്തിൽ സന്തോഷിക്കാൻ പാടില്ല എന്നാണ്.,., പക്ഷെ എനിക്ക് സന്തോഷം കൊണ്ട് ഇരുപ്പ് ഉറച്ചില്ല,.,.,
അയാൾ ആ മരണം അർഹിക്കുന്നുണ്ട് അത്രയ്ക്ക് ക്രൂരത എന്നോടും, ഒപ്പം പലരോടും ചെയ്തിട്ടുണ്ട്,
ആരാണ് ഈ കൃത്യം ചെയ്തത് എന്ന് അറിയില്ല, ഇടിച്ചിട്ട വാഹനം നിർത്താതെ പോയിരിക്കുന്നു.
വൈകിട്ട് സാം എത്തിയപ്പോൾ ആണ് നിജ സ്ഥിതി അറിയുന്നത്,
റെയിൽവേ യുടെ പണിക്ക് മണ്ണ് എടുക്കുന്ന കോൺട്രാക്റ്ററും ഇയാളും തമ്മിൽ ഉരസലുണ്ടായി, പലപ്രാവശ്യം അയാളുടെ പണികൾ മുടക്കി ഗത്യന്തരം സഹിക്കാതെ അയാൾ കൊട്ടേഷൻ കൊടുത്തതാണ്.
കാർമേഘം മെല്ലെ മെല്ലെ സൂര്യനെ ഒഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു, ഇതിന്റെ ഇടയിൽ ഒരു സുഹൃത്താണ് സന്ദീപിനെ പുതിയ ഒരു ജോലിക്ക് റെക്കമെന്റ് ചെയ്തത്, ഒരു സ്റ്റുഡിയോയിൽ അവരുടെകല്യാണ ഫോട്ടോ ഷൂട്ടിന്റെ ആൽബം തയ്യാറാക്കുന്ന ജോലി, നേരത്തെ തന്നെ ഫോട്ടോഷോപ്പ് ഒക്കെ പഠിച്ചിരുന്നത് കൊണ്ട് ജോലി കുറച്ച് കൂടി എളുപ്പമായി,
ഈ ജോലിക്ക് കുറച്ചു കൂടി മാനസിക സംതൃപ്തി ലഭിച്ചു കാരണം ക്രിയേറ്റിവ് ആയി പലതും ചെയ്യാൻ ഉണ്ടായിരുന്നു. ഞാൻ ചെയ്ത പല ആൽബങ്ങളും ശ്രദ്ദിക്കപ്പെട്ടു, അപ്പോഴാണ് ഷാൻ ഒരു ഐഡിയ പറഞ്ഞത്,
” ഡാ.. സന്ദീപേ ഇന്ന് കേരളത്തിൽ, അല്ലങ്കിൽ പോകട്ടെ ഈ കൊല്ലം ജില്ലയിൽ തന്നെ എത്ര സ്റ്റുഡിയോകൾ ഉണ്ട് ഇവർക്കൊക്കെ ഒരു ആൽബം സെറ്റ് ചെയ്യാൻ സമയം കിട്ടാറില്ല,
നീ നിന്റെ ഒരു വർക്കിന്റെ ആൽബം തയ്യാറാക്കുക എന്നിട്ട് സ്റ്റുഡിയോയിൽ ഒക്കെ ഒന്നു കയറി ഓർഡർ പിടിക്ക്, കുറച്ച് പൈസ കുറവും, സമയത്തിന് കൊടുത്താലും നീ രക്ഷപെടും
ജോലിക്കായി ആരുടെ മുന്നിലും തല കുനിയേണ്ട,
ചിന്തിച്ചപ്പോൾ നല്ലൊരു ഐഡിയ ആണെന്ന് എനിക്കും തോന്നി.,.,.
” ഡാ നിനക്ക് അറിയാമല്ലോ എന്റെ വലത് കാൽ,.,.,. ഏന്തി, ഏന്തി ഞാൻ എവിടെ വരെ എത്താൻ അത്ര എളുപ്പമല്ലലോ,.,.,
❤️❤️❤️❤️❤️