ഏറെ നേരം ഞങ്ങൾ ആ നിൽപ്പ് തുടർന്നു.,.. പിന്നെ അമ്മ തന്നെ കരച്ചിൽ നിർത്തി എന്നെയും കൂട്ടി വീടിനുള്ളിലേക്ക് പ്രവേശിച്ചു.
” അമ്മേ ഞാനൊന്ന് കുളിച്ച് വരട്ടെ,
എന്നും പറഞ്ഞു എന്റെ മുറിയിലേക്ക് നീങ്ങി. അടച്ചിട്ടിരുന്ന മുറിയുടെ വാതിൽ തള്ളി തുറന്നു ഡോറിന്റെ സൈഡിലുണ്ടായിരുന്ന സ്വിച്ചിൽ വിരലമർത്തി, പെട്ടന്ന് മുറിയിലാകെ പ്രകാശം പടർന്നു.,.,
ഞാൻ ചുവരിലെ കണ്ണാടി അലമാരിയിൽ എന്റെ പ്രതിരൂപം നോക്കിനിന്നു.,. മൂന്നു ദിവസം കൊണ്ട് ഞാനാകെ മാറിയിരിക്കുന്നു, മുഖത്ത് രോമങ്ങൾ പൊങ്ങി തുടങ്ങിയിരിക്കുന്നു, കണ്ണുകൾ കുഴിഞ്ഞു ഉള്ളിലേക്ക് പോയത് പോലെ, ഞാൻ ഇട്ടിരുന്ന ഷർട്ട് ഊരി ശരീരം ആകെ വിയർത്ത് കുറിച്ചിരിക്കുന്നു, മുഖം ഇടത് കൈയുടെ അടുത്തേയ്ക്ക് തിരിച്ചു,
” ഹോ… എന്തൊരു നാറ്റം,
സ്വന്തം ശരീരത്തിന് ഇത്രയും വൃത്തികെട്ട ഗന്ധമുണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്,
വസ്ത്രങ്ങൾ എല്ലാം ഊരി കളഞ്ഞു ഷവറിന്റെ കീഴിൽ നിന്നു, ശക്തിയായി വെള്ളം തലയിലേക്ക് വീണു, എത്രനേരം ആ നിൽപ്പ് തുടർന്നു എന്നറിഞ്ഞില്ല എന്റെ ദുഃഖങ്ങൾ മെല്ലെ വെള്ളത്തിലേക്ക് അലിയിച്ച് ഇറക്കി.
മനസ്സിനും, ശരീരത്തിനും ഒരു വലിയ ആശ്വാസം, എന്തോ എന്നിൽ നിന്ന് പറന്നകന്നത് പോലെ…
കുളി കഴിഞ്ഞ് വസ്ത്രം മാറാൻ ഞാൻ അലമാര തുറന്നു, വശങ്ങളിൽ സ്നേഹയുടെ വസ്ത്രങ്ങൾ നല്ല വൃത്തിയായി അടുക്കി വച്ചിരിക്കുന്നു. ഒരു നിമിഷം എന്റെ കണ്ണുകൾ അതിലേക്ക് നോക്കി നിന്നു. പിന്നെ വസ്ത്രങ്ങൾ ധരിച്ച് ഞാൻ താഴേക്ക് ഇറങ്ങി ചെന്നു.
അമ്മ ഡൈനിങ് ടേബിളിൽ തലയ്ക്കു കൈയും കൊടുത്ത് ചിന്തിച്ചിരിക്കുന്നു,
” അമ്മേ…,
എന്റെ വിളി കേട്ടതും അമ്മ ഒന്ന് ഞെട്ടി…,, പിന്നെ എന്റെ നേരെ തിരിഞ്ഞു.
❤️❤️❤️❤️❤️