അമ്മ അമ്മാവന്മാരോടും, പല ആൾക്കാരോടും ചോദിച്ചു എല്ലാവരും കൈമലർത്തി,
പതിവ് പോലെ ട്രെയിനിൽ കൊല്ലത്തേക്ക് പോകുകയായിരുന്നു, ദിവസവും ഒരേ സമയങ്ങളിൽ യാത്ര ചെയ്യുന്ന പലരും ഇപ്പോൾ കണ്ടാൽ ചിരിക്കുകയും, വർത്തമാനങ്ങൾ പറയാനും ഒക്കെ തുടങ്ങി.
അതിൽ ഒരു വക്കീൽ ഉണ്ടായിരുന്നു പതിവ് പോലെ യാത്രയിൽ അയാൾ എന്റെ അടുത്ത് വന്നിരുന്നു ഞങ്ങൾ ഓരോ കാര്യങ്ങൾ പറഞ്ഞു അയാൾ എനിക്ക് ഹൈക്കോടതിയിലെ ഒരു വക്കീലിനെ പരിചയപ്പെടുത്തി തന്നു. അയാൾ പറഞ്ഞ പ്രകാരം ഞാൻ വക്കീലിനെ പോയി കണ്ടു,
അഡ്വ. കിരൺ, ചെറുപ്പമാണ്, ഞാൻ അയാളോട് കാര്യങ്ങൾ എല്ലാം വ്യക്തമായി പറഞ്ഞു.
അയാൾ എന്നോട് കേസിന്റെ ഡീറ്റയിൽസ് ഒക്കെ ഏൽപ്പിക്കാൻ പറഞ്ഞു ഇത് പ്രകാരം ഞാൻ എല്ലാ രേഖകളും കിരണിനെ ഏൽപ്പിച്ചു.
◆◆◆◆◆◆◆
നാളുകൾ വീണ്ടും കടന്ന് പോയി…..
നാളെ ഞങ്ങളുടെ ദേശത്തെ ഉത്സവം ആണ്, ഞാൻ ഇപ്പോൾ അതിലൊന്നും പോകാറില്ല, വരുന്ന വഴിയിൽ കണ്ടു അലങ്കരിച്ച തോരണങ്ങളും, വഴിവാണിഭ കച്ചവവടക്കാരും അതെല്ലാം കണ്ട് വീട്ടിലേക്ക് തിരിയുന്ന വഴിയിലേക്ക് ഞാൻ കടന്നു,
പെട്ടന്നാണ് ഒരു പ്രകാശം കണ്ണിലേക്കു അടിച്ചതും പിന്നിൽ നിന്ന് ഏതോ വാഹനം എന്നെ ഇടിച്ചു തെറിപ്പിച്ചു അതി വേഗം ഓടിച്ചു പോയത് എന്റെ വലത്തേക്കാൽ എവിടെയോ ചെന്നു ഇടിച്ചു ഞാൻ വേദന കൊണ്ട് പുളഞ്ഞു അതിനിടയിൽ ഒന്ന് തിരിഞ്ഞു നോക്കി വാഹനത്തിന്റെ സൈഡിൽ നിന്ന് എന്നെ നോക്കുന്ന സ്നേഹയുടെ അമ്മാവൻ,
രക്തം അവിടെ നിന്നു ഒഴുകി തുടങ്ങി.,, ഞാൻ എഴുന്നേൽക്കാൻ ഒരു വിഫലശ്രമം നടത്തി കണ്ണുകളിൽ ഇരുട്ട് കയറി, ആരൊക്കെയോ ഓടി കൂടുന്നത് കാഴ്ച മറയുന്നതിന്റെ ഇടയിൽ ഞാൻ കണ്ടു.
കണ്ണ് തുറക്കുമ്പോൾ ഞാൻ ആശുപത്രിയിലെ കിടക്കയിൽ ആണ്, കണ്ണുകൾ തുറക്കുമ്പോൾ അമ്മ കട്ടിലിന്റെ ഓരത്ത് ഒരു കസേരയിൽ ഇരിക്കുന്നുണ്ട്, ഞാൻ ഒന്ന് ഞരങ്ങി, അമ്മ വേഗം എഴുന്നേറ്റ് എന്റെ കൈയിൽ പിടിച്ചു,
❤️❤️❤️❤️❤️