മഹാനദി 10 (ജ്വാല ) 1520

” ചേട്ടാ പാര ആണോ എന്നൊന്നും അറിയില്ല, പക്ഷെ കുറച്ച് കഴിഞ്ഞാണ് അയാൾ ഡോക്ട്ടറുടെ മുറിയിൽ നിന്ന് പോയത്.

” ശരി, താങ്ക്സ്,

അവളും ചിരിച്ചു കൊണ്ട് പോയി, സ്നേഹയുടെ അമ്മാവൻ, ആ നാറിയാണ് എല്ലാ കുനഷ്ടിനും പിന്നിൽ,

” ഈശ്വരാ ഒരു തരത്തിലും ജീവിക്കാൻ ഇവർ സമ്മതിക്കില്ലേ….!

അങ്ങനെ ഓരോന്ന് ആലോചിച്ചു മുന്നോട്ട് നടക്കുമ്പോഴാണ് ദൈവം കൊണ്ട് വന്ന് മുന്നിൽ നിർത്തിയത് പോലെ സ്നേഹയുടെ അമ്മാവനും, ഒന്ന് രണ്ട് ആൾക്കാരും നിൽക്കുന്നത് കണ്ടു.
അയാളോട് ചോദിച്ചാലോ? മനസ്സിൽ ചിന്തകൾ പല വഴികളിലേക്കും പാഞ്ഞു.

അയാളെ ഒന്ന് ഒറ്റയ്ക്ക് കിട്ടിയാലേ പറ്റു. തൽക്കാലം ഇവിടെ നിൽക്കാം, ഞാൻ ഒരു സിഗരറ്റിനു തീ കൊളുത്തി ദൂരെ ഒരു കടയുടെ വരാന്തയിൽ നോക്കി നിന്നു.

ഒരു പതിനഞ്ചു മിനിറ്റോളം കഴിഞ്ഞു, അയാൾ നടന്ന് വന്നു ബുള്ളറ്റിൽ കയറുന്നത് കണ്ടു, ബുള്ളറ്റിനു പിന്നാലെ ഞാൻ ഒരു ഓട്ടോയിൽ പിന്തുടർന്നു. അയാൾ അഡ്വൻഞ്ചർ പാർക്കിന്റെ സമീപത്ത് അയാളുടെ ബൈക്ക് ഇരിക്കുന്നത് കണ്ടു, കുറച്ച് മാറി ഞാനും ഇറങ്ങി ഓട്ടോ പറഞ്ഞ് വിട്ട് അയാളുടെ ബൈക്കിനു കുറച്ച് ദൂരെ കാത്ത് നിന്നു…

ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ അയാൾ ദൂരെ നിന്ന് നടന്നു വരുന്നു കൈയിൽ ഒരു ചെറിയ ബാഗ് ഉണ്ട്, വിജനമായ സ്ഥലം എനിക്ക് കുറച്ച് കൂടി ധൈര്യം തന്നു, ഞാൻ മെല്ലെ നടന്ന് അയാളുടെ അടുത്ത് എത്തി, കൂടുതൽ ഒന്നും ചോദിക്കാനും പറയാനും നിന്നില്ല,

” അമ്മാവാ…

ഞാൻ വിളിച്ചു അയാൾ തല ഉയർത്തി എന്നെ നോക്കിയതും അയാളുടെ കവിളും, കണ്ണും അടച്ച് ഒരടി കൊടുത്തു എന്നിട്ട് പറഞ്ഞു….

” ഇത് ഞാൻ സ്നേഹയ്ക്ക് കരുതി വച്ചിരുന്നതാ പക്ഷെ നീ ആവശ്യമില്ലാതെ എനിക്കിട്ട് പണിയുന്നു ഇനി വേണ്ട,

52 Comments

  1. ❤️❤️❤️❤️❤️

Comments are closed.