ഞാൻ ഗെയ്റ്റ് കടന്ന് റോഡിലേക്കിറങ്ങി അപ്പോഴാണ് ഹോസ്പിറ്റലിൽ റിസപ്‌ഷനിൽ ഇരിക്കുന്ന പെൺകുട്ടി എന്നെ കാണുന്നത് ചിരിച്ചു കൊണ്ട് എന്റെ അടുക്കലേക്ക് വന്നു,
” ഇന്നെന്താ ചേട്ടാ നേരത്തെ…?
” ഒന്നുമില്ലടോ, ഒരു വിശേഷം ഉണ്ടായി,
” എന്താ ചേട്ടാ…?
” ഇന്നുമുതൽ ജോലിക്ക് വരണ്ട എന്ന് പറഞ്ഞ്, ബാക്കി ശമ്പളവും തന്നു.
” അപ്പോൾ ഇനി….?
” അടുത്തത് എവിടെയെങ്കിലും കണ്ടു പിടിക്കണം.
പിന്നെ അധികം സംസാരിക്കാൻ നിൽക്കാതെ അവളോട് യാത്ര പറഞ്ഞു നടന്നു, അവൾ എന്നെ തന്നെ നോക്കി നിന്നിട്ട് മുന്നോട്ട് നടന്നു ഒരു നിമിഷം ശങ്കിച്ച് നിന്നിട്ട് എന്നെ വിളിച്ചു,
” ചേട്ടാ…,
ആ വിളി കേട്ട് ഞാൻ തിരിഞ്ഞു നിന്നു, അവൾ വേഗം നടന്ന് എന്റെ അടുത്ത് എത്തി, എന്നിട്ട് ചുറ്റും നോക്കി ഒരു രഹസ്യം പറയുന്നത് പോലെ മെല്ലെ പറഞ്ഞു,
” ചേട്ടാ ഇന്നലെ ഒരു വെള്ളമുണ്ടും , വെള്ള ഷർട്ടും ഇട്ട ഒരാൾ വന്ന് എന്നോട് ചേട്ടന്റെ കാര്യം ചോദിച്ചു ഇവിടെയാണോ ജോലി ചെയ്യുന്നത് എന്ന്,
ഞാൻ അതേ എന്ന് പറഞ്ഞപ്പോൾ അയാൾ ഇതിന്റെ മാനേജരെ കാണണമെന്ന് പറഞ്ഞു. പിന്നെ ഡോക്ടറെ കണ്ടിട്ടാ പോയത്.
” ഓഹോ, ഒരു കഷണ്ടി തലയുള്ള, കുറച്ച് തടിയുള്ള ഒരാളാണോ…?
” അതേ ചേട്ടാ, ഒരു പച്ച ബുള്ളറ്റിൽ ആണ് വന്നത്.,
” അത് ശരി,
” ആരാ ചേട്ടാ, ചേട്ടന് അറിയാമോ ആളെ..?
” അറിയാം, അപ്പോൾ അയാളുടെ പാരയാണു അല്ലേ…..?
❤️❤️❤️❤️❤️